സലീം വരിക്കോടൻ കാൽപ്പന്താരവത്തിലാണ് ലോകം. എല്ലാ കണ്ണുകളും റഷ്യയിലേക്ക്. ബ്രസീലും അർജൻറീനയും ഫ്രാൻസുമൊക്കെ കപ്പിനായി പൊരുതുമ്പോൾ മൈലുകൾക...
സലീം വരിക്കോടൻ
കാൽപ്പന്താരവത്തിലാണ് ലോകം. എല്ലാ കണ്ണുകളും റഷ്യയിലേക്ക്. ബ്രസീലും അർജൻറീനയും ഫ്രാൻസുമൊക്കെ കപ്പിനായി പൊരുതുമ്പോൾ മൈലുകൾക്കിപ്പുറം കളി വേദികളിൽ നിന്നും കിട്ടിയ കപ്പുകളും ഷീൽഡുകളുംകൊണ്ട് വീട് അലങ്കരിച്ച പഴയ കാൽപന്തുകളിക്കാരൻ മലപ്പുറത്തുണ്ട്. സെവൻസ് ഫുട്ബാളിലെ രാജാവായിരുന്ന സൂപ്പർ സ്റ്റുഡിയോ അഷ്റഫ് എന്ന സൂപ്പർ ബാവയാണ് തനിക്കും , ടീമിനും കിട്ടിയ അസംഖ്യം അംഗീകാരങ്ങളാൽ സ്വന്തം ഭവനം അലങ്കരിച്ചിരിക്കുന്നത്.
മലപ്പുറം ചെമ്മങ്കടവിലെ 'സൂപ്പർ ഹൗസി' ലേക്ക് കയറിച്ചെല്ലുന്ന ആരും അവിടുത്തെ കാഴ്ച കണ്ട് അത്ഭുതപ്പെടും. ഇരുപതു സെന്റ് ഭൂമിയുടെ നടുവിൽ തലയുയർത്തി നിൽക്കുന്ന ഇരുനില കോൺക്രീറ്റ് വീട്ടിലെ ഡൈനിംഗ് ഹാളിനോട് ചേർന്നുള്ള മുറിയിലേക്ക് പ്രവേശിച്ചാൽ പുരാവസ്തു മ്യൂസിയത്തിലെത്തിയ പ്രതീതിയാണ്. ആ മുറിയിൽ നിരനിരയായി അടുക്കി വച്ചിരിക്കുന്ന കപ്പുകളും ഷീൽഡുകളും കണ്ടാൽ ആരും വിസ്മയം കൊണ്ട് മൂക്കത്ത് വിരൽ വെക്കും. അവിടെയുള്ള കപ്പുകളും ഷീൽഡുകളും എണ്ണിത്തിട്ടപ്പെടുത്തുക പ്രയാസം. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് പന്തുകളിയിൽ കോട്ടക്കൽ പുത്തൂരിൽ നിന്നും ജീവിതത്തിലാദ്യമായി ലഭിച്ച കുഞ്ഞൻ ട്രോഫി മുതൽ പോയ വർഷം കൊണ്ടോട്ടിയിൽ നിന്ന് കിട്ടിയ മീറ്ററോളം ഉയരമുള്ള കപ്പു വരെ ആ കൂട്ടത്തിലുണ്ട്.
മരത്തടിയിലും വിവിധ ലോഹങ്ങളിലും നിർമ്മിച്ച വിവിധ മാതൃകയിലുള്ള കപ്പുകളും ആനത്തലയോളം വലിപ്പത്തിലുള്ള ഷീൽഡുകളും വിസ്മയ കാഴ്ചതന്നെ.റൂമിന്റെ ഇരുഭാഗങ്ങളിലുള്ള തട്ടുകളിൽ സ്ഥാനം പിടിച്ച മെമന്റോകൾ സെവൻസിലെ പ്രതിരോധ താരത്തിന് ഫുട്ബോൾ ലോകം നൽകിയ ആദരവിന്റെ സാക്ഷ്യം. വിവിധ കായികച്ചടങ്ങുകളുടെ സാന്നിധ്യത്തിന്റെ ഓർമ്മക്കായി കരുതി വെച്ച ബാഡ്ജുകളുടെ ശേഖരവും അത്ഭുതത്തോടയേ നോക്കി കാണാനാകൂ. ഇതുപോലെ പന്തുകൾ,വിവിധ സ്പോർട്സ് പ്രസിധീകരണങ്ങൾ, പഴയ കാല ഫുട്ബാൾ വാർത്തകളുടെ ആൽബം തുടങ്ങി കാൽപന്തുകളിയുമായി ബന്ധമുള്ള സകലതും ആ മുറിക്കുള്ളിൽ സ്ഥാനം പിടിച്ചിരിക്കുന്നു.
ഗോവണി കയറി വീടിന്റെ മുകളിലെ നിലയിലെത്തിയാൽ ജൗളിക്കടയിലെത്തിയ പ്രതീതിയാണ്. അഷറഫ്, കളിക്കളത്തിലണിഞ്ഞ വിവിധ വർണ്ണങ്ങളിലുള്ള അനേകം ജഴ്സികൾ തുണിക്കടയിലെന്ന പോലെയാണവിടെ തൂക്കിയിട്ടിരിക്കുന്നത്. കാൽപന്ത് കളിയുമായി ബന്ധപ്പെട്ട് ആരെന്ത് നൽകിയാലും അവ ഉപേക്ഷിക്കുന്നതും നശിപ്പിക്കുന്നതും അഷ്റഫിന്റെ ശീലമല്ല. അതുപോലെ തന്റെ ശേഖരത്തിലെ ഒന്നും തന്നെ കൈമാറ്റം ചെയ്യുന്നതും അഷ്റഫ് ബാവക്ക് ഇഷ്ടമല്ല. 'സൂപ്പർ ഹൗസി'ലെ പുരാതന കപ്പുകളിലും ഷീൽഡുകളിലും കണ്ണുടക്കിയ പലരെയും അഷറഫ് കണ്ണുരുട്ടി പേടിപ്പിച്ചിട്ടുണ്ട്. അഷ്റഫ് ബാവക്ക് തന്റെ കളി ജീവിതത്തിലാദ്യമായി ലഭിച്ച കൊച്ചു ട്രോഫിക്ക് ഒരു ഫുട്ബാൾ പ്രേമി രണ്ട് ലക്ഷം രൂപ വില പറഞ്ഞിട്ടും അദ്ദേഹം വിൽക്കാൻ തയ്യാറായില്ല.
സൂപ്പർ സ്റ്റുഡിയോ ഫുട്ബാൾ ടീമിന്റെ സുവർണ്ണകാലത്ത് ടീമിന് പന്തുതട്ടിയ മുഴുവൻ കളിക്കാരുടെയും ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ വിസ്മയ മുറിക്കുള്ളിലെ ചുവരിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ആ കളിക്കാർ ഓരോരുത്തരുടെയും ചിത്രം പതിച്ച കൊച്ചു ട്രോഫികൾ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റും. ഒരു കാലത്ത് കളി പ്രേമികൾ ഏറെ ആരാധനയോടെ കണ്ടിരുന്ന സൂപ്പറിന്റെ വജ്രായുധങ്ങളായിരുന്ന ഷറഫലി, റഫീഖ്ഹസൻ, തമ്പി ബഷീർ, ടൈറ്റാനിയം ഹമീദ്, അൻവർ, മുഹമ്മദ് അൽ അക്ബർ, എ.കെ.നൗഷാദ്, ബാബു സലീം, ഛോട്ടാ മജീദ്, രമേശ്,സലീം, അബുട്ടി, തമ്പി സൈതാലി, ഹോട്ടൽ രവി, മജീദ് നരിപ്പറ്റ, ഹംസ എടവണ്ണ, മുഹമ്മദ് നിലമ്പൂർ, തങ്ങൾ മുണ്ടുപറമ്പ് ,സിറാജ് വണ്ടൂർ, അജിത്ത് മങ്കട, സക്കീർ പരപ്പനങ്ങാടി, റിയാസ് പാണ്ടിക്കാട്, ഇഖ്ബാൽ മച്ചിങ്ങൽ, ഷൗക്കത്ത് മങ്കട, മൊയ്തീൻ പെരിന്തൽമണ്ണ, എം.ആർ.സി.മുഹമ്മദലി, സുനിൽ വലിയവരമ്പ്, മാനേജർ മസ്താൻ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ട്രോഫികളിൽ ഇടം പിടിച്ചിരിക്കുന്നത്. ആ താരങ്ങളുടെ യുവത്വം തുളുമ്പുന്ന കാലത്തെ ചിത്രങ്ങൾ കാഴ്ചക്കാരെ സൂപ്പർ സ്റ്റുഡിയോയുടെ സുവർണ്ണകാലത്തേക്ക് കൂട്ടിക്കൊണ്ടു പോകും.
നേരത്തേ കോട്ടപ്പടിയിലെസൂപ്പർ സ്റ്റുഡിയോയിലായിരുന്നു കപ്പ് -ഷീൽഡുകളുടെ ശേഖരം. ഇവയെല്ലാം അഷ്റഫ് വീട്ടിലേക്ക് മാറ്റിയതിനു പിന്നിൽ രസകരമായ ഒരു സംഭവമുണ്ട്. ഒരിക്കൽ കോട്ടപ്പടിയിൽ ഫോട്ടോയെടുക്കാൻ സ്റ്റുഡിയോ അന്വേഷിച്ച് നടക്കുകയായിരുന്ന പ്രായമായ സ്ത്രീക്ക് അവിടെയുണ്ടായിരുന്ന യുവാക്കൾ സൂപ്പർ സ്റ്റുഡിയോ ചൂണ്ടിക്കാണിച്ചു കൊടുത്തു. എന്നാൽ, സ്റ്റുഡിയോക്കു മുന്നിലെത്തിയ സ്ത്രീ അകത്തേക്ക് നോക്കിയ ശേഷം തിരിച്ചു നടന്നു.അതു കണ്ട യുവാക്കൾ അവരോട് എന്തേ ഫോട്ടോ എടുത്തില്ലേ എന്നു ചോദിച്ചു.അത് ഫോട്ടം പിടിക്ക്ണ സ്ഥലമല്ല, അത് പഴയ ചെമ്പ് പാത്രങ്ങൾ വിൽക്ക്ണ പീടികയാണന്നായിരുന്നു സ്ത്രീയുടെ മറുപടി.സ്റ്റുഡിയോക്കകത്ത് കുത്തിനിറച്ച കപ്പ് ഷീൽഡുകളുടെ വൻശേഖരം കണ്ടതുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത്. ഇക്കാര്യം അഷ്റഫ് ബാവയുടെ കാതുകളിലെത്തിയതോടയാണ് കപ്പ് - ഷീൽഡ് ശേഖരം അഷറഫ് വീട്ടിലേക്ക് മാറ്റിയത്.
അഷ്റഫ് ബാവയുടെ 'സൂപ്പർ ഹൗസി'ലെ വിസ്മയശേഖരം കാണാൻ സന്ദർശകരെത്താറുണ്ട്. ഒരിക്കൽ രണ്ട് ഇംഗ്ലീഷുകാർ അഷറഫിന്റെ വീട്ടിലെത്തി കപ്പ് - ഷീൽഡ് ശേഖരം കണ്ടിരുന്നു. ഈ ശേഖരം തങ്ങളെ അത്ഭുതപ്പെടുത്തിയെന്നു് പറഞ്ഞ് ഇരുവരും അഷ്റഫിന്റെ ചുമലിൽ തട്ടി അഭിനനന്ദിച്ചിരുന്നു. കാൽപന്തുകളിയെ പ്രാണനു തുല്യം സ്നേഹിക്കുന്ന അഷ്റഫ് ബാവയുടെ വീട് നിർമ്മാണത്തിനു പിന്നിലും പന്തുകളിയുമായി ബന്ധമുണ്ട്.ഒരിക്കൽ വയനാട്ടിൽ ഫുട്ബാൾ മത്സരം കഴിഞ്ഞ് ഡ്രസ്സിംഗ് റൂമിൽ വിശ്രമിക്കുകയായിരുന്ന അഷറഫിനും മറ്റു കളിക്കാർക്കും കുടിക്കാൻ ചായയും കഴിക്കാൻ പഴംപൊരിയും സംഘാടകരെത്തിച്ചു. പഴംപൊരി കഴിച്ചു കൊണ്ടിരിക്കെ അത് പൊതിഞ്ഞു കൊണ്ടുവന്ന ദിനപത്രം നിവർത്തി നോക്കിയപ്പോൾ മനോഹരമായ ഒരു വീടിന്റെ ചിത്രം അഷ്റഫ് ബാവയുടെ മനസ്സിലുടക്കി. എന്നെങ്കിലും സ്വന്തമായൊരു ഭവനം പണിയുമ്പോൾ മാതൃക ഇതായിരിക്കുമെന്ന് അന്നദ്ദേഹം മനസ്സിൽ ഉറപ്പിച്ചു. പിന്നീട് വർഷങ്ങൾക്കു ശേഷം ആ മോഡലിൽ തന്നെയാണ് അഷറഫ് ബാവ 'സൂപ്പർ' ഭവനം പണിതത്.
ഫുട്ബാളിനെ നെഞ്ചോടു ചേർത്തുവെക്കുന്ന അഷ്റഫ് ബാവക്ക് പന്തുകളിയെക്കാളും വലുതായി മറ്റൊന്നുമില്ല.താനും തന്റെ സഹകളിക്കാരും കളിച്ചു നേടിയ അസംഖ്യം അംഗീകാരങ്ങൾ കണ്ടുകൊണ്ടാണ് അഷ്റഫ് ബാവ ഓരോ ദിനവും ഉറക്കമുണരുന്നത്. ഇനി അദ്ദേഹം ഉറക്കിലേക്ക് നീങ്ങുന്നതും അവയെല്ലാം കണ്ടു കൊണ്ടു തന്നെ. അഷറഫ് ബാവയുടെ 'സൂപ്പർഹൗസി' ലെ കാഴ്ചകൾ കാണാനെത്തിയ എനിക്ക് അദ്ദേഹവുമായി സ്വസ്ഥമായി സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഞങ്ങളുടെ സംസാരത്തിനിടയിൽ മൊബൈൽ ഫോൺ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു. വിളിച്ചവരെല്ലാം പറയുന്നത് സൂപ്പർ സ്റ്റുഡിയോ ടീമിന്റെ കളിയെക്കുറിച്ചുള്ള അഭിനന്ദനങ്ങളും ആക്ഷേപങ്ങളുമാണ്. ഒടുവിൽ ബാവാക്കയോട് യാത്ര പറഞ്ഞ് 'സൂപ്പർ ഹൗസി'ന്റെ പടിയിറങ്ങുമ്പോഴും അയാളുടെ മൊബൈൽഫോൺ വിശ്രമമില്ലാതെ റിംഗ് ചെയ്യുകയായിരുന്നു.
കാൽപ്പന്താരവത്തിലാണ് ലോകം. എല്ലാ കണ്ണുകളും റഷ്യയിലേക്ക്. ബ്രസീലും അർജൻറീനയും ഫ്രാൻസുമൊക്കെ കപ്പിനായി പൊരുതുമ്പോൾ മൈലുകൾക്കിപ്പുറം കളി വേദികളിൽ നിന്നും കിട്ടിയ കപ്പുകളും ഷീൽഡുകളുംകൊണ്ട് വീട് അലങ്കരിച്ച പഴയ കാൽപന്തുകളിക്കാരൻ മലപ്പുറത്തുണ്ട്. സെവൻസ് ഫുട്ബാളിലെ രാജാവായിരുന്ന സൂപ്പർ സ്റ്റുഡിയോ അഷ്റഫ് എന്ന സൂപ്പർ ബാവയാണ് തനിക്കും , ടീമിനും കിട്ടിയ അസംഖ്യം അംഗീകാരങ്ങളാൽ സ്വന്തം ഭവനം അലങ്കരിച്ചിരിക്കുന്നത്.
![]() |
സലീം വരിക്കോടൻ |

COMMENTS