ബ്രസീലിന് ഇങ്ങനെയുമുണ്ടൊരു ലോകകപ്പ് ജേതാവ്; ഒറ്റക്കളിയിലും ഇറങ്ങാതെ പെപ്പെ ചാമ്പ്യനായത് രണ്ടുതവണ

ലോകത്തെ ഏത് ഫുട്ബോളറുടെയും ഏറ്റവും വലിയ നേട്ടം ലോകകപ്പ് വിജയമാണ്. ഫുട്ബോൾ ചരിത്രത്തിൽ അത്യപൂർവം കളിക്കാർക്ക് മാത്രം സാധ്യമായ അതുല്യനേട്ടം...

ലോകത്തെ ഏത് ഫുട്ബോളറുടെയും ഏറ്റവും വലിയ നേട്ടം ലോകകപ്പ് വിജയമാണ്. ഫുട്ബോൾ ചരിത്രത്തിൽ അത്യപൂർവം കളിക്കാർക്ക് മാത്രം സാധ്യമായ അതുല്യനേട്ടം. അപ്പോൾ രണ്ടുതവണ ലോകകപ്പ് നേടുകയെന്നത് അപൂർവങ്ങളിൽ അപൂ‍ർവവും. ഈനേട്ടം സ്വന്തമാക്കിയ താരങ്ങളിൽ ഒരാളാണ് ബ്രസീലിന്‍റെ പെപ്പെ എന്നറിയപ്പെടുന്ന ഹൊസെ മാസിയ.

പുതുതലമുറയ്ക്ക് അത്രപരിചിതനല്ലാത്ത പെപ്പെയ്ക്ക് അപൂർവമായൊരു റെക്കോർഡുണ്ട്. ഒറ്റക്കളിയിൽപ്പോലും കളിക്കാതെ ലോകകപ്പ് സ്വന്തമാക്കിയ താരമാണ് പെപ്പെ.

വും. ഇതിനേക്കാൾ അപൂർവമായൊരു നേട്ടം സ്വന്തമാക്കിയൊരു താരം ബ്രസീലിൽ ഉണ്ട്. ഒറ്റക്കളിയിൽ പോലും കളിക്കാതെ രണ്ട് തവണ ലോകകപ്പ് നേടിയ താരം. ലോകകപ്പ് ചരിത്രത്തിൽ മൂന്നുപേരെ കളത്തിലിറങ്ങാതെ കിരീടം നേടിയിട്ടുള്ളൂ. ഇവരിൽ ഇപ്പോൾ ജീവനോടെയുള്ളത് 83കാരനായ പെപ്പെ മാത്രം.

രണ്ട് തവണ ലോകചാന്പ്യനായ വ്യക്തിയാണ് ഞാൻ. ഒരു ഫുട്ബോളറെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞു, ഒരിക്കലല്ല. രണ്ടുതവണ. പക്ഷേ, ഒരിക്കൽപ്പോലും കളത്തിലിറങ്ങാനായില്ല എന്നത് ഇപ്പോഴും വേദനിപ്പിക്കുന്ന കാര്യമാണ്- പെപ്പെ പറയുന്നു.

1958 സ്വീഡൻ ലോകകപ്പിൽ ബ്രസീലിന്‍റെ ഇടതുവിംഗറായിരുന്നു പെപ്പെ. ടീമിൽ സ്ഥാനം ഉറപ്പുള്ള കളിക്കാരൻ. പക്ഷേ ദൗര്‍ഭാഗ്യം പരുക്കായി പെപ്പെയെ തേടിയെത്തി. ഇന്‍റർ മിലാനെതിരായ അവസാന സന്നാഹമത്സരത്തിൽ പെപ്പെയുടെ കാൽക്കുഴയ്ക്ക് പരുക്കേറ്റു. ഇതോടെ പെപ്പെയ്ക്ക് പകരം മാരിയോ സഗാലോ ടീമിലെത്തി. പെലെയുടെ ഉദയം കണ്ട ലോകകപ്പിൽ  എല്ലാ കളിയിലും ബെഞ്ചിലിരിക്കാനായിരുന്നു പെപ്പെയുടെ വിധി.

നാലുവർഷങ്ങൾക്കിപ്പുറം ചിലി ലോകകപ്പിലും പരുക്ക് പെപ്പെയെ വേട്ടയാടി. ഇത്തവണയും അവസാന സന്നാഹമത്സരമാണ് പെപ്പെയുടെ സ്വപ്നങ്ങൾക്കുമേൽ തീമഴ ചൊരിഞ്ഞത്. വെയ്ൽസിനെതിരായ സന്നാഹപ്പോരിൽ പരുക്കേറ്റതോടെ പെപ്പെയുടെ സ്ഥാനം പകരക്കാരുടെ നിരയിലായി. ഒരിക്കൽക്കൂടി ബ്രസീൽ കപ്പുയർത്തന്നതിൽ പങ്കാളിയായെങ്കിലും പെപ്പെയും ഒരുതുള്ളി വിയർപ്പുപോലും കളിത്തട്ടിൽ വീണില്ല.

ലോകകപ്പിൽ പരുക്ക് വേട്ടയാടിയ പെപ്പെ സാന്‍റോസിന്‍റെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളാണ്. പെലെ 'അന്യഗ്രഹ സ്ട്രൈക്കർ' ആയതിനാൽ, സാന്‍റോസിന്‍റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച മനുഷ്യ സ്ട്രൈക്കർ എന്നറിയപ്പെടുന്ന താരം. സാന്‍റോസിനായി പെപ്പെ അടിച്ചുകൂട്ടിയ ഗോളുകൾ ഈ വിശേഷണം ശരിവയ്ക്കുന്നു, എണ്ണംപറഞ്ഞ  405 ഗോളുകൾ. എണ്‍പത്തിമൂന്നാം വയസ്സിൽ ബ്രസീലിന്‍റെ ആറാം കിരീടത്തിനായി കാത്തിരിക്കുകയാണ് പെപ്പെ.


Tags:  World Cup , Brazilian striker Pepe,  Jose Macia, Pep Guardiola , Pele



COMMENTS


Name

Badminton,5,Cricket,15,Football,195,Other Sports,27,SG Special,93,Sports,98,Tennis,4,Volleyball,1,
ltr
item
Sports Globe: ബ്രസീലിന് ഇങ്ങനെയുമുണ്ടൊരു ലോകകപ്പ് ജേതാവ്; ഒറ്റക്കളിയിലും ഇറങ്ങാതെ പെപ്പെ ചാമ്പ്യനായത് രണ്ടുതവണ
ബ്രസീലിന് ഇങ്ങനെയുമുണ്ടൊരു ലോകകപ്പ് ജേതാവ്; ഒറ്റക്കളിയിലും ഇറങ്ങാതെ പെപ്പെ ചാമ്പ്യനായത് രണ്ടുതവണ
https://4.bp.blogspot.com/-Bge6B3Ci3Iw/WxwyWQ3RHeI/AAAAAAAAAic/hO9bkBbM9cs58U4B83sIuBKoU9t_s5LVACLcBGAs/s640/pepe.jpg
https://4.bp.blogspot.com/-Bge6B3Ci3Iw/WxwyWQ3RHeI/AAAAAAAAAic/hO9bkBbM9cs58U4B83sIuBKoU9t_s5LVACLcBGAs/s72-c/pepe.jpg
Sports Globe
http://www.sportsglobe.in/2018/06/blog-post_9.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/06/blog-post_9.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy