പ്രീക്വാർട്ടറിലേക്ക് കടന്നില്ലെങ്കിലും ലോകചാമ്പ്യൻമാരായ ജർമ്മനിയെ അട്ടിമറിച്ച സന്തോഷത്തിലാണ് ദക്ഷിണ കൊറിയൻ താരങ്ങൾ നാട്ടിലെത്തിയത്. എന്നാ...
പ്രീക്വാർട്ടറിലേക്ക് കടന്നില്ലെങ്കിലും ലോകചാമ്പ്യൻമാരായ ജർമ്മനിയെ അട്ടിമറിച്ച സന്തോഷത്തിലാണ് ദക്ഷിണ കൊറിയൻ താരങ്ങൾ നാട്ടിലെത്തിയത്. എന്നാൽ അവരെ കാത്തിരുന്നത് ഉഗ്രൻ സ്വീകരണമായിരുന്നില്ല, പകരം ചീമുട്ടകളായിരുന്നു. ഇഞ്ചിയോൺ രാജ്യാന്തര വിമാനത്താവളത്തിലാണ് അഞ്ഞൂറോളം വരുന്ന ആരാധകർ താരങ്ങൾക്ക് നേരെ മുട്ടയെറിഞ്ഞത്.
സ്വീഡനോടും മെക്സിക്കോയോടും തോറ്റ കൊറിയ അവസാന മത്സരത്തിന് മുൻപേ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. ജർമ്മനിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് അട്ടിമറി ജയം നേടിയെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്താനായില്ല.
ടീമിൻറെ പ്രകടനത്തിൽ നിരാശയുണ്ട്. ഇത്രവേഗം റഷ്യയിൽ നിന്ന് മടങ്ങേണ്ടിവരുമെന്ന് കരുതിയിരുന്നില്ലെന്ന് കോച്ച് ഷിൻ തേ യോംഗ് പറഞ്ഞു.ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് കളിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്ന് സൂപ്പർ താരം സോൻ ഹ്യൂംഗ് മിന്നും പറഞ്ഞു.

COMMENTS