മുസയോ മെസ്സിയോ? ലോകകപ്പില്‍ ആര് വാഴുമെന്ന് ഇന്നറിയാം. മെസ്സിക്ക് ഇത് മരണക്കളിയാണ്. ലോകചാമ്പ്യനാവാന്‍ എത്തി ആദ്യ റൗണ്ടില്‍ പുറത്താവുകയെന്ന...
മുസയോ മെസ്സിയോ? ലോകകപ്പില്‍ ആര് വാഴുമെന്ന് ഇന്നറിയാം. മെസ്സിക്ക് ഇത് മരണക്കളിയാണ്. ലോകചാമ്പ്യനാവാന്‍ എത്തി ആദ്യ റൗണ്ടില്‍ പുറത്താവുകയെന്ന നാണക്കേടാണ് കണ്മുന്നിലുള്ളത്. നാണക്കേടിന്റെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ മെസ്സിയും അര്‍ജന്റീനയും ഇറങ്ങുമ്പോള്‍ ചരിത്രം കുറിക്കാനാണ് മുസയുടെ നൈജീരിയ ബൂട്ടുകെട്ടുന്നത്.
ലോകകപ്പില്‍ ഇതിന് മുന്‍പ് ഇരുടീമും നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. നാലിലും ജയിക്കാനായി എന്നത് മാനസികമായി മെസ്സിപ്പടയ്ക്ക് മുന്‍തൂക്കം നല്‍കും. നാലിലും ഒറ്റഗോളിനായിരുന്നു തോല്‍വിയെന്നത് നൈജീരിയക്ക് ആത്മവിശ്വാസം പകരുകയും ചെയ്യും. കണക്കിലും ചരിത്രത്തിലുമല്ല കളിയെന്ന് ഉറപ്പാണ്. പ്രത്യേകിച്ചും ഈ ലോകകപ്പില്‍ ഇതുവരെയുള്ള മത്സരങ്ങള്‍ ഇത് ഉറപ്പിക്കുന്നു.
സാംപോളിയുടെ തന്ത്രങ്ങള്‍ തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ക്രോയേഷ്യക്കെതിരെ പരാജയപ്പെട്ട 3-4-3 ശൈലി ഉപേക്ഷിക്കുമെന്ന് സാംപോളി വ്യക്തമാക്കിക്കഴിഞ്ഞു. മെസ്സിക്ക് കൂടുതല്‍ പന്തെന്തുന്ന 4-2-3-1 ഫോര്മേഷനിലേക്കാവും സാംപോളി തിരിച്ചുപോവുക. കോച്ചുമായി ഇടഞ്ഞുനില്‍ക്കുന്ന സെര്‍ജിയോ അഗ്യൂറോയ്ക്ക് പകരം ഗോണ്‍സാലോ ഹിഗ്വയ്ന് സ്ട്രൈക്കറായി ഇലവനിലെത്തും.
ഏഞ്ചല്‍ ഡി മരിയ തിരിച്ചെത്തുന്നതാവും മറ്റൊരു പ്രധാന മാറ്റം. ക്രോയേഷ്യക്കെതിരെ ആദ്യഗോള്‍ സമ്മാനിച്ച ഗോളി കബെയ്റോയ്ക്കും സ്ഥാനം നഷ്ടമാവും. പകരം അര്മാനിയാവും ഗോള്‍വലയത്തിന് മുന്നിലെത്തുക. സാല്‍വിയോ, മെര്‍ക്കാര്‍ഡോ, ഓട്ടമെന്‍ഡി, ടാഗ്ലിയാഫികോ എന്നിവരായിരിക്കും പ്രതിരോധത്തില്‍.
മഷറാനോയ്ക്കൊപ്പം ബനേഗയും പെരസും മധ്യനിരയിലും മെസ്സിയും ഡിമരിയയും ഹിഗ്വയ്നും മുന്നേറ്റത്തിലുമുണ്ടാവും. മെസ്സിയെ കേന്ദ്രീകരിച്ചായിരിക്കും ആക്രമണങ്ങളെല്ലാം എന്ന് കോച്ച് സാംപോളി വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ അര്‍ജന്റീനയ്ക്ക് അത്ര എളുപ്പമാവില്ലെന്നാണ് സൂചന.
വേഗമാണ് നൈജീരിയയുടെ കരുത്ത്. മുസ അടക്കമുള്ള താരങ്ങളുടെ കരുത്തും വേഗവും ഓട്ടമെന്‍ഡിയും സംഘവും എങ്ങനെ പ്രതിരോധിക്കും എന്നാശ്രയിച്ചാവും അര്‍ജന്റൈന്‍ സാധ്യത.
Tags: World Cup, Argentina, Nigeria, Messi, Sampoli, Aguro, De Maria

COMMENTS