അഗസ്ത്യൻമൂഴിയിൽ വിശ്വപൌരൻമാരുണ്ടായ കഥ, അഥവാ ബ്രസീൽ ആരാധകരുണ്ടായ ചരിത്രം

ഇ.കെ.അബ്ധുൾ സലീം ലോകം കാനറിപ്പക്ഷികളുടെ ചിറകകടികൾക്കായി കാതോർത്തിരിക്കുമ്പോൾ ഓർമ്മയിൽ സാംബാ ചുവടുകളുടെ പകരം വെക്കാനില്ലാത്ത ആ ഉപാസകൻ!. രാ...

ഇ.കെ.അബ്ധുൾ സലീം

ലോകം കാനറിപ്പക്ഷികളുടെ ചിറകകടികൾക്കായി കാതോർത്തിരിക്കുമ്പോൾ ഓർമ്മയിൽ സാംബാ ചുവടുകളുടെ പകരം വെക്കാനില്ലാത്ത ആ ഉപാസകൻ!. രാക്ഷസനെ കീഴടക്കിയരാജകുമാരൻെറ കഥ പറഞ്ഞുറക്കിയ മുത്തശ്ശി, നായാട്ടിൻറെ വീരകഥകൾ പറഞ്ഞു പുളകം കൊള്ളിച്ച മുത്തച്ഛൻ, അലാവുദ്ധീൻറെ അൽഭുതലോകത്തേ കൈ പിടിച്ച് നടത്തിയ ഒരുപ്രൈമറിസ്കൂൾ അധ്യാപൻ അങ്ങനെ ആരുടെയെങ്കിലുംകഥ പറയുന്ന ഒരു മുഖം നിങ്ങളുടെയൊക്കെ മനസ്സിൽ എന്നുമുണ്ടാവും..

ഇ.കെ.അബ്ധുൾ സലീം
എന്നാൽ കാൽപന്തിന്റെ അൽഭുതലോകത്തേക്ക് ഒരു നായാട്ടുകാരനെപോലെ കയറിപ്പോയി അവിടെ ചക്രവർത്തി പദമലങ്കരിച്ച ഒരു രാജകുമാരനെ കുറിച്ച്, ഫുട്ബോളിനെജീവനുതുല്യം സ്നേഹിക്കുന്ന ജനങ്ങളുടെ നാടായ ബ്രസീൽ എന്ന ലാറ്റിനമേരിക്കൻ രാജ്യത്തെക്കുറിച്ച് തൻറെ സ്വതസിദ്ധമായ ആഖ്യാനശൈലിയിലൂടെ വാങ്മയ ചിത്രങ്ങൾ തീർക്കുന്ന പെരുമ്പടപ്പിൽ അച്ചുതൻ എന്ന അച്ചുഏട്ടൻറെ മുഖമാണ് ആ സ്ഥാനത്ത് അഗസ്ത്യൻമൂഴിയിലെയും പരിസര പ്രദേശത്തേയും ഒന്ന് രണ്ട് തലമുറയുടെ മനസ്സിലുണ്ടാവുക. പഴയ തലമുറയിലെ പലരേയും "ഡൈഹാർഡ് " ബ്രസീൽ ഫാൻ ആക്കുന്നതിൽ കഥകൾക്ക് സമാനമായ അച്ചു ഏട്ടൻറെ കളിപറച്ചലിന് ചെറുതല്ലാത്ത പങ്കുണ്ട് .

ബാപ്പയുടെ ചായക്കടയിലെ പ്രൈം ടൈം ചാനൽ ചർച്ചകൾ പോലെയുള്ള അക്കാലത്തെ രാഷ്ടീയ ചർച്ചകൾക്ക് അവധി കൊടുത്ത്ചില ദിവസങ്ങളിൽ അച്ചുവേട്ടൻ നയിക്കുന്ന ''സ്പോട്സ് സ്പെഷ്യൽ"ആയിരിക്കും ! അതിന് ചുറ്റും കാത് കൂർപ്പിച്ചിരിക്കുന്നവരുടെ മുഖം ഇന്നും സജീവ ചിത്രങ്ങളായി മനസ്സിൽ തെളിയുന്നു....

പെലെയുടെ ആദ്യ വേൾഡ് കപ്പ് ഗോളും മൽസര ശേഷമുള്ള പെലെയുടെ ആനന്ദക്കണ്ണീരുമൊക്കെ 1977 ൽ പെലെ ബൂട്ട് കെട്ടിയ ന്യൂയോർക്ക് കോസ്മോസ് ബഗാൻ മൽസരം കൽക്കത്തയിൽ പോയ കണ്ട അച്ചു ഏട്ടൻ വിവരിക്കുന്നത് കേൾക്കുമ്പോൾ ബ്രസീൽ എന്നത് നമ്മുടെ ഒരു അയൽ സംസ്ഥാനം പോലെയും
പെലെ അയൽവീട്ടിലെ പയ്യനായും പതുക്കെ മാറുകയായിരുന്നു. പെലെയെയും ബ്രസീലിനേയും ഇങ്ങനെ സ്നേഹിച്ച മനുഷ്യൻ ലോകത്ത് ബ്രസീലുകാരല്ലാതെ വേറെയുണ്ടോ എന്ന് സംശയാണ്!

1958ലെ ലോകകപ്പ് ഫൈനൽ കളിക്കുമ്പോഴുള്ള പെലെയുടെ പ്രായം 17 വയസ്സും 249ദിവസവും എന്നത് ഗൂഗിൾ സെർച്ച് സ്വപ്നത്തിൽ പോലുമില്ലാത്ത കാലത്ത് കണ്ണ് മിഴിച്ച് കേട്ടിരുന്നത് ഇപ്പോഴുമോർക്കുന്നു .ദിദി ,വാവ ,ഗാരിഞ്ച, സാന്റോസ്, ടിറ്റോ ,സഗാലോ അച്ചുവേട്ടൻറെ വാക്കുകളിലൂടെ മനസ്സിൽ ഇരിപ്പിടമുറപ്പിച്ച ബ്രസീലിലെ മഹാരഥൻമാർ ഒരു പാടുണ്ട്!. 1950 ലോകകപ്പിലെ "മാരക്കാനാസോ " യിലെ പ്രതിനായകൻ ബ്രസീലിയൻ ഗോൾകീപ്പർ ബർബോസയുടെ ദുരന്തചിത്രം അച്ചുവേട്ടൻ വർണ്ണിക്കുമ്പോൾ കണ്ണീരോടെയല്ലാതെ കേട്ടിരിക്കാനാവില്ല! പഴയ കാലത്തെ അറിയപ്പെടുന്ന കളിക്കാരൻ കൂടിയായിരുന്ന അച്ചുഏട്ടൻ മൽസരങ്ങളുടെ ഫോർമേഷനും സ്റ്റാറ്റിക്സും സ്ട്രാറ്റജിയുമൊക്കെ ഇന്നന്നെ ഏത് കമൻറേറ്റർമാരേയും വെല്ലുന്ന തരത്തിൽ "ഡിഫേർഡ് ലൈവ്" ആയി ഞങ്ങൾക്കെത്തിച്ച് തന്നിരുന്നു.

പെരുമ്പടപ്പിൽ അച്ചുതൻ
1956ലെ പുഷ്കാസിൻറെ മാജിക്കൽ മഗ്യാസിന്റെ തേരോട്ടം. 1966 ൽ വെംബ്ലിയിൽ ജർമനിക്കെതിരെ ഇംഗ്ലണ്ടിൻറെ വിവാദഗോൾ. 1974ടോട്ടൽ ഫുട്ബോളിൻറെ കൊടുങ്കാറ്റുമായെത്തിയ യോഹാൻ  ക്രൈഫിൻറെഹോളണ്ട് ബെക്കൻ ബോവറുടെജർമ്മനിക്കു മുന്നിൽ ചാരമായത് അങ്ങനെ ഫുട്ബോളിൻറെ ഹരം കൊള്ളിക്കുന്ന കഥകളെല്ലാം അക്ഷരങ്ങളും ചിത്രങ്ങളുമൊക്കെയായി മുന്നിലെത്തും മുമ്പേ അച്ചു ഏട്ടനിൽ നിന്ന് കേട്ടറിഞ്ഞതാണ്!

ദൂരദിക്കുകളിൽ സുഹൃത്തുക്കളേയും കൂട്ടി കളി കാണാനുള്ള യാത്രകൾ അച്ചു ഏട്ടനെന്നും ഹരമായിരുന്നു. പിന്നീടുള്ള വിവരണങ്ങൾ ഞങ്ങൾക്കും.
കോഴിക്കോട്ടെ നാഗ്ജിയും, തൃശ്ശൂരിലെ ചാക്കോളയും, കണ്ണൂരിലെ എസ്.എൻ ട്രോഫിയുമൊക്കെ ഞങ്ങളുടെ ചായക്കടയിലെ മുഖ്യ വിഭവങ്ങളായായത് അങ്ങനെയാണ്. ഒളിമ്പ്യൻ റഹ്മാനും ഡിക്രൂസും, ഇന്ദർസിംഗും, ഹബീബും, അക്ബറും ചെയിൻ സിംഗും മഗൻ സിംഗുമൊക്കെ ഞങ്ങളുടെമനസ്സിൻറെ മൈതാനത്ത് പന്ത് തട്ടിയത് അങ്ങനെയാണ്!

റഷ്യയിലെലോകകപ്പ് വേദിയിൽ കാനറിപ്പക്ഷികളുടെ ചുണ്ടിൽ കതിരോ പതിരോ എന്ന് തിരിച്ചറിയാൻ ലോകം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമ്പോൾ, നാല് വർഷങ്ങൾക്ക് മുമ്പ്കണ്ണീരായി പെയ്തിറങ്ങിയ രണ്ടാം മാരക്കനാസോയിൽ നിന്ന് സാംബാനർത്തകർ ഉയിർത്തെഴുന്നേറ്റോ എന്ന ചോദ്യവുമായി ലോകം ഉറ്റുനോക്കുമ്പോൾ, നെഞ്ചിടിപ്പിന് സാംബാ താളം കൂട്ടിച്ചേർത്ത് കാത്തിരിക്കുന്നവരിൽ ഒരാളായി സ്വയം മാറുമ്പോൾ ഞാനോർക്കുന്നു ജാതി മത വർണ്ണ ദേശഭാഷാ ഭേദമില്ലാതെ മനുഷ്യസ്സുകളെ കൂട്ടിയിണക്കുന്ന ഫുട്ബോൾ എന്ന ലോകത്തെ ഏറ്റവും ജനപ്രിയ വിനോദത്തെനെഞ്ചോടു ചേർക്കാൻ എന്നെ പഠിപ്പിച്ച ആ നല്ല മനുഷ്യനെ ...പെരുമ്പടപ്പിൽ അച്ചുതൻ എന്ന കറ കളഞ്ഞ കായിക പ്രേമിയെ...

Tags: Brazil, World Cup Football, Brazil Fans Kerala, Pele,

COMMENTS


Name

Badminton,5,Cricket,15,Football,195,Other Sports,27,SG Special,93,Sports,98,Tennis,4,Volleyball,1,
ltr
item
Sports Globe: അഗസ്ത്യൻമൂഴിയിൽ വിശ്വപൌരൻമാരുണ്ടായ കഥ, അഥവാ ബ്രസീൽ ആരാധകരുണ്ടായ ചരിത്രം
അഗസ്ത്യൻമൂഴിയിൽ വിശ്വപൌരൻമാരുണ്ടായ കഥ, അഥവാ ബ്രസീൽ ആരാധകരുണ്ടായ ചരിത്രം
https://4.bp.blogspot.com/-536b_1p1CHM/WyeWg-eUGCI/AAAAAAAAAoo/mshxiP2RY4gPiz9M79tqwJCneoZ8FFF3gCLcBGAs/s640/brazil%2B1970.jpg
https://4.bp.blogspot.com/-536b_1p1CHM/WyeWg-eUGCI/AAAAAAAAAoo/mshxiP2RY4gPiz9M79tqwJCneoZ8FFF3gCLcBGAs/s72-c/brazil%2B1970.jpg
Sports Globe
http://www.sportsglobe.in/2018/06/article-by-ek-abdul-saleem.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/06/article-by-ek-abdul-saleem.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy