നിർമ്മൽ ഖാൻ ലെസ്റ്റർ സിറ്റി, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വെറുമൊരു ക്ലബ് മാത്രമല്ല. ഫുട്ബോൾ ലോകത്തെ ഏതൊരു അപ്രതീക്ഷിത കുതിപ്പിനെയും ഓർമ്മക...
നിർമ്മൽ ഖാൻ
ലെസ്റ്റർ സിറ്റി, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വെറുമൊരു ക്ലബ് മാത്രമല്ല. ഫുട്ബോൾ ലോകത്തെ ഏതൊരു അപ്രതീക്ഷിത കുതിപ്പിനെയും ഓർമ്മകളുമായി കൂട്ടിക്കെടുന്ന കളിസംഘം കൂടിയാണ്. ചെൽസി, യുണൈറ്റഡ്, സിറ്റി, ആഴ്സണൽ. ലിവർപൂൾ...തുടങ്ങിയ അണലിയും മൂർഖനും രാജവെമ്പാലയുമൊക്കെയുള്ള പ്രീമിയർ ലീഗിലെ വെറും നീക്കോലി ആയിരുന്നു ലെസ്റ്റർ സിറ്റി. പക്ഷേ, 2015-16 സീസൺ അവസാനിച്ചപ്പോൾ ലെസ്റ്ററിലെ കുറുനരികൾ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചു. ലെസ്റ്ററിൻറെ പ്രകടനത്തെ ഓർമ്മിപ്പിക്കുന്നൊരു മികവ് അധികമാരും അറിയാതെ ഇവിടെ ഇന്ത്യൻ ഫുട്ബോളിലും നടന്നിരിക്കുന്നു. ഐ ലീഗ് രണ്ടാം ഡിവിഷനിൽ റിയൽ കശ്മീർ എന്ന കളിസംഘമാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചത്. അശാന്തമായ താഴ്വരയിൽ നിന്നെത്തിയ കളിസംഘം ഐ ലീഗ് രണ്ടാം ഡിവിഷൻ കിരീടവും, ഒന്നാം ഡിവിഷനിലേക്കുള്ള സ്ഥാനക്കയറ്റവുമായാണ് ശ്രീനഗറിലേക്ക് മടങ്ങിയത്.
2015-16 സീസണിൽ വ്യക്തമായ പദ്ധതികളോടെ ആയിരുന്നു ലെസ്റ്റർ പ്രീമിയർ ലീഗിനെത്തിയത്. മെഹറസ്, വാർഡി, ഹൂത്ത്, മോർഗൻ എന്നിവരുടെ ചിറകിൽ ലെസ്റ്റർ പറന്നുയർന്നു. വൻകോട്ടകൾ അവർക്കുമുന്നിൽ നിലംപൊത്തി. ഇതേമികവാണ് ഐ ലീഗ് രണ്ടാംഡിവിഷനിൽ റിയൽ കശ്മീരും പുറത്തെടുത്തത്. ഫുട്ബോളിന് വലിയ പാരമ്പര്യമോ വേരോട്ടമോ ഇല്ലാത്ത കശ്മീരിൽ നിന്നെത്തി നേടിയ കിരീടത്തിന് തിളക്കം ഇരട്ടിയാണ്. ജമ്മു കശ്മീർ പൊലീസ് താരമായിരുന്ന മെഹറാജുദ്ദീൻ വാദു ആയിരുന്നു കശ്മീർ ഫുട്ബോളിൻറെ ഇതുവരെയുള്ള മേൽവിലാസം. അവിടേക്കാണ് റിയൽ കശ്മീർ എന്ന കൊച്ചുടീം കയറിയിരിക്കുന്നത്. ഒരു വ്യക്തിയിൽ നിന്ന് ഒരുടീമിലേക്കുള്ള വളർച്ച. ആനന്ദകരവും അഭിമാനകരവുമായ നേട്ടം.
കശ്മീർ ഫുട്ബോൾ എന്നാൽ ഒരു പതിറ്റാണ്ടിലേറെയായി മെഹറാജുദ്ദീൻ ആയിരുന്നു. മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ്,സാല്‍ഗോക്കര്‍ , ചെന്നൈ സിറ്റി, പൂനെ എഫ് സി എന്നീ ക്ലബുകളിലൂടെ നിറഞ്ഞുനിന്ന മെഹറാജുദ്ദീൻ മുപ്പത്തിരണ്ട് കളിയിൽ ഇന്ത്യൻ ജഴ്സിയുമണിഞ്ഞു. ഇതിനിടെയാണ് മറ്റൊരു മെറാജിൽ നിന്ന് കശ്മീരിൻറെ സ്വന്തം ടീമെന്ന സ്വപ്നം സഫലമാവുന്നത്. കശ്മീർ മോണിറ്റർ എന്ന പത്രത്തിൻറെ എഡിറ്ററായ ഷമിം മെറാജിലൂടെ ആയിരുന്നു അത്. നാല് വർഷം മുൻപ് വലിയൊരു സ്വപ്നം മാത്രമായിരുന്നു ഷമീം മെറാജfൻറെ കൈമുതൽ. ആവശ്യത്തിന് പണമോ, കളിക്കാരോ എന്തിന് കളിക്കളമോ ഇല്ലാതെയാണ് മെറാജ് സ്വപ്നവുമായി യാഥാർഥ്യത്തിലേക്ക് ഇറങ്ങുന്നത്.
തണുത്തുറഞ്ഞ മണ്ണിലേക്ക് സ്വപ്നവുമായി ഇറങ്ങിയപ്പോൾ ആദ്യമായി കൂട്ടെത്തിയത് ഉറ്റ സുഹൃത്തും ശ്രീനഗറിലെ ഹോട്ടല്‍ വ്യവസായിയുമായ സന്ദീപ് ചാറ്റൂ. ഫുട്ബോൾ ക്ലബെന്ന സ്വപ്നം അവിടെ പൂവണിയുന്നു. കുറച്ച് വിദ്യാർഥികളും കശ്മീർ ബാങ്കിലെ കുറച്ച് കളിക്കാരുമായിട്ടായിരുന്നു തുടക്കം. അരങ്ങേറ്റം വിഖ്യാതമായ ഡ്യൂറൻഡ് കപ്പിൽ, 2016ൽ. ഐസ്വാൾ, നെരോക്ക, ഡെംപോ, ആർമി റെഡ്, ഇന്ത്യൻ എയർഫോഴ്സ് തുടങ്ങിയ കരുത്തരായിരുന്നു എതിരാളികൾ. പറയത്തക്ക നേട്ടമുണ്ടായില്ലെങ്കിലും ടീമെന്ന നിലയിൽ വരവറിയിക്കാൻ റിയൽ കശ്മീരിന് കഴിഞ്ഞു.
തുടക്കം ആശാവഹമായതോടെ മെറാജും സന്ദീപും പുതിയ കോച്ചിനായുള്ള അന്വേഷണം തുടങ്ങി. തെരച്ചിൽ എത്തിനിന്നത് മേജര്‍ ലീഗിലെ ഫീനിക്ക്സ് എഫ് സിയുടെ പരിശീലകനായ ഡേവിഡ് റോബര്ട്ടസണിൽ. സ്കോട്ടിഷ് ലീഗിൽ അബര്ഡീന്, റേഞ്ചേഴ്സ് ക്ലബുകളുടെ താരമായിരുന്നു ഡേവിഡ്. പുതിയ പരിശീലകന് കീഴിൽ റിയൽ കശ്മീരിൻറെ സ്വപ്നങ്ങൾ ചിറകുവിരിച്ചു. ഡേവിഡിൻറെ സഹായത്തോടെ സ്കോട് ലാൻഡിൽ ടീം പരിശീലനം നടത്തി. യുവേഫ പ്രോ ലൈസൻസ് കോച്ചായ ഡേവിഡ് വലിയ താരങ്ങളെ ഉന്നമിടുന്നതിന് പകരം ലഭ്യമായ കളിക്കാരെ പരുവപ്പെടുത്തി എടുക്കാനാണ് ശ്രമിച്ചത്.
ആദ്യസീസണിൽ ഐ ലീഗ് രണ്ടാം ഡിവിഷന് കളിച്ച റിയല്‍ കശ്മീര്‍ ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനക്കാരായി. ഹിലാല്‍ റസൂല്‍ പരിശീലിപ്പിച്ച കശ്മീര്‍ എഫ് സി ആയിരുന്നു ഗ്രൂപ്പ് ജേതാക്കള്‍. ഫൈനല്‍ റൌണ്ടിലേക്ക് പ്രവേശിച്ച കശ്മീര്‍ എഫ് സി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റിയൽ കശ്മീരാവട്ടെ ആറ് കളിയിൽ മൂന്ന് ജയവും തോൽവിയുമായി പിടിച്ചുനിന്നു. രണ്ട് വിദേശതാരങ്ങളെ ഉൾപ്പെടുത്തിയതോടെ ടീമിൻറെ തലവരമാറി. നൈജീരിയയില്‍ നിന്നുള്ള ലവ്ഡേ എന്യിനായയുടെ നേതൃത്വത്തില്‍ റിയൽ കശ്മീർ വീണ്ടും കളത്തിലേക്ക്.
ഇന്ത്യയില്‍ കളിച്ചുള്ള പരിചയം ലവ്ഡേയെ ഒരു പാട് സഹായിച്ചു. കേരളത്തിലെ മലബാര്‍ യുണൈറ്റഡിലേക്കായിരുന്നു ആദ്യമായി ലവ്ഡേ എത്തിയതെങ്കിലും കളിച്ചത് ഷില്ലോങ്ങ് പ്രീമിയര്‍ ലീഗ് ടീമായ റോയല്‍ വാഹിംഗ്ദോയിലായിരുന്നു.അവിടെ നിന്ന് സ്പോട്ടിംഗ് ഗോവയിലേക്കും മിനർവയിലേക്കും ചേക്കേറി. ഈ പരിചയസമ്പത്തുമായാണ് ലവ്ഡേ റിയൽ കശ്മീരിലെത്തിയത്. ടീമിലെ മറ്റൊരു വിദേശ താരം ഐവറി കോസ്റ്റില്‍ നിന്നുള്ള കൌസിയോ ബർണാഡ് ആയിരുന്നു. ഇവർക്കൊപ്പം പ്രാദേശിക കളിക്കാർക്കൂടി ചേർന്നപ്പോൾ റിയൽ കശ്മീർ കെട്ടുറപ്പുള്ള കളിസംഘമായി. ബെംഗളൂരുവിൽ നടന്ന രണ്ടാം ഡിവിഷൻ ഐ ലീഗിൽ കപ്പുയർത്തി റിയൽ കശ്മീർ എതിരാളികളെ ഞെട്ടിച്ചു. കശ്മീരിൽ നിന്നെത്തി ദേശീയ ചാമ്പ്യൻമാരാകുന്ന ആദ്യ ടീമെന്ന തലയെടുപ്പോടെയായിരുന്നു അവരുടെ മടക്കം. ഒപ്പം അടുത്ത വർഷത്തെ ഐ ലീഗിലേക്കുള്ള ടിക്കറ്റും റിയൽ കശ്മീർ സ്വന്തമാക്കി.
രണ്ടാം ഡിവിഷനിൽ ഗ്രൂപ്പ് എയിൽ നിന്ന് ചാമ്പ്യൻമാരായാണ് റിയൽ കശ്മീർ ഫൈനൽ റൌണ്ടിനായി ബെംഗളൂരുവിൽ എത്തിയത്. പത്ത് കളിയിൽ ആറ് ജയവും നാല് സമനിലയും. തോൽവി അറിഞ്ഞതേയില്ല. .ഫൈനല്‍ റൗണ്ടില്‍ ശക്തരായ മൂന്ന് എതിരാളികളാണ് റിയൽ കശ്മീരിന് ഉണ്ടായിരുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ഹിന്ദുസ്ഥാന്‍ എഫ് സി, ബെംഗളൂരുവിൽ നിന്നുള്ള ഓസോൺ, മണിപൂരില്‍ നിന്നുള്ള ടിഡിം റോഡ് അത്ലറ്റിക് യൂണിയൻ എന്നിവർ. ഓസോണിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് റിയല്‍ കശ്മീര്‍ ഫൈനല്‍ റൗണ്ട് തുടങ്ങിയത്. രണ്ടാം മത്സരം രണ്ടു ഗോളുകള്‍ വീതം നേടി ടിഡിം റോഡ് അത്ലറ്റിക്കുമായി സമനില. മൂന്നാം മത്സരത്തില്‍ ഹിന്ദുസ്ഥാന്‍ എഫ് സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി റിയല്‍ കാശ്മീര്‍ ഐ ലീഗിലേക്ക് നടന്നു കയറി.
ഈ സീസണില്‍ ഏറ്റവും നന്നായി തിളങ്ങിയത് റിയല്‍ കാശ്മീരിന്റെ പ്രതിരോധമായിരുന്നു. ഹമ്മദ്, ലവ്ഡേ, അഭാഷ് ഥാപ്പ, ഖാലിദ് ഖാന് എന്നിവരില്‍ ഭദ്രമായിരുന്നു റിയലിൻറെ പ്രതിരോധം. ഡാനിഷ്, ഷാനവാസ്, ലാങ്കി ബര്‍ണാഡ് എന്നീ മധ്യനിരക്കാരിലൂടെയാണ് റിയൽ കശ്മീർ കളിമെനഞ്ഞത്. ഇഫ്ഹാം, നടോങ്ങ് ഭൂട്ടിയ എന്നിവരിലൂടെ ഗോളുകളും വാരിക്കൂട്ടി. ഗോൾവലയം സുഖ് വീന്ദറിൻറെ കൈകളിൽ സുരക്ഷിതമായിരുന്നു. ഇതിനേക്കാൾ പ്രധാനമായിരുന്നു എതിരാളികളെ അറിഞ്ഞുള്ള കോച്ച് ഡേവിഡിൻറെ തന്ത്രങ്ങൾ. രണ്ട് വിദേശ താരങ്ങളെ ടീമിലെത്തിച്ചതിനൊപ്പം കശ്മീരിൽ നിന്നുള്ള ഡാനിഷ്, ഹമ്മദ്, മണി, റിത്വിക്ക് ദാസ് എന്നിവരെ കണ്ടെത്തിയതും ഡേവിഡിൻറെ മിടുക്കാണ്.
മഞ്ഞുവീഴുന്ന കശ്മീരിൽ നിന്ന് എതിരാളികൾക്കൊപ്പം മറ്റ് പ്രതിബന്ധങ്ങളെയും തോൽപിച്ചാണ് റിയൽ കശ്മീർ സ്വപ്നനേട്ടം സ്വന്തമാക്കിയത്. കഠിന പ്രയത്നവും നിശ്ചയദാർഢ്യവും ഒരിക്കലും പാഴാവില്ലെന്ന് റിയൽ കശ്മീർ തെളിയിച്ചിരിക്കുന്നു. ഐ ലീഗ് ഒന്നാം ഡിവിഷനിലും റിയൽ കശ്മീരിന് അത്ഭുതങ്ങൾ പുറത്തെടുക്കാനാവട്ടെ.
Tags: Real Kashmir FC, I-League, 2nd Division League, Hindustan FC, David Robertson, Sandeep Chattoo , Mohun Bagan, East Bengal, Shamim Meraj
ലെസ്റ്റർ സിറ്റി, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വെറുമൊരു ക്ലബ് മാത്രമല്ല. ഫുട്ബോൾ ലോകത്തെ ഏതൊരു അപ്രതീക്ഷിത കുതിപ്പിനെയും ഓർമ്മകളുമായി കൂട്ടിക്കെടുന്ന കളിസംഘം കൂടിയാണ്. ചെൽസി, യുണൈറ്റഡ്, സിറ്റി, ആഴ്സണൽ. ലിവർപൂൾ...തുടങ്ങിയ അണലിയും മൂർഖനും രാജവെമ്പാലയുമൊക്കെയുള്ള പ്രീമിയർ ലീഗിലെ വെറും നീക്കോലി ആയിരുന്നു ലെസ്റ്റർ സിറ്റി. പക്ഷേ, 2015-16 സീസൺ അവസാനിച്ചപ്പോൾ ലെസ്റ്ററിലെ കുറുനരികൾ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചു. ലെസ്റ്ററിൻറെ പ്രകടനത്തെ ഓർമ്മിപ്പിക്കുന്നൊരു മികവ് അധികമാരും അറിയാതെ ഇവിടെ ഇന്ത്യൻ ഫുട്ബോളിലും നടന്നിരിക്കുന്നു. ഐ ലീഗ് രണ്ടാം ഡിവിഷനിൽ റിയൽ കശ്മീർ എന്ന കളിസംഘമാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചത്. അശാന്തമായ താഴ്വരയിൽ നിന്നെത്തിയ കളിസംഘം ഐ ലീഗ് രണ്ടാം ഡിവിഷൻ കിരീടവും, ഒന്നാം ഡിവിഷനിലേക്കുള്ള സ്ഥാനക്കയറ്റവുമായാണ് ശ്രീനഗറിലേക്ക് മടങ്ങിയത്.
![]() |
നിർമ്മൽ ഖാൻ |

COMMENTS