ക്രിക്കറ്റ് ഇന്ത്യയില്‍ കളി മാത്രമല്ല. കണ്ണില്ലാത്ത കച്ചവടംകൂടിയാണ്. കളിയോ കളിക്കാരനോ അല്ല ലാഭം മാത്രമാണ് മുന്നിലുള്ളത്. ശതകോടികളുടെ ലാഭത...
ക്രിക്കറ്റ് ഇന്ത്യയില്‍ കളി മാത്രമല്ല. കണ്ണില്ലാത്ത കച്ചവടംകൂടിയാണ്. കളിയോ കളിക്കാരനോ അല്ല ലാഭം മാത്രമാണ് മുന്നിലുള്ളത്. ശതകോടികളുടെ ലാഭത്താല്‍ നിയന്ത്രിക്കപ്പെടുന്ന സമാനതകളില്ലാത്ത കളി സംഘടന.
ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് ഇപ്പോള്‍ സീസണില്ല. പന്ത്രണ്ട് മാസവും കളിക്കളത്തിലാണിവര്. പണംമാത്രം നോക്കി ബിസിസിഐ മത്സരക്രമം നിശ്ചയിക്കുമ്പോള്‍ തളര്‍ന്നുവീഴുന്നത് കളിക്കാര്‍ മാത്രം. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്ത്യന്‍ നായകന് വിരാട് കോലി.
തുടര്‍ച്ചയായ വിശ്രമമില്ലാതെ കളിച്ച കോലിക്ക് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് നഷ്ടമാവുകയാണ്. ഇംഗ്ലണ്ട് പര്യനടത്തിനുള്ള മുന്നൊരുക്കത്തിനായാണ് കോലി കൗണ്ടി ക്രിക്കറ്റി തീരുമാനിച്ചത്. എന്നാല്‍ ഐ പി എല്ലിലെ തുടര്‍മത്സരം മൂലം കോലിയുടെ നട്ടെല്ലിന് പരുക്കേറ്റു. കൗണ്ടിയില്‍ കളിക്കാതെ വിശ്രമമാണ് ഡോക്ടര്‍മാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മുംബൈയിലെ പ്രമുഖ ആശുപത്രിയിലാണ് കോലി ചികിത്സതേടിയത്. ശസ്ത്രക്രിയക്ക് പകരം വിശ്രമമാണ് ഉചിതമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. പ്രതീക്ഷിച്ച സമയത്ത് അസുഖം ഭേദമായിട്ടില്ലെങ്കില്‍ കോലിക്ക് ഇംഗ്ലണ്ട് പര്യടനവും നഷ്ടമാവുമെന്നാണ് സൂചന.
കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനായി അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ്മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോലി തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് കോലിക്ക് പരുക്കേറ്റത്. ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സറേയില്‍ കളിക്കാനായിരുന്നു കോലിയുടെ തീരുമാനം. 2014ലെ ഇംഗ്ലീഷ് പര്യടനത്തില്‍ കോലിക്ക് ശോഭിക്കാനായിരുന്നില്ല. അഞ്ച ടെസ്റ്റില്‍ ആകെ നേടിയത് 134 റണ്‍സായിരുന്നു. ബാറ്റിംഗ് ശരാശരി 13.4. ഈ സാഹചര്യത്തിലായിരുന്നു കോലി കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ തീരുമാനിച്ചത്.
കോലിയുടെ മാത്രം അവസ്ഥയല്ല ഇത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മിക്ക കളിക്കാരുടെ അവസ്ഥയും ഇതാണ്. വിശ്രമമില്ലാതെ തുടര്‍ച്ചായി കളിക്കുമ്പോള്‍ പരുക്ക് പറ്റുക സ്വാഭാവികം. എന്നാല്‍ ഇതൊന്നും ബിസിസിഐ എന്ന ഭീമന് പ്രശ്നമല്ല. കളിക്കാരുടെ ആരോഗ്യമോ കളിയോ ഭാവിയോ അല്ല അവരുടെ മുന്നിലുള്ളത്. കളിയിലൂടെ കിട്ടുന്ന പണക്കിലുക്കം മാത്രമാണ്.
പരമ്പരകള്‍ക്കിടയില്‍ അവശ്യമായ വിശ്രമം വേണമെന്ന് കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റന്‍ കോലിയും ബിസിസിഐയോട് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ശേഷം വന്ന മത്സരക്രമങ്ഏങളിലും ബിസിസിഐ ഈ ആവശ്യം പരിഗണിച്ചില്ല. പൊന്മുട്ടയിടുന്ന താറാവിനെ ബിസിസിഐ ഞെക്കിപ്പിഴിയുകയാണ്.
Tags: BCCI, Virat Kohli, County stint , BCCI official, Indian skipper, National Cricket Academy

COMMENTS