കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിംഗാനെ റാഞ്ചാൻ കൊൽക്കൻ ടീമായ എ ടി കെ വന്പൻ പ്രതിഫലവുമായി രംഗത്ത്. ...
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിംഗാനെ റാഞ്ചാൻ കൊൽക്കൻ ടീമായ എ ടി കെ വന്പൻ പ്രതിഫലവുമായി രംഗത്ത്. അഞ്ച് കോടി രൂപയാണ് എ ടി കെ ജിംഗാന് വാഗ്ദാനം ചെയ്തത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് തീരുമാനമെന്ന് ജിംഗാൻ വ്യക്തമാക്കി. ഐ എസ് എല്ലിൽ എല്ലാ സീസണിലും ബ്ലാസ്റ്റേഴ്സിൽ കളിച്ച ഏകതാരമാണ് സന്ദേശ് ജിംഗാൻ.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സുമായി മൂന്ന് വർഷ കരാറിൽ ഒപ്പുവച്ച ജിംഗാന് ഒരുകോടി 20 ലക്ഷം രൂപയാണ് വാർഷിക പ്രതിഫലം. ഇന്ത്യൻ താരവും ഷംഷെഡ്പൂർ എഫ് സിയുടെ സെൻഡ്രൽ ഡിൻഫഡറുമായ അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന സാഹചര്യത്തിലാണ് എ ടി കെ മൂന്ന് വർഷത്തേക്ക് ജിംഗാന് വന്പൻ ഓഫർ നൽകിയത്. അടുത്ത സീസണിലേക്ക് ടീം ശക്തിപ്പെടുത്താനായി മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് എ ടി കെ.എ ടി കെ എന്നെ സമീപിച്ചിരുന്നു. അവരുടെ ഓഫറിൽ സന്തോഷമുണ്ട്. പക്ഷേ, എന്റെ ഹൃദയത്തിൽ കേരള ബ്ലാസ്റ്റേഴ്സാണ്. ആരാധകരുടെ സ്നേഹം അവിശ്വസനീയമാണ്. അവരുടെ സ്നേഹത്തെക്കുറിച്ച് വാക്കുകളിലൂടെ പ്രകടിപ്പിക്കാനാവില്ല--. ഒരുകാര്യം ഉറപ്പ് നൽകാം, ഞാൻ ബ്ലാസ്റ്റേഴ്സ് വിട്ടുപോകില്ല. ജിംഗാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
2014ലും 2016ലും ഫൈനലിസ്റ്റുകളായ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ സീസണിൽ സെമി ഫൈനലിൽ എത്താൻപോലും കഴിഞ്ഞിരുന്നില്ല. ആരാധകരും കളിക്കാരും ഒരുപോലെ മറക്കാൻ ആഗ്രഹിക്കുന്ന സീസണായിരുന്നു കഴിഞ്ഞത്. ഇടയ്ക്ക് കോച്ച് റെനെ മ്യൂളൻസ്റ്റീനെ പുറത്താക്കുകയും പകരം പഴയ കോച്ച് ഡേവിഡ് ജയിംസിനെ തിരികെ കൊണ്ടുവരികയും ചെയ്തു. വരും സീസണിൽ ടീം മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ജിംഗാൻ.
ബ്ലാസ്റ്റേഴ്സ് ശരിയായ പാതയിലൂടെയാണ് ഇപ്പോൾ പോകുന്നത്. കോച്ച് ഡേവിഡ് ജയിംസിന് ടീമിനെക്കുറിച്ച് നല്ല ധാരണയുണ്ട്. ഞാൻ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് പലതരം വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഞാനിവിടെ തന്നെ ഉണ്ടാകുമെന്ന് കോച്ചിന് നന്നായി അറിയാം. ടീമിൽ തുടരുമെന്ന് നേരത്തേ തന്നെ ഞാൻ ആരാധകരോട് പറയണമായിരുന്നു, ജിംഗാൻ പറഞ്ഞു. എ ടി കെയ്ക്കൊപ്പം ജംഷെഡ്പൂരും ജിംഗാനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.
From an upcoming talent to an absolute superstar - we've seen the rise and rise of @KeralaBlasters' new captain @SandeshJhingan in the #HeroISL!#LetsFootball pic.twitter.com/s8xznWlA2h— Indian Super League (@IndSuperLeague) December 3, 2017
കഴിഞ്ഞ സീസണിൽ ടീമിന്റെ മോശം പ്രകടനത്തിനൊപ്പം ടീം വിട്ടുപോയ കോച്ച് മ്യൂളൻസ്റ്റീൻ ജിംഗാനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഗോവയ്ക്കെതിരായ മത്സരത്തിന് മുൻപ് പുലർച്ചെ നാലു മണിവരെ ജിംഗാൻ മദ്യപിച്ചുവെന്നായിരുന്നു പ്രധാന ആരാപണം. ഇത്തരം ആരോപണങ്ങൾ തന്നെ പ്രയാസപ്പെടുത്തിയെന്നും ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ. ""വാർത്ത പുറത്തുവന്നപ്പോഴാണ് സംഭവം ഞാനറിയിരുന്നത്. കോച്ചിന്റെ ആരോപണം പച്ചക്കള്ളമായിരുന്നു. ഞാൻ തെറ്റുചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസമുണ്ട്.""
വിവാദങ്ങളിൽ കരകയറാൻ സഹായിച്ചത് പുതിയ കോച്ച് ഡേവിജ് ജയിംസാണെന്നും ജിംഗാൻ. '' ജയിംസ് എന്നെ വളരെയേറെ സഹായിച്ചു. എന്നെ വിശ്വസിച്ചു എന്നതാണ് പ്രധാനം. തെറ്റു ചെയ്യാത്തതിനാൽ വെറുതെ എന്തിന് പ്രയാസപ്പെടുന്നു എന്നായിരുന്നു ജയിംസ് ചോദിച്ചത്.
ശരിയാണ് ടീമിനായി കഠിനാദ്ധ്വാനം ചെയ്യുന്നയാളാണ് ഞാന്. അത് എല്ലാവർക്കുമറിയാം. ഞാൻ മറ്റുള്ളവരുടെയത്ര പ്രതിഭയുള്ള കളിക്കാരനല്ല.കഠിനാദ്ധ്വനാത്തിലൂടെ ഞാൻ അവർക്കൊപ്പം എത്താൻ ശ്രമിക്കുകയാണ്. അങ്ങനെയുള്ള ഞാൻ മുൻകോച്ച് ആരോപിച്ച പോലുള്ള മണ്ടത്തരം കാണിക്കില്ല"".
COMMENTS