ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഡാനി കാർവഹാലിന് പരുക്കേറ്റപ്പോൾ റയൽ മാഡ്രിഡ് ആരാധകർ മാത്രമല്ല ഞെട്ടിയത് , സ്പെയ്നിലെ ഫുട്ബോൾ പ്രേമികൾ മുഴുവനായിര...
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഡാനി കാർവഹാലിന് പരുക്കേറ്റപ്പോൾ റയൽ മാഡ്രിഡ് ആരാധകർ മാത്രമല്ല ഞെട്ടിയത് , സ്പെയ്നിലെ ഫുട്ബോൾ പ്രേമികൾ മുഴുവനായിരുന്നു. ലോകകപ്പിൽ സ്പെയ്ന്റെ സുപ്രധാന താരമായിരുന്നു കാർവഹാൽ. ഇതുകൊണ്ടുതന്നെയാണ് പരുക്കിൽ നിന്ന് മോചിതാവാതിരുന്നിട്ടും കാർവഹാലിനെ കോച്ച് യൂലൻ ലോപെട്ടേഗി ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതും.
ഇപ്പോഴിതാ കോച്ച് ഉറപ്പിച്ച് പറയുന്നു, ലോകകപ്പിൽ സ്പാനിഷ് കോട്ട കാക്കാന്‍ കാർവഹാലും ഉണ്ടാവുമെന്ന്. ''അവസാന സന്നാഹമത്സരത്തിലും കാർവഹാലിനെ കളിപ്പിക്കില്ല. ഗ്രൂപ്പിലെ ആദ്യ രണ്ട് കളിയിലും കാർവഹാൽ ടീമിലുണ്ടായേക്കില്ല. അതിന് മുൻപ് ഞാനൊരു പരീക്ഷണത്തിനില്ല. കാരണം സ്പാനിഷ് ടീമിലെ പ്രധാന താരങ്ങളിലൊരാളാണ് കാർവഹാൽ''.
പരിക്കിന്റെ പിടിയിലാ സെർജിയോ ബുസ്കറ്റ്സും ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് കോച്ച് പറയുന്നു. ഈമാസം പതിനഞ്ചിന് പോർട്ടുഗലിനെതിരെയാണ് സ്പെയ്ന്റെ ആദ്യ ലോകകപ്പ് മത്സരം. 20ന് ഇറാനെയും 25ന് മൊറോക്കോയെയും നേരിടും. കഴിഞ്ഞ ലോകകപ്പിൽ സ്പെയ്ൻ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.

COMMENTS