കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും അനസ് എടത്തൊടികയുടെയും കാത്തിരിപ്പിന് അവസാനം. ഇന്ത്യൻ പ്രതിരോധനിരയിലെ ഉരുക്കുമനുഷ്യനായ അനസ് എടത്തൊടിക കേര...
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും അനസ് എടത്തൊടികയുടെയും കാത്തിരിപ്പിന് അവസാനം. ഇന്ത്യൻ പ്രതിരോധനിരയിലെ ഉരുക്കുമനുഷ്യനായ അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തി. ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന അനസിന്റെ ആഗ്രഹംകൂടിയാണ് ഇതിലൂടെ സഫലമാവുന്നത്.
ബ്ലാസ്റ്റേഴ്സുമായി രണ്ടുവർഷ കരാറിലാണ് അനസ് ഒപ്പുവച്ചിരിക്കുന്നത്. കരാർത്തുക ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ടിട്ടില്ല. ഓരോ വർഷവും ഒന്നരക്കോടിയോളം രൂപയാണ് അനസിന്റെ പ്രതിഫലമെന്നാണ് സൂചന. ജംഷെഡ്പൂർ എഫ് സി താരമായ അനസിനെ സ്വന്തമാക്കാൻ എ ടി കെയും ശ്രമിച്ചിരുന്നു. എന്നാൽ കേരളത്തില്‍ കളിക്കണമെന്ന അനസിന്റെ ആഗ്രഹം ബ്ലാസ്റ്റേഴ്സിന് തുണയായി.
അനസ് എത്തുന്നതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കൂടുതൽ ശക്തമാവും. ഇന്ത്യൻ ടീമിലെ സഹതാരം സന്ദേശ് ജിംഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ നായകന്. ഇരുവർക്കും ബ്ലാസ്റ്റേഴ്സിലും കോട്ടകെട്ടാനുള്ള അവസരംകൂടിയാണിത്. നേരത്തേ മലയാളി താരങ്ങളായ എം പി സക്കീറിനേയും അബ്ദുൽ ഹക്കുവിനെയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.
Tags: Anas Edathodika, Kerala Blasters, Indian Super League, Football , Sandesh Jinghan

COMMENTS