മൂന്ന് കുട്ടികളുടെ അമ്മയാണ്. പ്രായം മുപ്പത്തിയഞ്ചായി. വീട്ടുകാര്യങ്ങള്‍ നോക്കിയിരിക്കേണ്ട സമയമാണെന്ന് ചിലര്‍. പക്ഷേ, ഇടിക്കൂട്ടിലെ സിംഹം ...
മൂന്ന് കുട്ടികളുടെ അമ്മയാണ്. പ്രായം മുപ്പത്തിയഞ്ചായി. വീട്ടുകാര്യങ്ങള്‍ നോക്കിയിരിക്കേണ്ട സമയമാണെന്ന് ചിലര്‍. പക്ഷേ, ഇടിക്കൂട്ടിലെ സിംഹം പറയുന്നു, ഇനിയുമുണ്ട് സ്വപ്നങ്ങള്‍. ഒളിംപിക് സ്വര്‍ണമെന്ന വലിയ സ്വപ്നം. പറയുന്നത് സാക്ഷാല്‍ എം സി മേരി കോം.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിന് ശേഷം സംസാരിക്കുകയാണ് മേരി കോം.
ഉടന്‍ വിരമിക്കാനില്ല. അത്തരം വാര്‍ത്തകളെല്ലാം ഊഹാപോഹോങ്ങള് മാത്രം. ഒളിംപിക് സ്വര്‍ണമെന്ന സ്വപ്നസാക്ഷാത്കാരത്തിനായുള്ള ദിനങ്ങളാണ് ഇനി മുന്നിലുള്ളത്.
അരങ്ങേറ്റ കോമണ്‍വെല്‍ത്തിലാണ് മേരിയുടെ സുവര്‍ണനേട്ടം. 2012 ലണ്ടന്‍ ഒളിംപിക്സിലെ വെങ്കലം സ്വര്ണാക്കുകയാണ് അടുത്ത ലക്ഷ്യം. 2016ലെ റിയോ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന പ്രയാസം മാറിയിട്ടില്ല ഇ്പ്പോഴും മേരിക്ക്.
ഒരിടവേളയ്ക്ക് ശേഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണത്തോടെയാണ് മേരി ഇടിക്കൂട്ടില്‍ തിരിച്ചെത്തിയത്. ഗോള്‍ഡ് കോസ്റ്റില്‍ മികവ് ആവര്‍ത്തിച്ചപ്പോള്‍, എത്രയോ ലോക വേദികള്‍ കീഴടക്കിയ മേരി , തുള്ളിച്ചാടി, കൊച്ചുകുട്ടിയെപ്പോലെ.
എന്റെ പ്രായത്തെക്കുറിച്ച് എന്തിനാണ് വേവലാതിപ്പെടുന്നത്. ബോക്സിംഗ് റിംഗിലെ എന്റെ പ്രകടനം നോക്കിയാല്‍ പോരേ- അഞ്ചുതവണ ലോക ചാമ്പ്യനായ മേരി ചോദിക്കുന്നു.
എപ്പോള്‍ കളമൊഴിയണമെന്ന് എനിക്കറിയാം. എന്റെ ശരീരം വഴങ്ങാതാവുമ്പോള്‍ മതിയാക്കും. ടോക്യോയില്‍ സ്വര്‍ണ പ്രതീക്ഷയോടെ ഞാനുണ്ടാവും- ആത്മവിശ്വാസത്തോടെ മേരി കോം പറയുന്നു.
Tags: Mary Kom , Olympics, Commonwealth Games, Boxing

COMMENTS