ഫുട്ബോൾ കൈവിട്ട കെ എഫ് എയും; ആർക്കും വേണ്ടാത്ത ലീഗുകളും

നിർമ്മൽ ഖാൻ തിരുവനന്തപുരം ജില്ലാ സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍  ലീഗ് നടത്തിപ്പിനെക്കുറിച്ച് സ്പോർട്സ് ഗ്ലോബിൽ വായിച്ചതിൻറെ തുടർച്ചയാണ് ഈ ...

നിർമ്മൽ ഖാൻ
തിരുവനന്തപുരം ജില്ലാ സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍  ലീഗ് നടത്തിപ്പിനെക്കുറിച്ച് സ്പോർട്സ് ഗ്ലോബിൽ വായിച്ചതിൻറെ തുടർച്ചയാണ് ഈ എഴുത്ത്. വെറുമൊരു ആരോപണ വാർത്തായായി ഇതിനെ തള്ളിക്കളയാനാവില്ല. ഒന്നാമത്തെ കാര്യം ഉന്നയിക്കുന്ന പ്രശ്നങ്ങളെല്ലാം ചിത്രസഹിതം വ്യക്തമാക്കുന്നു എന്നതാണ്. ചിത്രവും വാർത്തയും വായിച്ച് പൂർത്തിയാക്കിയപ്പോൾ വേദന തോന്നിയെങ്കിലും ഞെട്ടിയില്ല. വർഷങ്ങളായി നമ്മുടെ നാട്ടിലെ മിക്ക ലീഗുകളും ഇങ്ങനെയാണ് നടക്കുന്നത്. കേരള ഫുട്ബോൾ അസോസിയേഷനാണ് ഇതിന് ഉത്തരവാദി എന്നകാര്യത്തിൽ തർക്കമില്ല.

നിർമ്മൽ ഖാൻ
ലോകനിലവാരത്തിലേക്ക് ഉയരാൻ ഏഷ്യൻ ടീമുകൾ കഠിനമായി പരിശ്രമിക്കുമ്പോൾ ഇന്ത്യ അതിനൊപ്പമെത്താൻ ശ്രമംതുടങ്ങിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ കളിനടത്തിപ്പുകാർ ഇതൊന്നും അറിഞ്ഞമട്ടില്ല. പല ജില്ലകളിലും തട്ടുകളായുള്ള ജില്ലാ ലീഗ് മത്സരങ്ങൾ പൂർത്തിയാക്കിയിട്ടില്ല. മഴക്കാലം തുടങ്ങാറായി. ചുങ്ങിയനാളുകൾക്കിടെ കെടുകാര്യസ്ഥതയ്ക്ക്  വലിയപേര് നേടിയ കേരള പ്രീമിയർ ലീഗിനെയും കാത്തിരിക്കുന്നത് കാലവർഷം തന്നെയാണ്. നാണമില്ലാത്തവൻറെ ആസനത്തില്‍ ആല് കിളിര്‍ത്താല്‍ അതും  തണല്‍ എന്ന രീതിയിലാണ് ഇപ്പോഴും  കാര്യങ്ങളുടെ പോക്ക്.

ഏറ്റവും കൂടുതല്‍ വകുപ്പുതല ടീമുകള്‍ മത്സരിക്കുന്ന ലീഗായതിനാൽ എല്ലാ കാലത്തും തിരുവനന്തപുരത്തെ സൂപ്പര്‍ ലീഗിന് വാര്‍ത്താ പ്രാധാന്യമുണ്ട്. കേരളത്തിന്റെ മുക്കിലും മൂലയിലും ഉള്ള ഫുട്ബോള്‍ പ്രേമികള്‍ ഇതുകൊണ്ട് തന്നെ ഈ ലീഗിനെ ഉറ്റു നോക്കാറുണ്ട്.  എന്നാൽ തിരുവനന്തപുരം സൂപ്പർ ഡിവിഷൻ എന്നല്ല കേരളത്തില്‍ നടക്കുന്ന ഒറ്റ ലീഗ് മത്സരങ്ങളിലും കെ എഫ് എയ്ക്ക് താൽപര്യമില്ല എന്നതാണ് സത്യം. അവരെ സംബന്ധിച്ച് ഇതൊരു കടലാസിലെ ചടങ്ങ് കഴിക്കല്‍ മാത്രമാണ്.

സംസ്ഥാന, സര്‍വകലാശാല താരവും ഒന്‍പത് വർഷത്തോളം സര്‍വീസസ് താരവും  അതിലുപരി സർവീസസ് നായകനുമായിരുന്ന ഒരുവ്യക്തി  കെ എഫ് എ ഭാരവാഹി ആയപ്പോൾ മലയാളികളായ ഫുട്ബോൾ പ്രേമികൾ ഏറെ സന്തോഷിച്ചു, പ്രതീക്ഷിച്ചു. കളി അറിയുന്ന കളിച്ച് പരിചയമുള്ള ആൾ കസേരയിൽ എത്തുമ്പോൾ വരാവുന്ന മാറ്റങ്ങളാണ് ഈ പ്രതീക്ഷയ്ക്ക് കാരണം. കാലം തെളിയിക്കും എന്ന് പറഞ്ഞപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. എല്ലാം തെളിഞ്ഞു വരുന്നു.

ലീഗ് മത്സരങ്ങളിലെ കൊടുംകാര്യസ്തത നമ്മള്‍ തിരിച്ചറിയാതെ പോകരുത്. കാല്‍പന്തു കളിയുടെ സമസ്ത മേഖലകളും നേരിട്ടറിയുന്ന വ്യക്തിയാണ് ഇപ്പോഴത്തെ പ്രധാന ഭാരവാഹികളിൽ ഒരാൾ. പള്ളൂരുത്തിയില്‍ നടക്കുന്ന സെവന്‍സ് മത്സരങ്ങള്‍ മുതല്‍ സന്തോഷ്‌ ട്രോഫി മത്സരങ്ങള്‍ വരെ നേരിട്ട് കണ്ടു പരിചയമുള്ള വ്യക്തി. ഇതുകൊണ്ട് തന്നെ മത്സര നടത്തിപ്പിനെക്കുറിച്ച് ആരും അദേഹത്തിനെ പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല. എറണാകുളം ജില്ലയില്‍ ഇപ്പോള്‍ ഫാക്ട് ഗ്രൗണ്ടില്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നുണ്ട്. ജില്ല ഫുട്ബോള്‍ അസോസിയേഷന്‍ സാരഥികള്‍ ഒരാള്‍  പോലും തിരിഞ്ഞു നോക്കാറില്ല.  സത്യത്തിൽ ഈ ലീഗ് മത്സരങ്ങള്‍ നാഥനില്ലാ കളരിയാണ്.

സമയനിഷ്ഠ  ഒരു ടീമും പാലിക്കാറില്ല. തോന്നുന്ന സമയത്ത് എത്തുന്ന ടീമുകളാണ് മത്സര സമയം നിശ്ചയിക്കുന്നത്. ഇരുപതു മിനിറ്റ് മുതല്‍ മുപ്പത്തിയഞ്ചു മിനിറ്റ് വരെ നീളും കാര്യങ്ങള്‍. റഫറിയായി നിശ്ചയിച്ചയിക്കപ്പട്ട ആൾ രണ്ടു ടീമിനെയും വിളിച്ചു ചോദിക്കും എത്ര മിനിറ്റ് കളിക്കണമെന്ന്. ഒരുതുള്ളി വെള്ളം പോലും കുടിക്കാൻ നൽകാറില്ല. പ്രാഥമിക സുരക്ഷാകാര്യങ്ങളും ഇങ്ങനെതന്നെ. പരുക്ക് പറ്റിയാല്‍ കളിക്കാരൻറെ വിധിയെന്ന് മാത്രമേ ആശ്വസിക്കാനാവൂ. ഡോക്ടറോ ആംബുലൻസോ ഇല്ല. കഴിഞ്ഞില്ല,  റഫറിമാര്‍ പോലും മത്സരത്തലേന്ന് രാത്രിയാണ് അടുത്ത കളിയെക്കുറിച്ച് അറിയുന്നത്. അത്രയ്ക്കുണ്ട്  എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻറെ മത്സര നടത്തിപ്പ്.

അസോസിയേഷന് ലീഗ് മത്സരങ്ങൾ വഴിപാടായപ്പോൾ ടീമുകളുടെ ഗൌരവവും ചോർന്നു. ടീമുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംസ്ഥാന,ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പോലും നടത്തിപ്പില്‍ താല്പര്യമില്ല. കേരള ഫുട്ബോള്‍ നന്നാക്കാന്‍ ഒരുമ്പെട്ട് ഇറങ്ങിയ, പതിറ്റാണ്ടുകളായി  അശ്രാന്ത പരിശ്രമം തുടരുന്നവരാണ് ഇതിനുപിന്നില്‍ ഉള്ളതെന്നാണ് ഏക ആശ്വാസം. ഓരോ ജില്ലകളിലും നടക്കുന്ന ലീഗുകളെക്കുറിച്ച് കേരള ഫുട്ബോള്‍ അസോസിയേഷന്‍ അറിയുന്നുണ്ടോ എന്ന് സംശയമാണ്. പല തരത്തിലുള്ള പരിശീലന കളരികള്‍ സംഘടിപ്പിക്കുന്നതിലാണ് ഇന്ന് കേരള ഫുട്ബോള്‍ അസോസിയേഷന് താൽപര്യമെന്ന്  പലപ്പോഴും തോന്നിയിട്ടുണ്ട്.  ഒരു പ്രധാന ഭാരവാഹിയുടെ ഫേസ് ബുക്ക് പേജ് നോക്കിയാല്‍ ഇത്തരം പടങ്ങള്‍ കുറച്ചെങ്കിലും കാണാം.
കേരള ഫുട്ബോള്‍ അസോസിയേഷന്‍ നന്നാകണമെങ്കില്‍ ഫുട്ബോള്‍ എന്തെന്ന് അറിയുന്നവര്‍ വരണമെന്ന് എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണ്. ചില മുന്‍ താരങ്ങൾ കേരളത്തിലെ വിവിധ ജില്ല അസോസിയേഷനുകളില്‍ സ്ഥാനം ഉറപ്പാക്കിയവരുണ്ട്. ഇവർക്കൊന്നും ജില്ലയിൽ ഫുട്ബോൾ നടക്കുന്നത് എങ്ങനെയെന്ന് അറയില്ലെ എന്നതാണ് സത്യം. ചിലരോടെങ്കിലും നേരിൽ സംസാരിച്ചപ്പോൾ അവർ പങ്കുവച്ച ആശങ്കയും ഇതുതന്നെ. ചിലരുടെ ആരംഭശൂരത്വവും ഗീർവാണങ്ങളും നേരിട്ട് അറിയാനും കഴിഞ്ഞിട്ടുണ്ട്.

വിമർശിക്കാനായി വിമർശിക്കുകയല്ല. കാര്യങ്ങൾ കാര്യകാരണ സഹിതം ബോധ്യപ്പെടുത്തുകയാണ്. കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികൾ എല്ലാ ലീഗ് മത്സരങ്ങളും പോയി കാണണം എന്നല്ല ആവശ്യപ്പെടുന്നത്.  പക്ഷേ,ഓരോ  ഓരോ ജില്ലകളുടെ പ്രവര്‍ത്തനങ്ങൾ നല്ല രീതിയിലാണോ നടക്കുന്നത് എന്നകാര്യം കൃത്യമായും വ്യക്തമായും അന്വേഷിക്കണം. കാണുന്ന പോരായ്മകൾ പരിഹരിക്കാൻ നിർദേശിക്കണം. ഇതിൽനിന്ന് ഭാരവാഹികൾക്ക് ഒഴിഞ്ഞുമാറാനാവില്ല.സന്തോഷ്‌ ട്രോഫി ഉയര്‍ത്തുമ്പോള്‍  ടീമിനോപ്പം നിന്ന് പടം എടുത്തത്‌ കൊണ്ട് മാത്രം ഭാരവാഹികളുടെ ഉത്തരവാദിത്തം അവസാനിക്കുന്നുമില്ല.  അതിനല്ല നിങ്ങളെ ഭാരവാഹികളായി ഓരോ സ്ഥാനങ്ങളിൽ വച്ചിരിക്കുന്നത്.

അറിയണം സാര്‍.. കേരളത്തിൻറെ മുക്കിലും മൂലയിലും നടക്കുന്ന മാറ്റങ്ങള്‍. ഫുട്ബോളിന്‍റെ വളര്‍ച്ച. ജില്ലാ ലീഗുകള്‍ നല്ല രീതിയിലാണോ നടക്കുന്നത്, അല്ലെങ്കില്‍ അങ്ങനെ വല്ലതും നടക്കുന്നുണ്ടോ. ഇനി നടത്താനുണ്ടോ എന്നൊക്കെ ഇടയ്ക്കെങ്കിലും അന്വേഷിക്കുന്നത് നല്ലതാണ് സാര്‍. നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലൊക്കെ  വളരെ പ്രതീക്ഷയോടെയാണ് സാര്‍ കേരളത്തിലെ ഓരോ ഫുട്ബോള്‍ പ്രേമിയും ഉറ്റുനോക്കുന്നത്.  ആ പ്രതീക്ഷ തല്ലി കെടുത്തരുത് സാര്‍ ... ഒരു അപേക്ഷയാണ്...

ചടങ്ങുതീര്‍ക്കാന്‍ ഇങ്ങനെയൊരു സൂപ്പര്‍ ഡിവിഷന്‍ ലീഗ് വേണോ?


Tags: Kerala Football, Trivandrum Super Division League,  Sevens football , Trivandrum Football League, Kerala Blasters, KSEB, SBI Kerla, Titanium, Kerala Football Association, KFA, Eranakulam District Football League

COMMENTS


Name

Badminton,5,Cricket,15,Football,195,Other Sports,27,SG Special,93,Sports,98,Tennis,4,Volleyball,1,
ltr
item
Sports Globe: ഫുട്ബോൾ കൈവിട്ട കെ എഫ് എയും; ആർക്കും വേണ്ടാത്ത ലീഗുകളും
ഫുട്ബോൾ കൈവിട്ട കെ എഫ് എയും; ആർക്കും വേണ്ടാത്ത ലീഗുകളും
https://4.bp.blogspot.com/-cajx7OdrxJM/WvwBu7N6tCI/AAAAAAAAAU4/F8f2P0She_IjHeEwrcSePU6os3tsz94tQCLcBGAs/s640/kerala%2Bfootball%2Bassociation.jpg
https://4.bp.blogspot.com/-cajx7OdrxJM/WvwBu7N6tCI/AAAAAAAAAU4/F8f2P0She_IjHeEwrcSePU6os3tsz94tQCLcBGAs/s72-c/kerala%2Bfootball%2Bassociation.jpg
Sports Globe
http://www.sportsglobe.in/2018/05/article-by-nirmal-khan-on-kerala.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/05/article-by-nirmal-khan-on-kerala.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy