ഡാനി ആൽവസിന് പരിക്ക്; റഷ്യയിൽ വലത് ചിറകറ്റ് കാനറികൾ

ഹാഷിം സുലൈമാൻ റഷ്യൻ ലോകകപ്പിന് ദിവസങ്ങളുടെ ദൂരം മാത്രം ശേഷിക്കേ കിരീട സാധ്യതകൽപിക്കപ്പെടുന്നവരിൽ മുന്നിലുള്ള  ടീം ബ്രസീലിന് കടുത്ത തിരിച...

ഹാഷിം സുലൈമാൻ
റഷ്യൻ ലോകകപ്പിന് ദിവസങ്ങളുടെ ദൂരം മാത്രം ശേഷിക്കേ കിരീട സാധ്യതകൽപിക്കപ്പെടുന്നവരിൽ മുന്നിലുള്ള  ടീം ബ്രസീലിന് കടുത്ത തിരിച്ചടി. ടീമിലെ പരിചയസമ്പന്നൻ വലതുബാക്ക് ഡാനി ആൽവസ് പരിക്കേറ്റ് പുറത്ത്. ലോകകപ്പിന് സർവ്വസജ്ജമായൊരു സ്ക്വാഡുമായി കച്ചകെട്ടിയിരുന്ന കോച്ച് ടിറ്റെക്കും, വമ്പൻ ആത്മവിശ്വാസത്തിലായിരുന്ന ആയിരക്കണക്കിന് ആരാധകർക്കും കടുത്ത തിരിച്ചടിയാവുകയാണ് ഈ പരിക്ക്. കഴിഞ്ഞ ദിവസം ഫ്രഞ്ച് കപ്പ് ഫൈനലിൽ  പി.എസ്.ജിക്ക് വേണ്ടി കളിക്കവേയാണ് ആൽവസിന്റെ വലതു കാൽമുട്ടിന്റെ ലിഗമെന്റിന് പരിക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം കുറഞ്ഞത് ഒരു മാസമെങ്കിലും ഇതോടെ ആൽവസ് കളത്തിന് പുറത്തിരിക്കേണ്ടി വരും.

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളായ ഡാനിയുടെ അഭാവം മഞ്ഞപ്പടക്ക് തീരാ നഷ്ടം തന്നെയാണ്. റഷ്യയിലേക്ക് പുറപ്പെടുന്ന 23അംഗ ടീമിനെ കോച്ച് ടിറ്റെ  പ്രഖ്യാപിക്കാനിരിക്കെയാണ് ഈ തിരിച്ചടി. സ്ക്വാഡിൽ ഉറപ്പുള്ള പേരുകളിൽ ഒന്നായിരുന്നു ഡാനിയുടേത്. ബ്രസീൽ ടീമിലെ ഏറ്റവും പരിചയസമ്പന്നനും ഈ 35കാരൻ തന്നെയായിരുന്നു. ഡാനിയുടെ അഭാവത്തിൽ ബ്രസീലിന്റെ ലോകകപ്പ് ടീമിൽ ഒരൊറ്റ താരം പോലും 100ന് മുകളിൽ മഞ്ഞകുപ്പായമണിഞ്ഞവരില്ല എന്നതും അത്ഭുതകരമാണ്.

2002 മുതൽ  യൂറോപ്പിലെ മുൻനിര ലീഗുകളിൽ കളിച്ചുള്ള പരിചയമുണ്ട് ഡാനി ആൽവസിന്. ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ കപ്പുകൾ നേടിയ താരം എന്ന ഖ്യാതിയും ഡാനിയുടെ പേരിലാണ്. സെവിയ്യയിൽ തുടങ്ങി ബാഴ്‌സലോണ, യുവന്റെസിലൂടെ കടന്ന് പോയി പി.എസ്.ജിയിൽ എത്തിനിൽക്കുന്ന താരം കരിയറിൽ 37തവണ കപ്പുകൾ നേടിയ ടീമിൻറെ ഭാഗമായി. ഇതിൽ നിന്ന് കൈവരിച്ച അനുഭവസമ്പത്തും, നേതൃപാഠവവും തന്നെയാകും ബ്രസീലിന് വരാനിരിക്കുന്ന ലോകകപ്പിൽ ഏറ്റവും കൂടുതൽ നഷ്ടമാവുക.

കളിക്കളത്തിൽ നോക്കുകയാണെങ്കിൽ ടിറ്റെയുടെ സിസ്റ്റത്തിൽ ഇതുവരെ വളരെ അനുയോജ്യനായി കളിച്ച് വന്നിരുന്ന താരമായിരുന്നു ആൽവസ്. പ്രധാനമായും അറ്റാക്കിങ് മേഖലയിൽ. അറ്റാക്കിങ് തേർഡിലേക്ക് പന്തെത്തിച്ച് കൊടുക്കലാണ് ടിറ്റെ സിസ്റ്റത്തിൽ ആൽവസിന്റ് പ്രധാന ചുമതല. അത് പോലെ മധ്യനിരയിലേക്ക് കയറി വന്ന് ബിൽഡ് അപ്പ് പ്ലേ നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യവും ഡാനിക്ക് ടിറ്റെ നൽകിയിരുന്നു. ഇതുകൊണ്ട് തന്നെ ഡാനിയുടെ അഭാവം ബ്രസീൽ മുന്നേറ്റത്തിൽ നിഴലിക്കും എന്നത് തീർച്ച.
ഇതേസമയം, ഡാനിയുടെ അഭാവം ബ്രസീൽ പ്രതിരോധത്തെ അത്ര ബാധിക്കുമെന്ന് കരുതാനാവില്ല. കാരണം ഈയിടെ പ്രായത്തിന്റെ ഭാരം മൂലം താരം എതിരാളികൾക്ക് നൽകുന്ന സ്‌പേസും, വഴങ്ങുന്ന അപകടകരമായ കൗണ്ടറുകളും ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇതിനാൽ തന്നെ ഈ വെറ്ററന്റെ അഭാവത്തിലും ബ്രസീൽ  പ്രതിരോധം കുലുങ്ങില്ലെന്ന് വിശ്വസിക്കാം.

ഫുട്ബോളിൽ പ്രതിഭാ ധാരാളിത്തം കൊണ്ട് ഏറെ പേര് കേട്ട രാജ്യമാണല്ലോ ബ്രസീൽ. അതിനാൽ ഒരു താരത്തിന്റെ പരിക്കൊന്നും ആ ടീമിനെ അത്രയ്ക്ക് ബാധിച്ചേക്കില്ലെന്നാണ് പൊരുധാരണ. എന്നാൽ ഡാനിയുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്.

മറ്റെല്ലാ പൊസിഷനിലും ബ്രസീലിന്  നിരവധി താരങ്ങളുണ്ടെങ്കിലും റൈറ്റ് വിങ് ബാക്കിൽ കാലങ്ങളായി ടീം ബ്രസീൽ പ്രതിഭാ ദാരിദ്ര്യം നേരിട്ട് വരുകയാണ്. കഫുവിന് ശേഷം എടുത്ത് പറയാൻ ആകെയൊരു മൈകോണും, ഡാനി ആൽവസും മാത്രം. ലോകകപ്പിന് തൊട്ട് മുൻപായി ആ ഒരു പൊസിഷനിൽ തന്നെയാണ് ഒരു താരത്തിന് പരിക്കേറ്റത് എന്നത് ബ്രസീലിന് നിർഭാഗ്യകരമാണ്. പകരക്കാരെ തേടുന്ന ടിറ്റെക്ക് മുന്നിൽ മൂന്ന് പേരുകളാണ് ഉയരുന്നത്.   പെപ്പ് ഗാർഡിയോളക്ക് കീഴിൽ മാഞ്ചസ്റ്റർ സിറ്റിയിൽ തന്റെ സമീപകാലത്തെ മികച്ച ഫോമിൽ കളിക്കുന്ന ഡാനിലോയാണ് പ്രമുഖൻ. ബയേൺ മ്യൂണിക്കിന്റെ 30 പിന്നിട്ട റൈറ്റ് ബാക്ക് റാഫിഞ്ഞ ആണ് മറ്റൊരു താരം. ഡാനിലോയെപ്പോലെ  പരിചയസമ്പന്നനെയാണ് ടിറ്റെ നോക്കുന്നതെങ്കിൽ ഈ താരത്തിന് നറുക്ക് വീഴും.  ബ്രസീൽ ലീഗ് ക്ലബ്ബ് കോറിന്ത്യൻസ് താരം ഫാഗ്നറാണ് മൂന്നാമൻ.. ടിറ്റെയുടെ ഈ ഇഷ്ട താരത്തിനും ലോകകപ്പ് സാധ്യതകൾ സജീവമാണ്.
ഇവരെ കൂടാതെ ഒരു പ്ലാൻ ബിയും ടിറ്റെയുടെ മനസ്സിലുണ്ടെന്ന് ബ്രസീലിൽ റിപ്പോർട്ടുകളുണ്ട്. പി.എസ്.ജിയുടെ സെന്റർ ബാക്ക് മാർക്വിഞ്ഞോസിനേ വലത് വിങ്ങിൽ കളിപ്പിക്കുക എന്നതാണ് അത്. പി.എസ്.ജിയിൽ ഇതേ പൊസിഷനിൽ കളിച്ചുള്ള പരിചയവുമുണ്ട് മാർക്വിഞ്ഞോസിന്.

ഏതായാലും  ബ്രസീൽ ടീം  പ്രഖ്യാപിക്കുമ്പോൾ ഡാനി ആൽവസിന് പകരക്കാരനായി ആരെ തിരഞ്ഞെടുത്താലും ഫുട്ബോൾ ആരാധകർ പൂർണ്ണ തൃപ്തരാവില്ല. കാരണം ജിയാൻ ല്യൂജി ബഫണും, റോബനും, വിദാലിനും ശേഷം റഷ്യൻ ലോകകപ്പിനൊരു നഷ്ടമാവുകയാണ്  ഡാനി അൽവെസ്.

"ഇവിടെയൊന്നും അവസാനിക്കുന്നില്ല... 38ആം വയസ്സിൽ 2022ലോകകപ്പ് എന്നത് എന്റെയൊരു സ്വപ്നമാണ്..." പരിക്കിന് ശേഷം ആൽവസിൻറെ വാക്കുകളാണിത്. കാത്തിരുന്ന് കാണാം ആൽവസിൻറെയും ബ്രസീലിൻറെയും സ്വപ്നം സഫലമാവുമോയെന്ന്.

Tags: World Cup, Dani Alves, Brazil, Argentina, France, Barcelona

COMMENTS


Name

Badminton,5,Cricket,15,Football,195,Other Sports,27,SG Special,93,Sports,98,Tennis,4,Volleyball,1,
ltr
item
Sports Globe: ഡാനി ആൽവസിന് പരിക്ക്; റഷ്യയിൽ വലത് ചിറകറ്റ് കാനറികൾ
ഡാനി ആൽവസിന് പരിക്ക്; റഷ്യയിൽ വലത് ചിറകറ്റ് കാനറികൾ
https://1.bp.blogspot.com/-Y-wyZuvEeyY/Wvlph92XS8I/AAAAAAAAASg/BtlpkuoNcjseKLqYQneQ6tX5qHtKV7regCLcBGAs/s640/Dani%2BAlves%2Bsg.jpg
https://1.bp.blogspot.com/-Y-wyZuvEeyY/Wvlph92XS8I/AAAAAAAAASg/BtlpkuoNcjseKLqYQneQ6tX5qHtKV7regCLcBGAs/s72-c/Dani%2BAlves%2Bsg.jpg
Sports Globe
http://www.sportsglobe.in/2018/05/article-by-hashim-on-dani-alves.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/05/article-by-hashim-on-dani-alves.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy