നിര്‍മ്മല്‍ ഖാന് ലോകം നിറങ്ങളുടേതാണ്. നിറങ്ങളില്‍ മുങ്ങിനില്ക്കുന്ന പ്രകൃതിയും മനുഷ്യനും. ആഘോഷങ്ങളുടെയും സന്താപങ്ങളുടെയും വിസ്മയങ്ങളുട...
നിര്‍മ്മല്‍ ഖാന്
ലോകം നിറങ്ങളുടേതാണ്. നിറങ്ങളില്‍ മുങ്ങിനില്ക്കുന്ന പ്രകൃതിയും മനുഷ്യനും. ആഘോഷങ്ങളുടെയും സന്താപങ്ങളുടെയും വിസ്മയങ്ങളുടേയുമെല്ലാം കണ്ണിലും ഹൃദയത്തിലും ഉടക്കുന്ന ഓരോരോ നിറങ്ങള്‍. ഓരോന്നിനും കഥകളേറെയുണ്ട് പറയാന്‍. ഓര്‍മ്മകള്‍ക്ക് അപ്പുറത്തേക്ക് നീളുന്ന നിറച്ചാര്ത്തുകള്ക്കിടയില് കറുപ്പും വെളുപ്പും എന്നും എപ്പോഴും വേറിട്ടുനില്ക്കുന്നു. ഓരോ ജീവിതത്തിന്റെയും ചിത്രംവരയ്ക്കുന്ന, കഥപറയുന്ന ഇരുപുറങ്ങളെ വേര്‍തിരിക്കുന്ന നിറങ്ങള്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ്. ഫുട്ബോള്‍ എന്ന് കേള്‍ക്കുമ്പോഴും കറുപ്പും വെളുപ്പും ചേര്‍ത്തുതുന്നിയ കാറ്റുനിറച്ച തുകല്പ്പന്താണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുക. കേരളത്തിലാണെങ്കില്‍, പ്രത്യേകിച്ച് മലബാറില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കേള്‍വിയിലും കാഴ്ചയിലും ഓര്‍മ്മയിലും പന്ത് മാത്രമല്ല, സെവന്‍സ് കളിത്തട്ടില്‍ നിറഞ്ഞാടിയ ഒരു ടീമുകൂടിയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നാല്‍ ഒരു ടീമിന്റെ മാത്രം കഥയല്ല, വിനയന് എന്ന മനുഷ്യന്റെ ഫുട്ബോള്‍ ജീവിതം കൂടിയാണ്.
എല്ലാവരെയും പോലെ കളിക്കാരനായിട്ടായിരുന്നു വിനയന്റെയും തുടക്കം. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് മൈതാനത്തും നടക്കാവിലെ വീടിനടത്തുള്ള ഇംഗ്ലീഷ് പളളിക്ക് മുന്നിലുമൊക്കെയായിരുന്നു കളി. പക്ഷേ, വളരെ ചെറുപ്പത്തിലേ കളിക്കുന്നതിനേക്കാള്‍ കളിക്കാരെ കണ്ടെത്തുന്നതിലും കളിപ്പിക്കുന്നതിലുമായിരുന്നു കൂടുതല്‍ സന്തോഷം കണ്ടെത്തിയത്. സഹോദരിയുടെ ഭര്‍ത്താവ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട് ടീം ഉടമ ആയതും ഇതിനൊരു കാരണമായി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പേരെടുത്ത ടീമായി മാറുന്ന സമയത്താണ് മലാപ്പറമ്പില്‍ കുട്ടികളുടെ ഒരു ടീം രൂപീകരിക്കുന്നത്. ഈ ടീമിന് കളിക്കാരെ കണ്ടെത്തലായിരുന്നു ആദ്യ ദൗത്യം. ഇത് വിജയിച്ചപ്പോഴേക്കും ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ ചുമതലയും വിനയനെ തേടിയെത്തി. സഹോദരീ ഭര്‍ത്താവ് ശ്രീനിവാസന് കേരള ഫുട്ബോള്‍ അസോസിയേഷന്റെ അംഗീകൃത റഫറിയായി. ഇതോടെ അദ്ദേഹത്തിന് അദ്ദേഹത്തിന് ടീം നടത്താന്‍ കഴിയാതെ വന്നു. അങ്ങനെ 1968ല്‍ വിനയന് ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ അമരത്തെത്തി. ഇനി വിനയന് തന്നെ പറയട്ടെ, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ജീവിതം.
സെവന്‍സ് കളിക്ക് നിയന്ത്രണവും വിലക്കുമൊക്കെയുള്ള കാലത്താണ്, 1968ല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടീം ഏറ്റെടുക്കുന്നത്. ഇലവന്‍സ് ക്ലബുകളില്‍ കളിക്കുന്നവര്‍ക്ക് സെവന്‍സില്‍ കളിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ അന്നത്തെ ഭാരവാഹിയായിരുന്ന പി പി ലക്ഷ്മണന് കര്‍ശന നിലപാടുകാരനായിരുന്നു. കെ വി ഉസ്മാന്, കെ പി അബൂബക്കര്‍, പി കെ അബൂബക്കര്‍, കുഞ്ഞാപ്പ തുടങ്ങിയവരായിരുന്നു ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ ആദ്യകാല കളിക്കാര്‍. തുടക്ക കാലത്ത് സെവന്‍സ് ടൂര്‍ണമെന്റുകള്‍ കുറവായിരുന്നു. ഒരു സീസണില്‍ എട്ടോ പത്തോ ടൂര്ണമെന്റുകളേ ഉണ്ടായിരുന്നുള്ളൂ. 1975ന് ശേഷമാണ് കളിയും ടൂര്‍ണമെന്റും കളിക്കാരുമെല്ലാം കൂടിയത്. തൊണ്ണൂറുകള്‍ക്ക് ശേഷം സെവന്‍സ് വ്യാപകമായി.
ജിംഖാന തൃശൂര്‍, ഫ്രണ്ട്സ് മമ്പാട്, ടൗണ്‍ ടീം അരീക്കോട്, ലക്കി സ്റ്റാര്‍ ആലുവ, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം തുടങ്ങിയ ടീമുകളായിരുന്നു അന്നത്തെ പ്രബലര്‍. മലപ്പുറത്ത് ഖാദര്‍ക്ക എന്നൊരാളുണ്ടായിരുന്നു. ഇന്ത്യയിലെ തന്നെ വമ്പന്‍ താരങ്ങളെ കളിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ചേക്കു, മലപ്പുറം അസീസ്, എയര്‍ഫോഴ്സിന്റെ താരമായിരുന്ന ഖാദര്‍, ഇന്ത്യന്‍ നേവിയുടെ ഗോളി കുഞ്ഞി തുടങ്ങിയവരൊക്കെ ഖാദര്‍ക്കയുടെ ടീമില്‍ ബൂട്ടുകെട്ടി.
പണ്ട് കളിയായിരുന്നു പ്രധാനം. ഇന്ന് പണമാണ് കളിക്കുന്നത്. പുതിയ കളിക്കാര്‍പോലും എന്ത് കിട്ടും എന്നാണ് ആദ്യം ചോദിക്കുക. പണ്ടത്തെ കളിക്കാര്‍ക്ക് സ്വന്തമായി കളിയുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും എടുത്തുപറയാവുന്ന പ്രത്യേകതയുണ്ട്. അത് പിന്നീട് തേച്ചുമിനുക്കുകയാണ് ചെയ്യുക. ഇന്നാവട്ടെ സ്വന്തമായി കളിയുള്ളവര് കുറവാണ്. പരിശീലക്കളരികളില് ഒരുപോലെ കളിപഠിച്ചുവരാണിപ്പോള് കൂടുതല്‍. ഇതുകൊണ്ടുതന്നെ നല്ല പരിശീലകര്‍ക്ക് കീഴില്‍ ശിക്ഷണം കിട്ടിയിട്ടേ കാര്യമുള്ളൂ.
ഐ എം വിജയന്, അഷ്റഫ്, സതീഷ്, അബൂബക്കര്‍, അശോകന്, ഹംസക്കോയ, ലിസ്റ്റണ്‍, പറപ്പൂര് ജോസ്, ഹംസക്കോയ, ഷെഫീഖ്, തോബിയാസ്, മെഹബൂബ്, ജാബിര്‍, സൈനുലാബ്ദ്ദീന്‍ തുടങ്ങിയവരൊക്കെ കളിച്ചിരുന്ന കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ട്രോഫികള്‍ വാരിക്കൂട്ടി. കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ടൂര്‍ണമെന്റുകളില്‍ അജയ്യരായിരുന്നു ബ്ലാക്ക് ആന്‍ഡ് വെറ്റ്. 2002ല്‍ മാത്രം ടീം 17 ട്രോഫിയാണ് നേടിയത്. കേരളത്തിലെ മിക്ക ടൂര്‍ണമെന്റുകളിലും ഒന്നിലധികം തവണ കപ്പടിച്ചു. വളപട്ടണത്ത് മാത്രം നാല് തവണ ചാമ്പ്യന്മാരായി. ഇന്നത്തെയത്ര തിരക്കുപിടിച്ച കളികളില്ലാതിരുന്നതിനാല് കളിക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമം കിട്ടിയിരുന്നു. ഇതുകൊണ്ടുതന്നെ കളിമികവും കൂടുതലായിരുന്നു. ഇപ്പോള്‍ ഒരുദിവസം തന്നെ രണ്ടും മൂന്നും ടൂര്ണമെന്റുകളിലൊക്കെ കളിക്കുന്നവരുണ്ട്.
തൊണ്ണൂറുകളിലാണ് സെവന്‍സിലേക്ക് വിദേശ കളിക്കാരുടെ രംഗപ്രവേശം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് അപ്പോഴും നാട്ടിലുള്ളവരെ മാത്രമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. കാലം മാറിയപ്പോള്‍ വിദേശ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തി. നൈജീരിയക്കായി ലോകകപ്പില്‍ കളിച്ച ആല്‍ബര്‍ട്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ സ്റ്റോപ്പര്‍ ബാക്കായിരുന്നു. ഇപ്പോള്‍ വിദേശ കളിക്കാര്‍ കൂടിയതോടെ കേരളത്തിലെ കളിക്കാര്‍ക്ക് അവസരം കുറയുകയാണുണ്ടായത്.
സെവന്‍സ് ഒരിക്കലും കേരള ഫുട്ബോളിനെ തകര്‍ക്കാനുള്ളതല്ല. കളിക്കാര്‍ക്ക് അവസരം നല്‍കുന്നത് സെവന്‍സ് ടീമുകളാണ്. അല്ലെങ്കില്‍ കെ എഫ് എ അതിനുള്ള അവസരം ഉണ്ടാക്കണം. കെ എഫ് എ വളര്‍ത്തിക്കൊണ്ടുവന്ന കളിക്കാരനെ അവര്‍ക്ക് ചൂണ്ടിക്കാണിക്കാനാവില്ല. ചിലയിടത്ത് അംഗീകൃത സെവന്‍സ് എന്ന പേരില്‍ ടൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. അപ്പോള്‍ മറ്റ് സെവന്‍സ് ടൂര്‍ണമെന്റുകളുമായി ഇതിന് എന്ത് വ്യത്യാസമാണുള്ളത്. രണ്ടിടത്തും കളിയല്ലേ നടക്കുന്നത്.
കളിക്കാരുടെ സമീപനത്തിലും വലിയമാറ്റം വന്നു. ആത്മാര്‍ഥത വളരെക്കുറഞ്ഞു. ഒരേ കളിക്കാര്‍ പലടീമുകള്ക്ക് കളിക്കുന്നത് പതിവായിരികുന്നു. ആര് കൂടുതല്‍ പണം കൊടുക്കുന്നുവോ കളിക്കാര്‍ അവിടേക്ക് പോകുന്നു. ടീമിനോട് സ്നേഹമൊന്നുമില്ല. ഇവിടെയാണ് വിജയനൊക്കെ വ്യത്യസ്തനാവുന്നത്. നേരത്തേ, എല്ലാ ടീമിലും അതത് നാട്ടിലെ കളിക്കാരണ് കൂടുതലും ഉണ്ടായിരുന്നത്. ഇതുകൊണ്ടുതന്നെ ആ നാട്ടുകാര്‍ ഒന്നടങ്കം കളികാണാനെത്തുമായിരുന്നു. ഇന്ന് ആ അടുപ്പമൊന്നും ടീമുകളോട് നാട്ടുകാര്‍ക്കുമില്ല. ഇത് ടിക്കറ്റ് കളക്ഷനെയും ബാധിച്ചിട്ടുണ്ട്.
ഒരുകാലത്ത് സൂപ്പര്‍ സ്റ്റുഡിയോ ആയിരുന്നു ഞങ്ങളുടെ പ്രധാന എതിരാളി. സൂപ്പര്‍ സ്റ്റുഡിയോ ബാവ മലപ്പുറത്തെ കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ടീം ഇറക്കിയിരുന്നത്. പിന്നെ ബാവയും നല്ല കളിക്കാരെ അണിനിരത്തി. പലപ്പോഴും ആളുകള്‍ കരുതിയിരുന്നത് ഞങ്ങള്‍ കടുത്ത ശത്രുക്കളാണെന്നായിരുന്നു. എന്നാല്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഞങ്ങള്‍. സെവന്‍സ് സംഘാടകരുടെയും ടീം മാനേജര്‍മാരുടെയും സംഘടന രൂപീകരിച്ചപ്പോഴും ഞങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. ആ സ്നേഹ ബന്ധം ഇപ്പോഴുമുണ്ട്.

മക്കള്‍ രണ്ടുപേരും ഫുട്ബോള്‍ കളിക്കാരാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലൂടെ തന്നെയായിരുന്നു അവരുടേയും തുടക്കം. പ്രസൂണ്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ചു. ഇപ്പോള്‍ തിരുവനന്തപുരം എസ് ബി ഐ താരം. തരുണ്‍ അണ്ടര്‍ 21 കേരള താരമായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയപ്പോള്‍ ടീം 2014ല്‍ റോയല്‍ ട്രാവല്‍സിന് കൈമാറി. ഇപ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് അവര്‍ക്ക് സ്വന്തം. ഇപ്പോള്‍ സെവന്‍സ് ടൂര്‍ണമെന്റ് കമ്മിറ്റിയുടേയും മാനേജേഴ്സ് അസോസിയേഷന്റെയും രക്ഷാധികാരിയാണ്.
അടുത്തിടെ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കണ്ടു. എന്റെ ജീവിതം തന്നെയാണ് കണ്മുന്നില് തെളിഞ്ഞത്. പലപ്പോഴും ഞാന്‍ തന്നെയാണോ ഇതെന്ന് സംശയിച്ചു. കാരണം ഫുട്ബോള്‍ തന്നെയായിരുന്നല്ലോ എന്റെ ജീവിതം.
Tags: Vinayan, Black and White Kozhikode, I M Vijayan, Kerala Football, Sevens Football, Nirmal Khan
ലോകം നിറങ്ങളുടേതാണ്. നിറങ്ങളില്‍ മുങ്ങിനില്ക്കുന്ന പ്രകൃതിയും മനുഷ്യനും. ആഘോഷങ്ങളുടെയും സന്താപങ്ങളുടെയും വിസ്മയങ്ങളുടേയുമെല്ലാം കണ്ണിലും ഹൃദയത്തിലും ഉടക്കുന്ന ഓരോരോ നിറങ്ങള്‍. ഓരോന്നിനും കഥകളേറെയുണ്ട് പറയാന്‍. ഓര്‍മ്മകള്‍ക്ക് അപ്പുറത്തേക്ക് നീളുന്ന നിറച്ചാര്ത്തുകള്ക്കിടയില് കറുപ്പും വെളുപ്പും എന്നും എപ്പോഴും വേറിട്ടുനില്ക്കുന്നു. ഓരോ ജീവിതത്തിന്റെയും ചിത്രംവരയ്ക്കുന്ന, കഥപറയുന്ന ഇരുപുറങ്ങളെ വേര്‍തിരിക്കുന്ന നിറങ്ങള്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ്. ഫുട്ബോള്‍ എന്ന് കേള്‍ക്കുമ്പോഴും കറുപ്പും വെളുപ്പും ചേര്‍ത്തുതുന്നിയ കാറ്റുനിറച്ച തുകല്പ്പന്താണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുക. കേരളത്തിലാണെങ്കില്‍, പ്രത്യേകിച്ച് മലബാറില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കേള്‍വിയിലും കാഴ്ചയിലും ഓര്‍മ്മയിലും പന്ത് മാത്രമല്ല, സെവന്‍സ് കളിത്തട്ടില്‍ നിറഞ്ഞാടിയ ഒരു ടീമുകൂടിയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നാല്‍ ഒരു ടീമിന്റെ മാത്രം കഥയല്ല, വിനയന് എന്ന മനുഷ്യന്റെ ഫുട്ബോള്‍ ജീവിതം കൂടിയാണ്.
![]() |
നിർമ്മൽ ഖാൻ |
എല്ലാവരെയും പോലെ കളിക്കാരനായിട്ടായിരുന്നു വിനയന്റെയും തുടക്കം. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് മൈതാനത്തും നടക്കാവിലെ വീടിനടത്തുള്ള ഇംഗ്ലീഷ് പളളിക്ക് മുന്നിലുമൊക്കെയായിരുന്നു കളി. പക്ഷേ, വളരെ ചെറുപ്പത്തിലേ കളിക്കുന്നതിനേക്കാള്‍ കളിക്കാരെ കണ്ടെത്തുന്നതിലും കളിപ്പിക്കുന്നതിലുമായിരുന്നു കൂടുതല്‍ സന്തോഷം കണ്ടെത്തിയത്. സഹോദരിയുടെ ഭര്‍ത്താവ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട് ടീം ഉടമ ആയതും ഇതിനൊരു കാരണമായി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പേരെടുത്ത ടീമായി മാറുന്ന സമയത്താണ് മലാപ്പറമ്പില്‍ കുട്ടികളുടെ ഒരു ടീം രൂപീകരിക്കുന്നത്. ഈ ടീമിന് കളിക്കാരെ കണ്ടെത്തലായിരുന്നു ആദ്യ ദൗത്യം. ഇത് വിജയിച്ചപ്പോഴേക്കും ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ ചുമതലയും വിനയനെ തേടിയെത്തി. സഹോദരീ ഭര്‍ത്താവ് ശ്രീനിവാസന് കേരള ഫുട്ബോള്‍ അസോസിയേഷന്റെ അംഗീകൃത റഫറിയായി. ഇതോടെ അദ്ദേഹത്തിന് അദ്ദേഹത്തിന് ടീം നടത്താന്‍ കഴിയാതെ വന്നു. അങ്ങനെ 1968ല്‍ വിനയന് ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ അമരത്തെത്തി. ഇനി വിനയന് തന്നെ പറയട്ടെ, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ജീവിതം.
സെവന്‍സ് കളിക്ക് നിയന്ത്രണവും വിലക്കുമൊക്കെയുള്ള കാലത്താണ്, 1968ല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടീം ഏറ്റെടുക്കുന്നത്. ഇലവന്‍സ് ക്ലബുകളില്‍ കളിക്കുന്നവര്‍ക്ക് സെവന്‍സില്‍ കളിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ അന്നത്തെ ഭാരവാഹിയായിരുന്ന പി പി ലക്ഷ്മണന് കര്‍ശന നിലപാടുകാരനായിരുന്നു. കെ വി ഉസ്മാന്, കെ പി അബൂബക്കര്‍, പി കെ അബൂബക്കര്‍, കുഞ്ഞാപ്പ തുടങ്ങിയവരായിരുന്നു ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ ആദ്യകാല കളിക്കാര്‍. തുടക്ക കാലത്ത് സെവന്‍സ് ടൂര്‍ണമെന്റുകള്‍ കുറവായിരുന്നു. ഒരു സീസണില്‍ എട്ടോ പത്തോ ടൂര്ണമെന്റുകളേ ഉണ്ടായിരുന്നുള്ളൂ. 1975ന് ശേഷമാണ് കളിയും ടൂര്‍ണമെന്റും കളിക്കാരുമെല്ലാം കൂടിയത്. തൊണ്ണൂറുകള്‍ക്ക് ശേഷം സെവന്‍സ് വ്യാപകമായി.
![]() |
വിനയൻ |
പണ്ട് കളിയായിരുന്നു പ്രധാനം. ഇന്ന് പണമാണ് കളിക്കുന്നത്. പുതിയ കളിക്കാര്‍പോലും എന്ത് കിട്ടും എന്നാണ് ആദ്യം ചോദിക്കുക. പണ്ടത്തെ കളിക്കാര്‍ക്ക് സ്വന്തമായി കളിയുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും എടുത്തുപറയാവുന്ന പ്രത്യേകതയുണ്ട്. അത് പിന്നീട് തേച്ചുമിനുക്കുകയാണ് ചെയ്യുക. ഇന്നാവട്ടെ സ്വന്തമായി കളിയുള്ളവര് കുറവാണ്. പരിശീലക്കളരികളില് ഒരുപോലെ കളിപഠിച്ചുവരാണിപ്പോള് കൂടുതല്‍. ഇതുകൊണ്ടുതന്നെ നല്ല പരിശീലകര്‍ക്ക് കീഴില്‍ ശിക്ഷണം കിട്ടിയിട്ടേ കാര്യമുള്ളൂ.
ഐ എം വിജയന്, അഷ്റഫ്, സതീഷ്, അബൂബക്കര്‍, അശോകന്, ഹംസക്കോയ, ലിസ്റ്റണ്‍, പറപ്പൂര് ജോസ്, ഹംസക്കോയ, ഷെഫീഖ്, തോബിയാസ്, മെഹബൂബ്, ജാബിര്‍, സൈനുലാബ്ദ്ദീന്‍ തുടങ്ങിയവരൊക്കെ കളിച്ചിരുന്ന കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ട്രോഫികള്‍ വാരിക്കൂട്ടി. കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ടൂര്‍ണമെന്റുകളില്‍ അജയ്യരായിരുന്നു ബ്ലാക്ക് ആന്‍ഡ് വെറ്റ്. 2002ല്‍ മാത്രം ടീം 17 ട്രോഫിയാണ് നേടിയത്. കേരളത്തിലെ മിക്ക ടൂര്‍ണമെന്റുകളിലും ഒന്നിലധികം തവണ കപ്പടിച്ചു. വളപട്ടണത്ത് മാത്രം നാല് തവണ ചാമ്പ്യന്മാരായി. ഇന്നത്തെയത്ര തിരക്കുപിടിച്ച കളികളില്ലാതിരുന്നതിനാല് കളിക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമം കിട്ടിയിരുന്നു. ഇതുകൊണ്ടുതന്നെ കളിമികവും കൂടുതലായിരുന്നു. ഇപ്പോള്‍ ഒരുദിവസം തന്നെ രണ്ടും മൂന്നും ടൂര്ണമെന്റുകളിലൊക്കെ കളിക്കുന്നവരുണ്ട്.
തൊണ്ണൂറുകളിലാണ് സെവന്‍സിലേക്ക് വിദേശ കളിക്കാരുടെ രംഗപ്രവേശം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് അപ്പോഴും നാട്ടിലുള്ളവരെ മാത്രമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. കാലം മാറിയപ്പോള്‍ വിദേശ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തി. നൈജീരിയക്കായി ലോകകപ്പില്‍ കളിച്ച ആല്‍ബര്‍ട്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ സ്റ്റോപ്പര്‍ ബാക്കായിരുന്നു. ഇപ്പോള്‍ വിദേശ കളിക്കാര്‍ കൂടിയതോടെ കേരളത്തിലെ കളിക്കാര്‍ക്ക് അവസരം കുറയുകയാണുണ്ടായത്.
വിജയനാണ് എനിക്ക് ഒരിക്കലും മറക്കാനാവത്ത കളിക്കാരന്. ഇത്രയും ആത്മാര്‍ഥത കാണിച്ച മറ്റൊരു കളിക്കാരനില്ല. വിജയന് മോഹന്‍ ബഗാനില്‍ കളിക്കുന്ന സമയം. അവധിക്ക് വീട്ടില്വന്നതാണ് വിജയന്. ഒല്ലൂരുള്ളൊരു ടീം സെവന്‍സ് ഫൈനല്‍ കളിക്കാന്‍ വിജയനെ ക്ഷണിച്ചു. കളിക്കാന്‍ ധാരണയായി. ചാവക്കാടാണ് ഫൈനല്‍. ഉച്ചയോടെ വീട്ടിലെത്തി വിജയനെക്കൂട്ടി പോരാമെന്നും അവര്‍ ഉറപ്പിച്ചു. അപ്പോഴാണ് വിജയന് ചോദിക്കുന്നത് ഫൈനലിലെ എതിരാളികള്‍ ആരാണെന്ന്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട് എന്ന് ഒല്ലൂര്‍ ക്ലബുകാര്‍ പറഞ്ഞു. ടീം പോകാന്‍ സമയമാവുമ്പോള്‍ വന്നോളൂ. ഞാന്‍ വരാം, പക്ഷേ, അവിടെ എത്തിയാല്‍ ബ്ലാക്ക് ആന്‍ വൈറ്റിനായിരിക്കും കളിക്കുക എന്നായിരുന്നു വിജയന്റെ മറുപടി. പണത്തിനേക്കാള്‍ സ്നേഹത്തിനും ബന്ധത്തിനും വിലനല്കിയ കളിക്കാരനാണ് വിജയന്. ആ സ്നേഹം അന്നും ഇന്നുമുണ്ട്.ഇന്നത്തെക്കാലത്ത് ഇന്ത്യന്‍ ടീമിലൊക്കെ കളിക്കുന്നവര്‍ സെവന്‍സില്‍ കളിക്കാരിതിരിക്കുന്നതാണ് നല്ലത്. കാരണം, എതിരാളികള്‍ക്ക് ആരാണെന്ന് നോക്കേണ്ടതില്ല. പരുക്ക് പറ്റിയാല്‍ ന്ഷ്ടമാവുന്നത് അയാള്‍ക്ക് മാത്രമല്ല, രാജ്യത്തിന് കൂടിയാണ്. അനസ് അടക്കമുള്ള പ്രധാന കളിക്കാരെ വിളിക്കാതിരിക്കുകയാണ് ടീം മാനേജര്‍മാര്‍ ചെയ്യേണ്ടത്. അനസിനെപ്പോലെ പ്രധാന കളിക്കാരെ കളത്തിലിറക്കാന്‍ മാനേജര്‍മാര്‍ ശ്രമിക്കും. അപ്പോള്‍ വിട്ടുനില്‍ക്കേണ്ടത് കളിക്കാരാണ്. അവര്‍ക്ക് പിന്നീടും സെവന്‍സില്‍ വന്ന് കളിക്കാമല്ലോ.

COMMENTS