ശിവ സെര്‍ജിയോ റാമോസ്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി മൂന്ന് തവണ കിരീടമുയര്‍ത്താന്‍ ഭാഗ്യം കിട്ടിയ അപൂര്‍വ നായകന്. മുഹമ്മദ് സല...
ശിവ
സെര്‍ജിയോ റാമോസ്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി മൂന്ന് തവണ കിരീടമുയര്‍ത്താന്‍ ഭാഗ്യം കിട്ടിയ അപൂര്‍വ നായകന്. മുഹമ്മദ് സലായെ ഫൗള്ചെയ്തുവെന്ന് ആരോപിക്കപ്പെട്ട് ഭര്‍സനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന പ്രതിരോധതാരം. വിശേഷണങ്ങളും വിമര്‍ശനങ്ങളും ഏറെനിരത്താനുണ്ടാവും ഫുട്ബോള്‍ ലോകത്തിന്. ഏത് അളവുകോലുകൊണ്ട് നോക്കിയാലും നേട്ടങ്ങളുടെ കളംതന്നെയാവും നിറഞ്ഞുനില്‍ക്കുക. കാരണം താങ്കള്‍ റയല്‍ മാഡ്രിഡിന്റെ കാവല്‍ക്കാരനാണ്, ക്യാപ്റ്റനാണ്. ലിവര്‍പൂളിന് ഗോളിലേക്ക് പരവതാനി വിരിക്കാന്‍ നിയോഗിക്കപ്പെട്ട ഒറ്റുകാരനല്ല.
മുഹമ്മദ് സലായെന്ന കളിക്കാരന് പരുക്ക് പറ്റിയത് റാമോസിന്റെ കൊടുംഫൗള് കാരണമെന്നാണ് ഒരുകൂട്ടും കളിപ്രേമികളുടെ വാദം. പക്ഷേ, റഫറിയും അസിസ്റ്റന്റ് റഫറിയും കളിനിയന്ത്രിക്കാനുണ്ടായിരുന്നുവെന്ന് ഈ വികാരജീവികള്‍ മറക്കുന്നു. ഫൗളിന് മഞ്ഞക്കാര്ഡുപോലും റഫറി കാണിച്ചില്ലെന്ന പരമാര്‍ഥം ഒളിച്ചുവയ്ക്കുന്നു. ഒരുതാരത്തോടുള്ള സ്നേഹം തെറ്റല്ല. എതിരാളിയെ താറടിച്ചാവരുത് ആ സ്നേഹപ്രകടനം. മറ്റൊരുകാര്യം ഇത് ഫുട്ബോളാണ്. കളിയില്‍ പരുക്ക് സ്വാഭാവികമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഗ്രൗണ്ടിലിറങ്ങി ആവേശത്തോടെ പന്തുതട്ടിയവര്‍ ഇത്തരം നിലവാരംകുറഞ്ഞ വിമര്‍ശനങ്ങളുമായി സ്വയംപരിഹാസ്യരാവുമെന്ന് തോന്നുന്നില്ല.
സെര്‍ജിയോ റാമോസ്, വിമര്‍ശകര്‍ക്കെല്ലാം നിങ്ങൾ വില്ലാനാണിപ്പോള്. എന്നാല്‍ എന്താണ് സത്യം. 150ലേറെ മത്സരങ്ങള്‍ സ്പെയ്നിനായി കളിച്ച താരം. ലോകകപ്പും യൂറോകപ്പും സ്വന്തമാക്കിയ പ്രതിഭാശാലി. ഇതിനമപ്പുറമാണ് റയല്‍ മാഡ്രിഡിന് റാമോസ് എന്ന 32കാരന്. ക്ലബ് ഫുട്ബോളില്‍ സാധ്യമായ കിരീടങ്ങളെല്ലാം റയലിനൊപ്പം റാമോസ് നേടിക്കഴിഞ്ഞു, ചാമ്പ്യന്‍സ് ലീഗ് ഹാട്രിക്ക് കിരീടമടക്കം.
റയല്‍ ആരാധകര്‍ക്ക് വെറുമൊരു ക്യാപ്റ്റനല്ല റാമോസ്. ക്ലബിനെയും ആരാധകരെയും ബന്ധിപ്പിക്കുന്ന പാലംകൂടിയാണ്. ആരാധകര്‍ ഇത്രയേറെ സ്നേഹിക്കുന്ന റയല്‍ താരം വേറെയുണ്ടാവില്ല. ആരോധകരോട് ഇത്രയേറെ അടുപ്പമുള്ള താരവും വേറെയില്ല.
ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെ തോല്പിച്ച സന്തോഷത്തിലായിരുന്നു റയല്‍ താരങ്ങളെല്ലാം, ഒരാളൊഴികെ. അത് റാമോസായിരുന്നു. റാമോസ് റയല്‍ ആരാധകര്‍ക്ക് മുന്നിലായിരുന്നു. അവരോട് ആവേശത്തോടെ വിളിച്ചുപറഞ്ഞു, നമ്മള് യൂറോപ്പിന്റെ രാജാക്കന്മാരാണ്. ആരാധകര്‍ അതേറ്റ് വിളിച്ചു. തുള്ളിച്ചാടി. ഫൈനലിലേക്ക് മുന്നേറിയ തന്റെ സന്തോഷം റാമോസ് ആരാധകര്‍ക്കൊപ്പം പങ്കുവച്ചത് ഇങ്ങനെയായിരുന്നു.
താരസമ്പന്നമാണ് റയല്‍ മാഡ്രിഡ്, എന്നും എപ്പോഴും. തലയെടുപ്പുള്ള താരങ്ങള്‍ എല്ലാക്കാലത്തും ബൂട്ടുകെട്ടിയിട്ടുണ്ടെങ്കിലും ആരാധകരിലേക്ക് ഇറങ്ങിച്ചെന്ന് ക്ലബുമായി കണ്ണിചേര്‍ക്കുന്ന താരങ്ങള്‍ വളരെക്കുറവാണ്. ഇപ്പോഴത്തെ ടീമിലെ ആ അപൂര്‍വ കണ്ണിയാണ് വിമര്‍ശകര്‍ രക്തദാഹിയെന്ന് വിശേഷിപ്പിക്കുന്ന റയലിന്റെ സ്വന്തം റാമോസ്. റൗള്‍ ഗോണന്സാലസും യുവാനിറ്റോയുമൊക്കെ ആരാധകരെ ത്രസിപ്പിച്ച അതേ വഴികളിലൂടെയാണ് റാമോസും ആരാധകരുമായി ഇടപെടുന്നത്.
മുപ്പത്തിയേഴാം വയസ്സില്‍ ദാരുണമായൊരു കാറപകടത്തില്‍ മരണത്തിന് കീഴടങ്ങിയ യുവാനിറ്റോ റയല്‍ ആരാധകരുടെ മനസ്സിലിപ്പോഴും ഉണ്ട്. 1992ല്‍ ആയിരുന്നു മറക്കാന്‍ ആഗ്രഹിക്കുന്ന അപകടം. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഏത് കളി നടന്നാലും ഏഴാം മിനിറ്റില്‍ ആരാധകര്‍ യുവാനിറ്റോയെ സ്മരിക്കും, മാര്‍വലസ് യുവാനിറ്റോ എന്ന ഗീതം ഉരുവിട്ട്. ടീമിനോടുള്ള ആത്മാര്‍ഥതയും ജയിക്കാനുള്ള അടങ്ങാത്ത ആഗ്രഹവുമായിരുന്നു യുവാനിറ്റോയുടെ മുഖമുദ്ര. ഇതുകൊണ്ടുതന്നെയാണ് യുവാനിറ്റോ ഇന്നും റയല്‍ ആരാധകരുടെ മനസ്സിലുള്ളത്.
യുവാനിറ്റോയുടെ പുതുരൂപമാണ് റാമോസ്. ജയിക്കാനായി ജനിച്ചവന്. എതിരാളികളെ തളയ്ക്കാാന് നിയോഗിക്കപ്പെട്ടവന്. എതിരാളി ആരായാലും, അയാള്‍ക്ക് ഗോളിലേക്ക് വഴിതുറക്കുകയല്ല റാമോസിന്റെ ദൗത്യം. മുന്നേറ്റത്തിന്റെ മുനയൊടിക്കുകയാണ്. ഇതാണ് എന്നും റാമോസ് റയലിനായി ചെയ്തിട്ടുള്ളത്, സ്പെയ്നിനും. ഈ ആത്മാര്‍ഥതയാണ് റാമോസിനെ റയല്‍ ആരാധകരുടെ പ്രിയങ്കരനാക്കുന്നത്.
സെവിയയില്‍ നിന്ന് 2005ലാണ് റാമോസ് റയലിന്റെ വെള്ളക്കുപ്പായത്തിലെത്തുന്നത്. പത്തൊന്‍പതാം വയസ്സില്‍, 27 ദശലക്ഷം യൂറോയ്ക്ക്. പത്തൊന്പതുകാരനായൊരു ഡിഫന്‍ഡര്‍ക്ക് ഒരു ക്ലബും അക്കാലത്ത് ഇത്രയും തുക മുടക്കില്ലായിരുന്നു. റയലിന്റെ വാഗ്ദാനംകേട്ട് സെവിയ മാനേജ്മെന്റുപോലും ഞെട്ടിയെന്നാണ് ക്ലബ് പ്രസിഡന്റ് ഹൊസെ മാരിയ ഡെല്‍ നിഡോ പിന്നീട് പ്രതികരിച്ചത്.
ശാരീരികക്ഷമതയാണ് റാമോസിന്റെ കരുത്ത്. സാങ്കേതികതയില്‍ മറ്റുതാരങ്ങളേക്കാള്‍ അല്പം പിന്നിലാണെങ്കിലും മനക്കരുത്തിലും ജയിക്കാനുള്ള വാശിയിലും റാമോസ് അതിനെയെല്ലാം മറികടന്നു.
അറ്റാക്കിംഗ് ഫുള്‍ബാക്കായി റയലില്‍ കളിതുടങ്ങിയ റാമോസിന് പുനര്ജന്മം നല്‍കുന്നത് ഹൊസെ മോറീഞ്ഞോയാണ്. 2011ല്‍ എസ്പാനിയോളിനെതിരെയായിരുന്നു ഇത്. പരുക്കേറ്റ റിക്കാര്‍ഡോ കാര്‍വാലോയ്ക്ക് പകരം സെന്റര്‍ബാക്കായി കളത്തിലിറങ്ങി. പിന്നീട് റാമോസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. റയലിന്റെ വിശ്വസ്ത ഡിഫന്ഡറായുള്ള വളര്‍ച്ചയായിരുന്നു, പിന്നീടത് ക്യാപ്റ്റന്റെ ആംബാന്ഡിലേക്ക് വരെ നീണ്ടു.
വെറുമൊരു പ്രതിരോധനിരക്കാരന്‍ മാത്രമല്ല റാമോസ്. നിര്‍ണായക നിമിഷങ്ങളില്‍ ഗോള്‍ നേടുന്ന റയലിന്റെ രക്ഷകന്കൂടിയാണ്. സ്ട്രൈക്കറുടെ മനസ്സുള്ള ഡിഫന്‍ഡര്‍ എന്നാണ് റാമോസിനെ വിശേഷിപ്പിക്കുന്നത്. റാമോസ് ഇതുവരെ നേടിയ 77 ഗോള്‍ തന്നെ ഇതിന് സാക്ഷ്യം. വിരമിക്കും മുന്‍പ് റാമോസിന്റെ ഗോള്‍ നേട്ടം മൂന്നക്കത്തില്‍ എത്തുമെന്നുറപ്പാണ്.
റയലിനായി ഹൃദയം കൊടുത്ത റാമോസ് 24 തവണ മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങിയിട്ടുണ്ട്. പെനാല്‍റ്റി പാഴാക്കിയത് അഞ്ചുതവണ. ഈ സീസണില്‍ സെവിയക്കെതിരെയാണ് അവസാനം പെനാല്‍റ്റി പാഴാക്കിയത്. ചുവപ്പുകാര്‍ഡ് കാണുമ്പോഴോ, പെനാല്‍റ്റി പാഴാക്കിയപ്പോഴോ റയല്‍ ആരാധകര്‍ ഒരിക്കലും റാമോസിനെ പഴിച്ചിട്ടില്ല. ഇതുതന്നെയാണ് റാമോസ് എന്ന കളിക്കാരന്റെ തലപ്പൊക്കവും.
മുപ്പത്തിരണ്ടാം വയസ്സിലെത്തിയ റാമോസിന് ആവശ്യമായ വിശ്രമം നല്‍കിയാണ് കോച്ച് സിനദിന്‍ സിദാന് ടീം തെരഞ്ഞെടുക്കാറുള്ളത്. ലാ ലീഗയില്‍ എല്ലാ മത്സരങ്ങളിലും റാമോസിനെ സിദാന് കളിപ്പിക്കാറില്ല. കാരണം, നാല് ലാ ലീഗ കിരീടങ്ങളിലും മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും മൂന്ന് സൂപ്പര്‍ കപ്പിലും മൂന്ന് യുവേഫ സൂപ്പര്‍കപ്പിലും രണ്ട് കിംഗ്സ് കപ്പിലും കൈയൊപ്പ് ചാര്‍ത്തിയ റാമോസിനെ റയലിന് ഇനിയും വേണമെന്ന് സിദാനറിയാം.
Tags: Sergio Ramos, Real Madrid, Defender, Spain, Champions League, Bayern Munich, Real Madrid supporters, Raul Gonzalez, Mohammed Salah
സെര്‍ജിയോ റാമോസ്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി മൂന്ന് തവണ കിരീടമുയര്‍ത്താന്‍ ഭാഗ്യം കിട്ടിയ അപൂര്‍വ നായകന്. മുഹമ്മദ് സലായെ ഫൗള്ചെയ്തുവെന്ന് ആരോപിക്കപ്പെട്ട് ഭര്‍സനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന പ്രതിരോധതാരം. വിശേഷണങ്ങളും വിമര്‍ശനങ്ങളും ഏറെനിരത്താനുണ്ടാവും ഫുട്ബോള്‍ ലോകത്തിന്. ഏത് അളവുകോലുകൊണ്ട് നോക്കിയാലും നേട്ടങ്ങളുടെ കളംതന്നെയാവും നിറഞ്ഞുനില്‍ക്കുക. കാരണം താങ്കള്‍ റയല്‍ മാഡ്രിഡിന്റെ കാവല്‍ക്കാരനാണ്, ക്യാപ്റ്റനാണ്. ലിവര്‍പൂളിന് ഗോളിലേക്ക് പരവതാനി വിരിക്കാന്‍ നിയോഗിക്കപ്പെട്ട ഒറ്റുകാരനല്ല.
മുഹമ്മദ് സലായെന്ന കളിക്കാരന് പരുക്ക് പറ്റിയത് റാമോസിന്റെ കൊടുംഫൗള് കാരണമെന്നാണ് ഒരുകൂട്ടും കളിപ്രേമികളുടെ വാദം. പക്ഷേ, റഫറിയും അസിസ്റ്റന്റ് റഫറിയും കളിനിയന്ത്രിക്കാനുണ്ടായിരുന്നുവെന്ന് ഈ വികാരജീവികള്‍ മറക്കുന്നു. ഫൗളിന് മഞ്ഞക്കാര്ഡുപോലും റഫറി കാണിച്ചില്ലെന്ന പരമാര്‍ഥം ഒളിച്ചുവയ്ക്കുന്നു. ഒരുതാരത്തോടുള്ള സ്നേഹം തെറ്റല്ല. എതിരാളിയെ താറടിച്ചാവരുത് ആ സ്നേഹപ്രകടനം. മറ്റൊരുകാര്യം ഇത് ഫുട്ബോളാണ്. കളിയില്‍ പരുക്ക് സ്വാഭാവികമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഗ്രൗണ്ടിലിറങ്ങി ആവേശത്തോടെ പന്തുതട്ടിയവര്‍ ഇത്തരം നിലവാരംകുറഞ്ഞ വിമര്‍ശനങ്ങളുമായി സ്വയംപരിഹാസ്യരാവുമെന്ന് തോന്നുന്നില്ല.
സെര്‍ജിയോ റാമോസ്, വിമര്‍ശകര്‍ക്കെല്ലാം നിങ്ങൾ വില്ലാനാണിപ്പോള്. എന്നാല്‍ എന്താണ് സത്യം. 150ലേറെ മത്സരങ്ങള്‍ സ്പെയ്നിനായി കളിച്ച താരം. ലോകകപ്പും യൂറോകപ്പും സ്വന്തമാക്കിയ പ്രതിഭാശാലി. ഇതിനമപ്പുറമാണ് റയല്‍ മാഡ്രിഡിന് റാമോസ് എന്ന 32കാരന്. ക്ലബ് ഫുട്ബോളില്‍ സാധ്യമായ കിരീടങ്ങളെല്ലാം റയലിനൊപ്പം റാമോസ് നേടിക്കഴിഞ്ഞു, ചാമ്പ്യന്‍സ് ലീഗ് ഹാട്രിക്ക് കിരീടമടക്കം.
റയല്‍ ആരാധകര്‍ക്ക് വെറുമൊരു ക്യാപ്റ്റനല്ല റാമോസ്. ക്ലബിനെയും ആരാധകരെയും ബന്ധിപ്പിക്കുന്ന പാലംകൂടിയാണ്. ആരാധകര്‍ ഇത്രയേറെ സ്നേഹിക്കുന്ന റയല്‍ താരം വേറെയുണ്ടാവില്ല. ആരോധകരോട് ഇത്രയേറെ അടുപ്പമുള്ള താരവും വേറെയില്ല.
ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെ തോല്പിച്ച സന്തോഷത്തിലായിരുന്നു റയല്‍ താരങ്ങളെല്ലാം, ഒരാളൊഴികെ. അത് റാമോസായിരുന്നു. റാമോസ് റയല്‍ ആരാധകര്‍ക്ക് മുന്നിലായിരുന്നു. അവരോട് ആവേശത്തോടെ വിളിച്ചുപറഞ്ഞു, നമ്മള് യൂറോപ്പിന്റെ രാജാക്കന്മാരാണ്. ആരാധകര്‍ അതേറ്റ് വിളിച്ചു. തുള്ളിച്ചാടി. ഫൈനലിലേക്ക് മുന്നേറിയ തന്റെ സന്തോഷം റാമോസ് ആരാധകര്‍ക്കൊപ്പം പങ്കുവച്ചത് ഇങ്ങനെയായിരുന്നു.
![]() |
റാമോസിന് പിന്തുണയുമായെത്തിയ ആരാധകർ |
മുപ്പത്തിയേഴാം വയസ്സില്‍ ദാരുണമായൊരു കാറപകടത്തില്‍ മരണത്തിന് കീഴടങ്ങിയ യുവാനിറ്റോ റയല്‍ ആരാധകരുടെ മനസ്സിലിപ്പോഴും ഉണ്ട്. 1992ല്‍ ആയിരുന്നു മറക്കാന്‍ ആഗ്രഹിക്കുന്ന അപകടം. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഏത് കളി നടന്നാലും ഏഴാം മിനിറ്റില്‍ ആരാധകര്‍ യുവാനിറ്റോയെ സ്മരിക്കും, മാര്‍വലസ് യുവാനിറ്റോ എന്ന ഗീതം ഉരുവിട്ട്. ടീമിനോടുള്ള ആത്മാര്‍ഥതയും ജയിക്കാനുള്ള അടങ്ങാത്ത ആഗ്രഹവുമായിരുന്നു യുവാനിറ്റോയുടെ മുഖമുദ്ര. ഇതുകൊണ്ടുതന്നെയാണ് യുവാനിറ്റോ ഇന്നും റയല്‍ ആരാധകരുടെ മനസ്സിലുള്ളത്.
യുവാനിറ്റോയുടെ പുതുരൂപമാണ് റാമോസ്. ജയിക്കാനായി ജനിച്ചവന്. എതിരാളികളെ തളയ്ക്കാാന് നിയോഗിക്കപ്പെട്ടവന്. എതിരാളി ആരായാലും, അയാള്‍ക്ക് ഗോളിലേക്ക് വഴിതുറക്കുകയല്ല റാമോസിന്റെ ദൗത്യം. മുന്നേറ്റത്തിന്റെ മുനയൊടിക്കുകയാണ്. ഇതാണ് എന്നും റാമോസ് റയലിനായി ചെയ്തിട്ടുള്ളത്, സ്പെയ്നിനും. ഈ ആത്മാര്‍ഥതയാണ് റാമോസിനെ റയല്‍ ആരാധകരുടെ പ്രിയങ്കരനാക്കുന്നത്.
സെവിയയില്‍ നിന്ന് 2005ലാണ് റാമോസ് റയലിന്റെ വെള്ളക്കുപ്പായത്തിലെത്തുന്നത്. പത്തൊന്‍പതാം വയസ്സില്‍, 27 ദശലക്ഷം യൂറോയ്ക്ക്. പത്തൊന്പതുകാരനായൊരു ഡിഫന്‍ഡര്‍ക്ക് ഒരു ക്ലബും അക്കാലത്ത് ഇത്രയും തുക മുടക്കില്ലായിരുന്നു. റയലിന്റെ വാഗ്ദാനംകേട്ട് സെവിയ മാനേജ്മെന്റുപോലും ഞെട്ടിയെന്നാണ് ക്ലബ് പ്രസിഡന്റ് ഹൊസെ മാരിയ ഡെല്‍ നിഡോ പിന്നീട് പ്രതികരിച്ചത്.
ശാരീരികക്ഷമതയാണ് റാമോസിന്റെ കരുത്ത്. സാങ്കേതികതയില്‍ മറ്റുതാരങ്ങളേക്കാള്‍ അല്പം പിന്നിലാണെങ്കിലും മനക്കരുത്തിലും ജയിക്കാനുള്ള വാശിയിലും റാമോസ് അതിനെയെല്ലാം മറികടന്നു.
അറ്റാക്കിംഗ് ഫുള്‍ബാക്കായി റയലില്‍ കളിതുടങ്ങിയ റാമോസിന് പുനര്ജന്മം നല്‍കുന്നത് ഹൊസെ മോറീഞ്ഞോയാണ്. 2011ല്‍ എസ്പാനിയോളിനെതിരെയായിരുന്നു ഇത്. പരുക്കേറ്റ റിക്കാര്‍ഡോ കാര്‍വാലോയ്ക്ക് പകരം സെന്റര്‍ബാക്കായി കളത്തിലിറങ്ങി. പിന്നീട് റാമോസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. റയലിന്റെ വിശ്വസ്ത ഡിഫന്ഡറായുള്ള വളര്‍ച്ചയായിരുന്നു, പിന്നീടത് ക്യാപ്റ്റന്റെ ആംബാന്ഡിലേക്ക് വരെ നീണ്ടു.
![]() |
റാമോസ് ഭാര്യ റൂബിയോയ്ക്കും മക്കൾക്കുമൊപ്പം |

COMMENTS