ഫുട്‌ബോള്‍ ആരാധകരേ... കളിയാവേശം ഫ്‌ളെക്‌സുകളിലും ടി വിക്കും മുന്നിലും മാത്രം മതിയോ?

കാളിയന്‍ ലോകകപ്പ് ആവേശത്തിലാണ് കേരളം, പ്രത്യേകിച്ച് മലപ്പുറം. കൊടിതോരണങ്ങള്‍, ബാനറുകള്‍, ഫ്‌ളക്‌സുകള്‍, കട്ടൗട്ടുകള്‍... കളിയാവേശത്തിന്റ...

കാളിയന്‍
ലോകകപ്പ് ആവേശത്തിലാണ് കേരളം, പ്രത്യേകിച്ച് മലപ്പുറം. കൊടിതോരണങ്ങള്‍, ബാനറുകള്‍, ഫ്‌ളക്‌സുകള്‍, കട്ടൗട്ടുകള്‍... കളിയാവേശത്തിന്റെ എല്ലാ രൂപങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ മലപ്പുറം ജില്ലയില്‍ കാണാം. ഇഷ്ടടീമിനായി ചാവേറുകളായി പൊരുതുന്ന ആരാധകരെ കാണാം. ആവേശക്കാഴ്ചകള്‍ക്കിടയിലും ഒരു സംശയമുണരുന്നു. ഇത് യഥാര്‍ഥ ഫുട്‌ബോള്‍ ആവേശമാണോ?. ഇങ്ങനെയാണോ ഫുട്‌ബോളിനെ സ്‌നേഹിക്കേണ്ടത്?.

ബ്യൂണസ് അയേഴ്‌സിലോ, റിയോ ഡി ജനീറോയിലോപോലും കാണാത്ത ആവേശം ഒരുപക്ഷേ മലപ്പുറത്തെ നിരത്തുകളില്‍ കാണാം. അതിശോക്തിയല്ല. താരാരാധന മൂത്ത് എതിര്‍കളിക്കാരോടുള്ള ബഹുമാനംപോലും മറന്നുള്ള അപഹാസ്യ ട്രോളുകളുടെ കാലംകൂടിയാണിപ്പോള്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും ബൂട്ടണിയുകയോ ഗ്രൗണ്ടിലിറങ്ങി പന്തുതട്ടുകയോ ചെയ്‌തൊരാള്‍ മെസ്സിയെയോ നെയ്മറെയോ മറ്റേതെങ്കിലുമൊരു കളിക്കാരനേയോ ഇങ്ങനെ അപമാനിക്കില്ല. കാരണം അവര്‍ അത്രമേല്‍ പ്രതിഭകളുള്ള കളിക്കാരാണ്, അതിനുമപ്പുറം മനുഷ്യരാണ്.
ഏതോ ദേശത്തെ ടീമുകള്‍ക്കായി ഗ്വാ..ഗ്വാ വിളിക്കുമ്പോള്‍ ഒരുകാര്യം മറക്കരുത്, മലപ്പുറം ഫുട്‌ബോളിന്റെ ഇപ്പോഴത്തെ അവസ്ഥ. മര്യാദയ്ക്ക് കളിക്കാന്‍ ഒരുഗ്രൗണ്ടുപോലുമില്ലാത്ത നാടാണ് മലപ്പുറം. ഉള്ളഗ്രൗണ്ടുകളുടെ അവസ്ഥ പരിതാപകരവും. ലോകകപ്പിലെ ടീമുകള്‍ക്കായി കാണിക്കുന്ന അമിതാവേശത്തിന്റെ പത്തുശതമാനമെങ്കിലും ഇവിടുത്തെ കളിക്കളങ്ങള്‍ക്കായി കാണിച്ചിരുന്നെങ്കില്‍ മലപ്പുറത്തിന്റെ ഫുട്‌ബോള്‍ തലവരമാറിയേനേ. ഒന്നാന്തരം കളിക്കാരും ടീമുകളും ഇവിടെ ഉണ്ടായേനേ.

ഏറെകാലത്തെ കാത്തിരിപ്പിന് ശേഷമാണ് കേരളത്തില്‍ ഗോകുലം കേരള എന്ന ഒരു ഐ ലീഗ് ടീം ഉണ്ടായത്.  ഗോകലം ടീമിന്റെ ആസ്ഥാനമായി മലപ്പുറം തെരഞ്ഞെടുത്തതിന് കാരണം ഇവിടുത്തെ കളിക്കമ്പം തന്നെയായിരുന്നു. എന്നാല്‍ നിലവാരമുള്ള ഗ്രൗണ്ട്  ഇല്ലാത്തതിനാല്‍ ഗോകുലത്തിന് മലപ്പുറത്തുനിന്ന് ഓടേണ്ടി വന്നു. ഇതൊന്നും ഇവിടുത്തെ ആഗോള കളിക്കമ്പക്കാര്‍ അറിഞ്ഞമട്ടില്ല. ഇതൊന്നും ആര്‍ക്കും പ്രശ്‌നവുമല്ല, മിക്കവരുടെയും ആശങ്ക മെസ്സിയിലും നെയ്മറിലും തുടങ്ങി അര്‍ജന്റീനയിലും ബ്രസീലിലും അവസാനിക്കുന്നു. പിന്നെയെങ്ങനെ മലപ്പുറം ഫുട്‌ബോള്‍ ഗതിപിടിക്കും.

മഞ്ചേരിയില്‍ ഒന്നാന്തരമൊരു സ്റ്റേഡിയം ഉണ്ടായിരുന്നു. പയ്യനാട് സ്റ്റേഡിയം. ഫെഡറേഷന്‍ കപ്പും സന്തോഷ് ട്രോഫിയുമൊക്കെ ഇവിടെ നടന്നപ്പോള്‍ ഗാലറികളിലെ ആവേശം മാനത്തോളമുയര്‍ന്നു, മലപ്പുറത്തിന്റെ അഭിമാനവും. എന്നാലിപ്പോള്‍ ഈ സ്‌റ്റേഡിയത്തിന്റെ അവസ്ഥ ദുരന്തമാണ്, ഓര്‍മ്മത്തെറ്റായി ഗാലറി മാത്രം ശേഷിക്കുന്നു. ഈ സ്‌റ്റേഡിയത്തിന്റെ നവീകരണത്തിനായി ഗോകുലം ബെറ്റാലിയ രംഗത്തെത്തിയപ്പോള്‍  കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പട, മലപ്പുറം കൂട്ടായ്മ ഒഴികെ ആരും പിന്തുണയ്ക്ക് എത്തിയില്ല. ഇപ്പോഴും ഈ ശ്രമം തുടരുന്നുണ്ട്. പക്ഷേ, ലോകകപ്പ് ആവേശക്കമ്മറ്റിക്കാര്‍  ഇതൊന്നും അറിഞ്ഞമട്ടില്ല.

പൊട്ടിപ്പൊളിഞ്ഞ റോഡിലും തെങ്ങിന്‍ മുകളിലുംവരെ ഫ്‌ളെക്‌സ് വയ്ക്കുന്ന ആരാധകര്‍ ഇതിന്റെ നാലിലൊന്ന് ആവേശവും സാമ്പത്തിക സഹായവും നല്‍കിയാല്‍ , പയ്യനാട് സ്റ്റേഡിയത്തെ പഴയ നിലയിലേക്ക് എത്തിക്കാനാവും. അധികൃതരുടെ കണ്ണ് തുറപ്പിക്കാനും കഴിയും. ഒന്ന് മനസ്സ് വയ്ക്കണം എന്നുമാത്രം.  ബ്രസീല്‍ - അര്‍ജന്റീന ആരാധകര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ നടത്തിയിരുന്നു. പ്രദര്‍ശന മത്സരങ്ങളും. ഗാലറികള്‍ നിറഞ്ഞുതുളുമ്പി. ഈ ആവേശം നമുക്കൊരു ഗ്രൗണ്ടിനായുള്ള പ്രതിഷേധ സമരത്തിന് ആയിരുന്നുവെങ്കില്‍ എത്രമാത്രം അര്‍ഥവത്തായേനേ. ഒരുനാടിന്റെ സ്വപ്‌നം സഫലമായേനേ.

ലോകകപ്പ് ജൂലൈ 15ന്  തീരും. മലപ്പുറവും ഫുട്‌ബോളും പയ്യനാട് സ്റ്റേഡിയവും  സ്വന്തം കളിക്കാരും ഏതെങ്കിലുമൊരു സീസണിലേക്കല്ല,  നമുക്ക് എന്നും എപ്പോഴും വേണം. കൂടുതല്‍ അനസുമാരും ആഷിഖുമാരും ഹഖുമാരും ഉയര്‍ന്നുവരണം. മലപ്പുറം കാല്‍പ്പന്ത് പെരുമ ഇന്ത്യയുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് പരക്കണം.
പയ്യനാട് സ്റ്റേഡിയം ഉദ്ഘാടനത്തിന് മുൻപ്
ലോകകപ്പ് ആവേശത്തില്‍ മതിമറക്കുന്ന  ആഗോള ആരാധകകൂട്ടായ്മകള്‍ ഇനിയെങ്കിലും കണ്ണുതുറക്കണം. മലപ്പുറം ഫുട്‌ബോളിനെ രക്ഷിക്കണം. ഇപ്പോള്‍ നിങ്ങള്‍ ചെലവഴിക്കുന്ന പണത്തിന്റെയോ സമയത്തിന്റെയോ നേരിയൊരു അംശം മതി മലപ്പുറം ഫുട്‌ബോളിനെ രക്ഷിക്കാന്‍. ഏതോ ദേശത്തെ കളിക്കാര്‍ക്കായി ഇത്രയും ആവേശം കാണിക്കുമ്പോള്‍ നമ്മുടെ മണ്ണിനെ മറക്കണോ. നമുക്കും പതുക്കയെങ്കിലും ആ നിലവാരത്തിലേക്ക് ഉയരേണ്ടേ. അതോ എന്നും ഇങ്ങനെ നാലുവര്‍ഷം കൂടുമ്പോള്‍ ആഘോഷക്കമ്മിറ്റി കൂടിയാല്‍ മതിയോ, ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

നിങ്ങളുടെ ചെറിയ ഇടപെടല്‍ വലിയ മാറ്റങ്ങളാവും വരുത്തുക. നല്ലൊരു ഗ്രൗണ്ടുണ്ടെങ്കില്‍ ഗോകുലം കേരള മലപ്പുറത്തേക്ക് തിരിച്ചെത്തും. ഐ ലീഗ് കളി നേരില്‍ കാണാന്‍ മലപ്പുറത്തുകാര്‍ക്ക് അവസരമുണ്ടാവും. ഇതിലൂടെ മലപ്പുറത്തെ നിരവധി കൡക്കാര്‍ക്കും, പരിശീലകര്‍ക്കും, സംഘാടകര്‍ക്കും മുഖ്യധാരാ ഫുട്‌ബോളിന്റെ ഭാഗമാവാന്‍ കഴിയും. പുതുതലമുറയ്ക്ക് ഒട്ടേറെ മാതൃകകള്‍ കിട്ടും.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളൊക്കെ വലിയമാറ്റങ്ങളുമായി കുതിക്കുകയാണ്. നമ്മളാവട്ടെ പഴയ പെരുമയില്‍ അഭിരമിക്കുന്നു. ഇങ്ങനെതന്നെ തുടരണോ... അതോ ഉണരണോ. ഇനിയും ഉണര്‍ന്നില്ലെങ്കില്‍ ഒരവസരം ഉണ്ടായെന്ന് വരില്ല. വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങള്‍ ഓരോരുത്തരുമാണ്. നിങ്ങളാണ് വിധികര്‍ത്താക്കള്‍. നിങ്ങള്‍ തന്നെയാണ് ഗുണഭോക്താക്കളും.

COMMENTS


Name

Badminton,5,Cricket,15,Football,195,Other Sports,27,SG Special,93,Sports,98,Tennis,4,Volleyball,1,
ltr
item
Sports Globe: ഫുട്‌ബോള്‍ ആരാധകരേ... കളിയാവേശം ഫ്‌ളെക്‌സുകളിലും ടി വിക്കും മുന്നിലും മാത്രം മതിയോ?
ഫുട്‌ബോള്‍ ആരാധകരേ... കളിയാവേശം ഫ്‌ളെക്‌സുകളിലും ടി വിക്കും മുന്നിലും മാത്രം മതിയോ?
https://4.bp.blogspot.com/-hzNSSrhf4oY/WyoDBdXFIWI/AAAAAAAAArQ/KnSRTnKYqBo_xFH_smRQp9_fdTBh3678QCLcBGAs/s640/malappuram%2Bfootball.jpg
https://4.bp.blogspot.com/-hzNSSrhf4oY/WyoDBdXFIWI/AAAAAAAAArQ/KnSRTnKYqBo_xFH_smRQp9_fdTBh3678QCLcBGAs/s72-c/malappuram%2Bfootball.jpg
Sports Globe
http://www.sportsglobe.in/2018/06/article-by-kaliyan-on-malappuram.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/06/article-by-kaliyan-on-malappuram.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy