റോബർട്ടോ ഫിർമിനോ: വാഴ്ത്തപ്പെടാത്ത സ്ട്രൈക്കർ

ഹാഷിം സുലൈമാൻ ലൂയിസ് സുവാരസ്, കരിം ബെൻസേമ, റോബർട്ട് ലവെൻഡോസ്കി, മുഹമ്മദ് സലാഹ്, ഹാരി കെയ്ൻ... ലോക ഫുട്ബോളിലെ നിലവിലെ ഏറ്റവും മികച്ച സ്ട്...

ഹാഷിം സുലൈമാൻ
ലൂയിസ് സുവാരസ്, കരിം ബെൻസേമ, റോബർട്ട് ലവെൻഡോസ്കി, മുഹമ്മദ് സലാഹ്, ഹാരി കെയ്ൻ... ലോക ഫുട്ബോളിലെ നിലവിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരെക്കുറിച്ച്  ശരാശരി ഫുട്ബോൾ ആരാധകനോട് ചോദിച്ചാൽ നൽകുന്ന ഉത്തരമായിരിക്കും മേൽപറഞ്ഞവർ. സ്ട്രൈക്കർമാരെ കുറിച്ച് ചോദിക്കുമ്പോൾ യൂറോപ്പിലെ വിവിധ ലീഗുകളിൽ ഗോളടിച്ച് കൂട്ടുന്ന ഈ താരങ്ങളുടെ പേര് തന്നെയാകും ഓരോ ഫുട്ബോൾ ആരാധകന്റെയും മനസ്സിൽ ആദ്യമെത്തുക.

എന്നാൽ നാം പലരും കാണാതെ പോകുന്ന മറ്റു ചിലരുണ്ട്. 90മിനിറ്റും ഗ്രൗണ്ടിൽ എല്ലായിടത്തും ഓടിപാഞ്ഞ്, തന്റെ ടീമിന് വേണ്ടി സർവ്വതും സമർപ്പിക്കുന്നവർ. ഒരു സ്ട്രൈക്കറിനും അപ്പുറം എന്ന് വിളിക്കാവുന്ന ഇക്കൂട്ടർ ഗോളടിക്കുന്നതിലുമുപരി നിസ്വാർത്ഥരായി തങ്ങളുടെ സഹതാരങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നു. കേവലം പെനാൽറ്റി ബോക്സിൽ ഒതുങ്ങിക്കൂടാതെ മധ്യനിരയിലേക്കും എന്തിനേറെ  പ്രതിരോധത്തിലേക്ക്  ഇറങ്ങിവന്ന് കളിക്കുന്നു. ഫുട്ബോളിൽ 'ഫാൾസ് 9' എന്ന് വിശേഷിക്കാവുന്ന ഇവരാണ് എതിരാളികൾക്ക് ഏറെ തലവേദന സൃഷ്ടിക്കുന്ന കൂട്ടർ. എന്നാൽ ടോപ് സ്കോറർ, ടോപ് അസിസ്റ്റ് പട്ടികയിലൊന്നും ഇവരുടെ പേര് കാണാത്തതിനാൽ ഇക്കൂട്ടർ എന്നും വാഴ്ത്തപ്പെടാത്തവരാകും.  പ്രതിഭയ്ക്കൊത്ത അംഗീകാരം കിട്ടാത്തവർ. ഇത്തരം ഒരു കളിക്കാരനാണ് ലിവർപൂളിന്റെ ബ്രസീലിയൻ സ്ട്രൈക്കർ റോബർട്ടോ ഫിർമിനോ.

കളി ശൈലി

സർവ്വതും സമർപ്പിച്ച്  90മിനിറ്റും കളം നിറഞ്ഞ് കളിക്കുന്ന പ്രകൃതമാണ് ഫിർമിനോയുടേത്. ഗ്രൗണ്ടിൽ താരം കാണിക്കുന്ന 'കഠിനാദ്ധ്വാനവും ഉത്സാഹവും' ഫുട്ബോൾ ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. എതിരാളികൾക്ക് പഴുത് നൽകാതെ 90മിനിറ്റും നന്നായി സമ്മർദ്ദം ചെലുത്തി കളിക്കാനുള്ള താരത്തിന്റെ കഴിവിനെ ഈയിടെ ലിവർപൂൾ കോച്ച് ജോർഹൻ ക്ളോപ്പ് ഏറെ പ്രശംസിച്ചിരുന്നു. ഫിർമിനോയിൽ ഞാൻ ഏറെ ഇഷ്ടപെടുന്ന ഗുണം എന്തെന്നാൽ, ഈ താരം ഒരു ' വ്യക്ത്യാധിഷ്ഠിത കളിക്കാരനല്ല ഫിർമിനോ, ഒരു ടീം പ്ലെയറാണ് എന്നാണ്. കളിക്കളത്തിൽ തന്റെ ബുദ്ധിപരമായ നീക്കങ്ങളാൽ സഹതാരങ്ങൾക്ക് 'ഇടം ' നൽകുന്നതിൽ താരം മുന്നിട്ട് നിൽക്കുന്നു. ഫിർമിനോ ബ്രസീലിന് വേണ്ടിയും, ലിവർപൂളിന് വേണ്ടിയും ഈ സീസണിൽ കളിച്ച കളികൾ തന്നെ അതിന് തെളിവാണ്.
കഴിഞ്ഞ വർഷം ഉറുഗ്വായ്ക്കും പാരഗ്വായ്ക്കും എതിരെയുള്ള മത്സരങ്ങൾക്ക് ഗബ്രിയേൽ ജീസസിന് പരിക്ക് വന്നതോടെ ടിറ്റെ ഫിർമിനോക്ക് അവസരം നൽകി. ഈ രണ്ട് മത്സരങ്ങളിലുമായി ബ്രസീൽ അടിച്ച് കൂട്ടിയത് 7ഗോളുകൾ. 4-1, 3-0 എന്നിങ്ങനെ രണ്ട് വമ്പൻ വിജയങ്ങൾ. ഇവിടെ രസകരമായ വസ്തുത എന്തെന്നാൽ ഈ രണ്ട് മത്സരങ്ങളിലും ഫിർമിനോ ഗോൾ നേടിയില്ല എന്നതാണ്. ഗോൾ നേട്ടത്തിലുപരി നെയ്മറിനും, കുട്ടിഞ്ഞോക്കും, പൗളീഞ്ഞോക്കും കളിക്കാൻ ഇടം കണ്ടത്തുന്നതിലായിരുന്നു താരം ശ്രദ്ധ പുലർത്തിയിരുന്നത്. അത് തന്നെയാണ് ടിറ്റെ താരത്തോട് ആവശ്യപ്പെട്ടതും.

ലിവർപൂളിലും കാര്യങ്ങൾ മറിച്ചല്ല. ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ മിന്നും പ്രകടനം കാഴ്ച്ചവെക്കുന്ന സലാഹ്, ഫിർമിനൊ, മാനേ ത്രയത്തിന്റെ വിജയത്തിന് പിന്നിലെ ചാലകശക്തിയും ഈ ബ്രസീലിയൻ തന്നെയെന്നാണ് കളി നിരീക്ഷകരുടെ വിലയിരുത്തൽ. ഫിർമിനോ ഒരുക്കുന്ന ഇടം മുതലെടുത്താണ് സലാഹ്, മാനേ എന്നിവർ കൂടുതൽ ഗോളുകൾ സ്കോർ ചെയ്യുന്നത്. ടൂർണമെന്റിൽ 10ഗോളും, 8അസിസ്റ്റും പേരിലാക്കി ടീമിനെ ഫൈനലിലേക്ക് നയിച്ചിട്ടും ഇന്നും തന്റെ സഹതാരങ്ങളിൽ പലർക്കും കിട്ടുന്ന പ്രശംസ ഈ താരത്തിന് കിട്ടുന്നില്ല എന്നതും അത്ഭുതകരമാണ്.

ഫിർമിനോയുടെ കളിശൈലിയിലെ മറ്റൊരു പ്രധാന ഘടകമാണ് ' പ്രതിരോധത്തിലെ സേവനം'. മധ്യനിരയിലേക്ക് ഇറങ്ങിവന്ന് പ്രതിരോധ ജോലികൾ കൂടെ ഏറ്റെടുക്കുന്നു ഈ താരം. ഫലത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ 'ടാക്ക്ളിങും' , 'ഇടപെടലുകളും പേരിലാക്കിയ സ്ട്രൈക്കറും ഫിർമിനോ തന്നെ.

ശരാശരി ഫുട്ബോൾ പ്ലേയറുടെ ശരീര പ്രകൃതമാണ് ഫിർമിനോയുടേത്. എന്നാൽ എത്ര വലിയ ഡിഫെൻഡർ ആയാലും പേടി കൂടാതെ ശരീരം കൊണ്ട് പിടിച്ച് നിൽക്കാൻ ഫിർമിനോക്കാവുന്നുണ്ട്. ഈയിടെ കഴിഞ്ഞ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ മത്സരത്തിൽ താരം നേടിയ ചിപ്പ് ഗോൾ തന്നെ അതിന് തെളിവ്. ജോൺ സ്റ്റോൺസ് എന്ന ശക്തനായ ഡിഫെൻഡറേ തള്ളിമാറ്റി പന്ത് കൈവശ്യപ്പെടുത്തിയതിന് ശേഷമായിരുന്നു ആ ചിപ്പ്. 'വായുവിലുള്ള മികവാണ് ' താരത്തിന്റെ മറ്റൊരു സവിശേഷത. വായുവിൽ ഉയർന്ന് വരുന്ന പന്തുകളെ നിഷ്പ്രയാസം വരുതിയിലാക്കാൻ ഫിർമിനോക്കറിയാം.
പന്ത് നന്നായി  വരുതിയിലാക്കി കളിക്കുന്ന താരം അവസാരമൊക്കുമ്പോൾ സാഹതരങ്ങൾക്ക് അത് മനോഹരമായി മറിച്ച് നൽകുന്നു. കരിയറിന്റെ തുടക്കത്തിൽ മിഡ്ഫീൽഡറായി കളിച്ചതിനാലാകാം പന്തടക്കവും, നല്ല പാസ്സിങ്ങും താരത്തിന് കൈവന്നത്. താരത്തിന്റെ മനോനിലയെ കുറിച്ച് പറയുകയാണെങ്കിൽ തുറന്ന അവസരങ്ങളിലും സമ്മർദ്ധത്തിന് അടിമപ്പെടാതെ വളരെ ശാന്തനായി, പേടിയില്ലാതെ കളിക്കുന്നു. ലിവർപൂളിന് വേണ്ടി പല അവസരങ്ങളിലായി നേടിയ ചിപ്പ് ഗോളുകൾ അതിന് തെളിവ്. എന്ത് കാര്യത്തിൽ നിന്നും ഗുണാത്മക വശങ്ങൾ മാത്രം എടുക്കുന്നതാണ് തന്റെ ശീലം എന്നും തനിക്ക് മോശം എന്ന് തോന്നുന്ന മേഖലകളിൽ നന്നായി പരിശീലനം ചെയ്ത് മാറ്റം കണ്ടെത്തുകയും ചെയ്യും എന്നും താരം ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

നോൺ ലുക്ക് ഗോൾ എന്നൊരു ശൈലി ഫുട്ബോൾ ലോകത്ത് കൊണ്ട് വന്ന് ഫിർമിനോ ഒരു "ട്രെൻഡ് സെറ്ററു"മായി. ഉറച്ച ഗോൾ അവസരങ്ങളിലും, ടാപ്പ് ഇൻ ഗോൾ അവസരങ്ങളിലും താരം പോസ്റ്റിലേക്ക് നോക്കാതെ തിരിഞ്ഞു നിന്ന് പന്ത് അടിച്ച് വലയിലാക്കും. ഹോഫനിമിലും, ലിവർപൂളിലും, ബ്രസീൽ ജേഴ്സിയിലും താരം ഇത്തരം ഗോളുകൾ നേടിയിട്ടുണ്ട്. ഈയിടെ തന്റെ കരാർ പുതുക്കുമ്പോൾ , പേപ്പറിൽ നോക്കാതെ തിരിഞ്ഞ് നിന്ന് നോൺ ലോക് സൈനിങ് എന്നൊരു പുതിയ ട്രെൻഡും ഈ താരം തുടങ്ങിവച്ചു. ഗോൾ നേടിയ ശേഷമുള്ള ആഘോഷത്തിൽ പോലും താരം വേറിട്ട് നിൽക്കുന്നു. മികച്ച ഗോളുകൾ നേടിയാൽ ജേഴ്സി വലിച്ചൂരിയുള്ള  ആഘോഷം താരം സ്ഥിരമായി ചെയ്യുന്നതാണ്. സഹതാരങ്ങൾ ഗോൾ നേടിയാലും നൃത്തച്ചുവടുകളുമായി താരം അടുത്തുണ്ടാകും എന്നതും ഒരു രസകരമായ വസ്തുതയാണ്.

തുടക്കം ഫിഗ്വരിയൻസ്

2009ൽ ബ്രസീൽ ക്ലബ്ബ് ഫിഗ്വരിയൻസിന് വേണ്ടിയായിരുന്നു ഫിർമിനോയുടെ പ്രൊഫഷണൽ കരിയർ അരങ്ങേറ്റം. വളരെ ചെറുപ്രായത്തിൽ തന്നെ യൂറോപ്പിലെത്തിയ ഒരു താരം. തന്റെ പത്തൊൻപതാം വയസ്സിൽ തന്നെ ജർമൻ ക്ലബ്ബ് ഹോഫനിമുമായി ഫിർമിനോ കരാർ ഒപ്പിട്ടു. 2011ൽ ജർമൻ ബുണ്ടസ് ലീഗയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീടങ്ങോട്ട് നാല് സീസൺ അവിടെ തുടർന്നു. ഹോഫനിം ആരാധകർക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു ഫിർമി. 2014ൽ ടീമിന്റെ പത്താം നമ്പർ ജേഴ്സിയും താരത്തിന് ലഭിച്ചു. ഈ കാലയളവിൽ 38 ഗോളും ഫിർമിനോ പേരിലാക്കി.

ബ്രസീൽ ടീമിൽ

2014 ലോകകപ്പ് തോൽവിക്ക് ശേഷം ബ്രസീൽ ടീമിനെ ഉടച്ച് വാർത്ത ദുംഗയുടെ കണ്ണിലും ഈ ഹോഫനിം പത്താം നമ്പറുകാരൻ പെട്ടു. തുർക്കിക്കും ഓസ്ട്രിയക്കുമെതിരെ സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലേക്ക് ദുംഗ ഫിർമിനോയെ ആദ്യമായി വിളിച്ചു. ഏതൊരു ബ്രസീൽ താരത്തിന്റെയും സ്വപ്ന നിമിഷം അന്ന് ഫിർമിനോയും അനുഭവിച്ചറിഞ്ഞു. ഓസ്ട്രിയക്കെതിരായ മത്സരം സമനിലയിലേക്ക് നീളുമ്പോളാണ് ദുംഗ തന്റെ അവനാഴിയിലെ അവസാന ആയുധം പോലെ തുടക്കക്കാരൻ ഫിർമിനോയെ കളത്തിലിറക്കിയത്. കോച്ചിന്റെ വിശ്വാസം കാത്ത താരം ബോക്സിന് പുറത്തുനിന്നുതിർത്ത കിടിലൻ ഷോട്ട് വലതുളച്ചു കയറി. ബ്രസീലിന് 2-1 വിജയം. ഗോളിന് ശേഷം  നെയ്മറുമൊത്തുള്ള ആഘോഷം ഇന്നും മനസ്സിൽ നിൽക്കുന്നു. പിന്നീടങ്ങോട്ട് 2014-16 കാലഘട്ടത്തിൽ ബ്രസീലിന് വേണ്ടി 10മത്സരങ്ങൾ കളിച്ച താരം 5ഗോളും പേരിലാക്കി.
ലിവർപൂളിൽ 

ദേശീയ  ടീമിലെ മികച്ച ഫോം തന്നെയായിരുന്നു ഫിർമിനോയെ ലിവർപൂൾ പോലൊരു വൻകിട ക്ലബ്ബിലേക്കെത്തിച്ചത്. 2015 കോപ്പാ അമേരിക്കയ്ക്ക് ഇടയിലായിരുന്നു താരത്തെ ലിവർപൂൾ തട്ടകത്തിലെത്തിച്ചത്. എന്നാൽ തന്റെ ആദ്യ സീസണിൽ ബ്രണ്ടൻ റോജെഴ്സ് എന്ന കോച്ചിന് കീഴിൽ ബെഞ്ചിൽ ആയിരുന്നു കൂടുതൽ സമയവും ഫിർമിനോ. സബ് ഇറങ്ങുകയാണെങ്കിൽ മധ്യനിരയിലോ, വിങ്ങിലോ ആയിരിക്കും ഇറക്കുക. റോജഴ്സിന്റെ കാല ശേഷം ജർമൻ തന്ത്രജ്ഞൻ ജോർഹൻ ക്ളോപ്പ്  ലിവർപൂൾ ചുമതല ഏറ്റെടുത്തതോടെ താരത്തിന്റെ നല്ല കാലം തുടങ്ങി. വ്യാഖ്യാതമായ ഫിർമിനോ-കുട്ടിഞ്ഞോ കൂട്ടുകെട്ടിന്റെ ഉദയവും അവിടെയായിരുന്നു. താരത്തിന് ഏറ്റവും അനുയോജ്യമായ പൊസിഷൻ 'ഫാൾസ് 9' ആണന്ന് കണ്ടുപിടിച്ച ക്ളൊപ്പിന് കീഴിൽ ലിവർപൂൾ ഉയരങ്ങളിലേക്ക് കുതിച്ചു. അപ്പോഴും ടീമിന് വേണ്ടി സർവ്വതും സമർപ്പിക്കുന്ന ഫിർമിനോയെ ആരും വാഴ്ത്തിയില്ല.

എന്നാൽ ഈ സീസണിൽ കാര്യങ്ങൾക്ക് അൽപം മാറ്റം കണ്ടു തുടങ്ങി. ചാമ്പ്യൻസ് ലീഗിലടക്കം താരം ഗോളടിച്ച് കൂടിയതോടെ ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഫിർമിനോക്കായി. താരം പതിയെ വാഴ്ത്തപ്പെടാൻ തുടങ്ങി. ലിവർപൂൾ നിരയിലെ അവിഭാജ്യ ഘടകമായ താരം ടിറ്റെയുടെ ടീമിലും സ്ഥിരസാന്നിധ്യമായി. ബ്രസീൽ ആരാധകർക്കിടയിൽ ഇന്ന് നിലകൊള്ളുന്ന പ്രധാന ചർച്ചയാണ് ആദ്യ 11ൽ ജീസസൊ ഫിർമിനോയോ എന്നത്. ഗോളടികുന്നില്ല എന്ന് പറഞ്ഞ് തന്നെ വിമർശിച്ചവരെക്കൊണ്ട് തന്നെ തിരുത്തി പറയിപ്പിക്കുകയാണ് ഫിർമിനോ ഈ സീസണിൽ.

ഉയർച്ചകളിൽ നിന്നും ഉയർച്ചകളിലേക്കായിരുന്നു ഫിർമിനോയുടെ പ്രകടനങ്ങളുടെ മുന്നേറ്റം. ഫിഗ്വരെൻസിലെ 'പ്രൊ' പ്ലയേറിൽ നിന്നും ഹോഫനിമിലെ ശരാശരി താരം. പിന്നീട് ലിവർപൂളിലെ 'വേൾഡ് ക്ലാസ് ' സ്ട്രൈക്കർ, ഇങ്ങനെ ഓരോ സീസണിലും ഫിർമിനോ പടിപടിയായി ഉയരുകയായിരുന്നു. നടപ്പ് സീസണിലെ ഫോം തുടരാനായാൽ റഷ്യയിൽ ബ്രസീലിന്റെ ആദ്യ പതിനൊന്നിൽ ഈ താരത്തെ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല. ഇനിയുമേറെ ഉയരങ്ങൾ താണ്ടാൻ ഫിർമിനോക്ക് ആകുമെന്നുറപ്പ്.

Tags: Football, English Premier League, Liverpool, Firmino, Brazil, Neymar,Mohamed Salah , Sadio Mane,  Roberto Firmino,Jurgen Klopp

COMMENTS


Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: റോബർട്ടോ ഫിർമിനോ: വാഴ്ത്തപ്പെടാത്ത സ്ട്രൈക്കർ
റോബർട്ടോ ഫിർമിനോ: വാഴ്ത്തപ്പെടാത്ത സ്ട്രൈക്കർ
https://2.bp.blogspot.com/-6EFPDPQ_neM/WvWJa4Ch5RI/AAAAAAAAAQ4/rGsS4vbYR8MuK2e4VN31laH-XC9GSFONwCLcBGAs/s640/firmino%2Bsg%2Bcover.jpg
https://2.bp.blogspot.com/-6EFPDPQ_neM/WvWJa4Ch5RI/AAAAAAAAAQ4/rGsS4vbYR8MuK2e4VN31laH-XC9GSFONwCLcBGAs/s72-c/firmino%2Bsg%2Bcover.jpg
Sports Globe
http://www.sportsglobe.in/2018/05/article-by-hashim-on-firmino.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/05/article-by-hashim-on-firmino.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy