റയലും ലിവർപൂളും തയ്യാർ; ഇന്നാണ് യൂറോപ്പ് കാത്തിരിക്കുന്ന ഫൈനൽ

ഫൈസൽ കൈപ്പത്തൊടി കീവ് നഗരം ആരവങ്ങളിലലിഞ്ഞു നില്‍ക്കുന്നു. ചത്വരങ്ങളില്‍ കൈ ചേര്‍ത്ത് പിടിച്ച ഇണക്കിളികള്‍ പോലും ചാമ്പ്യന്‍സ് ലീഗ് ഫൈനലിന...

ഫൈസൽ കൈപ്പത്തൊടി
കീവ് നഗരം ആരവങ്ങളിലലിഞ്ഞു നില്‍ക്കുന്നു. ചത്വരങ്ങളില്‍ കൈ ചേര്‍ത്ത് പിടിച്ച ഇണക്കിളികള്‍ പോലും ചാമ്പ്യന്‍സ് ലീഗ് ഫൈനലിനെ കുറിച്ച് മാത്രം സംസാരിക്കുന്നു. ലോകം ഒരു നഗരമധ്യത്തിലെ മൈതാനത്തിനുള്ളിലേക്ക് ചുരുങ്ങുന്നു. കീവിലെ നാഷണല്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഒളിമ്പിക്സ് സ്റ്റേഡിയം പതിവില്‍ കൂടുതല്‍ വര്‍ണ്ണാഭം.. ടാക്റ്റിക്സും സ്ട്രാറ്റജികളും അന്തരീക്ഷത്തെ മുഖരിതമാക്കുന്നു.. ആരാധകകൂട്ടങ്ങള്‍ നാളത്തെ ശത്രുക്കളെ സ്കെച് ചെയ്തു കഴിഞ്ഞു .. പലേടത്തും പരസ്പരം കൊമ്പുകോര്‍ത്തു തുടങ്ങി. ..

 ചരിത്രം കൃത്യം  37 വര്‍ഷങ്ങള്‍ പുറകോട്ട് തട്ടിവിളിക്കുകയാണ് .. 1981 മെയ് 27, പാരീസ്, പാര്‍ക് ഓഫ് പ്രിന്‍സസ് സ്റ്റേഡിയം . യൂറോപ്യന്‍ കപ്പ് ഫൈനല്‍.. 49000ത്തോളം വരുന്ന  ജനസാഗരത്തിന്നിടയിലൂടെ മൈതാനമധ്യത്തിലേക്ക് ഇരുടീമുകളും ഒരേ സ്വപ്നത്തിനായ്, ഒരേ ആവേശത്തില്‍ നടന്നു നീങ്ങി.. ആറ് യൂറോപ്യന്‍ കപ്പിന്‍റെ ആലഭാരങ്ങളോടെ സാന്‍റിയാനയുടെ നായകത്വത്തില്‍ റിയല്‍ മാഡ്രിഡും, 2 യൂറോപ്യന്‍ കപ്പിന്‍റെ കരുത്തില്‍ തോംസണ്‍ നയിക്കുന്ന ലിവര്‍പൂളും.. സാക്ഷാല്‍ ' കെന്നി ഢാല്‍ഗ്ലിഷി'ന്‍റെ ചടുലതാളം കൊണ്ട് ചെങ്കുപ്പായക്കാര്‍ അടക്കിമേഞ്ഞ ഫൈനല്‍..

ഓരോ ടച്ചിലും ഒന്നിലേറെ സാധ്യതകള്‍ തുറന്നിടുന്ന കെന്നി മാജിക്.. 82ാം മിനുട്ടിന്‍റെ ദ്രുതവേഗത്തില്‍ റേയ് കെന്നഡിയുടെ ത്രോ പിടിച്ച് ബോക്സില്‍ കയറിയ അലന്‍ കെന്നഡിയുടെ ഇടംകാലന്‍ മിനിമം ആങ്ക്ള്‍ ഷൂട്ട്.. പോസ്റ്റിന്‍റെ വലത് മൂലയുടെ മേല്‍ക്കൂര കുലുക്കിയ മാസ്റ്റര്‍ ക്ലാസ് സ്ട്രൈക്ക്.. പൊട്ടിത്തെറിക്കുന്ന പ്രിന്‍സസ് പാര്‍ക്..ആക്രമണപ്രത്യാക്രമണങ്ങള്‍ കൊണ്ട് സംഭവബഹുലമായ 8 മിനുട്ടുകള്‍ക്കവസാനം ഹംഗറിക്കാരന്‍ റഫറി ക്യാരൊലി പലോട്ടെ ഫൈനല്‍ വിസില്‍ മുഴക്കി.. 1977, 78 ന് ശേഷം  ബോബ് പെയ്സ്ലി എന്ന കോച്ചിന്‍റെ കീഴില്‍ മൂന്നാമത്തെ യൂറോപ്യന്‍ കിരീടം..
ഹാട്രിക് കിരീടം തേടി വരുന്ന ശക്തരില്‍ ശക്തരായ റിയലിനെ ചരിത്രത്തിന്‍റെ ചുവട് പിടിച്ച് ക്ലോപ്പിനും പിള്ളേര്‍ക്കും മറി കടക്കാനാവുമോ ? കളത്തിനകത്തും പുറത്തും കളി നെയ്ത് കാല്‍പന്തുകളിയുടെ സര്‍വജ്ഞപീഠത്തില്‍ വിരാജിതനായ സിഡാന്‍ എന്ന മഹാമേരുവില്‍ തട്ടി ചുവന്നകുപ്പായക്കാരുടെ 'മേഴ്സിസൈഡ്' സ്വപ്നങ്ങള്‍ തകര്‍ന്നടിയുമോ ? നാളത്തെ രാവ് അതിനുത്തരം തരും.. കാത്തിരിക്കാം ..

300 ജേഴ്സികള്‍ നാട്ടിലയച്ച് സെനഗല്‍ എന്ന രാജ്യത്തെ നിദ്രാവിഹീനരാക്കിയ സാഡിയോ മാനേ, ' സംസ്കാരരങ്ങളുടെ കളിത്തൊട്ടിൽ' എന്നറിയപ്പെടുന്ന ഒരു രാജ്യത്ത്  ഫ്ലക്സുകള്‍ പതിക്കാന്‍ ഇനി ചുമരുകളില്ലാത്ത വിധം ബിംബവല്‍ക്കരിക്കപ്പെട്ട ഈജിപ്ഷ്യന്‍ മജീഷ്യന്‍ മുഹമ്മദ് സലാഹ്, ഫുട്ബോള്‍ അഥവാ എന്ന പര്യായപദത്തെ അരക്കിട്ടുറക്കുന്നവരിലെ പുത്തന്‍കൂറ്റുകാരന്‍ ഫെര്‍മീനോ - ഈ ത്രയമാണ ക്ലോപ്പെന്ന ടാക്റ്റീഷ്യന്‍റെ ആയുധപ്പുര.. ഹെന്‍ഡേഴ്സണ്‍ മുന്നില്‍ നിന്ന് പടനയിക്കും.. റൊബേട്സണും, ആര്‍നോള്‍ഡും, വിര്‍ജിലും, ലൊവേണും പ്രതിരോധത്തില്‍ പൊരുതി നിലയുറപ്പിക്കും.. അങ്ങനെ വീണ്ടുമൊരു ഇംഗ്ലീഷ് വസന്തം കീവില്‍ വിരിയും.. ' YNWA ' വരികള്‍ ലോകം മുഴുവന്‍ ഒരേ താളത്തില്‍ ആലപിക്കും..

ഗ്രൗണ്ടിന്‍റെ മറുപാതിയില്‍ തൂവെള്ളനിറത്തില്‍ നക്ഷത്രക്കൂട്ടം സ്വൈരവിഹാരം നടത്തുന്നുണ്ട്.. വാക്കുകള്‍ക്ക് പരിമിതികളുണ്ടാക്കും വിധം പ്രതിഭാധാരാളിത്തമുള്ള മാഡ്രിഡ് താരനിര.. പരിചയസമ്പന്നനായ പിടിച്ചു പറിക്കാരന്‍റെ വൈദഗ്ധ്യമുള്ള കാസമീറോ മുതല്‍ പ്രതിരോധനിരകളെ നടുപിളര്‍ക്കുന്ന ക്രോട്ട് പോരാളി മോഡ്രിച്, ബ്രേവ് ഹാര്‍ട്ടഡ് ബെയ്ല്‍, ഒരേയൊരു റൊണാള്‍ഡോ, വന്യതയുടെ മൂര്‍ത്തിമദ്ഭാവങ്ങളായ റാമോസ്, കാര്‍വഹാല്‍, വരാനെ.. എല്ലാം ഭദ്രമാക്കി തന്ത്രമോതാന്‍ സിസുവും..
..
യൂറോപ്പിന്‍റെ പുളകമുകുളങ്ങളെ തഴുകിത്തലോടാന്‍,  യുദ്ധകാഹളത്തിന്‍റെ പെരുമ്പറയിലുലയാന്‍, ആഘോഷത്തിമിര്‍പ്പിന്‍റെ ആരവങ്ങളില്‍ അലിഞ്ഞില്ലാതാവാന്‍ NSC Olympic സ്റ്റേഡിയത്തിലേക്ക് നമുക്ക് കണ്ണും കാതും  കൂര്‍പ്പിക്കാം.. '' Yes..the most awaited Europian Night - The UEFA Champions League Final - on the way..Hip Hip..Hurray

Real Madrid: Navas; Carvajal, Varane, Ramos, Marcelo; Casemiro, Kroos, Modrić, Isco; Ronaldo, Bale

Liverpool: Karius; Alexander-Arnold, Van Dijk, Lovren, Robertson; Henderson, Milner, Wijnaldum; Mané, Firmino, Salah


Tags: UEFA Champions League final, Team news, Expert views, Zinédine Zidane, Real Madrid coach, Jürgen Klopp, Liverpool manager

COMMENTS


Name

Badminton,5,Cricket,16,Football,211,Other Sports,28,SG Special,95,Sports,101,Tennis,4,Volleyball,1,
ltr
item
Sports Globe: റയലും ലിവർപൂളും തയ്യാർ; ഇന്നാണ് യൂറോപ്പ് കാത്തിരിക്കുന്ന ഫൈനൽ
റയലും ലിവർപൂളും തയ്യാർ; ഇന്നാണ് യൂറോപ്പ് കാത്തിരിക്കുന്ന ഫൈനൽ
https://1.bp.blogspot.com/-ikdaFifPs3c/WwiaiAd2SdI/AAAAAAAAAXk/Lw9I4B1nhnolj0nU7YQIxVbzEvy8AOXlACLcBGAs/s640/Champions%2BLeague%2Bfinal.jpg
https://1.bp.blogspot.com/-ikdaFifPs3c/WwiaiAd2SdI/AAAAAAAAAXk/Lw9I4B1nhnolj0nU7YQIxVbzEvy8AOXlACLcBGAs/s72-c/Champions%2BLeague%2Bfinal.jpg
Sports Globe
http://www.sportsglobe.in/2018/05/champions-league-final-preview.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/05/champions-league-final-preview.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy