അര്‍ജന്റീനയും ഫ്രാന്‍സും ഇതുവരെ 11 തവണ ഏറ്റുമുട്ടി. ആറില്‍ അര്‍ജന്റീനയും രണ്ടില്‍ ഫ്രാന്‍സും ജയിച്ചു. മൂന്ന് കളി സമനിലയില്‍. ലോകകപ്പില...
അര്‍ജന്റീനയും ഫ്രാന്‍സും ഇതുവരെ 11 തവണ ഏറ്റുമുട്ടി. ആറില്‍ അര്‍ജന്റീനയും രണ്ടില്‍ ഫ്രാന്‍സും ജയിച്ചു. മൂന്ന് കളി സമനിലയില്‍.
ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ നേരിട്ട രണ്ട് കളിയിലും അര്‍ജന്റീന ജയിച്ചു. 1930ല്‍ 1-0നും 1978ല്‍ 2-1നും. രണ്ടുതവണയും അര്‍ജന്റീന ഫൈനലില്‍ എത്തി എന്ന പ്രത്യേകതയുമുണ്ട്. 1930ലെ ഫൈനില്‍ തോറ്റപ്പോള്‍ 78ല്‍ അര്‍ജന്റീന ചാമ്പ്യന്മാരായി.
ലാറ്റിനമേരിക്കന്‍ ടീമിനെതിരെ അവസാന എട്ട് ലോകകപ്പ് മത്സരങ്ങളില്‍ ഫ്രാന്‍സ് തോറ്റിട്ടില്ല. നാല് ജയവും നാല് സമനിലയുമാണ് ഫ്രാന്‍സിന്റെ കണക്കിലുള്ളത്.
പ്രീക്വാര്ട്ടറല്ല, ഫ്രാന്‍സിനെതിരെ അര്‍ജന്റീനയ്ക്ക് ഫൈനല്‍
1986ല്‍ പ്രീക്വാര്‍ട്ടര്‍ ഘട്ടം തുടങ്ങിയത് മുതല്‍ ഫ്രാന്‍സ് കളിച്ചപ്പോഴെല്ലാം ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. (1986, 1998, 2006, 2014).നോക്കൗട്ട് റൗണ്ടില്‍ മെസ്സി ഇതുവരെ ഗോള്‍ നേടിയിട്ടില്ല. 666 മിനിറ്റ് കളിച്ചിട്ടും ലക്ഷ്യം കാണാനായിട്ടില്ല.
ഡിഗോ മറഡോണയ്ക്കും ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയ്ക്കും ശേഷം മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടിയ അര്‍ജന്റീനന്‍ താരമാണ് മെസ്സി.
COMMENTS