മുംബൈ: ഇന്ത്യന്‍ ഫുട്ബോളില്‍ കഴിഞ്ഞ ദിവസം സുനില്‍ ഛേത്രിയായിരുന്നു താരം. നൂറാം മത്സരത്തിന്റെ തിളക്കവും കളികാണാന്‍ ആരാധകര്‍ സ്റ്റേഡിയത്ത...
മുംബൈ: ഇന്ത്യന്‍ ഫുട്ബോളില്‍ കഴിഞ്ഞ ദിവസം സുനില്‍ ഛേത്രിയായിരുന്നു താരം. നൂറാം മത്സരത്തിന്റെ തിളക്കവും കളികാണാന്‍ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് വരണമെന്ന് അഭ്യര്‍ഥിച്ചതുമാണ് ഛേത്രിയുടെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നു. ആരാധകരോടല്ല, കേന്ദ്ര സര്‍ക്കാരിനോടാണ് കോച്ചിന്റെ അഭ്യര്‍ഥന. അതിങ്ങനെ, ഞങ്ങളെ ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ അനുവദിക്കൂ.
ഓഗസ്റ്റില്‍ ജക്കാര്‍ത്തയിലാണ് ഏഷ്യന്‍ ഗെയിംസിന് നടക്കുന്നത്. 23 വയസ്സില്‍ താഴെയുള്ളവരുടെ ടീമാണ് ഏഷ്യന്‍ ഗെയിംസില്‍ കളിക്കേണ്ടത്. മെഡല്‍ സാധ്യതയില്ലെന്ന കാരണത്താല്‍ കേന്ദ്രകായിക മന്ത്രാലയവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഫുട്ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിനെ അയക്കാറില്ല. ഈ സാഹചര്യത്തിലാണ് കോണ്സ്റ്റന്റൈന് സര്‍ക്കാരിനോട് ടീമിനെ അയക്കണമെന്ന് അഭ്യര്‍ഥിച്ചത്.
എ എഫ് സി കപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ടീമിന് കൂടുതല്‍ മത്സരപരിചയം ആവശ്യമാണ്. ഏഷ്യന്‍ ഗെയിംസ് മികച്ചൊരു വേദിയാണ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ 11 കളിക്കാര്‍ 23 വയസ്സില്‍ താഴെയുള്ളവരാണ്. ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ അവസരം കിട്ടിയാല്‍ കളിക്കാര്‍ക്കും ടീമിനും ഏറെ ഗുണം ചെയ്യും- കോണ്സ്റ്റന്റൈന് പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രണ്ടാംതവണയുമെത്തിയ കോണ്സ്റ്റന്റൈന് യുവതാരങ്ങള്‍ക്ക് അവസരം നല്കുന്നതില് എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ടീമില്‍ മാത്രമല്ല ഇലവനിലും യുവതാരങ്ങള്‍ക്ക് അവസരം നല്കുന്നു. നിലവിലെ 23 അംഗ ടീമില്‍ 11പേര് 23 വയസ്സില്‍ താഴെയുള്ളവരാണ് എന്നതുതന്നെ ഇതിന് ഏറ്റവും വലിയ തെളിവ്.
ഇന്ത്യന്‍ ടീമിന്റെ കളിക്ക് ഗാലറിയിലേക്ക് ആളുകള്‍ എത്താത്തതിനെക്കുറിച്ച് കോച്ചിന്റെ പ്രതികരണം ഇങ്ങനെ- മൂന്നര വര്‍ഷമായി ഇന്ത്യ നന്നായി കളിക്കുന്നുണ്ട്. കൂടുതല്‍ കളിയും ജയിക്കുന്നുണ്ട്. സ്വന്തം ടീം കളിക്കുമ്പോള്‍ സ്റ്റേഡിയത്തിലെത്തി പ്രോത്സാഹിപ്പിക്കുക എന്നത് ആ രാജ്യത്തെ ഫുട്ബോള്‍ പ്രേമികളുടെ കടമയാണ്. ഓരോ കളിക്കും നിങ്ങള്‍ വരൂ എന്ന് അഭ്യര്ഥിക്കാനാവില്ല. കെനിയക്കെതിരായ കളിയില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ കളിക്കാന്‍ കഴിഞ്ഞ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇനിയുള്ള കളികള്‍ക്കും ഈ പിന്തുണ പ്രതീക്ഷിക്കുന്നു.
ഛേത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കെനിയക്കെതിരായ മത്സരത്തില്‍ ഗാലറി നിറഞ്ഞത്. ഛേത്രിയുടെ നൂറാം മത്സരം എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഛേത്രി രണ്ട് ഗോള്‍ നേടി കളി അവിസ്മരണീയമാക്കുകയും ചെയ്തു.
Tags: India coach , Stephen Constantine , Sunil Chhetri, India, Asian Games, Football

COMMENTS