പന്ത് പറഞ്ഞ മലപ്പുറം കിസ്സ ; തസ്ബീഹില്‍ കൊരുത്ത മുത്ത് മണികള്‍

യു.എച്ച് സിദ്ദീഖ് തസ്ബീഹില്‍ കൊരുത്ത മുത്ത് മണികള്‍ പോലെയെന്ന്  പറയാം 'പന്ത് പറഞ്ഞ മലപ്പുറം കിസ്സ'. ഒരു ജനതയുടെ കാല്‍പന്തുകളി ചര...

യു.എച്ച് സിദ്ദീഖ്
തസ്ബീഹില്‍ കൊരുത്ത മുത്ത് മണികള്‍ പോലെയെന്ന്  പറയാം 'പന്ത് പറഞ്ഞ മലപ്പുറം കിസ്സ'. ഒരു ജനതയുടെ കാല്‍പന്തുകളി ചരിത്രത്തെ അക്ഷരകൂട്ടുകളുടെ വാചാലതയില്‍ വരച്ചു കാട്ടിയ എഴുത്തുകാരനെ ഇന്നോളം നേരില്‍ അറിയുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിലെ സ്‌പോര്‍ട്‌സ് ലേഖകന്‍ സനില്‍ ഷായിലൂടെയാണ് 'പന്ത് പറഞ്ഞ മലപ്പുറം കിസ്സ'യെ കുറിച്ച് കേട്ടറഞ്ഞത്. മലപ്പുറത്ത് നിന്നും മാതൃഭൂമി ന്യൂസിലെ സ്‌പോര്‍ട്‌സ് ലേഖകന്‍ ജയേഷ് പൂക്കോട്ടൂരാണ് പുസ്തകം തലസ്ഥാനത്ത് എത്തിച്ചത്. സനില്‍ ഷാ പുസ്തകം കൈമാറിയപ്പോള്‍ തന്നെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.  ഒരു ദേശത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലൂടെ വിരസതയില്ലാതെ സഞ്ചരിച്ചു.

യു എച്ച് സിദ്ദീഖ്
മണിപ്പൂര്‍ മാത്രമല്ല മലപ്പുറവും ഇന്ത്യയുടെ ഫുട്‌ബോള്‍ ഫാക്ടറിയെന്ന് ചരിത്രത്തിന്റെ അകമ്പടിയില്‍ എം.എം ജാഫര്‍ഖാന് തെളിയിക്കാനായി എന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. ഈ പുസ്തകത്തെ വിമര്‍ശിക്കാനും വിലയിരുത്താനും  ഞാന്‍ വളര്‍ന്നിട്ടില്ല. എനിക്കു കിട്ടിയ അനുഭവം മാത്രമാണിവിടെ കുറിക്കുന്നത്. ത്രസിപ്പിക്കുന്ന വിസമയിപ്പിക്കുന്ന സങ്കടകരമായി മാറുന്ന ഫുട്‌ബോള്‍ മത്സരം പോലെ ചരിത്രത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നു എന്നതാണ് പന്ത് പറഞ്ഞ മലപ്പുറം കിസ്സയുടെ പ്രത്യേകതയെന്ന് എനിക്കു തോന്നിയത്.

മലപ്പുറവും മലപ്പുറത്തിന്റെ കാല്‍പന്തുകളി ചരിത്രവും മനോഹരമായി തന്നെ ഗ്രന്ഥകാരന് വായനക്കാരന് മുന്നില്‍ അവതരിപ്പിക്കാനായിട്ടുണ്ട്. മലപ്പുറം ഫുട്‌ബോളിന്റെ നിറവും മണവും കൈമോശം വരാതെ തന്നെ ഒരു ചരിത്ര രേഖയായി അവതരിപ്പിച്ചു എന്നു തന്നെ പറയാം. കാറ്റു നിറച്ച തുകല്‍പന്തിനു പിന്നാലെ പാഞ്ഞ മലപ്പുറം ഫുട്‌ബോളിന്റെ അതികായകരെയും ജീവിതത്തിലും കളിക്കളത്തിലും വാണവരെയും വീണവരെയും   പുതിയ തലമുറയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചു.

ബൂട്ടണിഞ്ഞ ബ്രിട്ടീഷുകാരോട് തദ്ദേശിയര്‍ നഗ്നപാദരായി നടത്തിയ പോരാട്ടത്തിന്റെ കഥകള്‍. വാഴയിലകള്‍ കൊണ്ടു മനോഹരമായി കെട്ടിയുണ്ടാക്കി  വാഴപ്പോളകള്‍ കൊണ്ടു പൊതിഞ്ഞ 'തലപ്പന്ത്'. കാല്‍പന്തുകളിയും സാമ്രാജത്വ വിരുദ്ധ പോരാട്ടത്തിന് എത്രത്തോളം വളക്കൂറു നല്‍കി എന്നത് വായിച്ചെടുക്കാനാവും. വിശ്വാസത്തെ കൂട്ടിക്കെട്ടി കാല്‍പന്തുകളിയെ അകറ്റാനുള്ള വെള്ളിയാഴ്ച പ്രാര്‍ഥനയിലെ മുസ്ല്യാരുടെ പ്രഭാഷണത്തിന് നല്‍കിയ മറുപടി മാത്രം മതി മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ഭ്രാന്തിന് തെളിവ്.
'ഉസ്താദ് എന്തു പറഞ്ഞാലും ശരി, മെസ്സി ഗോള്‍ അടിച്ചിരിക്കും'... നര്‍മത്തിന്റെ അകമ്പടിയില്‍ പൂര്‍ണ വിശ്വാസിയായ മുസ്ലിം യുവത്വം സര്‍ഗാത്മകമായി പ്രസംഗപീഠങ്ങളില്‍ നിന്നുയര്‍ന്ന താക്കീതിനെ മറികടന്നിരിക്കുന്നു. മലപ്പുറം ജില്ലയിലെ ജനസാമാന്യം എന്തുകൊണ്ടു ഫുട്‌ബോളിനെ സ്വന്തം ജീവനെ പോലം സ്‌നേഹിക്കുന്നു. അതിനുള്ള ഉത്തരം പന്തു പറഞ്ഞ കിസ്സയിലുണ്ട്. 
ചാലിയാറിന്റെ തീരത്തെ ഏറനാടന്‍ ഗ്രാമത്തിലെ ഫുട്‌ബോളിന്റെ പ്രതീകമായ വെളിച്ചപ്പാട് കുമാരേട്ടന്‍. ഇ.എം.എസിനെയും റൊണാള്‍ഡീഞ്ഞോയെയും ഇഷ്ടപ്പെടുന്ന കുമാരേട്ടന്‍. ഏറനാടന്‍- മാഞ്ചസ്റ്റര്‍ മത്സരം സ്വപ്‌നം കണ്ട കുമാരേട്ടന്‍. കാറ്റുനിറച്ച തുകല്‍പന്തിന് പിന്നാലെ പായുന്ന കുമാരന്‍മാരാണ് മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശത്തെ കെടാതെ സൂക്ഷിക്കുന്നത്. അബ്ദുറഹിമാന്‍ എന്ന പൂളകാക്കയും ചെറിയ കുഞ്ഞുമെല്ലാം എന്തുകൊണ്ടു ഒരു ജനത ഫുട്‌ബോളിനെ നെഞ്ചേറ്റുന്നു എന്നതിന്റെ ഉത്തരമാണ്.

പാക്കിസ്താന് വേണ്ടി ബൂട്ടുകെട്ടിയ മലപ്പുറം കാരന്‍ ഇരുമ്പന്‍ മൊയ്തീന്‍കുട്ടി. ഗോളിന്റെ പര്യായമായ ഡിക്രൂസ്. ഇന്റര്‍നാഷ്ണല്‍ മൊയ്തീന്‍കുട്ടി. മലപ്പുറം അസീസ്...ഇന്ത്യന്‍ നായകനായിരുന്ന യു ഷറഫലിയും ജാബിറും ഉബൈദും അക്ബറും ഹബീബ് റഹ്മാനും അനസ് എടതൊടികയും ആഷികും അഭിജിതും ഷഹബാസും...കാല്‍പന്തുകളിക്ക് മലപ്പുറത്തിന്റെ മണ്ണം സംഭാവന ചെയ്ത താരനിരയുടെ പട്ടിക കൃത്യമായി വരച്ചുകാട്ടിയിരിക്കുന്നു.
സെവന്‍സ് ഫുട്‌ബോളിന്റെ ആവേശവും ടീമുകളുടെ ഉദയവും വാഴ്ചയും കൈമോശം വരാതെ അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. കാല്‍പന്തുകളി ചരിത്രത്തെ പഠനത്തിന് വിധേയനാക്കാന്‍ ശ്രമിക്കുന്ന ഏതൊരു പഠിതാവിനും പന്ത് പറഞ്ഞ മലപ്പുറം കിസ്സ വഴികാട്ടിയാണ്. മലപ്പുറത്തിന് സെവന്‍സ് വെറുമൊരു കളിയല്ല സംസ്‌കാരം തന്നെയാണെന്ന് സൂപ്പര്‍ സ്റ്റുഡിയോയുടെ പിറവിയും  സൂപ്പര്‍ സ്റ്റുഡിയോ അഷ്‌റഫ് എന്ന സെവന്‍സ് നായകന്റെ പ്രയാണവും നന്നായി വരച്ചുകാട്ടുന്നു. 'പാടം പൂട്ടി മെതിക്കൂല... മെതിച്ചാലെറ്റെ കൊയ്യൂല... ഒരു കളിക്കളം നഷ്ടമാവുന്നതിന്റെ പ്രതിഷേധവും സങ്കടവും മലപ്പുറത്തിന് സെവന്‍സ് എന്താണെന്ന ഈ വരികളിലുണ്ട്.

''മുഹമ്മദന്‍സിനും   മോഹന്‍ ബാഗാനും കളിക്കണം, സന്തോഷ് ട്രോഫി ജയിച്ചാലെ എ്‌തെങ്കിലും കിട്ടൂ'... തോരാത്ത മഴ പോലെ രമേശന്‍ തന്റെ നഷ്ടസ്വപ്‌നങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. കാല്‍പന്തിനെ നെഞ്ചേറ്റിയ എത്രയോ കുമാരന്‍മാര്‍ ഒന്നുമാവാതെ പോയിരിക്കുന്നു. കളി കച്ചവടമായ ഇക്കാലത്തും കുമാരന്‍മാര്‍ നിരവധിയുണ്ട്. അരിക്കോടും കോട്ടപ്പടിയും തെരട്ടമ്മലും എടവണ്ണയും മമ്പാടും... കാറ്റുനിറച്ച തുകല്‍ പന്തിന് പിന്നാലെ പായുന്ന ഒരുജനതയുടെ നാമങ്ങള്‍. അതല്ല ഒരായിരം ജീവിതങ്ങള്‍ ഈ പ്രദേശളിലെ പാടത്തും പറമ്പിലും നാട്ടിടവഴികളിലും പന്തുതട്ടി നമ്മെ കോരത്തരിപ്പിച്ചിരിക്കുന്നു. ഇന്നും ആവേശം വിതറുന്നു.

മലപ്പുറത്തിന്റെ കാല്‍പന്തുകളി ഭ്രാന്തിനെ ജീവിതത്തെ കൃത്യമായി പുതുതലമുറയ്ക്കു മുന്നില്‍ എത്തിക്കാന്‍ ജാഫര്‍ഖാന് കഴിഞ്ഞു. മക്കളെ പോറ്റി വളര്‍ത്തി അവര്‍ക്ക് അന്നവും ധൈര്യവും നല്‍കി. 'ജയിച്ചു വാ' എന്ന് കളിക്കളത്തിലേക്ക് പറഞ്ഞയക്കുന്ന ഒരു പേയിടുമില്ലാത്ത ഉമ്മക്കോന്തലകളെ കുറിച്ചുള്ള ജീവിതകഥകള്‍ കൂടി ഒരധ്യായമായി ചേര്‍ക്കാമായിരുന്നു എന്നാണ് വായനക്കാരനെന്ന നിലയിലെ എന്റെ അഭിപ്രായം. അതുകൂടി ഉണ്ടായിരുന്നുവെങ്കില്‍ 'പന്തു പറഞ്ഞ മലപ്പുറം കിസ്സ' പൂര്‍ണതയില്‍ എത്തുമായിരുന്നു.

കാറ്റുനിറച്ച കാല്‍പന്തിനും ബൂട്ടണിഞ്ഞ പാദങ്ങളുടെ മാന്ത്രിക വിസ്മയങ്ങള്‍ക്കും പിന്നാലെ ഞാന്‍ പാഞ്ഞുതുടങ്ങിയിട്ടു അതികകാലമൊന്നുമായിട്ടില്ല. നിരവധി ഫുട്‌ബോള്‍ ഗ്രന്ഥങ്ങള്‍ പ്രത്യേകിച്ചു മലബാറിന്റെ ഫുട്‌ബോള്‍ ചരിത്രം വിവരിക്കുന്ന പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവയില്‍ നിന്നെല്ലാം വ്യത്യസ്ത പുലര്‍ത്തുന്നുണ്ട് 'പന്തു പറഞ്ഞ മലപ്പുറം കിസ്സ'. തീര്‍ച്ചയായും ഇതൊരു ചരിത്ര രേഖ തന്നെയാണ്. മലപ്പുറത്തിന്റെ കാല്‍പന്തുകളി ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്ന എന്ന പോലുള്ളവര്‍ക്ക്. ജാഫര്‍ഖാന്റെ ഈ പ്രയത്‌നത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

Tags: M M Jafar Khan, U H Siddique, Panthu Paranja Malappuram Kissa, Malappuram Football History, Malappuram History, Sevens Football, Football Factory

COMMENTS


Name

Badminton,5,Cricket,15,Football,195,Other Sports,27,SG Special,93,Sports,98,Tennis,4,Volleyball,1,
ltr
item
Sports Globe: പന്ത് പറഞ്ഞ മലപ്പുറം കിസ്സ ; തസ്ബീഹില്‍ കൊരുത്ത മുത്ത് മണികള്‍
പന്ത് പറഞ്ഞ മലപ്പുറം കിസ്സ ; തസ്ബീഹില്‍ കൊരുത്ത മുത്ത് മണികള്‍
https://4.bp.blogspot.com/-7s3xCGrmAaY/Wv5xwxp9TUI/AAAAAAAAAWM/jwQJx2ndHDIMcgPzvv9nS3OtuHPnmG2bQCLcBGAs/s640/jaffer%2Bkhan%2Bsiddique.jpg
https://4.bp.blogspot.com/-7s3xCGrmAaY/Wv5xwxp9TUI/AAAAAAAAAWM/jwQJx2ndHDIMcgPzvv9nS3OtuHPnmG2bQCLcBGAs/s72-c/jaffer%2Bkhan%2Bsiddique.jpg
Sports Globe
http://www.sportsglobe.in/2018/05/book-review-by-uh-siddique.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/05/book-review-by-uh-siddique.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy