സെവന്‍സ് താരങ്ങള്‍ക്ക് മാത്രം എന്താണിത്ര വൈകാരികത: ബിനോ ജോര്‍ജ്ജ്

പ്രൊഫഷണല്‍ താരങ്ങള്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിന്റെ ശരിതെറ്റുകള്‍ വിശദമാക്കുകയാണ് പ്രമുഖ പരിശീലകന്‍ ബിനോ ജോര്‍ജ്...

പ്രൊഫഷണല്‍ താരങ്ങള്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിന്റെ ശരിതെറ്റുകള്‍ വിശദമാക്കുകയാണ് പ്രമുഖ പരിശീലകന്‍ ബിനോ ജോര്‍ജ്ജ്
ഫൈസല്‍ കൈപ്പത്തൊടി
കൊയപ്പ സെവന്‍സ് ഫുട്‌ബോളില്‍ പ്രൊഫഷണല്‍ താരങ്ങളായ അനസ് എടത്തൊടിക, സക്കീര്‍ മാനുപ്പ, ആഷിഖ് കരുണിയന്‍ എന്നിവര്‍ കളിച്ചത് ഏറെ വിവാദമായിരുന്നു.സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്ക് അനുകൂലമായും പ്രതികൂലമായും ഏറെ വാദങ്ങളുയര്‍ന്നു.  തര്‍ക്കം സെവന്‍സ്, ഇലവന്‍സ് പോരാട്ടത്തിലേക്കുപോലും നീണ്ടു. ഇതേക്കുറിച്ച് ഐ ലീഗ് ടീമായ ഗോകുലം കേരളയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിനോ ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് ഗ്ലോബിനോട് പ്രതികരിക്കുന്നു.

സൂപ്പര്‍ താരങ്ങള്‍ സെവന്‍സില്‍

അനസ്, സക്കീര്‍, ആഷിഖ് എന്നിവരെ വ്യക്തിപരമായി അടുത്തറിയുന്ന ഒരാളാണ് ഞാന്‍. ഇവരുടെ വളര്‍ച്ചയില്‍ നാട്ടുകാര്‍ക്ക് വലിയ പങ്കുണ്ട്. പ്രതിഭകളുടെ യുദ്ധമേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തിയവരുടെ സ്‌നേഹമസൃണമായ നിര്‍ബന്ധത്തിന് വഴങ്ങിയാവും ഇവര്‍ സെവന്‍സില്‍ കളിച്ചിട്ടുണ്ടാവുക. ഇന്ത്യന്‍ ജേഴ്‌സി ഊരിക്കഴിഞ്ഞാലും, കളിക്കാരനെന്ന നിലയിലെ അവസാന കാലത്തും അവര്‍ തിരിച്ചുവരേണ്ടത് സ്വന്തം നാട്ടിലേക്കാണ്. പ്രൊഫഷണല്‍ കോച്ചെന്ന നിലയില്‍ ഇവരുടെ നടപടി അംഗീകരിക്കാനാവില്ല. നാട്ടുകാരില്‍ നിന്നുണ്ടായ സമ്മര്‍ദ്ദമായേക്കാം സെവന്‍സില്‍ കളിക്കാന്‍ ഇവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

പ്രൊഫഷണല്‍ കരാര്‍

നിര്‍മ്മല്‍ ഖാന്‍ എഴുതിയ ലേഖനവും, കോച്ച് സതീവന്‍ ബാലന്‍ അതിനോട് പ്രതികരിച്ചതും ആശാവഹമായാണ് ഞാന്‍ കാണുന്നത്. പ്രൊഫഷണല്‍ കരാറുകളും അതിലെ നിയന്ത്രണങ്ങളും കൃത്യമായി പാലിക്കപ്പെടേണ്ടതാണ്. കോച്ച് എന്ന നിലയില്‍ ഞാന്‍ കര്‍ശനമായി എന്റെ കളിക്കാരോട് പറയാറുള്ളതും ഇതുതന്നെയാണ്.

ഇന്ത്യയും കേരളവും ഇപ്പോള്‍ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് പിച്ചവച്ച് നടക്കുകയാണ്. മുമ്പുണ്ടായിരുന്ന സാഹചര്യങ്ങളല്ല ഇപ്പോള്‍. കേരളത്തില്‍ തന്നെ ഗോകുലം അടക്കമുള്ള ക്ലബുകള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റുകളില്‍  സജീവമായിത്തുടങ്ങി. പ്രൊഫഷണല്‍ കളിക്കാരില്‍ നിന്ന് ഏറ്റവുമധികം ആവശ്യപ്പെടുന്നത് നൂറ് ശതമാനം ആത്മാര്‍ഥതയാണ്. ഇതുകൊണ്ടുതന്നെ സീസണ്‍ അവസാനിച്ചാല്‍ അവര്‍ക്ക് പൂര്‍ണവിശ്രമം ആവശ്യമാണ്. സീസണില്‍ ശരീരം അനുഭവിച്ച പ്രയാസങ്ങളെല്ലാം ഇറക്കിവയ്ക്കാനുളള സമയം. ഇതായിരിക്കണം പ്രൊഫഷണല്‍ താരങ്ങളുടെ സമീപനം.

സെവന്‍സ് ഇലവന്‍സ് താരതമ്യം

വ്യക്തിപരമായി ഞാന്‍ സെവന്‍സ് കളിച്ച് വന്നയാളാണ്. വിജയനും, അഞ്ചേരിയുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടും. വ്യക്തമായ വ്യായാമമുറകളോ ചിട്ടയോ ഇല്ലാത്ത കളിയാണ് സെവന്‍സ്. വെറും 40 അല്ലെങ്കില്‍ 50 മിനറ്റ്  നീളുന്ന കളി. നല്ലൊരു ക്രിയാത്മക നീക്കത്തിന് പോലും സെവന്‍സില്‍ സാധ്യതയില്ല. ഇലവന്‍സ് കളിക്കുന്ന താരം സെവന്‍സിലേക്ക് വരുമ്പോള്‍ പ്രധാനമായും സംഭവിക്കുന്ന ശാരീരിക ശോഷണമാണ്. പിന്നെ ടെക്‌നിക്കല്‍ എബിലിറ്റി, വിഷന്‍ എന്നിവയും കുറയും.

കരിയറിന്റെ തുടക്കത്തില്‍ ധൈര്യം, കരുത്ത് എന്നിവയ്ക്കും  എതിരാളിയെ പേടിക്കാതെ കളിക്കാനും സെവന്‍സ് സഹായിക്കും. പ്രൊഫഷണല്‍ കരിയറിലെത്തിയാല്‍ നിര്‍ബന്ധമായും അതിലേക്ക് തിരിച്ച് പോവരുത്. അടങ്ങാത്ത അഭിനിവേശമുള്ളവര്‍ കരിയറിന്റെ അവസാനകാലങ്ങളിലോ, അതിനു ശേഷമോ കളിക്കട്ടെ.

പിന്നിട്ട വഴികള്‍

എന്താണ് സെവന്‍സ് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മാത്രം ഇത്രയേറെ വൈകാരികബന്ധം. കളിക്കാര്‍ ശരിക്കും വൈകാരികമായും വിവേകത്തോടെയും കാണേണ്ടത് അവരുടെ ക്ലബിനോടാണ്. അവരാണ് കളിക്കാര്‍ക്കായി പണവും, മറ്റ് സൗകര്യങ്ങളും നല്‍കുന്നത്. ഒഴിവാക്കാനാവാത്ത നിര്‍ബന്ധങ്ങളെ സ്‌നേഹത്തോടെ നിരസിക്കുകയാണ് പ്രൊഫഷണല്‍ കളിക്കാരന്‍  ചെയ്യേണ്ടത്.

അനസോ സക്കീറോ ആഷിഖോ ആരുമാവട്ടെ അവരെ യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്നവര്‍ ചെയ്യേണ്ടത് ഇതല്ല. അവരെ സെവന്‍സിന്റെ പൊടിമണ്ണിലേക്ക് വലിച്ചിഴക്കുകയല്ല വേണ്ടത്. പകരം അവന്റെ പ്രൊഫഷണല്‍ കരിയറിനെയും കരാറുകളെയും മാനിക്കുകയാണ് വേണ്ടത്.

അനസ് ഇന്ന് ഇന്ത്യന്‍ ടീമിന്റെ നെടുംതൂണാണ്. അത്  നിലനില്‍ക്കാനാണ് അവനെ ഇഷ്ടപ്പെടുന്നവര്‍ ആഗ്രഹിക്കേണ്ടതും ചെയ്യേണ്ടതും. കരിയര്‍ കഴിഞ്ഞാല്‍ അവന്‍ വരുന്നത് നിങ്ങളുടെ വയലുകളിലേക്കും, കളിമുറ്റങ്ങളിലേക്കുമാണ്.

നിയമവശങ്ങള്‍

പ്രൊഫഷണല്‍ താരങ്ങള്‍ സെവന്‍സില്‍ കളിക്കുന്നത് നിയമപരമായി തെറ്റുതന്നെയാണ്. പക്ഷെ ആരും നിയമപരമായി ഇതിനെ സമീപിക്കാറില്ല, അധികാരികള്‍ വരെ. ഞാനതിനെ കണ്ണടച്ച് കുറ്റപ്പെടുത്തുന്നതല്ല. അനുഭവങ്ങള്‍ മുന്നിലുണ്ട്. ഐ ലീഗ് കളിച്ച് വിയര്‍പ്പ് വറ്റും മുമ്പ് സെവന്‍സിന് പോയി കരിയര്‍ ഉടച്ചുകളഞ്ഞ എത്രയോ പേരെ കണ്‍മുന്നില്‍ കണ്ടിട്ടുണ്ട്.
പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം കരുപ്പിടിപ്പിക്കയും അത് നിലനിര്‍ത്തുകയും ചെയ്യുന്നതുപോലും ഒരുകലയാണ്. ഇത് കരിയറിന്റെ തുടക്കത്തിലേ പഠിപ്പിക്കപ്പെടണം. കളിക്കാരെ ഇഷ്ടപ്പെടുന്ന നാട്ടുകാരും സഹൃദയരും അതാണ് ഓര്‍മപ്പെടുത്തേണ്ടത്.
സെവന്‍സ് ഭ്രമം

അനസോ , സക്കീറോ, ആഷിഖോ പണത്തിന് വേണ്ടി സെവന്‍സ് കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കൊയപ്പയിലെ കളി ടൂര്‍ണമെന്റിന്റെ പ്രചാരണത്തിനോ ആരാധകരെ കൂട്ടുന്നതിനോ വേണ്ടി ആയിരിന്നിരിക്കും. അങ്ങനെയാവട്ടെ എന്നാഗ്രഹിക്കുന്നു. ഇനിയും ഒന്നോ രണ്ടോ ടൂര്‍ണമെന്റുകളില്‍ ഇവര്‍ ഇറങ്ങുന്നുവെന്ന് പലരും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിനെ ഞാന്‍ ഒരിക്കലും പിന്തുണക്കില്ല. പ്രൊഫഷണല്‍ കളിക്കാര്‍ ഇത്ര നിസാരമായി കളിയുടെ മൂല്യങ്ങള്‍ ചവിട്ടിമെതിക്കുന്നത് കോച്ചെന്ന നിലയില്‍ അംഗീകരിക്കാനാവില്ല. അനസ്, സക്കീര്‍ എന്നിവരൊക്കെ സ്വന്തം കരിയര്‍ പടുത്തുയര്‍ത്തി പരിചയസമ്പന്നരായവരാണ്. ഇവര്‍ അവിവേകം ആവര്‍ത്തിക്കുമെന്ന് കരുതുന്നില്ല.

എന്തുകൊണ്ട് സെവന്‍സ് 

കേരളത്തിലും ഇന്ത്യയിലും കളിക്കാര്‍ക്ക് ആവശ്യത്തിന് മത്സരങ്ങളില്ല. ടൂര്‍ണമെന്റുകളുടെ അഭാവം തന്നെയാണ് പ്രധാന പ്രശ്‌നം. നാലോ അഞ്ചോ മാസമാണ് സീസണ്‍ നീണ്ടുനില്‍ക്കുന്നത്. ഇത് കഴിഞ്ഞാല്‍ ലക്ഷ്യബോധമുള്ളൊരു സംവിധാനമില്ല. വളര്‍ന്നുവരുന്ന താരങ്ങള്‍ക്കായുള്ള വ്യത്യസ്ത പ്രായഗ്രൂപ്പുകളിലെ ലീഗുകള്‍ ശക്തിപ്പെടുത്തണം. അക്കാഡമി ലീഗുകളും സജീവമാകണം. ഒന്‍പത് മാസമെങ്കിലും കളിക്കാര്‍ കളിയുമായി ബന്ധിക്കപ്പെടണം. നല്ല പരിശീലന സൗകര്യങ്ങളുണ്ടാവണം.

സന്തോഷ് ട്രോഫിയിലൂടെ ജോലി നേടിയവരെ വായ്പാ അടിസ്ഥാനത്തല്‍ പ്രൊഫഷണല്‍ ടീമുകളില്‍ കളിക്കാന്‍ അനുവദിക്കണം. പുതിയ പ്രൊഫഷണര്‍ ക്ലബുകള്‍ വരണം. എങ്കില്‍ മാത്രമേ സെവന്‍സ് ഭ്രമത്തില്‍ നിന്ന് കളിക്കാരെ മാറ്റി നിര്‍ത്താനാവൂ.. എത്രയോ കളിക്കാര്‍ സെവന്‍സിലൂടെ ജീവിതം കെട്ടിപ്പടുത്തിട്ടുണ്ട്, അതിനേക്കാളധികം കരിയര്‍ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട് .

നല്ല  സെവന്‍സ് ടൂര്‍ണമെന്റുകള്‍ നിലനില്‍ക്കട്ടെ, പുതിയ കുട്ടികള്‍ക്ക് കളിച്ച് വളരാനുള്ള തട്ടകമാണത്. പഴയ താരങ്ങള്‍ക്ക് കളിപ്രേമം നിലനിര്‍ത്താനും, കാണികളെ ആവേശം കൊള്ളിക്കാനും സെവന്‍സ് വേണം. പക്ഷെ പ്രൊഫഷണല്‍ താരങ്ങളും ഇന്ത്യന്‍ താരങ്ങളും സെവന്‍സില്‍ നിന്ന് വിട്ടുനില്‍ക്കുക തന്നെ വേണം. അവര്‍ അതത് ടീമുകളുടെയം രാജ്യത്തിന്റെയും സ്വത്താണ്.

Barcelona thrash Sevilla to win King's Cup again



Tags:Bino George, Football Coach, Gokulam Kerala, Football, Malappuram Football, Anas Edathodika, Sevens Football,  Kerala Football,  Santhosh Trophy

COMMENTS


Name

Badminton,5,Cricket,16,Football,212,Other Sports,28,SG Special,95,Sports,101,Tennis,4,Volleyball,1,
ltr
item
Sports Globe: സെവന്‍സ് താരങ്ങള്‍ക്ക് മാത്രം എന്താണിത്ര വൈകാരികത: ബിനോ ജോര്‍ജ്ജ്
സെവന്‍സ് താരങ്ങള്‍ക്ക് മാത്രം എന്താണിത്ര വൈകാരികത: ബിനോ ജോര്‍ജ്ജ്
https://1.bp.blogspot.com/--G2nFkFdpbQ/WtuaFGb6EeI/AAAAAAAAAqM/0xFKgvHJkBsB-I0a6g3lEtclZeSoV57rQCLcBGAs/s640/bino-george.jpg
https://1.bp.blogspot.com/--G2nFkFdpbQ/WtuaFGb6EeI/AAAAAAAAAqM/0xFKgvHJkBsB-I0a6g3lEtclZeSoV57rQCLcBGAs/s72-c/bino-george.jpg
Sports Globe
http://www.sportsglobe.in/2018/04/bino-george-interview-by-faizal.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/04/bino-george-interview-by-faizal.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy