ലോകകപ്പ് 2018: ചോരത്തിളപ്പിൽ പ്രതീക്ഷയർപ്പിച്ച് ഇംഗ്ലണ്ട്

റോഷൻ ജോയ് യുവത്വവും പരിചയ സമ്പന്നതയും ഒത്തിണങ്ങിയ ടീം.  ഒറ്റനോട്ടത്തിൽ  റഷ്യൻ ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ 23 അംഗ ടീമിനെ ഇങ്ങനെ  വിശേഷിപ്...

റോഷൻ ജോയ്
യുവത്വവും പരിചയ സമ്പന്നതയും ഒത്തിണങ്ങിയ ടീം.  ഒറ്റനോട്ടത്തിൽ  റഷ്യൻ ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ 23 അംഗ ടീമിനെ ഇങ്ങനെ  വിശേഷിപ്പിക്കാം. ഒന്ന് രണ്ടു അപ്രതീക്ഷിത പേരുകൾ അന്തിമ ടീം പട്ടികയിൽ ഇടം നേടിയതു ഒഴിച്ചാൽ ബാക്കിയെല്ലാം ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും അന്തരാഷ്ട്ര സൗഹൃദ മത്സരങ്ങളിലും ടീമിൽ ഉണ്ടായിരുന്നവർ തന്നെ.  പത്തൊൻപതുകാരൻ ലിവർപൂൾ  റൈറ്റ് ബാക്ക് അലക്സാണ്ടർ അർണോൾഡ് ടീമിൽ ഇടം നേടിയപ്പോൾ,  വെറ്ററൻ കീപ്പർ ജോ ഹാർട്ടിനെ 23 അംഗ ടീമിൽ നിന്നും കോച്ച് ഒഴിവാക്കി നിക്ക് പോപ്പിന് അവസരം നൽകി. ശരാശരി പ്രായം 26 വയസ്സ് 18 ദിവസം ഉള്ള സ്‌ക്വാഡ് . ജൂൺ 18 നു ട്യൂണിഷ്യക്കു എതിരെയാണ്  ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം ,   പനമയും, ബെൽജിയവുമാണ് ഗ്രൂപ്പിലെ മറ്റു  ടീമുകൾ.

*ഗോൾ കീപ്പർമാർ 

ജോർഡൻ പിക്‌ഫോർഡ് (എവർട്ടൻ), ജാക്ക് ബട്ട്ലൻഡ് (സ്റ്റോക്ക് ),  നിക്ക് പോപ്പ്  (ബൺലി ).

കഴിഞ്ഞ ലോകകപ്പിലും, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും വലകാത്ത ജോ ഹാർട്ടിനെ റഷ്യയിലേക്കുള്ള അന്തിമ ടീമിൽ നിന്നും കോച്ച് ഒഴിവാക്കി. പകരം ഫോമിലുള്ള 3 യുവ കീപ്പർമാർക്കു അവസരം നൽകുന്നു. വെസ്റ്റ് ഹാമിന്‌ വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിയാതിരുന്നത് ജോ ഹാർട്ടിന് തിരിച്ചടിയായി. ക്ലബ്ബിനായി സീസൺ മുഴുവൻ മികച്ച പ്രകടനം നടത്തിയ നിക്ക് പോപ്പിന് ടീമിലേക്ക് വാതിൽ തുറക്കുകയും ചെയ്തു.

*പ്രതിരോധം

ട്രെന്റ് അലക്സാണ്ടർ -അർണോൾഡ്  (ലിവർപൂൾ ), ഗാരി കാഹിൽ (ചെൽസി ), ഫാബിയൻ ഡെൽഫ്  (മാഞ്ചസ്റ്റർ സിറ്റി ), ഫിൽ  ജോൺസ്‌  (മാഞ്ചസ്റ്റർ  യുണൈറ്റഡ് ), ഹാരി മഗ്വയർ  (ലെസ്റ്റർ), ഡാനി  റോസ്  (ടോട്ടൻഹാം ), ജോൺ  സ്റ്റോൺസ്  (മാഞ്ചസ്റ്റർ സിറ്റി), കീരൻ ട്രിപ്പിയർ  (ടോട്ടൻഹാം), കൈൽ വാക്കർ  (മാഞ്ചസ്റ്റർ സിറ്റി ), ആഷ്ലി യങ്  (മാഞ്ചസ്റ്റർ  യുണൈറ്റഡ് ).

സൗത്താംപ്ടന്റെ ലെഫ്റ്റ് ബാക്ക് റയാൻ ബെർട്രൻഡ് ആണ് ശ്രദ്ധേയമായ ഒരു അസാന്നിധ്യം. യോഗ്യതാ മത്സരങ്ങളിൽ സൗത്ത് ഗേറ്റിന്റെ ഫസ്റ്റ് ചോയ്സ് ലെഫ്റ്റ് ബാക്ക് ആയിരുന്നു ബെർട്രൻഡ്. മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർബക്ക് ക്രിസ് സ്മാളിങ്ങിനെ ഒഴിവാക്കിയപ്പോൾ  ചെൽസി താരം ഗാരി കാഹിൽ ടീമിൽ തിരികെയെത്തി. ലിവർപൂളിന്റെ പുത്തൻ താരോദയം പത്തൊൻപതുകാരൻ ട്രെന്റ് അലക്സാണ്ടർ -അർണോൾഡാണ് ടീമിലെ സർപ്രൈസ് എൻട്രി.  സീസണിൽ സ്വപ്നതുല്യമായ പ്രകടനം കാഴ്ചവെക്കുന്ന അർണോൾഡ് അർഹിച്ച വിളിതന്നെയാണ് റഷ്യയിലേക്കുള്ളത്. ലിവർപൂളിനായി 33 മത്സരങ്ങൾ ഇതിനോടകം ഈ സീസണിൽ അർണോൾഡ് കളിച്ചിട്ടുണ്ട്. സെന്റർ ബാക്കുകളായി ജോൺസ്‌,  കാഹിൽ, സ്റ്റോൺസ്, മഗ്വയർ എന്നിവരും ഫുൾ ബാക്കക്കുകളായി റോസ്, യങ്, വാക്കർ, ട്രിപ്പിയർ ഡെൽഫ് എന്നിവരും ടീമിൽ ഇടം പിടിച്ചു.

* മധ്യനിര

ഡലെ അലി  (ടോട്ടൻഹാം ), എറിക്  ഡയർ  (ടോട്ടൻഹാം), ജോർഡൻ ഹെൻഡേഴ്സൺ  (ലിവർപൂൾ ), ജെസ്സെ ലിംഗാർഡ്  (മാഞ്ചസ്റ്റർ  യുണൈറ്റഡ് ), റൂബൻ ലോഫ്റ്റസ് -ചീക് (ചെൽസി ).

ശക്തമായ മധ്യനിരയെയാണ് സൗത്ത് ഗേറ്റ് റഷ്യയിലേക്ക് കൊണ്ടുപോകുക.
ഹോൾഡിങ് മിഡ്‌ഫീൽഡർമാരായി എറിക് ഡയറും, ജോർഡൻ ഹെൻഡേഴ്സണും.

അറ്റാക്കിങ് മിഡ്‌ഫീൽഡർമാരായി ഡലെ അലി, ജെസ്സെ ലിംഗാർഡ് , റൂബൻ ലോഫ്റ്റസ് -ചീക്  എന്നിവർ.  ഇതിൽ ലിംഗാർഡ് സ്‌ട്രൈക്കറായും വലതു വിങ്ങിലും കളിക്കാൻ കഴിവുള്ള കളിക്കാരനാണ്.

ആഴ്‌സണൽ താരം ജാക്ക് വിൽഷെയറിനെയോ ന്യൂകാസിൽ താരം ജോൺജോ ഷെൽവിയെയോ പരിഗണിക്കാതെ ഇരുന്നത് അമ്പരപ്പിക്കുന്ന തീരുമാനമായി. 

*മുന്നേറ്റം 

ഹാരി കെയ്ൻ  (ടോട്ടൻഹാം ), മാർക്കസ്  രാഷ്‌ഫോർഡ്  (മാഞ്ചസ്റ്റർ  യുണൈറ്റഡ് ), റഹീം  സ്റ്റെർലിങ്  (മാഞ്ചസ്റ്റർ  സിറ്റി ), ജെയ്മി  വാർഡി  (ലെസ്റ്റർ ), ഡാനി വെൽബെക്ക്  (ആഴ്‌സണൽ).

ഹാരി കെയ്ൻ  എന്ന ഗോളടി യന്ത്രത്തിന്റെ ഫോമിനെ ആശ്രയിച്ചിരിക്കും ഇംഗ്ലണ്ടിന്റെ മുന്നേറ്റം. കെയ്നൊപ്പം  യുവതാരം മാർക്കസ്  രാഷ്‌ഫോർഡ്,  റഹീം  സ്റ്റെർലിങ് എന്നിവരാകും ആദ്യ ഇലവനിൽ ഇടം നേടുക.  ഇരുവരുടെയും അപാര വേഗത ടീമിന്റെ ആക്രമണത്തിന്റെ മൂർച്ച കൂട്ടുന്നു. ജെയ്മി  വാർഡി, ഡാനി വെൽബെക്ക്  എന്നിവർ കൂടി  ചേരുമ്പോൾ ടൂർണമെന്റിലെ ഏറ്റവും ശക്തമായ ആക്രമണനിര ഇംഗ്ലണ്ടിന് അവകാശപെടാനാകും.

ഇവരെക്കൂടാതെ 23 അംഗ ടീമിൽ ആർക്കെങ്കിലും പരുക്ക് പറ്റിയാൽ ടീമിലേക്ക് വിളിക്കുവാനായി 5 കളിക്കാരെ സ്റ്റാൻഡ് ബൈ ആയും കോച്ച് തിരഞ്ഞെടുത്തിട്ടുണ്ട്.

* സ്റ്റാൻഡ് ബൈ 

ലൂയിസ് കുക്ക് (ബൗർൺമൗത് ), ടോം  ഹീറ്റൺ  (ബൺലി ), ആദം ലല്ലാന  (ലിവർപൂൾ ), ജേക്ക്  ലിവർമോർ  (വെസ്റ്റ്  ബ്രോം ), ജെയിംസ്  തർകോവിസ്കി  (ബൺലി).

*ഫോർമേഷൻ 

3-5-2, 4-2-3-1 എന്നീ ഫോർമേഷനുകൾ സൗത്ത് ഗേറ്റ് ഇതിനോടകം  പരീക്ഷിച്ചിട്ടുണ്ട്. ബാക്ക് 3 ഫോർമേഷൻ ആകും റഷ്യയിൽ ഉപയോഗിക്കുക എന്ന സൂചനയാണ് സമീപകാല സൗഹൃദമത്സരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

വാൾക്കർ, ഫിൽ ജോൺസ്‌ , സ്റ്റോൺസ് എന്നിവരാകും ആദ്യ ഇലവനിൽ ഇടം നേടുന്ന 3 സെന്റർ ബാക്കുകൾ. കാഹിൽ, മഗ്വയർ, എന്നിവർ ബാക്ക് അപ്പ് ആകും.

റൈറ്റ് വിങ് ബാക്ക് പൊസിഷനിലേക്കു ട്രെന്റ് അലക്സാണ്ടർ -അർണോൾഡ് , കീരൻ ട്രിപ്പിയർ ,  എന്നിവരിൽ ഒരാൾ ഇടം നേടും

ലെഫ്റ്റ് വിങ് ബാക്ക് സ്ഥാനത്തിനായി  ആഷ്ലി യങ്, ഫാബിയൻ ഡെൽഫ്,  ഡാനി റോസ് എന്നിവർ തമ്മിൽ മത്സരിക്കും. ആഷ്ലി യങ് തന്നെയാവും ഫസ്റ്റ് ചോയ്സ്. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി ലെഫ്റ്റ് വിങ് ബാക്ക് ആയി യങ് സീസണിൽ

മധ്യനിരയിൽ ഹോൾഡിങ് മിഡ്‌ഫീൽഡർ ആയി  ഹെൻഡേഴ്സൺ, ഡയർ എന്നിവരിൽ ഒരാൾ ഇടംപിടിക്കും,   അറ്റാക്കിങ് മിഡ്‌ഫീൽഡർമാരായി അലി, ലിംഗാർഡ് എന്നിവരും ആദ്യ പതിനൊന്നിൽ ഇടം നേടും.

മുന്നേറ്റ നിരയിൽ കെയ്ൻ,  രാഷ്‌ഫോർഡ് /സ്റ്റെർലിങ്  കോമ്പിനേഷൻ തന്നെയാവും സൗത്ത് ഗേറ്റ് പരീക്ഷിക്കുക.

4-2-3-1 ഫോർമേഷനിൽ, ഏക സ്‌ട്രൈക്കറായി കെയ്ൻ,  മധ്യനിരയിൽ സ്റ്റെർലിങ്, അലി, ലിംഗാർഡ്  കോമ്പിനേഷനും സാധ്യത ഉണ്ട്.

ചില പ്രമുഖ പേരുകൾ ഒഴിവാക്കിയിട്ടുണ്ട് എങ്കിലും കളിക്കാരുടെ നിലവിലെ ഫോം തന്നെയാണ്  ആണ് സെലക്ഷനു മാനദണ്ഡം. മികച്ച അറ്റാക്കിങ് ഫോഴ്സ് തന്നെയാണ് ഇംഗ്ലണ്ടിന്റെ ശക്തി,  എന്നാൽ ഒരു വീക്ക് പോയിന്റ് ആയി കാണുന്നത്  ഹെൻഡേഴ്സൺ, ഡയർ എന്നിവർക്ക് ഒരു മികച്ച ബാക്കപ്പ് ഹോൾഡിങ് മിഡ്‌ഫീൽഡർഇല്ല എന്നതാണ്. ഡിഫെൻസ് താരതമ്യേന ശക്തമാണ്.

 കളിച്ച 10 യോഗ്യത മത്സരങ്ങളിൽ 8 മത്സരങ്ങളിലും വിജയിച്ച ഇംഗ്ലണ്ട്  സൗഹൃദമത്സരങ്ങളിൽ  ജർമ്മനി, ഇറ്റലി, ബ്രസീൽ എന്നിവരോട് സമനിലയും ഹോളണ്ടിനോട് വിജയിക്കുകയും ചെയ്തു. ഓരോ ലോകകപ്പിലും പ്രതീക്ഷകളുടെ ഭാരം പേറി പോകുകയും നിരാശപെടുത്തുകയും ചെയ്യുന്നതാണു ഇംഗ്ലണ്ടിന്റെ പതിവ്.  സൂപ്പർ താരങ്ങൾ ഒരുപാടു ഉണ്ടായിരുന്ന കഴിഞ്ഞ പതിറ്റാണ്ടിൽ പോലും ലോകകപ്പിൽ കാര്യമായി നേട്ടമുണ്ടാക്കുവാൻ അവർക്കായിട്ടില്ല.  എന്നാൽ ഇത്തവണ സൂപ്പർതാരങ്ങളോ,  അമിത പ്രതീക്ഷകളോ അവരെ ചുറ്റിപറ്റി ഇല്ല.

ജി ഗ്രൂപ്പിൽനിന്നും ബെൽജിയം, ഇംഗ്ലണ്ട് എന്നിവരാകും അടുത്ത റൗണ്ടിൽ എത്തുക അങ്ങനെയെങ്കിൽ കൊളംബിയ /പോളണ്ട് എന്നിവരാകും അടുത്ത റൗണ്ടിൽ അവരെ കാത്തിരിക്കുക.

England World Cup 2018 squad

Goalkeepers: Jordan Pickford (Everton), Jack Butland (Stoke), Nick Pope (Burnley)

Defenders: Trent Alexander-Arnold (Liverpool), Kieran Trippier, Danny Rose (both Tottenham), Harry Maguire (Leicester), Phil Jones (Man Utd), John Stones, Kyle Walker (both Man City), Gary Cahill (Chelsea)

 Midfielder: Jordan Henderson, (Liverpool), Eric Dier, Dele Alli (both Tottenham), Jesse Lingard, Ashley Young (both Man Utd), Fabian Delph (Man City), Ruben Loftus-Cheek (Chelsea)

Forwards: Raheem Sterling (Man City), Jamie Vardy (Leicester), Harry Kane (Tottenham), Marcus Rashford (Man Utd), Danny Welbeck (Arsenal). Standby: Tom Heaton Heaton, James Tarkowski (both Burnley), Lewis Cook (Bournemouth), Adam Lallana (Liverpool), Jake Livermore (WBA). 

COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: ലോകകപ്പ് 2018: ചോരത്തിളപ്പിൽ പ്രതീക്ഷയർപ്പിച്ച് ഇംഗ്ലണ്ട്
ലോകകപ്പ് 2018: ചോരത്തിളപ്പിൽ പ്രതീക്ഷയർപ്പിച്ച് ഇംഗ്ലണ്ട്
https://2.bp.blogspot.com/-K_H_vUQ2EHM/Wv8w5xWZsGI/AAAAAAAAAWo/Lg96D1lbM70NtpSh8QRuzNKGJhpegqMRgCLcBGAs/s640/England%2BWorld%2BCup%2B2018%2Bsquad.jpg
https://2.bp.blogspot.com/-K_H_vUQ2EHM/Wv8w5xWZsGI/AAAAAAAAAWo/Lg96D1lbM70NtpSh8QRuzNKGJhpegqMRgCLcBGAs/s72-c/England%2BWorld%2BCup%2B2018%2Bsquad.jpg
Sports Globe
http://www.sportsglobe.in/2018/05/england-world-cup-2018-squad.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/05/england-world-cup-2018-squad.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy