ഗബ്രിയേലും വേരയും; സമാനതകളില്ലാത്ത ഒരമ്മയും മകനും

ജീവിതം കുഴമറിഞ്ഞ തെരുവാണ് ബ്രസീൽ ഫുട്ബോളിൻറെ അക്ഷയഖനി. കാൽപ്പന്തുകളിയിൽ ലോകത്തെ വിസ്മയിപ്പിച്ച ബ്രസീലിയൻ താരങ്ങളെല്ലാം വന്നത് അവിടെ നിന്നാ...

ജീവിതം കുഴമറിഞ്ഞ തെരുവാണ് ബ്രസീൽ ഫുട്ബോളിൻറെ അക്ഷയഖനി. കാൽപ്പന്തുകളിയിൽ ലോകത്തെ വിസ്മയിപ്പിച്ച ബ്രസീലിയൻ താരങ്ങളെല്ലാം വന്നത് അവിടെ നിന്നാണ്. ആ കണ്ണിയിലെ ഇങ്ങേയറ്റത്തുള്ള ഗബ്രിയേൽ ജീസസിൻറേയും അമ്മ വേര ലൂസിയയേയും പരിചയപ്പെടുത്തുകയാണ് മുഹമ്മദ് റഫീഖ്...
മുഹമ്മദ് റഫീഖ്
"ലോകത്തെ ഏത് സെന്റർ ഡിഫൻഡറെയും ഡ്രിബിൾ ചെയ്ത് കടക്കാം, പക്ഷേ അമ്മയെ കബളിപ്പിക്കാനാവില്ല". ചുരുങ്ങിയ കാലത്തിനിടെ ബ്രസീലിൻറേയും മാഞ്ചസ്റ്റർ സിറ്റിയുടെയും ആക്രമണ നിരയിലെ കുന്തമുനയായി മാറിയ യുവതാരം ഗബ്രിയൽ ജീസസ് , അമ്മ വേര ലൂസിയയെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞു. തെരുവിൽ പൊലിഞ്ഞു പോകുമായിരുന്ന കുഞ്ഞു ജീവനെ, സ്നേഹത്തിൽ പൊതിഞ്ഞ് വളർത്തിവലുതാക്കി ലോക ഫുട്ബോളിന്റെ രാജ വീഥിയിലേക്ക് കൈപിടിച്ചു നടത്തിയ അമ്മയെക്കുറിച്ച് സ്നേഹത്തോടെയും ബഹുമാനത്തെയും കൂടിയല്ലാതെ ആ മകന് പറയാനാവുമായിരുന്നില്ല.

ലോകമറിയുന്ന ഫുട്ബോളർ ആയിട്ടും ഗബ്രിയൽ ഇന്നും വേരയുടെ മുന്നിൽ അനുസരണയുള്ള കുഞ്ഞു കുട്ടിയാണ്! അമ്മയെക്കുറിച്ച് ഒരിക്കൽ താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു,"അവർ എന്നെയും സഹോദരങ്ങളെയും എപ്പോഴും സംരക്ഷിക്കുന്ന പെൺപോരാളിയാണ്". വേര ഒരു സംരക്ഷക തന്നെയാണ്! ബ്രസീലിന്റെ പ്രതീക്ഷയായ യുവതാരത്തെ എല്ലാ അർത്ഥത്തിലും പൂർണ്ണ അച്ചടക്കമുള്ള ഒരു ഫുട്ബോളറാക്കി വളർത്തിയെടുത്തത് അവരുടെ സ്നേഹവും കരുതലുമാണ്.

വേര ലൂസിയ എന്ന പെൺ പോരാളിയുടെ പോരാട്ടം സ്വന്തം ജീവിതത്തോടായിരുന്നു! സാവോപോളോ നഗരത്തിന്റെ പ്രാന്തപ്രദേശമായ ജാർഡിം പെരിയിലെ ചേരിപ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ മൂന്നുമക്കളെ പോറ്റി വളർത്താൻ അവളുടെ കുടുംബം നന്നേ ബുദ്ധിമുട്ടി. നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കെ ഭർത്താവ് ഉപേക്ഷിച്ചുപോവുക കൂടി ചെയ്തതോടെ അവളുടെ ജീവിതം കൂടുതൽ ദുരിതപൂർണമായി. പ്രാരാബ്ധങ്ങളുടെ നടുവിൽ അവൾ ഒറ്റപ്പെട്ടു. ഏതൊരു സ്ത്രീയും തളർന്ന് പോയേക്കാവുന്ന അവസ്ഥയിലും വേരയിലെ അഭിമാനി തളർന്നില്ല. മൂന്ന് ആൺമക്കളും ഒരു പെൺകുഞ്ഞുമായിരുന്നു അവൾക്ക്. തന്റെ കുഞ്ഞുങ്ങളെ വളർത്താൻ അവൾ പകലന്തിയോളം ജോലിയെടുത്തു. അടുത്ത വീടുകളിൽ അവൾ വീട്ടുജോലി ചെയ്തു. സത്യസന്ധയായ വേരയെക്കുറിച്ച് അയൽവാസികൾക്ക് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. അവർ അവളെ സ്നേഹത്തോടെ 'ഡോണ വേര' എന്ന് വിളിച്ചു.

കറുത്തവർക്കും ദരിദ്രർക്കും വിദ്യാഭ്യാസത്തിലൂടെ മാത്രമേ രക്ഷപ്പെടാനാകൂ എന്ന് വേര മക്കളെ ഉപദേശിച്ചിരുന്നു. എന്നാൽ ഇളയ മകൻ ഗബ്രിയേൽ ഫെർണാണ്ടോ ജീസസിന് ഫുട്ബോളിലായിരുന്നു താല്പര്യം. അവൻ തെരുവിൽ ഭ്രാന്തമായ ആവേശത്തോടെ പന്ത് കളിച്ചു നടന്നു. ക്രിമിനൽ സംഘങ്ങളും മയക്കുമരുന്ന് മാഫിയകളും അരങ്ങുവാഴുന്ന ചേരികളിലെ ജീവിതം മക്കളെ വഴിപിഴപ്പിക്കുമോ എന്നവർ ഭയന്നു. ഗബ്രിയേൽ പുറത്തു പോയി വന്നാൽ അവന്റെ വായ മണത്ത് നോക്കി ശ്വാസത്തിൽ പുകവലിയുടെ ഗന്ധമുണ്ടോ എന്നവർ പരിശോധിക്കുമായിരുന്നു!. അമ്മയുടെ നിതാന്ത ജാഗ്രതയുള്ളതുകൊണ്ടാവണം കുഞ്ഞു ജീസസ് ഒരിക്കലും വഴി പിഴച്ചില്ല. പക്ഷേ ഫുട്ബോൾ അവൻറെ ദൗർബല്യമായിരുന്നു. ചിലദിവസങ്ങളിൽ രാത്രി ഏറെ വൈകുവോളം അവൻ തെരുവിൽ പന്ത് തട്ടി നടന്നു.
മക്കൾ വീട്ടിൽ വൈകിയെത്തുന്നത് വേരക്ക് ഒരു തരത്തിലും അംഗീകരിക്കാനികുമായിരുന്നില്ല. അവർ അവനെ കഠിനമായി ശകാരിച്ചു, അവൻറെ നേരെ ആക്രോശിച്ചു! അമ്മയുടെ സ്നേഹം ശരിക്കറിയാവുന്ന ആ മകൻ, പക്ഷേ തിരിച്ചൊന്നും പറയാതെ അതെല്ലാം കേട്ട് നിൽക്കും. മക്കൾ തന്നെ ബഹുമാനിക്കണം എന്ന് വേരക്ക് നിർബന്ധമുണ്ടായിരുന്നു! എന്നാൽ മാത്രമേ അവർ സമൂഹത്തിലെ മുതിർന്നവരെ ബഹുമാനിക്കൂ എന്നവർ വിശ്വസിച്ചു.

മകന്റെ വഴി ഫുട്ബോളാണെന്ന് തിരിച്ചറിഞ്ഞ അവർ അവനെ തൊട്ടടുത്തുള്ള മിലിറ്ററി ബേസിൽ നടത്തുന്ന പെക്യൂണിയൻസ് ഡോ മീയോ ആമ്പിയെന്റെ എന്ന അമച്വർഫുട്ബോൾ ക്ലബ്ബിന്റെ ക്യാമ്പിൽ പോകാൻ അനുവദിച്ചു. മിലിട്ടറി ക്യാമ്പിന്റെ പരുപരുത്ത പ്രതലമുള്ള ഗ്രൗണ്ടിലാണ് അവൻ ഫുട്ബോളിന്റെ ബാലപാഠം അഭ്യസിച്ചത്. മകനെ അവിടേക്ക് വിടാൻ വേരക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ആ ഫുട്ബാൾ ക്യാമ്പിന്റെ ലക്ഷ്യം തന്നെ തെരുവിൽ നശിച്ചുപോകാവുന്ന ബാല്യങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു. അവർക്കവിടെ ഭക്ഷണവും നൽകപ്പെട്ടിരുന്നു. പലരും അതാഗ്രഹിച്ചാണ് ക്യാമ്പിൽ വന്നിരുന്നത്. തനിക്ക് കിട്ടുന്ന സാൻവിച്ചും ജ്യൂസും കുഞ്ഞു ഗബ്രിയേൽ പലപ്പോഴും വീട്ടിലേക്ക് കൊണ്ടുപോയി സഹോദരങ്ങളുമായി പങ്കിടുമായിരുന്നു!.
കുട്ടികളെ ക്രിമിനൽ സംഘങ്ങളിൽ നിന്നും മയക്കുമരുന്നിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ക്ലബ്ബിന്റെ അധികൃതർ കഠിനമായി പരിശ്രമിച്ചു. കുട്ടികളുടെ കൂടെ വരുന്ന രക്ഷിതാക്കൾ ഗ്രൗണ്ടിന് പുറത്തുവച്ച് പുകവലിക്കുന്നത് പോലും അവിടുത്തെ സ്പോർട്സ് ഡയറക്ടർ ഹോസെ ഫ്രാൻസിസ്കോ മമാദെ  ഇഷ്ടപ്പെട്ടില്ല. 'നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാര്യത്തെ കുഞ്ഞുങ്ങളോട് ചെയ്യരുത് എന്ന് പറയാനാവില്ല" എന്ന് പലപ്പോഴും അദ്ദേഹം അവരെ ഉപദേശിച്ചു. ഈ ക്യാമ്പിൽ തന്റെ മകൻ സുരക്ഷിതനാണെന്ന് വേര വിശ്വസിച്ചു.
കുറച്ചുകാലം അമച്വർ ഫുട്ബോൾ കളിച്ച മകൻ പാൽമിറാസ് ക്ലബ്ബിൽ എത്തിയതോടെ വേരയുടെ ജീവിതവും പതിയെ പച്ചപിടിച്ച് തുടങ്ങി. റൊണാൾഡോ നെസാരിയോ എന്ന ഫുട്ബോൾ ഇതിഹാസത്തിൽ മാതൃകാ പുരുഷനെ കണ്ട് തന്റെ സ്വപ്നം പിന്തുടർന്ന ഗബ്രിയേൽ ജീസസ്, 2016ൽ നാട്ടിൽ വെച്ച് നടന്ന ഒളിമ്പിക്സിൽ ബ്രസീലിന്റെ കുപ്പായമണിഞ്ഞു. തന്റെ മകൻ രാജ്യത്തിൻറെ ആദ്യ ഒളിമ്പിക് ഫുട്ബോൾ സ്വർണ്ണനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചത് വേര ലൂസിയ എന്ന അമ്മയെ വല്ലാതെ സന്തോഷിപ്പിച്ചു. തുടർന്നങ്ങോട്ട് വേരയുടെ ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകളായിരുന്നു. ഒളിമ്പിക് ടീമിലെ മികച്ച പ്രകടനം ബ്രസീൽ സീനിയർ ടീമിലും തുടർന്നതോടെ വേരയുടെ ഇളയ പുത്രനെത്തേടി ഇംഗ്ലണ്ടിലെ വമ്പൻ ടീമായ മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫറെത്തി!
വേരയുടെ ജീവിതമാകെ മാറുകയായിരുന്നു. സാവോപോളോ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു ചേരിയിൽ നരകതുല്യമായ ജീവിതം നയിച്ച അവർ മകനോടൊപ്പം ഇംഗ്ലണ്ടിലേക്ക് പോയി. വേരക്ക് അതിനും വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ആവശ്യത്തിലധികം പണം, പ്രശസ്തിയുടെ വെള്ളിവെളിച്ചം, ഇംഗ്ലണ്ടിലെ നഗരജീവിതത്തിന്റെ മായികവലയം ഇവയെല്ലാം തന്റെ ഇരുപത് തികയാത്ത മകനെ എങ്ങനെ ബാധിക്കും എന്നവർ ആശങ്കപ്പെട്ടിരുന്നു!. ഗബ്രിയേലിന്റെ ശ്രദ്ധ ഫുട്ബോളിൽ മാത്രമായി കേന്ദ്രീകരിച്ച് നിർത്താൻ അവർ വേണ്ടത് ചെയ്തു. താരത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്നത് അവരാണ്. ലോകത്തെ ഏറ്റവും മികച്ച യുവതാരത്തിന് ഇന്നും അമ്മ പോക്കറ്റ് മണി നൽകുന്നു എന്നത് രസാവഹമാണ്! ഗബ്രിയൽ ജീസസിൻറെ മാധ്യമ സമ്പർക്കത്തെ നിയന്ത്രിക്കുന്നതും കൈകാര്യം ചെയ്യുന്നതും വേരയാണ്.
ജീസസിന് ഗേൾഫ്രണ്ടില്ല എന്നത് ഇംഗ്ലണ്ടിൽ ഒരു അത്ഭുതമായിരിക്കാം! പക്ഷേ വേരക്ക് അതിനും വ്യക്തമായ നയമുണ്ട്! ഒരിക്കലും തൻറെ മകൻറെ യുവ കരിയർ ശ്രദ്ധ തിരിഞ്ഞു നശിക്കരുത് എന്ന് അവർ ആഗ്രഹിക്കുന്നു. "എൻറെ മകൻ മറ്റൊരാളെയും അപമാനിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല.എന്റെ മക്കളിലാരും മറ്റൊരാളുടെ മകളെ വഴിതെറ്റിക്കില്ല. എല്ലാവരെയും ബഹുമാനിക്കാനാണ് ഞാൻ അവരോട് ആവശ്യപ്പെടുന്നത്. ദൈവ സഹായത്തോടെ അവരെ മൂന്ന് പേരെയും ഞാനൊറ്റയ്ക്കാണ് വളർത്തിയത്". ഒരിക്കൽ ഒരഭിമുഖത്തിൽ വേര പറഞ്ഞു. മൂല്യങ്ങളിലൂന്നിയുള്ള വേരയുടെ ശിക്ഷണത്തിലാണ് ഗബ്രിയേൽ ജീസസ് വളർന്നത്. അതാണദ്ദേഹത്തെ അച്ചടക്കമുള്ള ഫുട്ബോൾ താരമാക്കി മാറ്റിയതും. ലോകമറിയുന്ന ഫുട്ബോളറായിട്ടും ഗബ്രിയേൽ ഇന്നും വേരയുടെ മുന്നിൽ കുഞ്ഞു കുട്ടിയാണ്! അമ്മയോടുള്ള അടങ്ങാത്ത സ്നേഹമാണ് താരത്തിന്റെ ഗോൾ സെലബ്രേഷനിൽ തെളിഞ്ഞുനിൽക്കുന്നത്. ഗോളടിച്ചാൽ കോർണർ ഫ്ലാഗിനടുത്തേക്ക് ഓടിയെത്തി അമ്മയ്ക്ക് പ്രതീകാത്മകമായി ഫോൺ ചെയ്യുന്ന ആംഗ്യം കാണിച്ചു കൊണ്ടാണ് ജീസസ് ആഘോഷിക്കാറുള്ളത്.
എല്ലാ അർത്ഥത്തിലും വേര ലൂസിയ ഒരു പെൺ പോരാളിയാണ്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി വിജയ സോപാനമേറിയ 'വാരിയർ വുമൺ' ബ്രസീലിന്റെ പുത്തൻ പ്രതീക്ഷയായ താരത്തെ പൂർണ്ണ അച്ചടക്കത്തോടെ വളർത്തിയെടുത്ത 'ഡോണ വേര'യുടെ മുന്നിൽ ഫുട്ബോൾ ആരാധകർ ശിരസ്സ് നമിക്കണം. അവരുടെ മകൻ ഒളിമ്പിക് ചാമ്പ്യനായിരുന്നു, ഇന്നിതാ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗുകളിലൊന്നായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവൻ കിരീടം ചൂടിയിരിക്കുന്നു. ഇതിലും വലിയ ഒരു കനകക്കിരീടം റഷ്യയിൽ മകനെ കാത്തിരിക്കുന്നു എന്നവർ ഉറച്ച് വിശ്വസിക്കുന്നു.


Tags: Gabriel Jesus, Vera Lucia , Manchester City , Brazil Football

COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: ഗബ്രിയേലും വേരയും; സമാനതകളില്ലാത്ത ഒരമ്മയും മകനും
ഗബ്രിയേലും വേരയും; സമാനതകളില്ലാത്ത ഒരമ്മയും മകനും
https://3.bp.blogspot.com/-iO3r8NKekYk/WvACamPplMI/AAAAAAAAANs/HhIu_TQJVD8avPhjL6WvKmd5dULut6TYwCLcBGAs/s640/vera%2Blucia%2Bgabriel%2Bjesus%2Bchildhood%2B.jpg
https://3.bp.blogspot.com/-iO3r8NKekYk/WvACamPplMI/AAAAAAAAANs/HhIu_TQJVD8avPhjL6WvKmd5dULut6TYwCLcBGAs/s72-c/vera%2Blucia%2Bgabriel%2Bjesus%2Bchildhood%2B.jpg
Sports Globe
http://www.sportsglobe.in/2018/05/article-by-rafik-on-gabriel-and-vera.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/05/article-by-rafik-on-gabriel-and-vera.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy