ബ്രസല്‍സ്: സ്റ്റാര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാ ഇല്ലാതെയിറങ്ങിയ ഈജിപ്തിന് ലോകകപ്പ് സന്നാഹമത്സരത്തില്‍ തോല്‍വി. ബല്‍ജിയം എതിരില്ലാത്ത മൂന്...
ബ്രസല്‍സ്: സ്റ്റാര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാ ഇല്ലാതെയിറങ്ങിയ ഈജിപ്തിന് ലോകകപ്പ് സന്നാഹമത്സരത്തില്‍ തോല്‍വി. ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് ഈജിപ്തിനെ തോല്പിച്ചു. റൊമേലു ലുകാക്കു, എഡന്‍ ഹസാര്‍ഡ്, മൗറേന്‍ ഫെല്ലിനി എന്നിവരാണ് ബല്‍ജിയത്തിന്റെ സ്കോറര്‍മാര്‍.
ഇരുപത്തിയേഴാം മിനിറ്റിലായിരുന്നു ലുകാക്കു സ്കോറിംഗിന് തുടക്കമിട്ടത്. മുപ്പത്തിയെട്ടാം മിനിറ്റില്‍ ഹസാര്‍ഡ് ലീഡുയര്‍ത്തി. കരാസ്കോയായിരുന്നു രണ്ട് ഗോളിനും വഴിതുറന്നത്. ഇഞ്ചുറിടൈമില്‍ ഫെല്ലിനി ഈജിപ്തിന്റെ പതനം പൂര്‍ത്തിയാക്കി.
ലോകകപ്പിന് ഇരുടീമിന്റെയും അവസാന സന്നാഹമത്സരമാണിത്. ലോകകപ്പില്‍ ഗ്രൂപ്പ് ജിയില്‍ പാനമ, ടുണീഷ്യ , ഇംഗ്ലണ്ട് എന്നിവരാണ് ബല്‍ജിയത്തിന്റെ എതിരാളികള്‍. ഈജിപ്ത് ഗ്രൂപ്പ് എയില്‍ റഷ്യ , സൗദി അറേബ്യ, ഉറൂഗ്വേ എന്നിവരുമായി ഏറ്റുമുട്ടും.
Tags: Belgium , Egypt , Marouane Fellaini, Michy Batshuayi, Mohammed Salah,

COMMENTS