നീണ്ട 17 കൊല്ലക്കാലം ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിന്റെ ഗോൾവല കാത്ത ജിയാൻലൂഗി ബുഫൺ ക്ലബ്ബിനോട് വിട പറയുന്നു. ശനിയാഴ്ച സീരി എയിൽ വെറോണക്കെതിരെ...
നീണ്ട 17 കൊല്ലക്കാലം ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിന്റെ ഗോൾവല കാത്ത ജിയാൻലൂഗി ബുഫൺ ക്ലബ്ബിനോട് വിട പറയുന്നു. ശനിയാഴ്ച സീരി എയിൽ വെറോണക്കെതിരെയുള്ള മത്സരം ക്ലബ്ബിനായി തന്റെ അവസാനത്തേതാകുമെന്ന് താരം അറിയിച്ചു. അതേ സമയം യുവന്റസിൽ നിന്നും പടിയിറങ്ങിയാലും നാൽപത് കാരനായ ബുഫൺ തന്റെ പ്ലേയിംഗ് കരിയർ തുടരുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
2001ൽ പാർമയിൽ നിന്നും യുവന്റസിലേക്ക് 52 മില്ല്യൺ യൂറോ മൂല്ല്യമുള്ള ട്രാൻസ്ഫറിലൂടെ എത്തിയ ബുഫൺ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഗോൾകീപ്പറായി മാറിയിരുന്നു. 17 വർഷങ്ങൾക്ക് ശേഷം യുവന്റസ് വിടുമ്പോഴേക്കും കരിയറിലാകെ ആയിരത്തിലധികം മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം ഇതിഹാസമായി മാറി. യുവന്റസിനൊപ്പം ഒമ്പത് സീരി.എ വിജയങ്ങളിലും നാല് ഇറ്റാലിയൻ കപ്പ് വിജയങ്ങളിലും പങ്കാളിയായി. സാർത്ഥകമായ കരിയറിൽ ബുഫണിന്റെ ഷെൽഫിലെത്താതെ പോയ ഒന്നാണ് ചാമ്പ്യൻസ് ലീഗ് കിരീടം.
രണ്ട് പതിറ്റാണ്ട് കാലം ഇറ്റാലിയൻ വലക്ക് മുന്നിൽ കോട്ട കെട്ടിയ താരം 176 മത്സരങ്ങളിൽ അസ്സൂറിപ്പടക്കായി കളത്തിലിറങ്ങി. ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഇറ്റാലിയൻ ഫുട്ബോളറാണദ്ദേഹം. 2006ൽ ഇറ്റലി ലോക ചാമ്പ്യന്മാരാവുമ്പോൾ ബാറിന് കീഴിൽ ബുഫണായിരുന്നു. ഇതിഹാസ താരം പടിയിറങ്ങുമ്പോൾ സമുചിതമായ യാത്രയയപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് യുവന്റസ് അധികൃതരും ആരാധകരും.
Tags: Gianluigi Buffon, Juventus, Buffon , Italian champions , Alessandro Del Piero

COMMENTS