മെസ്സി അവതരിച്ചു, അർജൻറീനയും; റഷ്യയിൽ ഇനി നീലാകാശം നീലക്കടൽ

സഫറാസ് അലി മൂന്നു പതിറ്റാണ്ട് മുമ്പ് മാത്രം അടിച്ചൊരുൾക്കപ്പിന്റെ ബലത്തിൽ അർജൻറീന പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങൾ മുഴുവൻ ആരാധക ഭൂഗോളങ്ങൾ തിങ്ങ...

സഫറാസ് അലി
മൂന്നു പതിറ്റാണ്ട് മുമ്പ് മാത്രം അടിച്ചൊരുൾക്കപ്പിന്റെ ബലത്തിൽ അർജൻറീന പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങൾ മുഴുവൻ ആരാധക ഭൂഗോളങ്ങൾ തിങ്ങിനിറഞ്ഞ ഒരു ടീമാകുന്നത് ഇതുകൊണ്ടാണ്.! ജീവിതമെന്ന മഹാത്ഭുതം പോലെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അവർ നമുക്കായി കരുതി വെച്ചു കാണും, ഗോൾ!! കാൽപ്പന്തു സാക്ഷാത്കാരത്തിന്റെ മാജിക്കൽ റിയലിസം.

നിറം മങ്ങിയ ടീമുമായാണ് രണഭേരി മുഴക്കിയത്. ഏവരും എഴുതിത്തള്ളി ( ഞങ്ങൾ ആരാധകർ തിരിച്ചു തള്ളി ) ഐസ് ലാൻഡിനോടേറ്റ് ശവശൈത്യമേറി. പ്രതിരോധബാണങ്ങളുടെ മുനയൊടിഞ്ഞ് ക്രൊയേഷ്യൻ പത്മവ്യൂഹത്തിൽ ഉത്തരായനം കാത്തു കിടന്നു. ഒരുവേള,ഞങ്ങളടക്കം പ്രാകി. ഭൂലോകത്തിന്റെ സ്പന്ദനമാകുന്ന മാത്തമാറ്റിക്സിന്റെ സമവാക്യങ്ങളും ചൊല്ലി കല്ലറകാക്കുമ്പോഴാണ് അവൻ അവതരിച്ചത്, മൂസാ.

ശരിയാണ് നൈജീരിയാണ് ഞങ്ങളുടെ യഥാർത്ഥ വഴികാട്ടി. അവർ കാരണമാണീ കപ്പ് പിന്നെയും സ്വപ്നം കണ്ടത്. എന്നാൽ നീലക്കടലും നീലാകാശവും ഇഴചേരുമ്പോൾ ജയം മാത്രമാണീ ടീമിന്റെ അന്തിമ ലക്ഷ്യം. സോറി നൈജീരിയ... ക്ഷമിക്കൂ മൂസാ...ഇത് ഞങ്ങൾക്ക് ചെറിയ കളിയായിരുന്നില്ല.

പക്വതയോടെ കളിച്ച ആദ്യ ഇരുപത്തഞ്ച് മിനിട്ടു നുള്ളിൽ മിശിഹ തൊടുത്ത ആ മുഗ്ധലാവണ്യം മുഴുവൻ നിറഞ്ഞ കിക്കുണ്ടല്ലോ...നൈജീരിയൻ ഗോളിയെ നിഷ്പ്രഭനാക്കി മായ്ച്ച മഴവിൽ നിറവുണ്ടല്ലോ... ഇനിയൊരു പതിനായിരം നൂറ്റാണ്ട് കപ്പ് കാത്തിരുന്നാലും ഒരർജന്റീനിയൻ ഭ്രാന്തനതിൽപ്പരം ആനന്ദലബ്ധിക്കിനിയെന്തു വേണം! മറ്റൊരു ഫ്രീ കിക്ക് സൈഡ് പോസ്റ്റിൽ പൂർണമായും പതിച്ച് പുറത്തേക്കൊഴുകിയപ്പോൾ ലിയോ, അത് മറ്റൊരിടത്ത് കണ്ടു മുട്ടാമെന്ന വാഗ്ദാനമാണെന്ന് ഞങ്ങൾക്കറിയാം...

മാർകസ് റോജോ എന്ന ഡിഫന്റർ എൺപത്തൊമ്പതാം മിനുറ്റിൽ വല കീഴടക്കിയപ്പോൾ അത് പ്രാകിവെറുത്ത പ്രതിരോധനിരയ്ക്കുള്ള പാപമോചനമായി, കഴിഞ്ഞ കളിയോടു ചെയ്ത കാവ്യനീതിയായി. മഷറാനോയുടെ മുഖത്തുതിർന്ന ചുവന്ന ചാറുണ്ടല്ലോ, ആ നിണപ്രസരണത്തിൽ നിന്നാണ് ഞങ്ങളീ കപ്പ് തിരിച്ചു പിടിക്കുന്നത്.

ഏറ്റവും പ്രിയപ്പെട്ട അർജൻറീനാ... ചെയുടെ മാതൃരാഷ്ട്രമേ... നിന്റെ പാദസ്പർശിയായ കാവ്യഗോളത്തെ, കാൽപ്പന്തിനെ ഇകഴ്ത്തിപ്പാടുന്ന അസൂയാവാഹകരുണ്ടാകാം. വിമർശകർ അധികരിക്കട്ടെ. നമ്മൾ അസഹിഷ്ണുക്കളല്ലല്ലോ. ഓരോ കുറിയ പാസുകളിലും നീ കരുതി വെയ്ക്കുന്ന വിഹായസ്സു തൊടുന്ന സൗന്ദര്യമുണ്ടല്ലോ, അതോർക്കുമ്പോഴുള്ള നിർവൃതിയുണ്ടല്ലോ, ആ കവിത മാത്രം മതി ഞങ്ങൾ ചങ്കിടിപ്പുകാർക്ക്...

തീർത്തും സമാനമായ ഒന്ന് മറ്റൊന്നിലലിയുന്ന പോലെ റഷ്യയുടെ ചുവന്ന മണ്ണ് റൊസാരിയോ തെരുവിലെ ശ്വേതചേതനയുള്ള ഭൂമികയിൽ ലയിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. അതിനായുള്ള കാത്തിരിപ്പാണിനി. അല്ലെങ്കിലും കാത്തിരിപ്പ് ഞങ്ങൾക്ക് പുത്തരിയല്ലല്ലോ. പുൽപ്പരപ്പിൽ മഞ്ഞുതുള്ളിയെന്ന പോലെ കവിത ഞങ്ങളുടെ ആത്മാവിൽ നിറയുമ്പോൾ, ആ നിമിഷം ഞങ്ങൾ വിളിച്ചു പറയും...

വാമോസ് മെസ്സി
വാമോസ് അർജന്റീന

COMMENTS


Name

Badminton,5,Cricket,15,Football,195,Other Sports,27,SG Special,93,Sports,98,Tennis,4,Volleyball,1,
ltr
item
Sports Globe: മെസ്സി അവതരിച്ചു, അർജൻറീനയും; റഷ്യയിൽ ഇനി നീലാകാശം നീലക്കടൽ
മെസ്സി അവതരിച്ചു, അർജൻറീനയും; റഷ്യയിൽ ഇനി നീലാകാശം നീലക്കടൽ
https://1.bp.blogspot.com/-ideeuBmbPRQ/WzMn5DNAqWI/AAAAAAAAAwY/Ssf44G_uLwAKm9UTq5cF8vm0Mi8XXtZ1QCLcBGAs/s640/messi%2Bcelebration.jpg
https://1.bp.blogspot.com/-ideeuBmbPRQ/WzMn5DNAqWI/AAAAAAAAAwY/Ssf44G_uLwAKm9UTq5cF8vm0Mi8XXtZ1QCLcBGAs/s72-c/messi%2Bcelebration.jpg
Sports Globe
http://www.sportsglobe.in/2018/06/article-by-safaras-ali-on-argentina-team.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/06/article-by-safaras-ali-on-argentina-team.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy