ലോകകപ്പില്‍ ആദ്യ മത്സരത്തിന് ഇറങ്ങും മുന്‍പ് ബ്രസീലിന് അര്‍ജന്റൈന്‍ ഇതിഹാസം സാക്ഷാല്‍ ഡീഗോ മറഡോണയുടെ പ്രശംസ. നെയ്മര്‍ എന്ന ഒറ്റതാരത്തില്...
ലോകകപ്പില്‍ ആദ്യ മത്സരത്തിന് ഇറങ്ങും മുന്‍പ് ബ്രസീലിന് അര്‍ജന്റൈന്‍ ഇതിഹാസം സാക്ഷാല്‍ ഡീഗോ മറഡോണയുടെ പ്രശംസ. നെയ്മര്‍ എന്ന ഒറ്റതാരത്തില് കേന്ദ്രീകരിച്ചുള്ളതല്ല ഇപ്പോഴത്തെ ബ്രസീല്‍ ടീം. കോച്ച് ടിറ്റെയുടെ കീഴില്‍ ബ്രസീല്‍ കെട്ടുറപ്പുള്ള സംഘമായി മാറിയെന്നും മറഡോണ പറഞ്ഞു. ലോകകപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.
കോച്ച് ടിറ്റെ ബ്രസീലിനെ അപകടകാരികളാക്കിയിരിക്കുന്നു. 21 കളിയില്‍ 17ലും ജയിച്ചു. തോല്‍വി ഒറ്റക്കളിയില്‍ മാത്രം. 47 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് അഞ്ചെണ്ണം മാത്രം. മിക്കപ്പോഴും ദൗര്‍ബല്യം കാണിക്കാറുള്ള ബ്രസീലിയന്‍ പ്രതിരോധത്തെ ശക്തമാക്കി എന്നതാണ് ടിറ്റെയുടെ ഏറ്റവും വലിയ നേട്ടം. ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്കെതിരെ മാത്രമല്ല യൂറോപ്യന്‍ ടീമുകള്‍ക്കെതിരെയും ടിറ്റെയുടെ ബ്രസീല്‍ അടുത്തകാലത്ത് നന്നായി കളിക്കുന്നുണ്ട്- മറഡോണ പറഞ്ഞു.
അര്‍ജന്റീന മെസ്സിയെ മാത്രം ആശ്രയിക്കുമ്പോള്‍ ബ്രസീല്‍ വ്യത്യസ്തമെന്നും മറഡോണ. നെയ്മറെ ആശ്രയിച്ചല്ല ബ്രസീലിന്റെ കളി. നെയ്മറുടെ മികവിനൊപ്പം നില്‍ക്കുന്നവരാണ് ഇപ്പോഴത്തെ ബ്രസീല്‍ ടീമിലുള്ളത്. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ബ്രസീല്‍ ആക്രണമണ ഫുട്ബോള്‍ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇതിഹാസ താരം പറഞ്ഞു.
Tags: Neymar, World, Maradona , FIFA World Cup 2018

COMMENTS