ലോകകപ്പ് ആവേശത്തിലാണ് ഫുട്ബോള്‍ ലോകം. വിശ്വവിജയികളാവാന്‍ 32 കളിസംഘങ്ങള്‍ അവസാനവട്ട ഒരുക്കത്തില്‍. മെസ്സിയും റൊണാള്‍ഡോയും നെയ്മറും ഡിബ്രൂ...
ലോകകപ്പ് ആവേശത്തിലാണ് ഫുട്ബോള്‍ ലോകം. വിശ്വവിജയികളാവാന്‍ 32 കളിസംഘങ്ങള്‍ അവസാനവട്ട ഒരുക്കത്തില്‍. മെസ്സിയും റൊണാള്‍ഡോയും നെയ്മറും ഡിബ്രൂയിനും സലായും ഓസിലുമെല്ലം ആരാധകരുടെ ഹൃദയത്തില്‍ നിറയുന്നു. ജൂണ്‍ പതിനാലിലെ കിക്കോഫിലൂടെ അത് പാരമ്യത്തിലെത്തും. 1950ലെ ബ്രസീല്‍ ലോകകപ്പില്‍ കളിക്കാന്‍ ക്ഷണം കിട്ടിയിട്ടും അവസരം പുറംകാല്‍കൊണ്ട് തട്ടിത്തെറിപ്പിച്ച ഇന്ത്യ പിന്നീട് കാഴ്ചക്കാര്‍ മാത്രമായിരുന്നു. ഈ ലോകകപ്പിലും ഗാലറിയിലാണ് ഇന്ത്യയുടെ സ്ഥാനം.
ഒപ്പം കളിച്ചവരെല്ലാം മുന്നോട്ടുപോയപ്പോള്‍,ഒളിംപിക്സ് സെമിഫൈനലിസ്റ്റായിരുന്ന, ഏഷ്യന്‍ ചാമ്പ്യന്മാരായിരുന്ന ഇന്ത്യ പിന്നാക്കമാണ് പാഞ്ഞത്. എങ്കിലും ഓര്‍മ്മകളില്‍ ലോകത്തെ വെല്ലുന്ന ഇന്ത്യന്‍ കളിക്കാര്‍ നിറയുകയാണ്. ഒപ്പം ഒരു സ്വപ്നവും, ഇന്ത്യ ലോകകപ്പ് കളിച്ചിരുന്നെങ്കില്‍. ആ സ്വപ്നത്തില്‍ നിന്ന് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഇലവനെ തിരഞ്ഞെടുക്കുകയാണ് മുന്‍താരം സുഭാഷ് ഭൗമിക്. ഐ എം വിജയനും ബൈച്ചുംഗ് ബൂട്ടിയ്ക്കും ഇടംപിടിക്കാനായില്ല എന്നതുതന്നെ ഭൗമിക് ഇലവന്റെ താരപ്പെരുമ വ്യക്തമാക്കും.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടീമിനെ തിരഞ്ഞെടുക്കുക എന്നത് ഏറ്റവും ശ്രമകരമായ വെല്ലുവിളിയാണെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് സുഭാഷ് ഭൗമിക് പതിനൊന്ന് തിരഞ്ഞെടുത്തിരിക്കുന്നത്. ആ ടീമിലേക്ക്...
പിന്‍നിരയില്‍ ആദ്യസ്ഥാനം സുദീര്‍ കര്‍മാകറിനാണ്. വലത് വിംഗില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരം. സുദീറിന് അപ്പുറത്തേക്ക് ഒരു ഡിഫന്‍ഡറെ ചിന്തിക്കുകയേ വേണ്ട. 1970 ബാങ്കോക്ക് ഏഷ്യാഡില്‍ സുദീര്‍ കര്‍മാകറിന്റെ കളിമികവ് കണ്ട് ഫിഫ ഒഫീഷ്യല്‍സ് പോലും അമ്പരന്നു. സുദീറിനെപ്പോലൊരു കളിക്കാരന് ഇന്ത്യയില്‍ കളിക്കുന്നത് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു അവരുടെ പ്രതികരണം.
സെന്‍ട്രല്‍ ഡിഫന്‍സില്‍ അരുണ്‍ ഘോഷും ജെര്‍ണെയ്ല്‍ സിംഗും. പ്രതിരോധത്തിലെ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ജോഡി. അരുണ്‍ സാങ്കേതികത്തികവുള്ള താരം. പന്ത് ക്ലിയര്‍ ചെയ്യുന്നതിലും കവര്‍ ചെയ്യുന്നതിലും ജര്ണെയ്ല് അതുല്യന്‍. ഇടതുവിംഗില്‍ പലതാരങ്ങളെ പരിഗണിച്ചെങ്കിലും അവസാനം തെളിഞ്ഞ മുഖം എസ് കെ അസീസുദ്ദീന്‍.
മുന്നേറ്റത്തില്‍ പി കെ ബാനര്‍ജിയും ചുനി ഗോസ്വാമിയും സുനില്‍ ഛേത്രിയും. പി കെ , ചുനി എന്നിവരെക്കുറിച്ച് ഒന്നുംപറയേണ്ടതില്ല. പി കെ ബാനര്‍ജി വലതുഭാഗത്തും ഏക സ്ട്രൈക്കര്‍ക്ക് പിന്നില്‍ ചുനിയും ഇടതുഭാഗത്ത് ഛേത്രിയും. കഴിഞ്ഞ 30-35 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച കളിക്കാരന് സുനില്‍ ഛേത്രിയാണ്. സാങ്കേതികത്തികവ്, വേഗം, ഇരുകാലുകൊണ്ടുമുള്ള ഗോളടി മികവ് എല്ലാകാര്യത്തിലും ഛേത്രി ഏത് ലോകതാരത്തിനൊപ്പവും നില്ക്കും.
ടീമിലെ ഏക സ്ട്രൈക്കര്‍ ഐ എം വിജയനെയൊണ് ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍ ഇന്ദര്‍ സിംഗിന്റെ സ്കോറിംഗ് മികവ് വിജയനെയും ബൈച്ചുംഗ് ബൂട്ടിയയെയും മറികടക്കുന്നതാണ്. ഒരൊറ്റ നിമിഷത്തെ മാന്ത്രികതയാല്‍ ഗോള്‍വല ചലിപ്പിക്കുന്ന മജീഷ്യനാണ് ഇന്ദര്‍ സിംഗ്.
ഇന്ത്യയുടെ സ്വപ്ന ഇലവന്
ഗോളി: പീറ്റര്‍ തങ്കരാജ്
പ്രതിരോധം: സുദീര്‍ കര്‍മാകര്‍, ജര്ണെയ്ല് സിംഗ്, അരുണ്‍ ഘോഷ്, എസ് കെ അസീസുദ്ദീന്‍
മധ്യനിര: തുളസീദാസ് ബല്‍റാം, യൂസുഫ് ഖാന്
മുന്നേറ്റം: സുനില്‍ ഛേത്രി, ചുനി ഗോസ്വാമി, പി കെ ബാനര്‍ജി
സ്ട്രൈക്കര്‍: ഇന്ദര്‍ സിംഗ്
Tags: Footballers,Peter Thangaraj , Sanat Shet, SS Narayanan, Bhaskar Ganguly, Tarun Bose, Lev Yashin, USSR goalkeeper, Sudhir Karmakar, Asian Games , Arun Ghosh , Jarnail Singh,SK Azizuddin, Yousuf Khan , Tulsidas Balaram, PK Banerjee , Chuni Goswami , IM Vijayan, India XI, Inder Singh, Bhaichung Bhutia
![]() |
സുഭാഷ് ഭൌമിക് |
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടീമിനെ തിരഞ്ഞെടുക്കുക എന്നത് ഏറ്റവും ശ്രമകരമായ വെല്ലുവിളിയാണെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് സുഭാഷ് ഭൗമിക് പതിനൊന്ന് തിരഞ്ഞെടുത്തിരിക്കുന്നത്. ആ ടീമിലേക്ക്...
4-2-3-1 ശൈലിയിലാണ് സുഭാഷ് ഭൗമിക് തന്റെ എക്കാലത്തേയും മികച്ച ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്...സനത് സേഠ്, എസ് എസ് നാരായണന്, ഭാസ്കര്‍ ഗാംഗുലി, തരുണ്‍ ബോസ്...മികച്ച ഗോള്‍കീപ്പര്‍മാര്‍ ധാരാളമുണ്ടായിരുന്നു ഇന്ത്യക്ക്. എങ്കിലും പീറ്റര്‍ തങ്കരാജാണ് എന്റെ ടീമിലെ ഒന്നാം ഗോള്‍കീപ്പര്‍. ഇന്ത്യന്‍ ലെവ് യാഷിന് എന്നറിയപ്പെടുന്ന തങ്കരാജിനെക്കാള് മികച്ചൊരു ഗോളിയെ ഇന്ത്യക്ക് ഗോള്‍പോസ്റ്റിന് മുന്നിൽ നിര്‍ത്താനാവില്ല. തങ്കരാജ് കൈവിടര്‍ത്തി നിന്നാല്‍ ആകാശത്ത് പരുത്ത് ചിറകുവിടര്‍ത്തി നില്ക്കുന്നതുപോലെയാണ്. സമാനതകളില്ല തങ്കരാജിന്റെ മികവിന്.
പിന്‍നിരയില്‍ ആദ്യസ്ഥാനം സുദീര്‍ കര്‍മാകറിനാണ്. വലത് വിംഗില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരം. സുദീറിന് അപ്പുറത്തേക്ക് ഒരു ഡിഫന്‍ഡറെ ചിന്തിക്കുകയേ വേണ്ട. 1970 ബാങ്കോക്ക് ഏഷ്യാഡില്‍ സുദീര്‍ കര്‍മാകറിന്റെ കളിമികവ് കണ്ട് ഫിഫ ഒഫീഷ്യല്‍സ് പോലും അമ്പരന്നു. സുദീറിനെപ്പോലൊരു കളിക്കാരന് ഇന്ത്യയില്‍ കളിക്കുന്നത് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു അവരുടെ പ്രതികരണം.
സെന്‍ട്രല്‍ ഡിഫന്‍സില്‍ അരുണ്‍ ഘോഷും ജെര്‍ണെയ്ല്‍ സിംഗും. പ്രതിരോധത്തിലെ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ജോഡി. അരുണ്‍ സാങ്കേതികത്തികവുള്ള താരം. പന്ത് ക്ലിയര്‍ ചെയ്യുന്നതിലും കവര്‍ ചെയ്യുന്നതിലും ജര്ണെയ്ല് അതുല്യന്‍. ഇടതുവിംഗില്‍ പലതാരങ്ങളെ പരിഗണിച്ചെങ്കിലും അവസാനം തെളിഞ്ഞ മുഖം എസ് കെ അസീസുദ്ദീന്‍.
കടൽക്കിഴവൻമാർ ചോരയൂറ്റി കൊന്നുതിന്നുന്ന കേരള ഫുട്ബോൾ
സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ യൂസുഫ് ഖാനും തുളസീദാസ് ബല്‍റാമും. സുദീപ് ചാറ്റര്‍ജിയെ ഒഴിവാക്കി യൂസഫ് ഖാനെ തിരഞ്ഞെടുത്തത് പ്രയാസമുള്ള തീരുമാനം ആയിരുന്നു. സമഗ്രതയാണ് യൂസഫിന്റെ പ്രത്യേകത. സറ്റോപ്പറായും മിഡ്ഫീല്‍ഡറായും സ്ട്രൈക്കറായും യൂസഫ് ഇന്ത്യന്‍ ടീമില്‍് കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മിക്കവരും ബല്‍റാമിനെ സ്ട്രൈക്കറായാണ് വിശേഷിപ്പിക്കുന്നത്. യൂസഫിനെപ്പോലെ സമഗ്രഫുട്ബോളറാണ് ബല്‍റാമും. ആക്രമണത്തിനും പ്രതിരോധത്തിനും ഒരേമികവുള്ള കളിക്കാരന്. ബല്‍റാമിന്റെ കാലിന്‍കീഴില്‍ പന്തുവന്നാല് പിന്നെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.മുന്നേറ്റത്തില്‍ പി കെ ബാനര്‍ജിയും ചുനി ഗോസ്വാമിയും സുനില്‍ ഛേത്രിയും. പി കെ , ചുനി എന്നിവരെക്കുറിച്ച് ഒന്നുംപറയേണ്ടതില്ല. പി കെ ബാനര്‍ജി വലതുഭാഗത്തും ഏക സ്ട്രൈക്കര്‍ക്ക് പിന്നില്‍ ചുനിയും ഇടതുഭാഗത്ത് ഛേത്രിയും. കഴിഞ്ഞ 30-35 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച കളിക്കാരന് സുനില്‍ ഛേത്രിയാണ്. സാങ്കേതികത്തികവ്, വേഗം, ഇരുകാലുകൊണ്ടുമുള്ള ഗോളടി മികവ് എല്ലാകാര്യത്തിലും ഛേത്രി ഏത് ലോകതാരത്തിനൊപ്പവും നില്ക്കും.
ടീമിലെ ഏക സ്ട്രൈക്കര്‍ ഐ എം വിജയനെയൊണ് ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍ ഇന്ദര്‍ സിംഗിന്റെ സ്കോറിംഗ് മികവ് വിജയനെയും ബൈച്ചുംഗ് ബൂട്ടിയയെയും മറികടക്കുന്നതാണ്. ഒരൊറ്റ നിമിഷത്തെ മാന്ത്രികതയാല്‍ ഗോള്‍വല ചലിപ്പിക്കുന്ന മജീഷ്യനാണ് ഇന്ദര്‍ സിംഗ്.
വിനയന് , ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ജീവിതം
പലരേയും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, തിരഞ്ഞെടുക്കപ്പെട്ട പതിനൊന്നുപേര്‍ അണിനിരന്നാല്‍ മാരകമായിരിക്കും എന്നകാര്യത്തില്‍ സംശയമില്ല. സ്ഥിരതയും സര്‍ഗാത്മകതയും വിളക്കിച്ചേര്‍ത്ത ടീം. ഈ നിരയിലെ അഞ്ചുതാരങ്ങള്‍ ഏത് നിമിഷവും ഗോള്‍ നേടാന്‍ ശേഷിയുള്ളവരാണ് എന്നതാണ് മറ്റൊരു സവിശേഷത.ഇന്ത്യയുടെ സ്വപ്ന ഇലവന്
ഗോളി: പീറ്റര്‍ തങ്കരാജ്
പ്രതിരോധം: സുദീര്‍ കര്‍മാകര്‍, ജര്ണെയ്ല് സിംഗ്, അരുണ്‍ ഘോഷ്, എസ് കെ അസീസുദ്ദീന്‍
മധ്യനിര: തുളസീദാസ് ബല്‍റാം, യൂസുഫ് ഖാന്
മുന്നേറ്റം: സുനില്‍ ഛേത്രി, ചുനി ഗോസ്വാമി, പി കെ ബാനര്‍ജി
സ്ട്രൈക്കര്‍: ഇന്ദര്‍ സിംഗ്
പി എസ് അഷീം: കേരളത്തിന്റെ ഷാര്‍പ്പ് ഷൂട്ടര്‍, ഇതാ ഇവിടെയുണ്ട്

COMMENTS