ഇനി വയ്യ. മതിയാക്കുകയാണ്. തിരുവനന്തപുരത്ത് ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ് എന്ന സ്വപ്നം ഞാനുപേക്ഷിക്കുന്നു... വലിയൊരു സ്വപ്നത്തിനായി പ്ര...
ഇനി വയ്യ. മതിയാക്കുകയാണ്. തിരുവനന്തപുരത്ത് ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ് എന്ന സ്വപ്നം ഞാനുപേക്ഷിക്കുന്നു... വലിയൊരു സ്വപ്നത്തിനായി പ്രയത്നിച്ച എബിന് റോസ് എന്ന കളിക്കാരന്ന്റെ, പരിശീലകന്റെ, ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിച്ച മനുഷ്യന്റെ ഹൃദയം നുറുങ്ങുന്ന വാക്കുകളാണിത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അസൂയാവഹമായ നേട്ടങ്ങളുണ്ടാക്കിയ കോവളം എഫ് സിയുടെ അമരക്കാരനായഎബിന് റോസ് തിരിച്ചുനടക്കുകയാണ്, വളഞ്ഞിട്ട് ആക്രമിക്കുന്ന എതിരാളികളുടെ കൂരമ്പുകള്‍ താങ്ങാനാവാതെ.
കേരളത്തിലെ ഏറ്റവും ശക്തമായ ജില്ലാ ലീഗാണ് തിരുവനന്തപുരത്തേത്. ഡിപ്പാര്‍ട്ട്മെന്റ് ടീമുകളാല്‍ സമ്പന്നം. എസ് ബി ഐയും കേരള പൊലീസും കെ എസ് ഇ ബിയും ഏജീസുമൊക്കെ കളിക്കുന്ന സൂപ്പര്ഡിവിഷന് ലീഗില്‍ ആറുവര്‍ഷമായി കളിക്കുന്ന ടീമാണ് കോവളം എഫ് സി. സെമിഫൈനലിലേക്ക് മുന്നേറാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള ടീം. എന്നാല്‍ കളത്തിന് പുറത്തെ കളികളിലൂടെ കോവളം എഫ് സിയെ വളരാന്‍ അനുവദിക്കുന്നില്ല. മുളയിലേ നുള്ളാന്‍ ശ്രമിച്ചിട്ടും ഇതുവരെ പൊരുതിനിന്നു. പക്ഷേ, ഫുട്ബോളിന് യോജിക്കാത്ത പ്രവൃത്തിയിലൂടെയാണ് എല്ലാവരും ഞങ്ങളെ നേരിടുന്നത്.
ആരോപണങ്ങള്‍ വിശദമാക്കാമോ....
തീരദേശത്തെ കുട്ടികളെ മാത്രം അണിനിരത്തുന്ന ടീമാണ് കോവളം എഫ് സി. നന്നായി കളിക്കുന്ന ടീമിനെ പുറത്താക്കാന്‍ സംഘടിതമായ ശ്രമമാണ് നടക്കുന്നത്. റഫറിമാരെ അധികൃതരുടെ അറിവോടെ ഞങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നു. നിര്‍ണായകമായ മിക്ക തീരുമാനങ്ങളും കോവളം എഫ് സിക്കെതിരായിരുന്നു. മാത്രമല്ല, എതിര്‍ടീമുകളില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യാത്ത കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുന്നു. ഓണ്‍ലൈന്‍ വഴി കളിക്കാരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ നിയമം ഉള്ളപ്പോളാണ് ടീമുകളുടെ തട്ടിപ്പ്. ഇത് അധികൃതരുടെ അറിവോടെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. രേഖാമൂലം പരാതിനല്‍കിയിട്ടും നടപടി ഉണ്ടായില്ല. എതിര്‍ത്തപ്പോള്‍ വധഭീഷണിയടക്കം എനിക്കുനേരെയുണ്ടായി.
കടുത്ത തീരുമാനമല്ലേ....
തീര്‍ച്ചയായും ഹൃദയും നുറുങ്ങുന്ന വേദനയോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. പത്തുവര്‍ഷത്തെ എന്റെ ജീവിതവും സ്വപ്നവും വിയര്‍പ്പുമാണ് ഈ ടീം. ഇല്ലായ്മകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചപ്പോള്‍ പ്രതിബന്ധങ്ങള്‍ ഒന്നൊന്നായി നീങ്ങി. യൂത്ത് ഐ ലീഗിലേക്ക് കേരളത്തില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി കോവളം എഫ് സി. ജൂനിയര്‍ ഇന്ത്യന്‍ ടീമില്‍ സാന്നിധ്യമറിയിക്കാന്‍ കോവളം എഫ് സിക്ക് കഴിഞ്ഞു. അഖിലേന്ത്യാ ടൂര്‍ണമെന്റുകളില്‍ ചാന്പ്യന്മാരായി. സര്‍വകലാശാല , സംസ്ഥാന ടീമുകളില്‍ ഇടംപിടിക്കാനും കോവളം എഫ് സിയിലെ കുട്ടികള്‍ക്ക് കഴിഞ്ഞു.
എന്നാല്‍ ഞങ്ങളെ സ്നേഹിക്കുന്നവരെക്കാള്‍ ശത്രുക്കളായിരുന്നു ചുറ്റും. ഓരോ സാഹചര്യത്തിലും കോവളം എഫ് സിയെ പരമാവധി ദ്രോഹിച്ചു. സാമ്പത്തിക കരുത്തില്ലാതിരുന്നിട്ടും കളിമികവുമായാണ് ചെറുത്തുനിന്നത്. ഇപ്പോള്‍ കളിക്കളത്തിലും ഞങ്ങളെ ദ്രോഹിച്ച് തുടങ്ങിയിരിക്കുന്നു. ഇനിയും തുടരാനാവില്ല. ഇത് ഫുട്ബോളിനെ സ്നേഹിച്ചതിന് കിട്ടിയ അപമാനമാണ്.
പ്രയത്നം പാഴാവില്ലേ...
പത്ത് വര്‍ഷത്തെ എന്റെ ജീവിതമായിരുന്നു ഇത്. കുടുംബജീവിതവും തൊഴിലുമെല്ലാം ഇതിനായി ഞാന്‍ മറന്നു. പരിശീലകനെന്ന നിലയില്‍ പല ഓഫറുകളും വന്നെങ്കിലും കോവളം എഫ് സിക്കായി അതെല്ലാം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പക്ഷേ, വളഞ്ഞിട്ട് ആക്രമിച്ചവര്‍ക്കും പരിഹസിച്ചവര്ക്കുമൊന്നും എനിക്ക് നഷ്ടമായ കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍പ്പോലും എന്നെ ഒറ്റപ്പെടുത്താന്‍ കാരണം കോവളം എഫ് സിയെ പരിശീലിപ്പിക്കുന്നു എന്നത് മാത്രമായിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെയാണ് മുന്നോട്ടുപോയത്. എന്നാല്‍ ചെയ്യാന്‍ പാടില്ലാത്തത് മാത്രം ചെയ്താണിപ്പോള്‍ എന്നെയും ടീമിനെയും ചുറ്റുമുള്ളവര്‍ ആക്രമിക്കുന്നത്.
കളിച്ച് ജയിച്ചോട്ടെ. യോഗ്യരല്ലാത്ത കളിക്കാരെ ഉള്‍പ്പെടുത്തിയും റഫറിയെ സ്വാധീനിച്ചുമൊക്കെ തോല്പിക്കാന് ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ മാത്രമല്ല തോല്‍ക്കുന്നത് ഫുട്ബോള്‍ എന്ന ആഗോള കളികൂടിയാണ്. ഫുട്ബോള്‍ മാനവികതയുടെയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും കളിയാണ്. എന്തുകൊണ്ടോ ഇവിടെമാത്രം ഇത് ശത്രുതയുടെ കളിയായി. ഇതൊരിക്കലും നാടിനോ ഫുട്ബോളിനോ ഗുണം ചെയ്യില്ല.
കോവളം എഫ് സി...
ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ ക്ലബ് എഫ് സി കൊച്ചിനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. പല പാളിച്ചകളുണ്ടായപ്പോള് എഫ് സി കൊച്ചിന് തരിപ്പണമായി. എഫ് സി കൊച്ചിനുണ്ടായ പിഴവുകള്‍ വരാതെ അടിത്തറയുള്ള ക്ലബ് എന്നതായിരുന്നു എന്റെ സ്വപ്നം. ഇതിനായി ഗ്രാസ്റൂട്ടില്‍ നിന്നാണ് തുടങ്ങിയത്. വ്യത്യസ്ത പ്രായഗ്രൂപ്പുകളുള്ള ടീമുകളിലൂടെയാണ് കോവളം എഫ് സിയെ വളര്‍ത്തിയെടുത്തത്. അതിനുള്ള നേട്ടങ്ങളും ടീമിന് സ്വന്തമാക്കാനായി. പക്ഷേ, അസൂയാലുക്കള്‍ ഞങ്ങളെ കളിക്കാന്‍, ജീവിക്കാന്‍, സ്വപ്നം കാണാന്‍ അനുവദിക്കുന്നില്ല. ഐ ലീഗ് വന്നതോടെ ഡിപ്പാര്‍ട്ട്മെന്റല്‍ ടീമുകളുടെ ജീവന് ചോര്‍ന്നുതുടങ്ങി. വരും നാളുകളില്‍ പ്രൊഫഷണല്‍ ക്ലബുകള്‍ക്കേ സാധ്യതയുള്ളൂ. ആ സാധ്യതകളിലേക്കുള്ള പരിശ്രമമായിരുന്നു കോവളം എഫ് സി. അത് ഞാനിവിടെ ഉപേക്ഷിക്കുന്നു.
Tags: Ebin Rose, Kovalam Football Club, Trivandrum Football, Kerala Football, Titanium
ഹൃദയഭേദകമായ തീരുമാനത്തില്‍ എത്തിയതിനെക്കുറിച്ച് എബിന് റോസ് സ്പോര്‍ട്സ് ഗ്ലോബുമായി സംസാരിക്കുന്നു...എനിക്ക് മതിയായി...

COMMENTS