ഉബൈദ്, ഗോൾ വലയത്തിന് മുന്നിലെ മലയാളിക്കരുത്ത്

പി. വി. ജുനൈസ് ഇന്ത്യൻ ഫുട്ബോൾ ഇപ്പോൾ ഉണർന്ന സിംഹമാണ്. കെട്ടിലും മട്ടിലും ലോകഫുട്ബോളിനോട് മാറ്റുരയ്ക്കുന്ന കാലം.  മാറ്റത്തിൻറെ ഇടിമുഴക്ക...

പി. വി. ജുനൈസ്
ഇന്ത്യൻ ഫുട്ബോൾ ഇപ്പോൾ ഉണർന്ന സിംഹമാണ്. കെട്ടിലും മട്ടിലും ലോകഫുട്ബോളിനോട് മാറ്റുരയ്ക്കുന്ന കാലം.  മാറ്റത്തിൻറെ ഇടിമുഴക്കത്തിനിടയിൽ കൊൽക്കത്തൻ ഫുട്ബോളിൽ മികവ് തെളിയിച്ച്, ശ്രദ്ധാകേന്ദ്രമായൊരു മലയാളി താരമുണ്ട്, ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ സി കെ ഉബൈദ്. ഇരുപത്തിയെട്ടാം വയസ്സിൽ കൊൽക്കൻ ഫുട്ബോളിൻറെ ജീവനാഡിയായി മാറിയ ഉബൈദ് ഫുട്ബോൾ ജീവിതം സ്പോർട്സ് ഗ്ലോബുമായി പങ്കുവയ്ക്കുന്നു.

ഫുട്ബോളിലേക്ക്

പതിനാലാം വയസ്സിൽ കൂത്തുപറമ്പ് മുനിസിപ്പൽ കോച്ചിംഗ് സെൻററിലൂടെയാണ് പന്തുതട്ടി തുടങ്ങുന്നത്.
 ദൃശ്യ കൂത്തുപറമ്പായിരുന്നു ബൂട്ടണിഞ്ഞ ആദ്യ ക്ലബ്ബ്.
കൂത്തുപറമ്പ് ബ്രദേഴ്‌സ് ക്ലബ്ബിന്റെ ഗോളിയായിരുന്ന ഉപ്പയെ കണ്ടാണ് വളർന്നത്. ഇതുകൊണ്ട് തന്നെ ഗോൾ കീപ്പിംഗിനോടായിരുന്നു തുടക്കം മുതലേ താല്പര്യം. കണ്ണൂരിലെ വിവിധ ക്ലബുകൾക്ക് വേണ്ടി കളിച്ചുകൊണ്ടിരുന്ന സമയത്ത് 2010-ൽ വിവ കേരളയിലെത്തി. പ്രൊഫഷണൽ ഫുട്ബോളിലേക്ക് ചുവട് വച്ചത് വിവ കേരളയിലൂടെയാണ്.

വഴികാട്ടികൾ

കുടുംബം എൻറെ ഫുട്ബോൾ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചെറുപ്പംതൊട്ടേ എല്ലാ പിന്തുണയും നൽകി ഫുട്ബോളിന് പുറകെ പോകോൻ പ്രേരിപ്പിച്ചത് കുടുംബാംഗങ്ങളാണ്.
 സഹോദരങ്ങളായ ഉനൈസ്, ഉമൈർ, റിയാസ്, സജീർ എന്നിവരുടെ പിന്തുണച്ചില്ലായിരുന്നെങ്കിൽ ഉബൈദ് എന്ന് നിങ്ങളറിയുന്ന കളിക്കാരൻ ഉണ്ടാകുമായിരുന്നില്ല. കരിയറിൽ നിർണ്ണായക സ്വാധീനം  ചെലുത്തിയ മറ്റൊരു വ്യക്തി പേരാവൂരുകാരനായ പ്രദീപാപേട്ടനാണ്.
അംഗീകൃത കോച്ചായ അദ്ദേഹം പലപ്പോഴും മറ്റു പരിപാടികളെല്ലാം മാറ്റി എനിക്ക് വേണ്ടി മാത്രം പരിശീലിപ്പിക്കാൻ വരുമായിരുന്നു. വിവ കേരള  വിട്ട ശേഷം മറ്റൊരു ക്ലബില്ലാതെ പ്രയാസപ്പെട്ടിരിക്കുന്ന സമയത്ത് ഗോവയിലേക്ക് വഴിനടത്തിയതും പ്രദീപേട്ടനായിരുന്നു. അവിടെ, പ്രദീപേട്ടൻറെ ബന്ധത്തിലൂടെയാണ് എനിക്ക് ഡെംപോയിൽ അവസരം കിട്ടിയത്.

ഹമീദ്, മലപ്പുറത്തിന്റെ ഉരുക്കുമനുഷ്യന്‍

കോച്ച് ശ്രീധരൻ

ഉപ്പ ഗോൾ കീപ്പർ ആയത് കൊണ്ടുതന്നെ തുടക്കം മുതലേ എനിക്ക് കീപ്പിംഗിനോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. ഇതിനിടെ  മുനിസിപ്പൽ കോച്ചിംഗ് സെൻററിൽ മൂന്ന് മാസത്തെ പരിശീലനം നൽകാനായി ശ്രീധരൻ സാർ വന്നു. എൻറെ സ്ഥാനം ഗോൾപോസ്റ്റിന് മുന്നിലാണെന്ന് ആദ്യം പറഞ്ഞത് ശ്രീധരൻ സാറാണ്.

ഈസ്റ്റ് ബംഗാൾ

വിവ കേരള വിട്ട ശേഷം ഡെംപോ ഗോവ ആയിരുന്നു അടുത്ത ക്ലബ്. അവിടെ അധികം അവസരം കിട്ടിയില്ല. പിന്നീട് മുംബൈയിലേക്ക് വണ്ടികയറി. ഇതാണ് കരിയറിൽ വഴിത്തിരിവായത്. മുംബൈയിൽ എയർ ഇന്ത്യ, ഒ.എൻ.ജി.സി ടീമുകൾക്ക് കളിച്ചു. ഈ സമയത്താണ് ഖാലിദ് ജമീൽ സാർ എന്നെ കാണുന്നത്. അദ്ദേഹമപ്പോൾ മുംബൈ എഫ്.സിയുടെ കോച്ചായിരുന്നു. ഖാലിദ് സർ മുംബൈ എഫ്.സിയിലേക്ക് ക്ഷണിച്ചെങ്കിലും പോകാൻ പറ്റിയില്ല.

ഖാലിദ് സാർ ഐസ്വാളിലേക്ക് പോയ സമയത്താണ് ഞാൻ മുംബൈ എലൈറ്റ് ഡിവിഷനിലെ മികച്ച ഗോൾകീപ്പർക്കുള്ള അവാർഡ് സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ അദ്ദേഹം ഈസ്റ്റ് ബംഗാളിൻറെ കോച്ചായി. ഈസമയം ഞാൻ വായ്പാ അടിസ്ഥാനത്തിൽ എഫ് സി കേരളയ്ക്കായി കേരള പ്രീമിയർ ലീഗിൽ കളിക്കുകയായിരുന്നു.

എഫ് സി കേരളയിൽ കളിക്കവേ അപ്രതീക്ഷിമായി ഒരു ഫോൾകോളെത്തി. എത്രയും പെട്ടെന്ന് കൊൽക്കത്തയിലെത്തുക എന്നായിരുന്നു മറുതലയ്ക്കൽ നിന്ന് പറഞ്ഞത്. എഫ്.സി കേരളയിയുടെ അനുവാദം വാങ്ങി കൊൽക്കത്തയിലെത്തി. രണ്ട് മാസത്തോളം ഈസ്റ്റ് ബംഗാളിനൊപ്പം പരിശീലനം നടത്തി. പിന്നെ ക്ലബുമായി കരാറൊപ്പിട്ടു.

അരങ്ങേറ്റം

വലിയ ടീമാണ് ഈസ്റ്റ് ബംഗാൾ. എന്നാലും അവസരം കിട്ടുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. അതിനായി എത്രകാത്തിരിക്കണം എന്നേ സംശയമുണ്ടായിരുന്നുള്ളൂ. തുടക്കത്തിൽ കരാറുമായി ബന്ധപ്പെട്ട ചില രേഖകൾ പൂർത്തിയാക്കാൻ സമയമെടുത്തു. കരാർ പൂർത്തിയായതോടെ കളിക്കാനും അവസരം കിട്ടി. ലീഗിലെ ഒന്നാം സ്ഥാനക്കാരായിരുന്ന മിനർവ പഞ്ചാബിനെതിരെ ആയിരുന്നു അരങ്ങേറ്റം. ആദ്യ പതിനെട്ടിൽ ഉൾപെടുത്തിയപ്പോഴും  ആദ്യ ഇലവനിൽ  ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലായിരുന്നു. കളിക്ക് തൊട്ടുമുൻപാണ് ഞാനാണ് ഗോളിയെന്ന് കോച്ച് പറഞ്ഞത്.

പി എസ് അഷീം: കേരളത്തിന്റെ ഷാര്‍പ്പ് ഷൂട്ടര്‍, ഇതാ ഇവിടെയുണ്ട്

എതിരാളികൾ മിനർവ ആയതിനാലും മത്സരഫലം കിരീട സാധ്യതയെ കാര്യമായി ബാധിക്കും എന്നതിനാലും കുറച്ച് സമ്മർദ്ദം ഉണ്ടായിരുന്നു. തുടക്കക്കാരനായിട്ടും നിർണായക മത്സരത്തിന് നിയോഗിച്ചത് കോച്ചിന് എന്നിലുള്ള വിശ്വാസം കൊണ്ടാണെന്ന് ഞാൻ മനസ്സിലാക്കി. ഇത് ആത്മവിശ്വാസം നൽകി.കോച്ചിൻറെ വിശ്വാസം എന്തുവിലകൊടുത്തും കാക്കാൻ ഞാൻ ബാധ്യസ്ഥനായിരുന്നു, മത്സരത്തിൽ മോശമല്ലാത്ത പ്രകടനം നടത്താനായി എന്നാണ് കരുതുന്നത്.

കോച്ച് പറഞ്ഞത്

നിന്റെ കഴിവ് നീ തെളിയിക്കണം എന്നാണ് ഖാലിദ് സാർ ആദ്യകളിക്ക് മുൻപ് പറഞ്ഞത്. ആരാധകരെയും ടീം മാനേജ്മെൻറിനെയും തൻറെ മികവ് ബോധ്യപ്പെടുത്തണമെന്നും ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ അനുസരിക്കുക എന്നതിലുപരി  എന്നിലർപ്പിച്ച വിശ്വാസം തെറ്റായിരുന്നില്ല എന്ന് ഫാൻസിന്റെയും മാനേജ്‌മെന്റിന്റെയും മുന്നിൽ തെളിയിക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നു.

ഓർമ്മയിലുള്ള മത്സരം

ഐ-ലീഗിലും സൂപ്പർ കപ്പിലുമായി തുടർച്ചയായ പതിനൊന്ന് മത്സരങ്ങളിൽ ഈസ്റ്റ് ബംഗാളിന്റെ വല കാത്തു. ഇതിൽ  മിനർവക്കെതിരായ എവേ മാച്ച് മറക്കാനാവില്ല. ഐ-ലീഗിൽ എൻറെ മൂന്നാം മത്സരം. ആദ്യ രണ്ട് കളിയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചെങ്കിലും കാര്യമായ പരീക്ഷണം ഞാൻ നേരിട്ടിരുന്നില്ല. മിനർവക്കെതിരെ ഹോം മാച്ചിൽ രണ്ട് ഗോളിന് പിറകിൽ നിന്ന് പൊരുതി നേടിയ സമനിലയ്ക്കും , ആരോസിനെതിരെ നേടിയ വിജയത്തിനും ശേഷമാണ് മിനർവക്കെതിരായ എവേ മാച്ചിന് ഇറങ്ങുന്നത്. ടീമിന് വളരെ നിർണായകമായിരുന്നു ഈ മത്സരം.

ഇംഗ്ലീഷ് ഫുട്ബോളിലെ ഫ്രഞ്ച് വിപ്ലവം മായുമ്പോൾ

മുൻ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ബാറിന് കീഴിൽ ഞാൻ കാര്യമായി പരീക്ഷിക്കപ്പെട്ടു. അർദ്ധവസരങ്ങൾ പോലും ലക്ഷ്യത്തിലെത്തിക്കാൻ കഴിവുള്ള മിനർവയുടെ ചെഞ്ചോ വലിയ വെല്ലുവിളിയായിരുന്നു. ചെഞ്ചോയുടെ രണ്ട് ഷോട്ടുൾപ്പെടെ മൂന്ന് മികച്ച സേവുകൾ  നടത്താനായി.  ഞങ്ങൾ ഒരു ഗോളിന് ജയിച്ചു. ഇത് ആത്മവിശ്വാസം കൂട്ടി.  ഈ കളിയാണ് ടീമിൽ എന്റെ സ്ഥാനം ഉറപ്പിച്ചത് എന്നാണ്  വിശ്വസിക്കുന്നത്. കോച്ചും ഫാൻസും ഉൾപ്പെടെ എല്ലാവരും അഭിനന്ദിച്ചു.

സൂപ്പർ കപ്പ്

സൂപ്പർ കപ്പിൽ ടീം നന്നായി കളിച്ചു. ഫൈനലിൽ ബെംഗളുരുവിനോട് തോറ്റതിൽ നിരാശയുണ്ട്. സമദിൻറെ ചുവപ്പുകാർഡും പെനാൽറ്റിക്ക് കാരണമായ ഗുർവീന്ദറിൻറെ പിഴവും ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ മത്സരഫലം മാറിമറിഞ്ഞേനെ. പക്ഷേ,  അവരെ കുറ്റം പറയില്ല. ഇത്രയും സമ്മർദ്ദത്തിൽ കളിക്കുമ്പോൾ പിഴവുകൾ സാധാരണം. സൂപ്പർ കപ്പിന്റെ ഡ്രീം ഇലവനിൽ ഇടം പിടിക്കാനായത് വലിയ അംഗീകാരയമായി കരുതുന്നു. ഇതുവരെയുള്ള പ്രകടനത്തിൽ തൃപ്തനാണ്.

ഈസ്റ്റ് ബംഗാൾ  അനുഭവം

ഈസ്റ്റ് ബംഗാളിലെ ജീവിതം വ്യക്തിയെന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും എന്നിൽ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ഖാലിദ് സാറൻറെയും ഗോൾ കീപ്പിംഗ് കോച്ച് ഖാലിദ് സിദ്ദിഖിയുടെയും കീഴിൽ കളിക്കാൻ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നു. ഇവരുടെ ശിക്ഷണത്തിലൂടെ കളി ഏറെ മെച്ചപ്പെടുത്താനായി. ഏറ്റവും വലിയകാര്യം, ഈസ്റ്റ് ബംഗാളിലെത്തിയ ശേഷം സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പഠിച്ചു എന്നതാണ്.   നാല് മാസമേ ഈസ്റ്റ് ബംഗാളിൽ കളിച്ചുള്ളൂ. പക്ഷേ, ഇതുപോലെ സമ്മർദ്ദത്തിൽ  മുൻപ് കളിക്കേണ്ടി വന്നിട്ടില്ല. ഈ നിമിഷം  ഏത് ക്ലബിൽ പോയാലും കളിക്കാനാകും എന്ന ആത്മവിശ്വാസമുണ്ട്. ഇത് തന്നത് ഈസ്റ്റ്‌ ബംഗാളിലെ ജീവിതമാണ്.

ടീമിലെ ഇഷ്ട  താരം

മഹ്മൂദ് അൽ അംന. അണിഞ്ഞിരിക്കുന്ന ജഴ്‌സിയോട് നൂറ് ശതമാനം കൂറ് പുലർത്തുന്ന താരമാണ് അംന. ഇത്തരം കളിക്കാർ ടീമിൽ ഒപ്പമുണ്ടാവുക എന്നത്  ഭാഗ്യമാണ്. കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും മറ്റുള്ളവർക്ക് മാതൃകയാണ് അംന.

ഒഴിവ് സമയം

ഒഴിവ് സമയങ്ങളിൽ പുറത്ത് പോകും. ടീമിൽ നാല് മലയാളി താരങ്ങളുണ്ട്. പിന്നെ മോഹൻ ബഗാൻ കീപ്പർ ഷിബിൻ രാജും കൊൽക്കത്തയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കലുമെല്ലാമുണ്ട്. ഇവരൊക്കെ കൂടുമ്പോൾ നാട്ടിലുള്ളതുപോലെ തന്നെയാണ് അനുഭവപ്പെടുക.

വിജയേട്ടാ, ഇങ്ങനെയല്ല പുതിയ കാലത്തേയും താരങ്ങളേയും പ്രചോദിപ്പിക്കേണ്ടത്

ഈസ്റ്റ് ബംഗാൾ ആരാധകർ

ഇതുപോലൊരു ആരാധകക്കൂട്ടത്തിന് മുന്നിൽ  ഞാൻ മുൻപ് കളിച്ചിട്ടില്ല. നന്നായി കളിച്ചാൽ സ്നേഹം വാരിക്കോരി നൽകുന്നവർ. ഫുട്ബോൾ അവർക്കൊരു വികാരമാണ്. ഇതുവരെ നല്ല പിന്തുണയുമായി കൂടെ നിന്നിട്ടുണ്ട്. ഈ സ്നേഹം ഇനിയും നിലനിർത്താനാവും എന്നാണ് പ്രതീക്ഷയും വിശ്വാസവും.

ഐ എസ് എൽ

 ചില ഐ എസ് എൽ ക്ലബുകൾ സംസാരിച്ചിരുന്നു. നാല് മാസത്തെ ഈസ്റ്റ് ബംഗാൾ അനുഭവുമായി ഐ എസ് എല്ലിലേക്ക് പോയാൽ കളിക്കാൻ അവസരം കിട്ടിയെന്ന് വരില്ല.  ഗ്രൌണ്ടിലിറങ്ങാൻ കാത്തിരിക്കേണ്ടിവരും. സീസൺ മുഴുവൻ ബെഞ്ചിലായിപ്പോകാനും സാധ്യതയുണ്ട്.ഇപ്പോൾ അവസരങ്ങൾക്കാണ് പ്രാധാന്യം.

പുതിയ കരാർ

കളിക്കാൻ അവസരം കിട്ടുന്നു എന്നതുതന്നെയാണ് കരാർ പുതുക്കാൻ കാരണം. മാത്രമല്ല, രണ്ടുവർഷത്തേക്കാണ് പുതിയ കരാർ. ക്ലബിൽ തുടരണമെന്ന് ടീം മാനേജ്മെൻറ് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ആരാധകരുടെ ആഗ്രഹവും ഇത് തന്നെയായിരുന്നു. പിന്നെ സോഷ്യൽ മീഡിയയിലും ഞാൻ ഈസ്റ്റ് ബംഗാളിൽ തുടരണമെന്ന വികാരമാണ് ഉയർന്നത്. ഇതോടെ നാട്ടിലേക്ക് മടങ്ങും മുൻപ് ക്ലബുമായുള്ള കരാർ പുതുക്കി.

കേരള ബ്ലാസ്റ്റേഴ്സ്

സ്വന്തം നാട്ടിൽ കളിക്കുക എന്നത് ഏതൊരു താരത്തിൻറേയും സ്വപ്നമാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലൊരു ക്ലബ് നാട്ടിലുണ്ടാകുമ്പോൽ ഈ ആഗ്രഹത്തിൻറെ ആഴവും പരപ്പും കൂടും.  സുഹൃത്തുക്കളും കുടുംബവും ഞാൻ ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നത് കാണാൻ ആഗ്രഹിച്ചിരുന്നു.
ടീമിൽ  വലിയ കീപ്പർ ഇല്ലാത്തതും ഞാൻ മലയാളി ആയതും അനുകൂല ഘടകമാണെന്ന് ചൂണ്ടിക്കാട്ടി നാട്ടിലെ കളിക്കാർക്ക് വിവിധ ക്ലബുകളിൽ  അവസങ്ങൾ ഉണ്ടാക്കാൻ നിരന്തരം ശ്രമിക്കുന്ന  കേരള ഫുട്ബോൾ ലൈവിലെ (KFL) സുഹൃത്തുക്കൾ ബ്ലാസ്‌റ്റേഴ്‌സുമായി ബന്ധപ്പെട്ടിരുന്നു. പക്ഷെ എന്തുകൊണ്ടോ അത് നടന്നില്ല.

സെവന്‍സിനെതിരെ വാളോങ്ങുന്നവരോട് ഐ എം വിജയന്‍: വന്നവഴി മറക്കരുത്

ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പിടുകയാണെന്നും കെ എഫ് എല്ലിലെ സുഹൃത്തുക്കൾ ബ്ലാസ്റ്റേഴ്സ് അധികൃതരെ അറിയിച്ചിരുന്നു. കരാർ ഒപ്പിട്ടശേഷമാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് അന്വേഷണം വന്നത്.  ഇനി ഈസ്റ്റ് ബംഗാളിനായി ഏറ്റവും മികച്ച പ്രകടനം നടത്തുക എന്നതാണ് ലക്ഷ്യം. മറ്റൊരു ക്ലബ്ബിനെ കുറിച്ച് രണ്ട് വർഷത്തിന് ശേഷം മാത്രമേ ചിന്തിക്കൂ. ഭാവിയിൽ ബ്ലാസ്റ്റേഴ്സിന് കളിക്കാൻ അവസരം കിട്ടിയാൽ തീർച്ചയായും പരിഗണിക്കും.

ലക്ഷ്യം, സ്വപ്‌നം

കളിക്കുന്ന ടീമിനുവേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് പ്രധാന ലക്ഷ്യം.  ഐ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിൻറെ പതിനഞ്ച് വർഷമായുള്ള ആഗ്രഹമാണ്. അത് നേടിക്കൊടുക്കണമെന്നാണ് ആഗ്രഹം. അടുത്ത സീസണിൽ ഇതിനായി കഠിനപരിശ്രമം നടത്തും.  പിന്നെ, ഇന്ത്യൻ ജഴ്സി ഏതൊരു കളിക്കാരനേയുംപോലെ സ്വപ്നമാണ്.  ആദ്യം ഇന്ത്യൻ ടീമിൽ കളിക്കാൻ യോഗ്യതയുണ്ടെന്ന് തെളിയിക്കണം. അതിന് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.

ജിന്‍സണ്‍ ജോണ്‍സണ്‍: ട്രാക്കിലെ ഇന്ത്യന്‍ പ്രതീക്ഷ
Tags: C K Ubaid, East Bengal, Kolkata Football, Kannur Football,  Kerala Football, Indian Premier League, ISL, Khalid Jamil , Abdul Siddiqui

COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: ഉബൈദ്, ഗോൾ വലയത്തിന് മുന്നിലെ മലയാളിക്കരുത്ത്
ഉബൈദ്, ഗോൾ വലയത്തിന് മുന്നിലെ മലയാളിക്കരുത്ത്
https://3.bp.blogspot.com/-i9dkWKqjq3k/WunqEj-h29I/AAAAAAAAAJo/ZTpp4yc7rgwLL50RO7AHLoDFQf6kKTObACLcBGAs/s640/ck%2Bubaid%2Bsports%2Bglobe.jpg
https://3.bp.blogspot.com/-i9dkWKqjq3k/WunqEj-h29I/AAAAAAAAAJo/ZTpp4yc7rgwLL50RO7AHLoDFQf6kKTObACLcBGAs/s72-c/ck%2Bubaid%2Bsports%2Bglobe.jpg
Sports Globe
http://www.sportsglobe.in/2018/05/interview-with-ck-ubaid-by-junais-vp.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/05/interview-with-ck-ubaid-by-junais-vp.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy