ചേക്കു മുതല്‍ ഷാജി വരെ; ഫുട്‌ബോളിനെ പ്രണയിച്ച കാവുങ്ങല്‍ കുടുംബം

സലീം വരിക്കോടന്‍ മലപ്പുറം ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടേണ്ട ഏടാണ് കാവുങ്ങല്‍ കുടുംബത്തിന്റേത്. സംസ്ഥാന - ദേശീയ...


സലീം വരിക്കോടന്‍
മലപ്പുറം ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടേണ്ട ഏടാണ് കാവുങ്ങല്‍ കുടുംബത്തിന്റേത്. സംസ്ഥാന - ദേശീയ തലത്തില്‍ ശ്രദ്ധേയരായ ആറു കളിക്കാരെയാണ് കാവുങ്ങല്‍ കുടുംബം കാല്‍പന്തുകളിക്ക് സമ്മാനിച്ചത്. കോട്ടപ്പടിയിലെ കാവുങ്ങല്‍ അലവിയുടെ രണ്ട് മക്കളും നാലു പേരക്കുട്ടികളും നാടിന്റെ ഫുട്ബാള്‍ പെരുമ വാനോളമുയര്‍ത്തിയ താരങ്ങളാണ്.

അലവിയുടെ സീമന്തപുത്രനായ ചേക്കുവും ഇളയ മകനായ അബ്ദുല്‍ അസീസും ഇന്ത്യ മുഴുവന്‍ അറിയപ്പെട്ട ഫുട്ബാളര്‍മാര്‍. 'മലപ്പുറം സഹോദരന്‍മാര്‍ ' എന്ന പേരിലറിയപ്പെട്ട ചേക്കുവിനെയും അസീസിനെയും അറിയാത്ത കാല്‍പന്ത് കമ്പക്കാരുണ്ടാവില്ല. ചേക്കുവിന്റെ മക്കളായ അന്‍വര്‍, സമീര്‍ ,അല്‍അമീര്‍ ,ഷാജി എന്നിവര്‍ കേരളമറിയപ്പെട്ട കളിക്കാരായിരുന്നു. കാവുങ്ങല്‍ കുടുംബത്തിലേക്ക് ചേക്കുവിന്റെ മരുമകളായി (സമീറിന്റെ ഭാര്യ) കടന്നു വന്ന തിരുവനന്തപുരം അമ്പലത്തറ സ്വദേശിനി അനുഷയും ഫുട്ബാള്‍ -ഹോക്കി താരമായിരുന്നു.

മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലേക്കൊരു മൈനസ് പാസ്

ചേക്കുവിന്റെ മറ്റു രണ്ടുമക്കളായ ഹബീബും അസിനും ( ഗോള്‍കീപ്പര്‍മാര്‍) ശ്രദ്ധേയരാകുന്നതിനു മുമ്പേ കളി നിറുത്തി. അല്ലെങ്കില്‍ കുടുംബത്തിലുള്ളവരെപോലെ അവരും കേരള ഫുട്ബാള്‍ ചരിത്രത്തിലിടം പിടിക്കുന്ന താരങ്ങളായി മാറിയേനെ. ചേക്കുവിനെ പോലെ മക്കളെയെല്ലാം പന്തുകളിയില്‍ മിടുക്കരാക്കിയ പിതാക്കന്‍മാര്‍ മലയാളക്കരയിലുണ്ടാവില്ലന്ന് തീര്‍ച്ച.
കാവുങ്ങൾ ഫുട്ബോൾ കുടുംബം
1973 ല്‍ ക്യാപ്റ്റന്‍ മണിയുടെ നേതൃത്തില്‍ ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട കേരള ടീമാംഗമായിരുന്നു ചേക്കു. സംസ്ഥാനത്തെ എക്കാലത്തെയും മികച്ച പ്രതിരോധ താരമെന്ന ഖ്യാതിയുണ്ടായിരുന്ന താരം. പിതാവിനെ പോലെ മകന്‍ സമീറും സന്തോഷ് ട്രോഫി നേടിയ ടീമംഗമായി, ഒരിക്കലല്ല, രണ്ടുതവണ. ആര്‍ക്കും ഇതുവരെ കൈയെത്തിപ്പിടിക്കാനാവാത്ത വലിയ നേട്ടം.

ചേക്കുവിന്റെ ഇളയ സഹോദരന്‍ അസീസ് ഫുട്ബാളിന്റെ 'മക്ക'യായിരുന്ന കൊല്‍ക്കത്തക്കാരുടെ ഇഷ്ടതാരമായിരുന്നു. ചേക്കുവിന്റെ മൂത്തമകനായ അന്‍വര്‍ പിതാവിനെപ്പോലെ ദീര്‍ഘകാലം തിരുവനന്തപുരം ടൈറ്റാനിയത്തിന്റെ ക്യാപ്റ്റനായിരുന്നു.ബാപ്പയേയും ജ്യേഷ്ഠനെയുംപോലെ സമീറും ടൈറ്റാനിയം ജഴ്‌സിയില്‍ തിളങ്ങി. അല്‍ അമീര്‍ എസ്.ബി.ടിക്കും ഷാജി വിവ കേരളയ്ക്കുമാണ് പന്തുതട്ടിയത്.

പി എസ് അഷീം: കേരളത്തിന്റെ ഷാര്‍പ്പ് ഷൂട്ടര്‍, ഇതാ ഇവിടെയുണ്ട്

കാവുങ്ങല്‍ കുടുംബത്തിലെ ആറു കളിക്കാരില്‍ കാരണവരായിരുന്ന ചേക്കു ഓര്‍മ്മയായി. ഒരു വര്‍ഷംമുമ്പ് എഴുപത്തിയഞ്ചാം വയസ്സിലാണ് അദ്ദേഹം മരിച്ചത്. വീടിനടുത്തുള്ള കോട്ടപ്പടി മൈതാനത്തു നിന്ന് പന്തുകളിക്ക് തുടക്കമിട്ട അദ്ദേഹം സര്‍വീസസിനും എം.ആര്‍.സി.വെല്ലിംഗ്ടണിനും ദീര്‍ഘകാലം കളിച്ചു . പിന്നീട് കേരളത്തിന്റെ ഗ്ലാമര്‍ ടീമായ ടൈറ്റാനിയത്തിലെത്തി. നീണ്ടകാലം ടൈറ്റാനിയത്തിന്റെ നായകനായി.

കളിയില്‍ നിന്ന് വിരമിച്ചപ്പോള്‍ കോച്ചിന്റെ റോളിലും തിളങ്ങി. കേരളം നടാടെ സന്തോഷ് ട്രോഫി നേടിയ ടീമാംഗമായതിനാല്‍ അദ്ദേഹത്തിന്റെ നാമം എക്കാലവും സ്മരിക്കപ്പെടും.നാലര പതിറ്റാണ്ടു മുമ്പ് എറണാംകുളത്ത്‌കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ ആ ടീമിന്റെ പ്രതിരോധ കോട്ട കാത്തത് ആജാനബാഹുവായിരുന്ന ചേക്കുവായിരുന്നു. മണി, വിക്ടര്‍ മഞ്ഞില, ടി.എ.ജാഫര്‍, സി.സി.ജേക്കബ്, സേവ്യര്‍ പയസ്, സേതുമാധവന്‍ തുടങ്ങിയ പ്രഗത്ഭരായിരുന്നു അന്ന് ചേക്കുവിന്റെ സഹതാരങ്ങള്‍.

കാലിൽ കളിവറ്റിയവരെയല്ല, ചോരത്തിളപ്പ് ഉള്ളവരെയാണ് വേണ്ടത്: ഐം എം വിജയൻ

ചേക്കുവിന്റെ സഹോദരന്‍ അസീസ് മലപ്പുറം കണ്ട മികച്ച ഫുട്ബാളറായിരുന്നു. ജ്യേഷ്ഠന്റെ പാതപിന്‍പറ്റി ഫുട്‌ബോളിലെത്തിയ അസീസ് , ചേക്കുവിനെയും കവച്ചുവച്ചു. ബാംഗ്ലൂര്‍ എ.എസ്.സിയിലൂടെ മികവ് തെളിയിച്ച അസീസ്, മുംബൈ ഓര്‍ക്കേ മില്‍സിനും കളിച്ചു.കൊല്‍ക്കത്തന്‍ കരിമ്പുലികളായി അറിയപ്പെട്ടിരുന്ന മുഹമ്മദന്‍സിനു വേണ്ടി ഏഴു വര്‍ഷം ബൂട്ടുകെട്ടി. മുഹമ്മദന്‍സിന്റെ ജഴ്‌സിയില്‍ അപാരഫോമിലായിരുന്ന അസീസ് ഫെഡറേഷന്‍ കപ്പടക്കമുള്ള ടൂര്‍ണമെന്റുകളില്‍ ടീമിനെ നയിച്ചു.

ബംഗാളികള്‍ക്ക് ഏറെ പ്രിയങ്കരനായ കളിക്കാരനായിരുന്നു അസീസ്. മധ്യനിരയില്‍ നിന്ന് മുന്നേറ്റ നിരയ്ക്ക് പന്ത് എത്തിക്കുന്നതില്‍ പ്രത്യേക മിടുക്ക് പ്രകടിപ്പിച്ചിരുന്ന അസീസിനെ 'റിക്ഷാ വാല' എന്നായിരുന്നു വംഗനാട്ടുകാര്‍ വിശേഷിപ്പിച്ചിരുന്നത്.കര്‍ണാടകയേയും സര്‍വീസസിനെയും സന്തോഷ് ട്രോഫിയില്‍ നയിക്കാനും അസീസിന് ഭാഗ്യമുണ്ടായി. ഒരുപക്ഷെ, കേരളത്തിനു പുറത്തുള്ള ടീമുകളില്‍ കളിക്കുകയും നായകവേഷത്തില്‍ തിളങ്ങുകയും ചെയ്ത അസീസിനെപ്പോലെ മറ്റൊരു മലയാളി ഉണ്ടാവില്ല.

അനസേ... സെവന്‍സ് അല്ല ഫുട്ബോള്‍, തുലയ്ക്കണോ കളിജീവിതം

ബംഗ്ലൂരിലും മുംബൈലും കൊല്‍ക്കത്തയിലും പന്ത് തട്ടി മികവ് കാട്ടിയ അബ്ദുല്‍ അസീസ് സൗദി അറേബ്യയില്‍ പ്രവാസിയായിരിക്കെ പരിശീലക വേഷത്തിലും തിളങ്ങിയിട്ടുണ്ട്. ജിദ്ദയിലും ഹായിലിലും ബദറുദ്ദീന്‍ പോളിക്ലിനിക്കില്‍ പി.ആര്‍.ഒ.ആയിരിക്കെ ഏഷ്യാറ്റിക് കള്‍ച്ചറല്‍ സെന്ററിന്റെ കോച്ചായും സേവനമനുഷ്ഠിച്ചു. എളിമയുടെ ആള്‍രൂപമെന്ന് വിശേഷിപ്പിക്കാവുന്ന അസീസിനെപ്പോലെ ശാന്തനും സൗമ്യനുമായ പ്രശസ്തനായ പഴയകാല ഫുട്ബാളറെ കണ്ടെത്തുക പ്രയാസം.മലപ്പുറത്തെ ഫുട്‌ബോള്‍ ചടങ്ങുകളിലെ സജീവ സാന്നിധ്യമായ അസീസ് മക്കരപ്പറമ്പിലാണ് താമസം.

ചേക്കുവിന്റെ മൂത്ത പുത്രന്‍ അന്‍വര്‍ പിതാവിനെപ്പോലെ പ്രതിരോധത്തില്‍ മികവ് കാട്ടിയ ഫുട്ബാളറായിരുന്നു. ദീര്‍ഘകാലം തിരുവനന്തപുരം ടൈറ്റാനിയത്തെ നയിച്ച അന്‍വര്‍ ബാപ്പയുടെ കളി സവിശേഷതകള്‍ ഉള്‍കൊണ്ട കളിക്കാരനായിരുന്നു.മലപ്പുറത്തെ സോക്കര്‍ ക്ലബ്ബിലൂടെയാണ് അന്‍വര്‍ വളര്‍ന്നത്. മലപ്പുറം ഗവ.ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോഴാണ് കളിയില്‍ മിടുക്കനായ അന്‍വറിനെ സോക്കറെടുക്കുന്നത്. 1982ല്‍ കോഴിക്കോട്ടു നടന്ന ദേശീയ സബ് ജൂനിയറിലും 83ല്‍ ഗോവയിലും 85 ല്‍ അഗര്‍ത്തലയിലും  ദേശീയ ജൂനിയറിലും കേരളത്തിന് കളിച്ചിട്ടു. 84 ലാണ് ടൈറ്റാനിയത്തിലെത്തുന്നത്. 88ല്‍ ടൈറ്റാനിയത്തിന്റെ ക്യാപ്റ്റനായി. 89,90 വര്‍ഷങ്ങളിലെ സംസ്ഥാന ക്ലബ്ബ് ചാമ്പ്യന്‍ പദവി ടൈറ്റാനിയം നേടുന്നത് അന്‍വര്‍ നായകനായിരിക്കെയാണ്.

രാജ്യത്തെ പ്രമുഖ ടൂര്‍ണമെന്റുകളായ ഫെഡറേഷന്‍ കപ്പ്, മുംബൈ റോവേഴ്‌സ്, മദിരാശി വിറ്റല്‍ ട്രോഫി, കോയമ്പത്തൂര്‍ സിസേഴ്‌സ് ട്രോഫി, തിരുവനന്തപുരം ജി.വി.രാജ തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ ടൈറ്റാനിയത്തെ നയിച്ചു. സെവന്‍സില്‍ മലപ്പുറം സൂപ്പര്‍ സ്റ്റുഡിയോക്കും ദീര്‍ഘകാലം പന്തുതട്ടി. കളിയില്‍ നിന്ന് വിരമിച്ച ശേഷം ദുബൈയില്‍ ബിസിനസ് ചെയ്യുകയാണിപ്പോള്‍.

സെവന്‍സ് താരങ്ങള്‍ക്ക് മാത്രം എന്താണിത്ര വൈകാരികത: ബിനോ ജോര്‍ജ്ജ്

ചേക്കുവിനെപ്പോലെ സന്തോഷ് ട്രോഫി നേടിയ ടീമിലിടം പിടിക്കാന്‍ ഭാഗ്യം ലഭിച്ച കളിക്കാരനായിരുന്നു സമീര്‍. തിരുവനന്തപുരം ടൈറ്റാനിയത്തില്‍ കളിച്ചു കൊണ്ടിരിക്കെയാണ് 2001 ല്‍ ആദ്യമായി കേരള ടീമിലിടം പിടിക്കുന്നത്. പിന്നിട് 2002, 2004 വര്‍ഷങ്ങളിലും കേരളത്തിന്റെ ജഴ്‌സിയണിഞ്ഞു. ചേക്കു ടൈറ്റാനിയത്തിലായതിനാല്‍ സമീര്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം തിരുവനന്തപുരത്തായിരുന്നു.

ഇന്റര്‍നാഷനല്‍ തോമസ് സെബാസ്റ്റ്യന്‍ ,ഇഗ്‌നേഷ്യസ്, ഏണസ്റ്റ്, സുരേഷ്, വിനു ജോസ് തുടങ്ങിയ പ്രഗത്ഭര്‍ പന്തുതട്ടി വളര്‍ന്ന വെട്ടുകാട് സെന്റ് മേരീസ് ക്ലബ്ബായിരുന്നു സമീറിന്റെ ആദ്യ തട്ടകം. മൂന്ന് തവണ കേരളത്തിന് കളിക്കാന്‍ ഭാഗ്യമുണ്ടായപ്പോള്‍ അതില്‍ രണ്ടു തവണയും (2001 മുംബൈ,2004 ഡല്‍ഹി) ടീം ചാമ്പ്യന്മാരായി. ഇതോടെ പിതാവിനു പിറകെ സന്തോഷ് ട്രോഫി നേടുന്ന മകന്‍ എന്ന അപൂര്‍വ്വ നേട്ടത്തിന് കാവുങ്ങല്‍ കുടുംബാംഗമായ സമീര്‍ അര്‍ഹനായി. ഒരു തവണ്ണ റണ്ണേഴ്‌സപ്പായ ടീമിലും സമീര്‍ ഇടംനേടിയിരുന്നു. മുംബൈയില്‍ ശിവകുമാറും ഡല്‍ഹിയില്‍ ഇഗ്‌നേഷ്യസുമായിരുന്നു ചാമ്പ്യന്മാരായ കേരള ടീമിന്റെ നായകര്‍.
ഇംഫാലില്‍ 2004ല്‍  രണ്ടാം സ്ഥാനക്കാരായ ടീമിന്റെ ക്യാപ്റ്റന്‍ ആസിഫ് സഹീറായിരുന്നു. മുന്നു തവണയും ടീമിനെ പരിശീലിപ്പിച്ചത് പീതാംബരനായിരുന്നു. ശിവകുമാര്‍ ,ഇഗ്‌നേഷ്യസ്, ആസിഫ് സഹീര്‍ എന്നിവരെ കൂടാതെ അബ്ദുല്‍ ഹക്കീം, ബിനീഷ്, റാഫി, ഫിറോസ് ഷെരീഫ്, നെല്‍സണ്‍, അജയന്‍, പ്രദീപ്, ഉസ്മാന്‍ ഷബീറലി, പുരുഷോത്തമന്‍, ബോണി ഫെയ്‌സ്, വിനി ജോസ് തുടങ്ങിയവരായിരുന്നു സഹകളിക്കാര്‍.

സെന്റ് മേരീസിന്റെ സന്തതിയായ സമീര്‍ ,ഒരു വര്‍ഷം എസ്.ബി.ടിക്കു വേണ്ടി കളിച്ചിട്ടുണ്ട്. പത്തൊന്‍പതാം വയസ്സിലാണ് പിതാവും ജേഷ്ടനും കളിച്ച ടൈറ്റാനിയത്തില്‍ അതിഥി താരാമായെത്തുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ടൈറ്റാനിയത്തില്‍ സ്ഥിരമായി. ഒന്നര പതിറ്റാണ്ടുകാലം ടൈറ്റാനിയത്തിന്റെ ജഴ്‌സിയില്‍ തിളങ്ങി.അതിനിടെ കൊല്‍ക്കത്തയിലെ മോഹന്‍ ബഗാനില്‍ നിന്നും ക്ഷണമുണ്ടായി.എന്നാല്‍, ടൈറ്റാനിയത്തില്‍ നിന്ന് അവധി ലഭിക്കാത്തതിനാല്‍ കൊല്‍ക്കത്തയില്‍ കളിക്കാനുള്ള മോഹം സഫലമായില്ല. ദീര്‍ഘകാല കളി ജീവിതത്തിനിടയില്‍ പരിക്കുമൂലം കാല്‍മുട്ടിന് ഏതാനും ശസ്ത്രക്രിയക്കും സമീര്‍ വിധേയനായി.

ഇക്കിളിപ്പെടുത്തുകയും ചിരിക്കരുതെന്ന് തിട്ടൂരമിറക്കുകയും ചെയ്യുന്നത് കഷ്ടമാണ്

മുപ്പത്തിയഞ്ചാം വയസ്സിലാണ് സമീര്‍ ബൂട്ടഴിച്ചത്.സമീറിപ്പോള്‍ റാസല്‍ഖൈമയിലെ ഇന്ത്യന്‍ സ്‌കൂളില്‍ കായികാധ്യാപകനാണ്. ഭാര്യ അനുഷയും ഇതേ സ്‌കൂളില്‍ കായികാധ്യാപികയാണ്. അനുഷ 2001 ല്‍ അണ്ടര്‍ 19 കേരള ഫുട്ബാള്‍ ടീമാംഗമായിരുന്നു. കേരള യൂണിവേഴ്‌സിറ്റിക്കും കളിച്ചു .പതിനഞ്ചാം വയസ്സു മുതല്‍ വിവാഹിതയാകും വരെ ഹോക്കിതാരമായും തിളങ്ങി.സമീര്‍ - അനുഷ ദമ്പതികള്‍ക്ക് രണ്ട് മക്കള്‍ - സിയ, സൈറ.

ചേക്കുവിന്റെ ഇളയ മക്കളില്‍ അല്‍ അമീര്‍ പിതാവിനെയും സഹോദരന്‍മാരെയും പോലെ ടൈറ്റാനിയത്തിന് കളിച്ചിട്ടുണ്ട്. വിവ കേരളക്കും അമീര്‍ പന്തുതട്ടി. കുവൈത്തിലാണിപ്പോള്‍. മറ്റൊരു മകന്‍ ഷാജി എന്ന ബാബു എസ്.ബി.ടി. താരമായിരുന്നു. ഇപ്പോള്‍ ദുബൈയില്‍.





Tags: Saleem Varikkodan, Kerala Football, Malappuram Football, Sevens Football, Malappuram Aziz, Mohammaden Sporting, Titanium, Chekku, Football Family, Kavugngal Football Family

COMMENTS


Name

Badminton,5,Cricket,16,Football,211,Other Sports,28,SG Special,95,Sports,101,Tennis,4,Volleyball,1,
ltr
item
Sports Globe: ചേക്കു മുതല്‍ ഷാജി വരെ; ഫുട്‌ബോളിനെ പ്രണയിച്ച കാവുങ്ങല്‍ കുടുംബം
ചേക്കു മുതല്‍ ഷാജി വരെ; ഫുട്‌ബോളിനെ പ്രണയിച്ച കാവുങ്ങല്‍ കുടുംബം
https://3.bp.blogspot.com/-tlmDTGoVqns/WuBw5sYvt7I/AAAAAAAAAv4/uFjnmLUuv0Q4hm6Ye6455EpsEg2iXixZwCLcBGAs/s640/saleem%2Bvarikkodan%2Bcover.jpg
https://3.bp.blogspot.com/-tlmDTGoVqns/WuBw5sYvt7I/AAAAAAAAAv4/uFjnmLUuv0Q4hm6Ye6455EpsEg2iXixZwCLcBGAs/s72-c/saleem%2Bvarikkodan%2Bcover.jpg
Sports Globe
http://www.sportsglobe.in/2018/04/saleem-varikkodan-on-kavungal-football.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/04/saleem-varikkodan-on-kavungal-football.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy