ബാസ്കറ്റ്ബോൾ ലേഖകൻ ലുധിയാന: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദേശീയ ജൂനിയര്‍ പുരുഷ ബാസ്കറ്റ്ബോള്‍ കിരീടം കേരളത്തിന്. കലാശപ്പ...
ബാസ്കറ്റ്ബോൾ ലേഖകൻ
ലുധിയാന: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദേശീയ ജൂനിയര്‍ പുരുഷ ബാസ്കറ്റ്ബോള്‍ കിരീടം കേരളത്തിന്. കലാശപ്പോരാട്ടത്തില്‍ രാജസ്ഥാനെ ഏഴ് പോയിന്റിന് തോല്പിച്ചാണ് കേരളത്തിന്റെ പുരുഷന്മാര് കിരീടം നേടിയത്. വനിതകള്‍ ഫൈനലില്‍ തമിഴ്നാടിനോട് തോറ്റു.
പൊരുതിക്കളിച്ച രാജസ്ഥാനെ 108-101 എന്ന സ്കോറിന് തോല്പിച്ചാണ് പുരുഷന്മാരുടെ കിരീടനേട്ടം. ഷന്‍സില്‍ മുമ്മഹദ് (29), ചാക്കോ സൈമണ്‍(26), മുഹമ്മദ് സാലിഹ്(19), സെജിന്‍ മാത്യൂ(15) എന്നിവരുടെ മികവിലായിരുന്നു കേരളത്തിന്റെ കിരീടധാരണം. സെമിയില്‍ കരുത്തരായ പഞ്ചാബിനെ തോല്പിച്ചായിരുന്നു കേരളത്തിന്റെ മുന്നേറ്റം. സെജിന്‍ മാത്യുവാണ് ടീമിന്റെ പരിശീലകന്.
32 വര്‍ഷത്തിന് ശേഷമാണ് ജൂനിയര്‍ വിഭാഗത്തില്‍ കേരളം കിരീടം നേടുന്നത്. 1986-87ല്‍ നെയ് വേലിയില്‍ സി വി സണ്ണി നയിച്ച കേരള ടീമാണ് അനസാനമായി കിരീടം നേടിയത്. പുരുഷവിഭാഗത്തില്‍ കേരളത്തിന്റെ മൂന്നാം കിരീടം കൂടിയാണിത്. 1982ലായിരുന്നു ആദ്യകിരീടനേട്ടം. പൂനെയില്‍ ബെവിന്‍ ചാക്കോയുടെ ശിക്ഷണത്തിലായിരുന്നു കേരളത്തിന്റെ ചരിത്രനേട്ടം.
വനിതകള്‍ 58-77 എന്ന സ്കോറിനാണ് തമിഴ്നാടിനോട് ഫൈനലില്‍ കീഴടങ്ങിയത്. ഐശ്വര്യ(17), പ്രതിഭ പ്രിയ(15), പുഷ്പ(14), ദര്‍ശിനി(13), മോണിക്ക(10) എന്നിവരുടെ മികവിന് കേരളത്തെ കിരീടത്തിലേക്ക് നയിക്കാനായില്ല.
Tags: Kerala Basketball, Basketball, Junior National Championship, Kerala Winners

COMMENTS