തുടർച്ചയായി 153 ടെസ്റ്റ് മത്സരങ്ങളിൽ കളത്തിലിറങ്ങി അലൻ ബോർഡറുടെ 24 വർഷം പഴക്കമുള്ള റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ അലസ്റ...
തുടർച്ചയായി 153 ടെസ്റ്റ് മത്സരങ്ങളിൽ കളത്തിലിറങ്ങി അലൻ ബോർഡറുടെ 24 വർഷം പഴക്കമുള്ള റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ അലസ്റ്റയർ കുക്ക്. പാകിസ്ഥാനെതിരെ ലോഡ്സിലാരംഭിച്ച ടെസ്റ്റിലാണ് കുക്ക് ഈ നേട്ടം കുറിച്ചത്. 1979 മുതൽ 1994 വരെയുള്ള കാലഘട്ടത്തിൽ ഓസ്ട്രേലിയക്ക് വേണ്ടി 153 ടെസ്റ്റുകൾ കളിച്ച് തന്റെ മുത്തിയെട്ടാം വയസ്സിലാണ് അലൻ ബോർഡർ റെക്കോർഡ് സ്ഥാപിച്ചിരുന്നത്.
2006ൽ ഇന്ത്യക്കെതിരെ ടെസ്റ്റിൽ അരങ്ങേറിയ കുക്ക്, തന്റെ ആദ്യ പരമ്പരയിലെ ഒരു ടെസ്റ്റിൽ അസുഖം മൂലം പുറത്തിരുന്നതൊഴിച്ചാൽ നീണ്ട പന്ത്രണ്ട് കൊല്ലക്കാലം ഇംഗ്ലണ്ടിന്റെ ഒരു ടെസ്റ്റിൽ പോലും പുറത്തിരുന്നിട്ടില്ല. ഇംഗ്ലീഷ് ക്രിക്കറ്റിൽ 33കാരനായ അലസ്റ്റയർ കുക്ക് ഇതിഹാസമായി മാറുകയാണ്. ടെസ്റ്റിൽ 10000 റൺസ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ കുക്ക് ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമാണ്.

COMMENTS