സലീം വരിക്കോടൻ മലപ്പുറം, കാൽപ്പന്ത് കളി രക്തത്തിൽ അലിഞ്ഞ് ചേർന്നവരുടെ നാട്. ഫുട്ബോളിലെ മലപ്പുറം മിടുക്ക് നാടാകെ പ്രസിദ്ധം. കാൽപ്പന്ത് കള...
സലീം വരിക്കോടൻ
മലപ്പുറം, കാൽപ്പന്ത് കളി രക്തത്തിൽ അലിഞ്ഞ് ചേർന്നവരുടെ നാട്. ഫുട്ബോളിലെ മലപ്പുറം മിടുക്ക് നാടാകെ പ്രസിദ്ധം. കാൽപ്പന്ത് കളിക്ക് വളക്കൂറുള്ള മലപ്പുറത്തിൻറെ മണ്ണിൽ ഫുട്ബോളിന് വിത്തുപാകിയത് മുപ്പതുകളുടെ അവസാനത്തിൽ വെള്ളപ്പട്ടാളമാണ്. എങ്കിലും മലപ്പുത്തിൻറെ സ്വന്തം മേൽവിലാസത്തിൽ ഒരു ഫുട്ബോൾ ടീം രൂപം കൊണ്ടത് അൻപതുകളുടെ തുടക്കത്തിലായിരുന്നു. എം.ആർ. ഇ എന്ന ചുരുക്കപേരിലറിയപ്പെട്ടിരുന്ന മൊയ്തു റബ്ബർ എസ്റ്റേറ്റ് ഫുട്ബോൾ ടീം.
മലപ്പുറത്തെ പൗരപ്രമുഖനും പൊതുകാര്യ പ്രസക്തനുമായിരുന്ന കിളിയമണ്ണിൽ മൊയ്തു ഹാജിയായിരുന്നു ടീമിൻറെ സ്ഥാപകൻ. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ പ്രതിഭാധനരരായ കളിക്കാരടങ്ങിയതായിരുന്നു എം.ആർ.ഇയുടേത്. 1953 ൽ പ്രശസ്തമായ തൃശൂർ ചാക്കോള ട്രോഫി നേടിയാണ് എം.ആർ. ഇ ഫുട്ബാൾ ടീം ശ്രദ്ധേയമായത്. മലപ്പുറം ഫുട്ബോൾ രാജാവ് ടൈഗർ അബൂബക്കറിൻറെ നേതൃത്വത്തിലുള്ള എം.ആർ.ഇ, ട്രാവൻകൂർ പൊലീസിനെ തകർത്താണ് ചാക്കോള ട്രോഫിയിൽ മുത്തമിട്ടത്. ആ വിജയത്തിനു ശേഷം1952,54 വർഷങ്ങളിൽ കോഴിക്കോട് ജില്ലാ ചാമ്പ്യൻമാരായി.അതേ വർഷം കണ്ണൂരിൽ നടന്ന മലബാർ ലീഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും നേടി.അൻപതുകളുടെ ആദ്യത്തിൽ കേരളത്തിൽ നടന്ന മിക്ക ടൂർണ്ണമെന്റുകളിലും എം.ആർ.ഇ സാന്നിധ്യമറിയിക്കുകയും നേട്ടം കൊയ്യുകയും ചെയ്തു.
മലബാറിലെ ഫുട്ബോൾ മാന്ത്രികരെന്ന് വിശേഷിപ്പിച്ചിരുന്ന അയമു, ആലിക്കുട്ടി, അബുബക്കർ ,ഛോട്ടാ സൈതലവി, ഡിക്രൂസ്, കോപ്പിലാൻ ആലി, പെരിന്തൽമണ്ണ കുഞ്ഞിമൊയ്തീൻ, ഒളിംപ്യൻ റഹ്മാൻ, നൂർ മുഹമ്മദ്, ഡേവിഡ്, ബാലൻ, മാമുട്ടി (കോഴിക്കോട്), മൂസ, ചന്ദ്രൻ (പാലക്കാട്) സി.ഡി. ജോസ് (തൃശൂർ) പ്രഭു (കണ്ണൂർ) ഖാദർ ,അലി, ഹംസ (പെരിന്തൽമണ്ണ) പുതുശ്ശേരി അബൂബക്കർ ,കക്കാടൻ മുഹമ്മദ് എന്ന മയമു, അബൂബക്കർ എന്ന വെള്ള അബു, കിളിയമണ്ണിൽ മൊയ്തുട്ടി തുടങ്ങിയവരായിരുന്നു എം.ആർ. ഇ യുടെ പടക്കുതിരകൾ.
ഛോട്ടാ സൈതലവി മദിരാശി സ്റ്റേറ്റിന് സന്തോഷ് ട്രോഫി കളിച്ച ആദ്യ മലപ്പുറത്തുകാരനാണ്. തമിഴ്നാട് പൊലീസ് ടീമിൻറെ നായകനുമായിരുന്നു . ഡിക്രൂസ്1956 ൽ ഡ്യുറൻഡ് കപ്പ് നേടിയ എം.ആർ.സി ടീമിലെ അംഗമായിരുന്നു. ആലിക്കുട്ടി, ടൈഗർ അബൂബക്കർ എന്നിവർ മൈസൂർ, ബാംഗ്ലൂർ ടീമുകൾക്കും അയമു എ എസ്. സി ആലപ്പുഴ, കോഴിക്കോട് യൂണിവേഴ്സൽ, സിറ്റി കമ്പാനിയൻസ്, കണ്ണൂർ ബ്രദേഴ്സ്, ലക്കി സ്റ്റാർ ക്ലബ്ബുകൾക്കും കക്കാടൻ മുഹമ്മദ് 1958ൽ ഒറീസയ്ക്കുവേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ചിട്ടുണ്ട്. ദീർഘകാലം ഒറീസ ഒ.പി.എം. (ഒറീസ പേപ്പർ മിൽ ) താരവുമായിരുന്നു.
Tags: Saleem Varikkodan, Moithu Rubber Etate, Malappuram Football Team, Football, Anas Edathodika, Sevens Football, Kerala Football, Indian Premier League, ISL
മലപ്പുറം, കാൽപ്പന്ത് കളി രക്തത്തിൽ അലിഞ്ഞ് ചേർന്നവരുടെ നാട്. ഫുട്ബോളിലെ മലപ്പുറം മിടുക്ക് നാടാകെ പ്രസിദ്ധം. കാൽപ്പന്ത് കളിക്ക് വളക്കൂറുള്ള മലപ്പുറത്തിൻറെ മണ്ണിൽ ഫുട്ബോളിന് വിത്തുപാകിയത് മുപ്പതുകളുടെ അവസാനത്തിൽ വെള്ളപ്പട്ടാളമാണ്. എങ്കിലും മലപ്പുത്തിൻറെ സ്വന്തം മേൽവിലാസത്തിൽ ഒരു ഫുട്ബോൾ ടീം രൂപം കൊണ്ടത് അൻപതുകളുടെ തുടക്കത്തിലായിരുന്നു. എം.ആർ. ഇ എന്ന ചുരുക്കപേരിലറിയപ്പെട്ടിരുന്ന മൊയ്തു റബ്ബർ എസ്റ്റേറ്റ് ഫുട്ബോൾ ടീം.
മലപ്പുറത്തെ പൗരപ്രമുഖനും പൊതുകാര്യ പ്രസക്തനുമായിരുന്ന കിളിയമണ്ണിൽ മൊയ്തു ഹാജിയായിരുന്നു ടീമിൻറെ സ്ഥാപകൻ. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ പ്രതിഭാധനരരായ കളിക്കാരടങ്ങിയതായിരുന്നു എം.ആർ.ഇയുടേത്. 1953 ൽ പ്രശസ്തമായ തൃശൂർ ചാക്കോള ട്രോഫി നേടിയാണ് എം.ആർ. ഇ ഫുട്ബാൾ ടീം ശ്രദ്ധേയമായത്. മലപ്പുറം ഫുട്ബോൾ രാജാവ് ടൈഗർ അബൂബക്കറിൻറെ നേതൃത്വത്തിലുള്ള എം.ആർ.ഇ, ട്രാവൻകൂർ പൊലീസിനെ തകർത്താണ് ചാക്കോള ട്രോഫിയിൽ മുത്തമിട്ടത്. ആ വിജയത്തിനു ശേഷം1952,54 വർഷങ്ങളിൽ കോഴിക്കോട് ജില്ലാ ചാമ്പ്യൻമാരായി.അതേ വർഷം കണ്ണൂരിൽ നടന്ന മലബാർ ലീഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും നേടി.അൻപതുകളുടെ ആദ്യത്തിൽ കേരളത്തിൽ നടന്ന മിക്ക ടൂർണ്ണമെന്റുകളിലും എം.ആർ.ഇ സാന്നിധ്യമറിയിക്കുകയും നേട്ടം കൊയ്യുകയും ചെയ്തു.
മലബാറിലെ ഫുട്ബോൾ മാന്ത്രികരെന്ന് വിശേഷിപ്പിച്ചിരുന്ന അയമു, ആലിക്കുട്ടി, അബുബക്കർ ,ഛോട്ടാ സൈതലവി, ഡിക്രൂസ്, കോപ്പിലാൻ ആലി, പെരിന്തൽമണ്ണ കുഞ്ഞിമൊയ്തീൻ, ഒളിംപ്യൻ റഹ്മാൻ, നൂർ മുഹമ്മദ്, ഡേവിഡ്, ബാലൻ, മാമുട്ടി (കോഴിക്കോട്), മൂസ, ചന്ദ്രൻ (പാലക്കാട്) സി.ഡി. ജോസ് (തൃശൂർ) പ്രഭു (കണ്ണൂർ) ഖാദർ ,അലി, ഹംസ (പെരിന്തൽമണ്ണ) പുതുശ്ശേരി അബൂബക്കർ ,കക്കാടൻ മുഹമ്മദ് എന്ന മയമു, അബൂബക്കർ എന്ന വെള്ള അബു, കിളിയമണ്ണിൽ മൊയ്തുട്ടി തുടങ്ങിയവരായിരുന്നു എം.ആർ. ഇ യുടെ പടക്കുതിരകൾ.
![]() |
മൊയ്തു റബർ എസ്റ്റേറ്റ് ഫുട്ബോൾ ടീം |
ഹമീദ്, മലപ്പുറത്തിന്റെ ഉരുക്കുമനുഷ്യന്
എം, ആർ ,ഇ യുടെ മിടുക്കരായ കളിക്കാരെക്കുറിച്ച് കേരളം കണ്ട മികച്ച കളി എഴുത്തുകാരായിരുന്ന വിംസിയും മുഷ്ത്താഖും സുകുമാരൻ വേങ്ങേരിയും പഴയ പത്രത്താളുകളിൽ എത്രയോ എഴുതിയിരിക്കുന്നു. ആറു പതിറ്റാണ്ടിനിപ്പുറം എം.ആർ.ഇ സ്ഥാപകനോ കളിക്കാരോ ആരും ജീവിച്ചിരിപ്പില്ല. ഫുട്ബോളിനെ നെഞ്ചേറ്റിയ മലപ്പുറത്ത് കളിയാവേശം പടർത്തുന്നതിൽ എം.ആർ.ഇ വഹിച്ച പങ്ക് വളരെ വലുതാണ്. അൻപതുകളിൽ മലബാറിലെ കിടിലൻ ടീം എന്ന പേര് നേടിയ എം.ആർ.ഇ ക്ക് ഏതാനും വർഷങ്ങളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. മികച്ച കളിക്കാരുടെ കൂടുമാറ്റവും മറ്റും ടീമിനെ ബാല്യത്തിലേ തളർത്തി, പിന്നെ ഓർമ്മയായി. എങ്കിലും പന്തുരുളുന്ന കാലത്തോളം മലപ്പുറത്തിൻറെ മനസ്സിൽ എക്കാലവും എം.ആർ.ഇയ്ക്ക് സ്ഥാനുമുണ്ടാവും.Tags: Saleem Varikkodan, Moithu Rubber Etate, Malappuram Football Team, Football, Anas Edathodika, Sevens Football, Kerala Football, Indian Premier League, ISL
COMMENTS