കാല്‍പ്പന്ത് കളിയുടെ ശവപ്പറമ്പാകുന്ന കേരളത്തിലെ മൈതാനങ്ങള്‍

കാളിയന്‍ പെട്ടെന്ന് ഞാനെന്റെ സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു . ആ കൂരിരുട്ടില്‍ എനിക്കുനേരെ ഒരായിരം മൈതാനങ്ങള്‍ ആര്‍ത്തലച്ചു വന്നു....

കാളിയന്‍
പെട്ടെന്ന് ഞാനെന്റെ സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു . ആ കൂരിരുട്ടില്‍ എനിക്കുനേരെ ഒരായിരം മൈതാനങ്ങള്‍ ആര്‍ത്തലച്ചു വന്നു. കണ്ണിറുക്കി അടച്ചു കിടക്കാനെ കഴിഞ്ഞുള്ളു. കേരള ഫുട്‌ബോളിന്റെ തളര്‍ച്ചയുടെ കാരണം തേടി നടക്കുന്നതിനിടയില്‍ കണ്ടൊരു ദുസ്വപ്നമായിരുന്നു.

ഒരുപാട് മൈതാനങ്ങളുടെ ദീനരോദനം ചെവിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു അപ്പോള്‍ . ഒരുപാട് വീരചരിതങ്ങള്‍ പാടിയ നമ്മുടെ മൈതാനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ , ഒരായിരം പുത്തന്‍ പ്രതീക്ഷകള്‍ നമുക്ക് നല്‍കിയ മൈതാനങ്ങളുടെ അവസ്ഥ , വീണ്ടു ആരവമുയരുമെന്ന പ്രതീക്ഷയില്‍ അടച്ചിട്ട്, ആത്മാവ് നശിച്ച മൈതാനങ്ങളുടെ അവസ്ഥ. കേരള ഫുട്‌ബോളിന്റെ തളര്‍ച്ച തേടി അധികം നടക്കേണ്ടി വരില്ല .

കേരളത്തിലെ ചില മൈതാനങ്ങളും അവയുടെ ഇപ്പോഴത്തെ അവസ്ഥയും പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാവും കാര്യങ്ങളുടെ കിടപ്പ്.
കണ്ണൂര്‍ ജില്ലയില്‍ ഒരിക്കല്‍ ദേശീയ ലീഗ് നടന്നിരുന്ന, കെല്‍ട്രോണ്‍ കണ്ണൂര്‍ പോലെയുള്ള കേരള ഫുട്‌ബോളിലെ തന്നെ തലതൊട്ടപ്പന്മാര്‍ കളിച്ചിരുന്ന, നായനാര്‍ ട്രോഫി പോലുള്ള മികച്ച ദേശീയ നിലവാരമുള്ള കളികള്‍ നടന്നിരുന്ന, ജവഹര്‍ സ്‌റ്റേഡിയം വഴി നമുക്ക് യാത്ര തുടങ്ങാം.

ഉരുണ്ട കല്ലുകളില്‍ വീണുപോയാല്‍ നാട്ടിന്‍ പുറങ്ങളിലെ ശൈലിപോലെ കമ്പനി പെയ്ന്റ് പോകുന്നപോലെയാണ് ഇപ്പോഴത്തെ മൈതാനം . പച്ചപ്പുല്‍ മൈതാനത്ത് വിവ കേരള ഐ ലീഗ് കളിച്ചിരുന്ന, നായനാര്‍ കപ്പു നടന്നിരുന്ന ഈ മൈതാനത്തില്‍ പുല്ലു കാണണമെങ്കില്‍ അല്‍പം കഷ്ടപ്പെടും.  ഈ ചരല്‍ മൈതാനമാണ് ഇപ്പോഴും കണ്ണൂരിന്റെ ഫുട്‌ബോള്‍ ജീവന്‍ എന്നറിയുമ്പോഴാണ് അമ്പരപ്പിന്റെ ആക്കം കൂടുന്നത്. ഒരുകാലത്തെ ഒന്നാന്തരം സ്‌റ്റേഡിയമാണ് ഇന്ന് ഈ അവസ്ഥയില്‍ എത്തിയിരിക്കുന്നത് . ജവഹര്‍ സ്‌റ്റേഡിയത്തിന്റെ നിലവാരം ഉയരുമ്പോള്‍ കണ്ണൂരിലെ കളിയും കളിക്കാരും ആഗ്രഹിക്കുന്ന ഉയരങ്ങളിലേക്ക് ഉയരും.

കോഴിക്കോട്ട് മണ്ണിന്റെ മനം പന്തിന്റെതാണ് . കേരള ഫുട്‌ബോളിന്റെ ചരിത്രത്തില്‍ എന്നും തിളങ്ങി ന്നില്‍ക്കുന്ന നാട് . നഗ്ജിയും സിസ്സേഴ്‌സ് കപ്പും ദേശീയ ലീഗും ഐ ലീഗും തുടങ്ങി ഇന്ത്യന്‍ ഫുട്ബാളിന്റെ എല്ലാ പ്രശസ്തിയും പ്രതിഭകളും മാറ്റുരച്ച നാട്. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിന്റെ മണ്ണില്‍ കുത്തിയുയര്‍ന്ന പന്തിനുനേരെ കുതിച്ചു ചാടിയവരുടെ പേരുകളാണ് ഇന്ത്യന്‍ ഫുട്ബാളിന്റെ മേല്‍വിലാസം . അവിടെ പീറ്റര്‍ തങ്കരാജ് കാത്ത ഗോള്‍ വലയില്‍ കാലങ്ങള്‍ക്കിപ്പുറം ഐ എം വിജയന്‍ മലക്കം മറിഞ്ഞു തൊടുത്ത സിസ്സര്‍ കട്ട് ഗോള്‍ കാണാന്‍ ഗാലറിയില്‍ ഇരുന്നിരുന്നു കോഴിക്കോടിന്റെ ഒളിമ്പ്യന്‍ റഹ്മാന്‍. വീണ്ടും കാലചക്രം തിരിയുമ്പോള്‍ അര്‍ജുന്‍ ജയരാജ് മൈതാന മധ്യത്തുനിന്നും കിട്ടിയ പന്തുമായി കുതിച്ചു പാഞ്ഞു കാസര്‍ഗോഡുകാരന്‍ നിതിന്‍ ലാലിന്റെ ഗോള്‍ വല കുലുക്കുമ്പോള്‍ ആ പുല്‍നാമ്പുകള്‍ക്ക് പറയാനുണ്ടാവും സത്യനും പാപ്പച്ചനും ഭൂട്ടിയയും ഛേത്രിയും പ്രേംനാഥ് ഫിലിപ്പും വിക്ടര്‍ മഞ്ഞിലയും  ഇന്ദര്‍ സിങ്ങും ചുനി ഗോസ്വാമിയും കിഷാനു ഡേയും നയീമുദ്ദീനുമൊക്കെ  നടത്തിയ വീരേതിഹാസങ്ങള്‍.

നെഹ്റു കപ്പും ഏഷ്യന്‍ വനിതാ ചാമ്പ്യന്‍സ് കപ്പും അടക്കം നിരവധി അന്തര്‍ദേശീയ ദേശീയ മത്സരങ്ങള്‍ നടന്ന കോഴിക്കോടിന്റെ മൈതാനം. ഇക്കുറിയും ഐ ലീഗ് കളി നടന്ന കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം കളി കഴിഞ്ഞു മാസം തികയുമ്പോഴേക്കും കാട് പിടിക്കുന്നതിന്റെ കാരണംഎന്താവും?. കാണികള്‍ക്ക് കളി കാണാന്‍ സാധിക്കാത്ത വിധം തൂണുകള്‍ കൊണ്ട് നിറഞ്ഞ ഗാലറി നിര്‍മ്മിച്ചത് എന്തിനു വേണ്ടിയാവും.? ചോദ്യങ്ങള്‍ ഒരുപാടാണ്. ഉത്തരങ്ങള്‍ അജ്ഞാതവും.  നഗ്ജിക്കും ദേശീയ ഗെയിംസുനുമായി ഒരുപാട് മൈതാനങ്ങള്‍ നിര്‍മ്മിച്ച ജില്ലയും കോഴിക്കോടായിരിക്കും. ദേവഗിരി കോളേജ് മൈതാനവും മെഡിക്കല്‍ കോളേജ് മൈതാനവും ഫെറോക്ക് മൈതാനവും വലിയ കേടുപാടുകള്‍ ഇല്ലാതെ ഇന്നും നിലനില്‍ക്കുന്നു എന്നത് നല്ലൊരു സൂചന തന്നെയാണ് .

ഫുട്‌ബോളിന്റെ ഹൃദയഭൂമികയായ മലപ്പുറം ജില്ലയിലേക്ക് വരുമ്പോള്‍ കാണുന്ന കാഴ്ചയാണ് ഏറ്റവും ഹൃദയഭേദകം . സ്‌റ്റേഡിയം നവീകരണത്തിന് അടച്ചിട്ട്, ഒടുവില്‍ മടുത്ത നാട്ടുകാര്‍ പൂട്ട് തുറന്നു കളി തുടങ്ങിയ അരീക്കോട് പഞ്ചായത്ത് സ്‌റ്റേഡിയം മുതല്‍ ഫെഡറേഷന്‍ കപ്പ്, സന്തോഷ് ട്രോഫി തുടങ്ങി ഗാലറിയില്‍ പുത്തന്‍ മലപ്പുറംഗാഥ രചിച്ച പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് , രാഷ്ട്രീയ കളിയില്‍ നില തെറ്റി നശിച്ച തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയം , പുല്ലുകല്‍ക്കിടയിലെ കുഴികള്‍ എണ്ണിയാല്‍ തീരാത്ത, അറ്റകുറ്റ പണിക്കു വേണ്ടി കേഴുന്ന കവാത്ത് പറമ്പിലെ കോട്ടപ്പടി മൈതാനം . മലപ്പുറത്തിന്റെ കളി മൈതാനങ്ങള്‍ കണ്ണീരൊഴുക്കുകയാണ് . കളികാണാന്‍ ആളുണ്ട്.. കളിക്കാന്‍ കളിക്കാരുണ്ട്. ഇപ്പോള്‍ സ്വന്തമായി ഐ ലീഗ് ടീമും ഉണ്ട്. എല്ലാ സൗകര്യങ്ങളും ഉണ്ടാക്കാന്‍ പറ്റുന്ന മൈതാനങ്ങളും ഉണ്ട്. എന്നിട്ടും മലപ്പുറത്തിനു അതിനൊന്നും ഭാഗ്യമില്ലാതെ പോവുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരവും അജ്ഞാതം.


ടര്‍ഫ് ആയതുകൊണ്ടും ജനകീയമായതുകൊണ്ടും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍  സ്‌റ്റേഡിയം വലിയ കുഴപ്പം ഇല്ലാതെ കിടക്കുന്നു . ചുറ്റുപാടും കാടുപിടിചെങ്കിലും. പാലക്കാട് ജില്ലയില്‍ പോയാല്‍ സ്ഥിതി മലക്കം മറിയും. നഗരമധ്യത്തില്‍ നശിച്ചു കിടക്കുന്ന സ്‌റ്റേഡിയത്തിന്റെ മുന്നില്‍ ഇരുന്നു നമുക്ക് കണക്കെടുക്കാം പാലക്കാട് നല്‍കിയ ഇന്ത്യന്‍ താരങ്ങളുടെ നിര .

ഏറണാകുളത്ത്  എത്തിയാല്‍ ലോക കപ്പിന്റെ പകിട്ടില്‍ കിട്ടിയ കുറച്ചു മൈതാനങ്ങള്‍ നമുക്ക് കാണാം . ആശ്വാസക്കാഴ്ച എന്തെന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഏറ്റെടുത്ത പനമ്പിള്ളി നഗര്‍ ഗ്രൗണ്ടും മഹാരാജാസ് കോളേജ്  നിയന്ത്രിക്കുന്ന മഹാരാജാസ് കോളേജ് ഗ്രൗണ്ടും അതിന്റെ മിഴിവോടെ നിലനില്‍ക്കുന്നു എന്നതാണ് . മറ്റു രണ്ടു മൈതാനങ്ങളില്‍ പശുക്കള്‍ മേയുന്ന കാഴ്ചയാണ് അടുത്തിടെ കണ്ടത്. നഗര മധ്യത്തില്‍ ഒരു കാടും അതിനു നടുവില്‍ ഒരു ടര്‍ഫും , ഇതാണ് അംബേദ്കര്‍ സ്‌റ്റേഡിയം.  മൈതാനം ടര്‍ഫ് ആണെന്ന് മാറ്റിവച്ചാല്‍ അതി ദയനീയം. ഇക്കഴിഞ്ഞ കെ പി എല്‍ മത്സരങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ താല്‍ക്കാലിക ഡ്രസിംഗ് റൂം കാറ്റത്ത് പാറിപ്പോയ കഥ കേട്ടിരുന്നു . പ്രാഥമിക കൃത്യങ്ങള്‍ക്കുപോലും സൗകര്യം ഇല്ലാത്ത മൈതാനത്തിന്റെ വേലിക്ക് പുറത്തുള്ള കുറ്റിക്കാട് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണെന്ന് അറിയുമ്പോള്‍ എല്ലാം പൂര്‍ണ്ണമായി.

തെക്കന്‍ കേരളത്തിലെ മ്മൈതാനങ്ങളുടെ അവസ്ഥയും പരിതാപകരം. മൂന്നാറില്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ട്രെയിനിംഗ് സെന്ററിലെ മൈതാനം, കൊല്ലം, കോട്ടയം ജില്ലാ ആസ്ഥാനങ്ങളിലെ സ്‌റ്റേഡിയങ്ങള്‍ എന്നിവയെല്ലാം നാശത്തിന്റെ പാതയില്‍. തലസ്ഥാന നഗരിയില്‍ എത്തുമ്പോള്‍ മൈതാനങ്ങളുടെ അവസ്ഥ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വച്ച് പോകും .

ഗ്രീന്‍ ഫീല്‍ഡ് എന്ന സ്വകാര്യമേഖലയില്‍ നിര്‍മ്മിച്ച അന്തരാഷ്ട്ര സ്റ്റേഡിയം മാറ്റിനിര്‍ത്തിയാല്‍, ഒരു കെ പി എല്‍ മത്സരം നടത്താനുള്ള നിലവാരംപോലുമില്ലാത്ത ഒരു പിടി സ്റ്റേഡിയങ്ങളാണ് തലസ്ഥാനത്തിന് സ്വന്തമായുള്ളത്. കാണുമ്പോള്‍ കണ്ണുതള്ളിപ്പോയില്ലെങ്കില്‍ അത്യത്ഭുതം. ദേശീയ അന്തര്‍ ദേശീയ മല്‍സരങ്ങള്‍ അരങ്ങേറിയ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഇരുന്നു നെടുവീര്‍പ്പിടുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല. പേരിനുപോലും പുല്‍മൈതാനമെന്ന് തിരുവനന്തപുരത്തെ കളിയിടങ്ങളെ വിളിക്കാനാവില്ല.

സെന്‍ട്രല്‍ സ്റ്റേഡിയവും യൂണിവേഴ്‌സിറ്റി സ്റ്റേഡിയവുമൊക്കെ ചരല്‍പ്പറമ്പാണ്. കേരളത്തിലെ പ്രമുഖരായ ഒട്ടനവധി ടീമുകള്‍ പരിശീലനം നടത്തുന്ന മൈതാനങ്ങള്‍ക്കാണ് ഈ ദുര്‍ഗതി എന്നറയിമ്പോള്‍ കേരള ഫുട്ബാളിന്റെ വളര്‍ച്ച കീഴോട്ടാവുന്നതിന്റെ കാരണം അന്വേഷിച്ച് വേറെ എവിടേക്കും പോകേണ്ട.


Tags: Kerala Football, Kerala Stadium, Kannur Football, Malappuram Football, Greenfield Stadium

COMMENTS


Name

Badminton,5,Cricket,16,Football,212,Other Sports,28,SG Special,95,Sports,101,Tennis,4,Volleyball,1,
ltr
item
Sports Globe: കാല്‍പ്പന്ത് കളിയുടെ ശവപ്പറമ്പാകുന്ന കേരളത്തിലെ മൈതാനങ്ങള്‍
കാല്‍പ്പന്ത് കളിയുടെ ശവപ്പറമ്പാകുന്ന കേരളത്തിലെ മൈതാനങ്ങള്‍
https://1.bp.blogspot.com/-bqujCMylsoE/WyDHsQUBbBI/AAAAAAAAAmQ/BoYEsqwpk4EfZi9S_DqOnHIjkY0-PQiDgCLcBGAs/s640/central%2Bstadium.jpg
https://1.bp.blogspot.com/-bqujCMylsoE/WyDHsQUBbBI/AAAAAAAAAmQ/BoYEsqwpk4EfZi9S_DqOnHIjkY0-PQiDgCLcBGAs/s72-c/central%2Bstadium.jpg
Sports Globe
http://www.sportsglobe.in/2018/06/article-on-football-stadiums-in-kerala.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/06/article-on-football-stadiums-in-kerala.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy