ഇന്ത്യന്‍താരം അനസ് എടത്തൊടിക സെവന്‍സ് ഫുട്ബോളില്‍ കളിച്ചതിനെക്കുറിച്ച് സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരളത്തിന്റെ കോച്ച് സതീവന്‍ ബാലന്...
ഇന്ത്യന്‍താരം അനസ് എടത്തൊടിക സെവന്‍സ് ഫുട്ബോളില്‍ കളിച്ചതിനെക്കുറിച്ച് സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരളത്തിന്റെ കോച്ച് സതീവന്‍ ബാലന് പ്രതികരിക്കുന്നു
സതീവന്‍ ബാലന്
അനസ് എടത്തൊടിക കൊടുവള്ളിയിലെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചതിനെക്കുറിച്ച് നിര്‍മല്‍ ഖാന് എഴുതിയ ലേഖനം വായിച്ചു. ഇതിനോട് പൂര്‍ണമായി യോജിക്കുകയാണ്. കാരണം അനസിനെപ്പോലെയുള്ള കളിക്കാരിന് നിന്ന് ഇതല്ല ഇന്ത്യന്‍ ഫുട്ബോള്‍ പ്രതീക്ഷിക്കുന്നത്.
![]() |
സതീവൻ ബാലൻ |
ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് ഇത്തരം പ്രവണത അംഗീകരിക്കുമെന്ന് തോന്നുന്നില്ല. വിശ്രമത്തിന് പോകുന്ന കളിക്കാര്‍ക്ക് അനുമതിയില്ലാത്ത ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ പാടില്ല. ഇടവേളകളില്‍ വിശ്രമം തന്നെയാണ് കളിക്കാര്‍ക്ക് വേണ്ടത്. നിയമലംഘനം നടത്തുന്ന കളിക്കാരെ ചിലപ്പോള്‍ ടീമിലേക്ക് തിരിച്ച് എടുത്തില്ലെന്നും വരാം.
അനസിലെപ്പോലുള്ള സീനിയര്‍ താരങ്ങള്‍ സെവന്‍സില്‍ കളിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. വന്ന വഴിയോ സെവന്സോ മറക്കണമെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ, രാജ്യത്തിന്റെയും കോടികള്‍ മുടക്കുന്ന ക്ലബിന്റെയും താരമായതിന് ശേഷവും പഴയ വഴികളിലേക്ക് തിരിഞ്ഞു നടക്കരുത് എന്നാണ്.
സെവന്‍സില്‍ കളിക്കാതെ തന്നെ അവരോടുള്ള കടപ്പാടോ സ്നേഹമോ പ്രകടിപ്പിക്കാന്‍ അനസിനെപ്പോലുള്ള താരങ്ങള്‍ക്ക് കഴിയും. അത് ടൂര്‍ണമെന്റിന്റെ പ്രചാരണത്തിലോ സംഘാടനത്തിലോ പങ്കാളി ആയാണ് ചെയ്യേണ്ടത്. അല്ലാതെ കളിത്തട്ടില്‍ ഇറങ്ങിയല്ല. ഇങ്ങനെയാണ് വലിയ താരങ്ങള്‍ പിന്നാലെ വരുന്നവര്‍ക്ക് മാതൃകയാവേണ്ടത്.
ഇനിയെങ്കിലും ഇത്തരം പ്രവണതകള്‍ നമ്മുടെ പ്രിയപ്പെട്ട താരങ്ങളില്‍ നിന്ന് ഉണ്ടാവില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം ഇവര്‍ക്ക് പറ്റുന്ന ഓരോ തിരിച്ചടിയും അതത് ടീമുകള്‍ക്കും രാജ്യത്തിനും കൂടിയാണ് ഉണ്ടാവുന്നത്. എല്ലാ കളിക്കാരും ഇത് ഓര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Tags: Football, Anas Edathodika, Sevens Football, Malappuram Football, Kerala Football, Indian Premier League, ISL, Ashique Karunian, Koyappa Sevens Football, Santhosh Trophy, Satheevan Balan, Kerala Coach
COMMENTS