ഹമീദിക്ക; ഫോർട്ട് കൊച്ചിക്കാരുടെ ഫുട്ബോൾ വിസ്മയം

ചിലരെക്കുറിച്ച് കേൾക്കുമ്പോൾ, അറിയുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവുമോ എന്ന് നാം സംശയിച്ചുപോവും. ഇത്തരത്തിൽ ഫുട്ബോളിനായി ജീവിക്കുന്നൊരു മനുഷ്യനെ ...

ചിലരെക്കുറിച്ച് കേൾക്കുമ്പോൾ, അറിയുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവുമോ എന്ന് നാം സംശയിച്ചുപോവും. ഇത്തരത്തിൽ ഫുട്ബോളിനായി ജീവിക്കുന്നൊരു മനുഷ്യനെ പരിചയപ്പെടുത്തുകയാണ് നിർമ്മൽ ഖാൻ
നിർമ്മൽ ഖാൻ
കളിക്കാനുള്ള, കാണാനുള്ള ഒരു  കളിയാണ് മിക്കവർക്കും ഫുട്ബോൾ. ചിലർക്കാവട്ടെ ജീവിതം തന്നെയും. ഉരുളുന്ന പന്തിനൊപ്പം ജീവിതം ഉരുട്ടുന്ന ചില മനുഷ്യർ. മറ്റുള്ളവർക്ക് അയാൾ ഫുട്ബോൾ ഭ്രാന്തനായേക്കാം. പക്ഷേ, ഒരുപറ്റം കളിക്കാർക്ക് ആശയും ആവേശവുമാണയാൾ. ലോകത്തിൻറെ പലകോണിലും ഇതുപോലെ ഫുട്ബോളിനായി ജീവിക്കുന്നവരുണ്ടാവും. ഇങ്ങ്, കേരളത്തിൽ, അല്ല കൊച്ചിയിൽ, അതുമല്ല ഫോർട്ട് കൊച്ചിയിൽ നമുക്കുമുണ്ട് ഇതുപോലെ ഫുട്ബോൾ ആവേശം ജീവശ്വാസമാക്കിയ ഒരു മനുഷ്യൻ. ഫോർട്ട് കൊച്ചിക്കാരുടെ സ്വന്തം ഹമീദിക്ക എന്ന പി എം ഹമീദ്. മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങാതെ ഒറ്റയ്ക്ക് ഫുട്ബോൾ ടൂർണമെൻറ് നടത്തുന്ന വിസ്മയ മനുഷ്യൻ.

ഒരു ഫുട്ബോൾ ടൂർണമെൻറ് നടത്തുന്നതിൽ ഇത്രമാത്രം എന്തിരിക്കുന്നുവെന്ന് തോന്നിയേക്കാം. കാരണം കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ടൂർണമെൻറുകൾ നടക്കുന്നുണ്ട്. മലബാറിലാണെങ്കിൽ സെവൻസ് മേളകളുടെ അരങ്ങൊഴിഞ്ഞ നേരമില്ല. ഇതിനൊക്കെ ഒരുപറ്റം ആളുകളുടെ, കൂട്ടായ്മയുടെ സ്നേഹവും അദ്ധ്വാനവുമുണ്ട്. കളി കാണാനെത്തുന്നവരിൽ നിന്ന് പണം വാങ്ങാറുണ്ട്. ഇതിലൂടെ കിട്ടുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുമുണ്ട്. എന്നാൽ ഫോർട്ട് കൊച്ചിയിൽ 32 വർഷമായി മുടങ്ങാതെ നടക്കുന്ന സി എച്ച് മുഹമ്മദ് കോയ സ്മാരക ടൂർണമെൻറിൻറെ മുന്നിലും പിന്നിലും ഒറ്റ മനുഷ്യനേയുള്ളൂ, ഹമീദ് എന്ന ഹമീദിക്ക.

ഹമീദ് വെറുതെ തുടങ്ങിയതല്ല ടൂർണമെൻറ്. ഇതിന് പിന്നിലൊരു കഥയുണ്ട്.

കൊച്ചിയിൽ ഒരു റഫറിയുണ്ടായിരുന്നു, സ്റ്റാൻലി മാണി. വല്ലാർപാടത്തുണ്ടായ വഞ്ചി അപകടത്തിൽ സ്റ്റാൻലി മാണി മരിച്ചു. സുഹൃത്തായ സ്റ്റാൻലിയുടെ പേരിലൊരു ടൂർണമെൻറ് എന്നതായിരുന്നു ഹമീദിൻറെ സ്വപ്നം. ഒരുക്കങ്ങളെല്ലാം തുടങ്ങിയപ്പോൾ സ്റ്റാൻലിയുടെ വീട്ടുകാർ എതിർപ്പറിയിച്ചു. ഇതോടെയാണ് മുൻ മുഖ്യമന്ത്രിയും ഫുട്ബോൾ പ്രേമിയുമായ സി എച്ച് മുഹമ്മദ് കോയയുടെ പേരിൽ ടൂർണമെൻറ് തുടങ്ങുന്നത്.
കൊച്ചിയിലെ സാൻറാക്രൂസ് മൈതാനത്ത് സെവൻസ് ടൂർണമെൻറ് ആയിട്ടായിരുന്നു തുടക്കം. ആദ്യകാലത്ത് എറണാകുളം ജില്ലയിലെതന്നെ പ്രധാന ടൂർണമെൻറുകളിൽ ഒന്നായിരുന്നു ഇത്. പ്രീമിയർ ടയേഴ്സ്, കെ എസ് ആർ ടി സി, കൊച്ചിൻ പോർട്ട്, കൊച്ചിൻ ഷിപ്പ്യാർഡ്, ടൈറ്റാനിയം, സെസ കൊല്ലം തുടങ്ങിയ പ്രമുഖ ടീമുകൾ പന്തുതട്ടാനെത്തിയ കളിയരങ്ങ്. സേവ്യർ പയസ്, എം എം ജേക്കബ്, തോമസ് സെബാസ്റ്റ്യൻ, ഐ എം വിജയൻ, തോബിയാസ്... അന്നത്തെ മിന്നുംതാരങ്ങളെല്ലാം കൊച്ചിയിലെ കളിപ്രേമികളെ ത്രസിപ്പിച്ചു.

നാല് വർഷത്തിന് ശേഷം കേരള ഫുട്ബോൾ അസോസിയേഷൻറെ അംഗീകാരം കിട്ടിയതോടെ സി എച്ച് കപ്പ് ഇലവൻസ് ടൂർണമെൻറായി. ഇലവൻസ് ആയി മാറിയതോടെ, കളി കൊച്ചി പരേഡ് ഗ്രൌണ്ടിലേക്ക് മാറ്റി. അപ്പോഴും കളിയാവേശത്തിന് കുറവുണ്ടായില്ല. പ്രമുഖ ടീമുകളും കളിക്കാരും ഹമീദിക്കയുടെ ടൂർണമെൻറിൽ പന്തുതട്ടാനെത്തി. ഇതിനിടെ  കെ ബി ജേക്കബ് സ്മാരക കപ്പ്, നെഡ് ലോയ്ഡ് കപ്പ് തുടങ്ങി പലടൂർണമെൻറുകളും ഉയർന്നുവന്നു. ഇതിനൊക്കെ അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. കാലത്തിൻറെ കാറ്റിൽ ഇവയെക്കൊ കൊമ്പുകുത്തിയപ്പോൾ ഹമീദിക്കയുടെ ടൂർണമെൻറിന് കുലുക്കമൊന്നും ഉണ്ടായില്ല. കാഴ്ചക്കാരിൽ നിന്ന് ചില്ലിക്കാശ് വാങ്ങാതെയാണ് ഈ സാഹസമെന്നോർക്കുക!.

ഒറ്റയാൾപ്പോരാട്ടം വരുത്തിവച്ചത് വലിയ സാമ്പത്തിക ബാധ്യത. പക്ഷേ, ടൂർണമെൻറ് നിർത്താൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. അഖില കേരള ടൂർണമെൻറ് എറണാകളും ജില്ലയിലെ ടീമുകൾക്ക് മാത്രമായി ചുരുക്കി. അപ്പോഴും ടീമുകൾക്ക് ഹമീദ് എന്ന ഫുട്ബോൾ പ്രേമിയോടുള്ള സ്നേഹത്തിന് കുറവില്ലായിരുന്നു. പണംനോക്കാതെ അവരെല്ലാം സി എച്ച് കപ്പിൽ കളിക്കാനെത്തി. പണത്തിനുപ്പുറമുള്ള വാക്കുകൾക്ക് വിവരിക്കാനാവാത്ത ഫുട്ബോൾ ബന്ധം.
ടൂർണമെൻറിനുള്ള ഒരുക്കമെല്ലാം ഒറ്റയ്ക്കാണ്. രണ്ടുമാസം മുൻപേ പണി തുടങ്ങും. ടീമുകളെ നേരിൽപ്പോയി കണ്ടാണ് സംസാരം. കരാർ ഉറപ്പിച്ചാൽ സ്പോൺസർമാർക്കായുള്ള ശ്രമമാണ് പിന്നീട്. കളി തുടങ്ങിയാലോ, ഓട്ടോ റിക്ഷയിലെ അനൌൺസ്മെൻറിൽ തുടങ്ങി, ഗ്രൌണ്ടിലെ മാർക്കിംഗ്, ഗോൾ പോസ്റ്റിലെ നെറ്റിടൽ, ഇടവേളകളിൽ കളിക്കാർക്ക് വെള്ളം കൊടുക്കൽ തുടങ്ങി എല്ലാം ഒറ്റയ്ക്ക് ഓടിനടന്ന് ചെയ്യും, മുപ്പത്തിരണ്ട് വർഷമായി. കൂട്ടായ്മകൾക്ക് പോലും സാധ്യമാവാത്ത കാര്യമാണ് ഒരു മനുഷ്യനൊറ്റയ്ക്ക് ഇങ്ങനെ മുന്നോട്ടുകൊണ്ടുപോവുന്നത്. ഇപ്പോൾ, തേവര എസ് എച്ച് കോളേജ് ഗ്രൌണ്ടിലാണ് സി എച്ച് കപ്പ് നടക്കുന്നത്. ഒരിക്കൽ മഹാരാജാസ് കോളേജ് ഗ്രൌണ്ടിലും ടൂർണമെൻറ് നടത്തി. ആദ്യകാലാത്ത് പരിഹസിച്ചവരൊക്കെ പിന്നീട് അത്ഭുതത്തോടെയാണ് ഹമീദിക്കയെ കണ്ടതും പറഞ്ഞതും,  കാണുന്നതും പറഞ്ഞുകൊണ്ടിരിക്കുന്നതും.

ഫോർട്ടുകൊച്ചിയിൽ ഫുട്ബോൾ കളി പഴയ പ്രതാപത്തിൻറെ ഓർമ്മകളിലേക്ക് ചുരുങ്ങിയെങ്കിലും ഹമീദിക്കയ്ക്ക് കുലുക്കമില്ല. ഫുട്ബോളിനോടുള്ള അടക്കാനാവത്ത സ്നേഹം ഈ മനുഷ്യനെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നു. എന്തിനിങ്ങനെ കഷ്ടപ്പെടുന്നുവെന്ന് ചോദിക്കുന്നവരോട് അദ്ദേഹത്തിന് ഒറ്റ ഉത്തരം മാത്രം- ലാഭ നഷ്ടക്കണക്കുകൾ നോക്കില്ല. ജീവനുള്ള കാലത്തോളം സി എച്ച് കപ്പ് മുടങ്ങാതെ നടത്തും. ഒപ്പം ഒരുകാര്യംകൂടി ഹമീദിക്ക കൂട്ടിച്ചേർക്കുന്നു, ഭാര്യ നൽകുന്ന പിന്തുണയാണ് എൻറെ കരുത്ത്.

ചിത്രങ്ങൾക്ക് കടപ്പാട്: ദി ഹിന്ദു, ഡോ. മൂസക്കുഞ്ഞി


പ്രേംനാഥ് ഫിലിപ്പ്, ഒരു ജീവിതാനുഭവം



Tags: P.M. Hameed, C.H. Mohammed Koya Memorial Football Tournament, Football tournament, Kerala football, Football , C.H. Mohammed Koya , Chief Minister of Kerala , I.M. Vijayan, Thobias, M.M. Jacob, Sacred Heart College, Maharajas College Ground

COMMENTS


Name

Badminton,5,Cricket,15,Football,195,Other Sports,27,SG Special,93,Sports,98,Tennis,4,Volleyball,1,
ltr
item
Sports Globe: ഹമീദിക്ക; ഫോർട്ട് കൊച്ചിക്കാരുടെ ഫുട്ബോൾ വിസ്മയം
ഹമീദിക്ക; ഫോർട്ട് കൊച്ചിക്കാരുടെ ഫുട്ബോൾ വിസ്മയം
https://4.bp.blogspot.com/-R6poRJWDFZE/Wu1pF_E-tvI/AAAAAAAAAME/yNWj9xKf2SkxEFDnxXuXyerv4xO6ykjlACLcBGAs/s640/hameed%2Bfort%2Bkochi%2Bsports%2Bglobe.jpg
https://4.bp.blogspot.com/-R6poRJWDFZE/Wu1pF_E-tvI/AAAAAAAAAME/yNWj9xKf2SkxEFDnxXuXyerv4xO6ykjlACLcBGAs/s72-c/hameed%2Bfort%2Bkochi%2Bsports%2Bglobe.jpg
Sports Globe
http://www.sportsglobe.in/2018/05/story-of-pm-hameed-by-nirmal-khan.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/05/story-of-pm-hameed-by-nirmal-khan.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy