പ്രേംനാഥ് ഫിലിപ്പ്, ഒരു ജീവിതാനുഭവം

ഫുട്ബോളിന് കാറ്റ് എന്നപോലെയാണ് അജ്മൽ മാഷിന് ഫുട്ബോൾ. ഫുട്ബോളും ജീവതവും രണ്ടല്ല ഈ മനുഷ്യന്. കളിക്കളത്തിൽ നിന്ന്  കളിക്കളങ്ങളിലേക്ക് നീളുന്ന ...

ഫുട്ബോളിന് കാറ്റ് എന്നപോലെയാണ് അജ്മൽ മാഷിന് ഫുട്ബോൾ. ഫുട്ബോളും ജീവതവും രണ്ടല്ല ഈ മനുഷ്യന്. കളിക്കളത്തിൽ നിന്ന്  കളിക്കളങ്ങളിലേക്ക് നീളുന്ന ഫുട്ബോൾ പ്രയാണം. ഇതിനിടെ എത്രയെത്ര കളിക്കാർ, പരിശീലകർ, സംഘാടകർ... കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും ഈ ജീവിതത്തിലൂടെ കയറിയിറങ്ങിപ്പോയിരിക്കുന്നു, ദീർഘചതുരക്കളത്തിലെ നിലയ്ക്കാത്ത പന്തുപോലെ. ഇതിനിടയിലും അജ്മൽ മാഷ് ഏറെ സ്നേഹത്തോ, ആദരവോടെ ഒരുപേര് ഓർത്തെടുക്കുന്നു. ഇന്ത്യൻ ഫുട്ബോളിന് ഒരിക്കലും മറക്കാനാവാത്ത, പുതുതലമുറയ്ക്ക് അത്ര പരിചിതനല്ലാത്ത സാക്ഷാൽ പ്രേംനാഥ് ഫിലിപ്പ്. കളിക്കാരനായും പരിശീലകനായും ഉപദേഷ്ടാവായും തൻറെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന പ്രേംനാഥ് ഫിലിപ്പിനെ അക്ഷരങ്ങളിലാക്കുവാൻ ശ്രമിക്കുകയാണ് സി.ടി. അജ്മൽ എന്ന ഫുട്ബോളർ.

സി.ടി. അജ്മൽ
കോഴിക്കോട്ടുകാരൻ. കോഴിക്കോട് ജില്ലാ ടീമീലുടെ തുടക്കം. കേരളം, ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കായി കളിച്ചു. പത്ത് വര്‍ഷത്തോളം കൊല്‍ക്കത്തയിലെ വിവിധ ക്ളബ്ബുകൾക്ക് ബൂട്ടുകെട്ടി  . 1979 മുതല്‍ 1983 വരെ ഇന്ത്യന്‍ താരം. കാലില്‍ ഒട്ടിച്ചുവെച്ചത് പോലെ പന്തുമായി വലതു വിംഗിൽ ഇടിമിന്നലായിരുന്ന താരം. വിശേഷണങ്ങൾ ഏറെയാണ് പ്രേംനാഥ് ഫിലിപ്പിന്...

കേട്ടറിവ്

സി. ടി. അജ്മൽ
ഞരമ്പുകളിലൂടെ ഒഴുകന്ന രക്തത്തിൽ ഫുട്ബോൾ കലർന്ന നാടാണ് എൻറേത്.  സന്തോഷ് ട്രോഫിയോ നെഹ്റു കപ്പോ കേരളത്തിൽ എവിടെ നടന്നാലും ഒറ്റക്കളിപോലും വിടാതെ കണ്ട പിതാവിനെയും അമ്മാവൻമാരെയും കണ്ടുവളർന്ന ബാല്യം. കോഴിക്കോട് നാഗ്ജി ട്രോഫി വീട്ടിലെ പരിപാടിപോലെയായിരുന്നു അവർക്ക്. കളി കണ്ട് വീട്ടിലെത്തിയതിന് ശേഷമുള്ള വർത്തമാനങ്ങളിൽ കളിക്കളത്തിലെ പലപേരുകൾ മിന്നിമറയുമായിരുന്നു. എപ്പോഴും അതിശയോക്തിയോടെ, ആവർത്തിക്കപ്പെട്ടൊരു പേരുണ്ടായിരുന്നു, പ്രേംനാഥ് ഫിലിപ്പ്. പുറത്തിറങ്ങിയാലും കളിക്കമ്പക്കാരുടെ നാവിൽ ഈ പേരുണ്ടാവും. കേട്ടുകേട്ട് സിനിമാ താരങ്ങളേക്കാൾ, വേഗത്തിൽ മനസ്സിൽ പതിഞ്ഞ ഫുട്ബോൾ താരം.

കണ്ടറിവ്

സ്കൂൾ പഠനകാലത്താണ് പ്രേംനാഥ് ഫിലിപ്പിനെ ആദ്യമായി കാണുന്നത്. സെവൻസ് ഫുട്ബോളുമായി കെട്ടുപിണഞ്ഞതാണ് ആദ്യ അനുഭവം. അന്നൊക്കെ അഖിലേന്ത്യാ സെവൻസ് ടൂർണമെൻറുകളെല്ലാം പകൽ വെളിച്ചത്തിലാണ് നടന്നിരുന്നത്. വൈകിട്ട് അഞ്ച് മണിയോടെ തുടങ്ങുന്ന കളികൾ. ഇന്നത്തെപ്പോലെ കളക്ഷൻ ടൂർണമെൻറുകൾ വളരെക്കുറവ്.  കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, തിരൂർ തുടങ്ങി ചുരുക്കും സ്ഥലങ്ങളിൽ മാത്രം.

ഉബൈദ്, ഗോൾ വലയത്തിന് മുന്നിലെ മലയാളിക്കരുത്ത്

വേനൽക്കാലത്ത് കൊണ്ടോട്ടിയിലെ നെൽ വയൽ  ഗ്രൗണ്ടാക്കി ഞങ്ങൾ പന്തുതട്ടുന്ന കാലം. റോഡിലൂടെ ഒരു ടൂർണമെൻറിൻറെ അനൌൺസ്മെൻറ് മുഴങ്ങുന്നു.... ഇന്ത്യൻ സ്കൂൾടീം ഗോൾകീപ്പറായിരുന്ന ആദമും സൈദും അണി നിരയ്ക്കുന്ന കണ്ണൂർ ബ്രദേഴ്സും കൊൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിംഗിന്റെയും ഇന്ത്യയുടെയും സെന്റർ ബാക്ക് പ്രേം നാഥ് ഫിലിപ്പ് നയിക്കുന്ന കോഴിക്കോട് ബ്ലാക്ക് ആൻഡ് വൈറ്റും ഇന്ന് മാറ്റുരയ്ക്കും. ഇഴഞ്ഞുനീങ്ങുന്ന ജീപ്പിൻറെ മുൻ സീറ്റിലിരുന്ന് അനൌൺസർ മൈക്കിലൂടെ അലമുറയിടുകയാണ്.  ഓടിക്കൂടിയ ഞങ്ങൾ കുട്ടികൾക്കുനേരേ, പിൻസീറ്റിലിരുന്ന മൈക്ക് ഓപ്പറേറ്റർ നോട്ടീസ് വാരി വിതറി. അഞ്ചാം ക്ലാസുകാരനായ എൻറെ കൈയിലുമെത്തി ഒരു നോട്ടീസ്. നോട്ടീസുമായി വീട്ടിലേക്ക്. വലിയ സാഹസത്തിനൊടുവിലാണ് അമ്മാനവനൊപ്പം കളികാണാൻ കൊണ്ടോട്ടിയിലേക്ക് പോകാൻ സമ്മതം വാങ്ങിയത്.

ഗ്രൌണ്ടിൻറെ ഒരുവശത്ത് ബ്ലാക്ക് ആൻഡ് വെറ്റ് കോഴിക്കോട്. ടീമംഗങ്ങൾക്കിടയിലെ ഏറ്റവും കുറിയ മനുഷ്യനിലാണ് എൻറെ കണ്ണുടക്കിയത്.  മറ്റുള്ളവരുടെ തലക്കുമേൽ ചാടിയുയർന്ന്,  കരിമൂർഖൻ പത്തിവിടർത്തി കൊത്താനായുന്നപോലെ പന്തിനെ തലകൊണ്ട് പ്രഹരിക്കുന്ന പ്രേംനാഥ് ഫിലിപ്പ്. കണ്ണിലുടക്കിയ കളിക്കാരൻ കളികഴിഞ്ഞപ്പോഴേക്കും ഇടനെഞ്ചിലിടം പിടിച്ചിരുന്നു. എന്നെങ്കിലും അടുത്ത് കാണണം പരിചയപ്പെടണം എന്ന് മനസ്സിലുറപ്പിച്ചാണ് അമ്മാവനൊപ്പം ഗാലറി വിട്ട് വീട്ടിലേക്ക് മടങ്ങിയത്.

നേരറിവ്

പ്രീ ഡിഗ്രി പഠനം കഴിഞ്ഞ് നിൽക്കുന്ന കാലം. മലപ്പുറം ജില്ലാ ബി ഡിവിഷൻ ടീമായ കൊണ്ടോട്ടിയിലെ കംബൈൻഡ് ഇലവനിൽ കളിക്കാനായി ക്ഷണം കിട്ടി. ക്ലബ് പ്രസിഡൻറ് ഖാദർ ഭായ് ആണ് എന്നെ ടീമിലെത്തിച്ചത്. ഏറെത്താമസിയാതെ, തങ്ങൾസ് ഗ്രൌണ്ടിൽ നടക്കുന്ന ഇരുപത് ദിവസത്തെ പരിശീലന ക്യാമ്പിൽ പങ്കെടുക്കണമെന്ന് പറഞ്ഞു. ക്യാമ്പ് നയിക്കുന്നത് സാക്ഷാൽ പ്രേംനാഥ് ഫിലിപ്പ്

ഹമീദ്, മലപ്പുറത്തിന്റെ ഉരുക്കുമനുഷ്യന്‍.

ഇന്ത്യൻ താരത്തിൻറെ തലയെടുപ്പില്ലാതെ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന പരിശീലകൻ. ഇവിടെ വച്ചാണ് പ്രേംനാഥ് സാറിനെ ആദ്യമായി അടുത്തുകാണുന്നതും ഹസ്തദാനം ചെയ്തതും സംസാരിച്ചതും. മറക്കനാവാത്ത നിമിഷങ്ങൾ. അദ്ദേഹത്തിൻറെ കീഴിൽ അനുസരണയോടെ, ബഹുമാനത്തോടെ, കളിപഠിച്ച ദിവസങ്ങളായിരുന്നു പിന്നീട്. ക്യാമ്പ് കഴിഞ്ഞും പ്രേംനാഥ് സാറിനെ കാണണമെന്നും സംസാരിക്കണമെന്നും ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ ഫോൺ സൌകര്യമോ, അവസരങ്ങളോ അന്നുണ്ടായിരുന്നില്ല. നാട്ടിൽ നടക്കുന്ന ചടങ്ങുകളിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാൻ സംഘാടകരെ പ്രേരിപ്പിക്കാനുള്ള സ്വാധീനവും ഇല്ലായിരുന്നു.
പ്രേംനാഥ് ഫിലിപ്പ്

കാലം മുന്നോട്ടുരുണ്ടു. പതിനാല് വർഷം. 2008ൽ കോഴിക്കോട് ജില്ലാ സീനിയർ ടീമിന്റെ സെലക്ഷൻ ട്രയൽസിന് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ചെന്നപ്പോൾ വീണ്ടും കൺമുന്നിൽ പ്രേംനാഥ് സാർ. തെരഞ്ഞെടുക്കപ്പെട്ട മുപ്പതംഗ കളിക്കാർക്ക് പരിശീലനം നൽകുന്നതും മറ്റാരുമല്ല. കോർപ്പറേഷൻ സ്റ്റേഡിയത്തിലും മെഡിക്കൽ കോളേജിലുമായി മുപ്പത് ദിവസം നീണ്ട പരിശീലന ക്യാമ്പ്. മലപ്പുറം കോട്ടപ്പടി ഗ്രൌണ്ടിലായിരുന്നു സംസ്ഥാന ചാമ്പ്യൻഷിപ്പ്. കോട്ടപ്പടിയിലേക്ക് പുറപ്പെടുന്നതിൻറെ തലേദിവസമാണ് പതിനെട്ടംഗ ടീമിനെ പ്രഖ്യാപിച്ചത്. മലപ്പുറത്തുകാരനായ ഞാനും കോഴിക്കോട് ടീമിൽ ഉണ്ടായിരുന്നു. പക്ഷേ, പിന്നെയാണറിഞ്ഞത്, പരിശീലകനായി പ്രേംനാഥ് സാർ ടീമിനൊപ്പമുണ്ടാവില്ല. സന്തോഷ് ട്രോഫി കേരള ടീമിനെ കണ്ടെത്താനുള്ള സെലക്ഷൻ കമ്മിറ്റി അംഗമായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും അദ്ദേഹം.

കാലിൽ കളിവറ്റിയവരെയല്ല, ചോരത്തിളപ്പ് ഉള്ളവരെയാണ് വേണ്ടത്: ഐം എം വിജയൻ

പാലക്കാടിനെതിരെ ആയിരുന്നു ക്വാർട്ടർ ഫൈനൽ. ഹക്കീം , നൌഷാദ്, ഷാജഹാൻ, ഫൈസൽ തുടങ്ങിയ പ്രമുഖരെ അണിനിരത്തിയാണ് പാലക്കാട് കളിച്ചത്. രണ്ട് ഗോൾ ലീഡ് നേടി, പെനാൽറ്റി പാഴാക്കി നിൽക്കുന്ന സമയം. രണ്ട് ഗോൾ തിരിച്ചടിച്ച് പാലക്കാട് ഒപ്പമെത്തി. ടൈബ്രേക്കറിൽ പാലക്കാടിനോട് താൻ പരിശീലിപ്പിച്ച ടീം തോൽക്കുന്നത് കണ്ടുനിൽക്കേണ്ടിവന്നു പ്രേംനാഥ് ഫിലിപ്പ് സാറിന്. ആ കളിയിൽ സാർ പരിശീലകനായി ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിൽ ജയം ഞങ്ങൾക്കൊപ്പമായിരുന്നേനെ എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.

അടുപ്പം

സംസ്ഥാന ചാമ്പ്യഷിപ്പിന് ശേഷം സാറുമായി നിരന്തരം സംസാരിച്ചു. ഇടയ്ക്കൊക്കെ കണ്ടു. ബന്ധം കൂടുതൽ മുറുക്കി. കളിക്കാരനെന്ന നിലയിൽ ഉയരങ്ങളിലേക്ക് പോകാനായില്ലെങ്കിലും പ്രേംനാഥ് സാറിൽ നിന്ന് പഠിച്ച പാഠങ്ങൾ കുട്ടികളിലേക്ക് പകരാൻ എപ്പോഴും ശ്രമിച്ചു. എൻറെ ശിക്ഷണത്തിലൂടെ അനസ് എടത്തൊടിക അടക്കമുള്ള കുട്ടികൾ പ്രേംനാഥ് സാറിനെപ്പോലെ ഇന്ത്യൻ ജഴ്സിയണിഞ്ഞു. പുതിയ കുട്ടികൾക്ക് ഓരോ കാര്യം പകർന്നു നൽകുമ്പോഴും മുന്നിൽ തെളിയുക പ്രേംനാഥ് ഫിലിപ്പ് എന്ന കളിക്കാരനാണ്, മനുഷ്യനാണ്.

COMMENTS


Name

Badminton,5,Cricket,16,Football,211,Other Sports,28,SG Special,95,Sports,101,Tennis,4,Volleyball,1,
ltr
item
Sports Globe: പ്രേംനാഥ് ഫിലിപ്പ്, ഒരു ജീവിതാനുഭവം
പ്രേംനാഥ് ഫിലിപ്പ്, ഒരു ജീവിതാനുഭവം
https://3.bp.blogspot.com/-g3eOsuHecdM/WutfGMFBqGI/AAAAAAAAAKI/qkqQkpoNXlgefh29ToAu2wF_SAsQv4WpwCLcBGAs/s640/ajmal%2Bpremnath%2Bphilip.jpg
https://3.bp.blogspot.com/-g3eOsuHecdM/WutfGMFBqGI/AAAAAAAAAKI/qkqQkpoNXlgefh29ToAu2wF_SAsQv4WpwCLcBGAs/s72-c/ajmal%2Bpremnath%2Bphilip.jpg
Sports Globe
http://www.sportsglobe.in/2018/05/memory-on-premnath-philip-by-ct-ajmal.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/05/memory-on-premnath-philip-by-ct-ajmal.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy