ആധികാരികമായി പ്രീക്വാർട്ടറിലേക്ക് മുന്നേറിയെങ്കിലും പ്രമുഖതാരങ്ങളുടെ പരുക്ക് ബ്രസീലിന് ആശങ്കയാവുന്നു. വിംഗ്ബാക്ക് മാർസലോയാണ് പരുക്കേറ്റവര...
ആധികാരികമായി പ്രീക്വാർട്ടറിലേക്ക് മുന്നേറിയെങ്കിലും പ്രമുഖതാരങ്ങളുടെ പരുക്ക് ബ്രസീലിന് ആശങ്കയാവുന്നു. വിംഗ്ബാക്ക് മാർസലോയാണ് പരുക്കേറ്റവരുടെ പട്ടികയിലെ പുതിയ അംഗം. സെർബിയക്കെതിരെ പരുക്കേറ്റ മാർസലോ ഒൻപതാം മിനിറ്റിൽ കളംവിട്ടു. ഫെലിപെ ലൂയിസാണ് മാർസലോയ്ക്ക് പകരം കളിച്ചത്.
നടുവിന് പരുക്കേറ്റ മാർസലോ ഗ്രൌണ്ടിൽ തുടരാനാവില്ലെന്ന് കോച്ച് ടിറ്റെയെ അറിയിക്കുകയായിരുന്നു. സെർബിയൻ താരം സെർജി സാവികിൽ നിന്ന് പന്ത് തട്ടിയെടുക്കാൻ ശ്രമിക്കവേയാണ് മാർസലോയ്ക്ക് പരുക്കേറ്റത്.
ഫിലിപെ ലൂയിസ് അവസരത്തിനൊത്ത് ഉയർന്നതിനാൽ കളിയിൽ മാർസലോയുടെ അഭാവം അത്രമാത്രം പ്രകടനമായിരുന്നില്ല. പക്ഷേ, ടീമിൽ പരുക്കേൽക്കുന്ന മൂന്നാമത്തെ താരമാണ് മാർസലോ. നേരത്തേ ഡാനിലോ, ഡഗ്ലസ് കോസ്റ്റ എന്നിവർക്ക് പരുക്കേറ്റിരുന്നു.
ജൂലൈ രണ്ടിന് മെക്സിക്കോയ്ക്കെതിരയാണ് ബ്രസീലിൻറെ പ്രീക്വാർട്ടർ പോരാട്ടം. ഇതിന് മുൻപ് മാർസലോയുടെ പരുക്ക് മാറുമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ക്യാംപ്. കോസ്റ്റയ്ക്ക് മൂന്നാഴ്ചത്തെ വിശ്രമം നിർദേശിച്ചിരിക്കുന്നതിനാൽ ശേഷിക്ക മത്സരങ്ങളിൽ കോസ്റ്റ കളിക്കാൻ സാധ്യതയില്ല.

COMMENTS