മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലേക്കൊരു മൈനസ് പാസ്

മലപ്പുറത്തിന്റെ കാല്‍പ്പന്ത് പെരുമ ഓര്‍ത്തെടുക്കുകയാണ് സലീം വരിക്കോടന്‍ സലീം വരിക്കോടന്‍ ഉരുളുന്ന പന്ത് മലപ്പുറത്തുകാര്‍ക്ക് കരളിനു ...

മലപ്പുറത്തിന്റെ കാല്‍പ്പന്ത് പെരുമ ഓര്‍ത്തെടുക്കുകയാണ് സലീം വരിക്കോടന്‍

സലീം വരിക്കോടന്‍

ഉരുളുന്ന പന്ത് മലപ്പുറത്തുകാര്‍ക്ക് കരളിനു തുല്യമാണ്. കാല്‍പന്തെന്ന വിസ്മയ ഗോളത്തെ മാന്ത്രിക കാലുകള്‍കൊണ്ട് കീഴ്‌പെടുത്തി അത്ഭുതം കാണിച്ച അനേകരെ പെറ്റുപോറ്റിയ നാടാണ് മലപ്പുറം. മലമുകളില്‍ മയങ്ങുന്ന മലപ്പുറത്തിന്റെ കളി ആവേശം മലയോളം വരും. ആ ആവേശം കണ്ട് കണ്ണ് തള്ളാത്തവര്‍ ചുരുക്കം.

പണ്ട് മലപ്പുറത്ത് വണ്ടി ഇറങ്ങിയ വെള്ളപ്പട്ടാളത്തില്‍ നിന്നാണ് ഏറനാടിന്റെ മക്കളുടെ കാലില്‍ തുകല്‍ ഗോളം കുരുങ്ങിയത്. വ്യായാമത്തിനും നേരം പോക്കിനും  പന്ത് തട്ടിയിരുന്ന ബ്രിട്ടീഷുക്കാരെ മൂക്കത്ത് വിരല്‍വച്ച് അത്ഭുതത്തോടെ നോക്കി  നില്‍ക്കുന്നത് മലപ്പുറത്തുകാരുടെ ശീലമായിരുന്നു. വെള്ളക്കാരന്റെ കളിശാസ്ത്രം മലപ്പറത്തുകാര്‍ പതുക്കെ പഠിച്ചെടുത്തു. ഒടുവില്‍ വെള്ളക്കാരുടെ ടീമുമായി ഏറ്റുമുട്ടാന്‍ മലപ്പുറത്തുകാര്‍ വളര്‍ന്നു.ആദ്യമെല്ലാം പേമാരിയെ തോല്‍പിക്കും വേഗത്തില്‍ അവര്‍ മലപ്പുറത്തുകാരുടെ പോസ്റ്റില്‍ ഗോള്‍ വര്‍ഷിച്ചു. എന്നാല്‍, പിന്നീടവര്‍ വെള്ളക്കാരെ മലര്‍ത്തിയടിച്ചതാണ് ചരിത്രം. അന്ന്     വെള്ളക്കാരോട് ഏറ്റുമുട്ടിയ നാട്ടുകാരുടെ ടീമാണ് മലപ്പുറത്ത് ഫുട്ബാള്‍ എന്ന ജനകീയ കളിക്ക് വിത്ത് പാകിയത്.ആ തലമുറയുടെ കളി വൈഭവം പറഞ്ഞാലും എഴുതിയാലും തീരില്ല.

'ഇരുമ്പന്‍' മൊയ്തീന്‍ കുട്ടി എന്ന് കേട്ടിട്ടില്ലേ? മലപ്പുറത്ത് ഉദിച്ചുയര്‍ന്ന ആ പൊന്‍താരകം പില്‍കാലത്ത് പാക്കിസ്ഥാന്‍ ദേശീയ ടീമിന്റെ നായകന്‍ വരെ ആയിട്ടുണ്ട്. മൊയ്തീന്‍ കുട്ടി തൊടുത്തുവിട്ട പന്ത് ഇരുമ്പ് നിര്‍മ്മിത പോസ്റ്റ് തകര്‍ത്തതാണത്രെ ആ ബുള്ളറ്റ് ഷൂട്ടര്‍ക്ക് 'ഇരുമ്പന്‍'എന്ന പേരു വീഴാന്‍ കാരണം. പോസ്റ്റ് വീഴ്ത്തിയ 'ഇരുമ്പന്‍' പന്തിനൊപ്പം ഗോളിയേയും വലയിലാക്കിട്ടുണ്ട്. പാക്കിസ്ഥാനിലെ പെഷവാറില്‍ പരിശീലനത്തിനിടെ അദ്ദേഹത്തിന്റെ ഊക്കനടി തടുത്ത ഗോളിയടക്കമാണ് പോസ്റ്റിനുള്ളിലായത്.

ഇനി ഗോമസ് ഡിക്രൂസിനെക്കുറിച്ച് കേള്‍ക്കൂ.കളിക്കു മുമ്പേ താന്‍ നേടാന്‍ പോകുന്ന ഗോളിന്റെ എണ്ണം പ്രവചിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന ഫുട്ബാളറായിരുന്നു അയാള്‍. ജനിച്ചത് കണ്ണൂരാണങ്കിലും പന്ത് തട്ടി വളര്‍ന്നത് മലപ്പുറത്തിന്റെ മടിയില്‍.പ്രസിദ്ധമായ കല്‍ക്കത്ത രാജസ്ഥാന്‍ ക്ലബ്ബിനു വേണ്ടി ഗോളടിച്ചുകൂട്ടിയ ഡിക്രൂസ്, ബാംഗ്ലൂര്‍ മുസ്ലീംസിന് കളിച്ച് ബോംബെ റോവേഴ്‌സ് കപ്പുവരെ അവര്‍ക്ക് നേടിക്കൊടുത്തു. എം.ആര്‍.സി.വെല്ലിംഗ്ടണു    വേണ്ടിയും അദ്ദേഹം ദീര്‍ഘകാലം കളിച്ചു.

ഇനി മലപ്പുറം കുഞ്ചിക്കയെക്കുറിച്ച് , അദ്ദേഹത്തെക്കുറിച്ചറിയാത്ത കളി പ്രേമികള്‍ മലപ്പുറത്തുണ്ടാവില്ല. വെള്ളപ്പട്ടാളം കവാത്തു നടത്തിയിരുന്ന കവാത്തുപറമ്പില്‍ (കോട്ടപ്പടി മുനിസിപ്പല്‍ സ്റ്റേഡിയം) ബ്രിട്ടീഷുകാരുമായി ഫുട്ബാള്‍ കളിച്ചിരുന്ന നാട്ടുകാരിലെ അവസാനത്തെ കണ്ണിയായിരുന്നു മലപ്പുറം കുഞ്ചിക്ക.ഉയരം കുറഞ്ഞ കുഞ്ചിക്കയുടെ ഉയരത്തിലുള്ള കളിമിടുക്ക് നേരിട്ടറിഞ്ഞ വെള്ളപ്പട്ടാളം അദ്ദേഹത്തെ പട്ടാളത്തിലെടുത്തു. ബര്‍മ്മ ,ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിലെല്ലാം സൈന്യത്തോടൊപ്പം സഞ്ചരിച്ച് ഫുട്ബാള്‍ കളിച്ചു. പോയ കാലത്തെ പ്രശസ്ത ടീമായിരുന്ന ബാംഗ്ലൂര്‍ എ .എസ്.സിക്കു വേണ്ടി ഡി.സി.എം, ഡ്യൂറാന്റ്, റോവേഴ്‌സ്, ഐ.എഫ്.എ.ഷീല്‍ഡ് തുടങ്ങിയ പ്രമുഖ ടൂര്‍ണമെന്റുകളിലെല്ലാം കളിച്ചു. കളി നിറുത്തിയ ശേഷം മരണം വരെ മലപ്പുറത്തിന്റെ കളി ഉസ്താദായിരുന്നു.

കാലിൽ കളിവറ്റിയവരെയല്ല, ചോരത്തിളപ്പ് ഉള്ളവരെയാണ് വേണ്ടത്: ഐം എം വിജയൻ

സന്തോഷ് ട്രോഫി നേടാന്‍ ഭാഗ്യം സിദ്ധിച്ച ഒരു പിതാവും മകനുമേ കേരളക്കരയിലുള്ളു.മലപ്പുറം സഹോദരന്‍മാരിലെ ചേക്കുവും മകന്‍ സമീറും.മലപ്പുറം ഫുട്ബാളിന് അഭിമാനിക്കാന്‍ ഇതിലേറെ എന്തു വേണം. കളി നിലങ്ങളില്‍ വിസ്മയം തീര്‍ത്ത ഇന്നലെയുടെ   താരങ്ങളുടെ നീണ്ട നിര തന്നെ മലപ്പുറത്തുണ്ട്. ജിന്ന് മൊയ്തീന്‍, അയമു, ആലിക്കുട്ടി, കോപ്പിലാന്‍ ആലി, എം.ആര്‍.സി.അബു ( സീനിയര്‍, ജൂനിയര്‍) പോക്കര്‍ ,മയമു, ഛോട്ടാ സൈതലവി, മലപ്പുറം അസീസ്, ഇന്റര്‍നാഷനല്‍ മൊയ്തീന്‍ കുട്ടി, കൊറ്റന്‍, നേവി കുട്ടി, അഹമ്മദ് കുട്ടി ,മുഹമ്മദലി, സത്താര്‍ തുടങ്ങിയവരെല്ലാം പോയ കാലത്ത് മലപ്പുറത്തിന്റെ കളി മൈതാനങ്ങളാല്‍ ഉഗ്രപ്രഭയില്‍ ജ്വലിച്ചു നിന്നവരാണ്.ഇവര്‍ക്കു പിറകെ സംസ്ഥാന - ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടിയ കളിക്കാര്‍ മലപ്പുറത്ത് ഇനിയുമുണ്ട്. സെവന്‍സ് ഫുട്ബാളില്‍ തിളങ്ങിയ യുവപ്രതിഭകളെ കൂടി ചേര്‍ത്താല്‍ അവരെല്ലാം കൂടി ഒരു പട തന്നെ കാണും.

തമിഴ്‌നാട്ടിലെ ഊട്ടിക്കടുത്ത വെല്ലിംഗ്ടണിലെ ആര്‍മി ടീമായിരുന്ന എം.ആര്‍.സി യെക്കുറിച്ചറിയാത്തവരുണ്ടാകില്ല. ഇന്ത്യന്‍ ഗോള്‍കീപ്പറായിരുന്ന തങ്കരാജ് നയിച്ച ആ ടീമില്‍ മലപ്പറത്തുകാരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. പേരിനൊപ്പം എം.ആര്‍.സി എന്ന മൂന്നക്ഷരം ചേര്‍ത്താണ് ജീവിതകാലം മുഴുവന്‍ അവരറിയപ്പെട്ടത്. അവരില്‍ മിക്കവരും ഈ ലോകത്തോട് വിട പറഞ്ഞു. ജീവിച്ചിരിക്കുന്ന ചുരുക്കം ചിലര്‍ ഇന്നും എം.ആര്‍.ഇയുടെ പേരിലാണ് അറിയപ്പെടുന്നത്.

ചുനി ഗോസ്വാമി; ഇന്ത്യൻ ഫുട്ബോളിലെ വിസ്മയച്ചെപ്പ്

എം.ആര്‍.ഇ. എന്ന ചുരുക്കപേരിലറിയപ്പെട്ട മൊയ്തു റബ്ബര്‍ എസ്റ്റേറ്റ് ടീമായിരുന്നു മലപ്പുറത്തിന്റെ ആദ്യ കാല്‍പന്തുകളി ടീം. സാക്ഷാല്‍ ഒളിംപ്യന്‍ റഹ്മാന്‍ വരെ പന്ത് തട്ടിയ ആ ടീം കേരളത്തിലെ ഒട്ടുമിക്ക ടൂര്‍ണമെന്റുകളിലും സാന്നിധ്യമറിയിച്ചിരുന്നു.എം.ആര്‍.ഇ.ഉടമകള്‍ 1953 ല്‍ മലപ്പുറത്ത് സംഘടിപ്പിച്ച അഖിലേന്ത്യാ ടൂര്‍ണമെന്റാണ് ജില്ലയില്‍ ഫുട്ബാളിന് ആഴത്തില്‍ വേരോട്ടം ലഭിക്കാന്‍ കാരണം. പതിറ്റാണ്ടുകളുടെ പ്രായമുള്ള സോക്കര്‍ ക്ലബ്ബിന്റെ സാന്നിധ്യവും മലപ്പുറത്ത് ഫുട്ബാളിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചു.

മലപ്പുറത്തിന്റെ ഫുട്ബാള്‍ പെരുമ ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് മാത്രം ഒതുങ്ങുന്നതല്ല. ജില്ലയിലെ മമ്പാടും അരീക്കോടും കാല്‍പന്തുകളി കൊണ്ടും കളിക്കാരെ കൊണ്ടും സമ്പന്നമായ പ്രദേശങ്ങളാണ്.ഇന്ത്യന്‍ കുപ്പായമണിഞ്ഞ ഷറഫലിയും ജാബിറും ഉബൈദുല്ലയും അരീക്കോട് തെരട്ടമ്മലിന്റെ സന്തതികളാണ്. കേരളത്തിന്റെ മറഡോണ ആസിഫ് സഹീര്‍ മമ്പാടിന്റെ പുത്രനാണ്.അതു പോലെ മമ്പാട് റഹ്മാനും. മമ്പാടിന്റെയും അരീക്കോടിന്റെയും യശസ്സ് വാനോളമുയര്‍ത്തിയ കളിക്കാര്‍ ഇനിയുമുണ്ട്.

മലപ്പുറത്തിന്റെ തിളക്കമാര്‍ന്ന ഈഫുട്ബാള്‍ ചരിത്രം ഏതൊരു ഫുട്ബാള്‍ പ്രേമിയുടെ മനസ്സിലും സന്തോഷം വാരി നിറയ്ക്കുന്നതാണ്. എന്നാല്‍, മലപ്പുറം ഫുട്ബാളില്‍ കണ്ണുനീരിന്റെ കഥ പറയുന്ന ഏടുകൂടിയുണ്ട്. ഛോട്ടാ സൈതലവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മലപ്പുറത്തിന്റെ മനസ്സ് ഇന്നും തേങ്ങും. കവാത്തുപറമ്പില്‍ നിന്നും ഉദിച്ചുയര്‍ന്ന ആ താരം തമിഴ്‌നാട് പോലീസിന്റെ മിന്നും താരമായിരുന്നു.മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ മത്സരം തീര്‍ന്നയുടനെ ഹൃദയാഘാതം മൂലം സൈതലവി മരിച്ചത്.മലപ്പുറത്തെ പ്രശസ്തമായ എം.എസ്.പി.സെവന്‍സ് ടൂര്‍ണമെന്റില്‍ ഒരു ആഫ്രിക്കന്‍ താരത്തില്‍ നിന്നും പരിക്കേറ്റ് മരിച്ച കോട്ടപ്പടിയിലെ അഷറഫും കണ്ണീരോര്‍മയാണ്.ഇന്ത്യയിലെ വന്‍ ക്ലബ്ബുകള്‍ വരെ നോട്ടമിട്ടിരുന്ന ആ പ്രതിരോധ താരത്തിന്റെ മരണം മലപ്പുറം ഫുട്ബാളിന് കനത്ത നഷ്ടമാണ് വരുത്തിവച്ചത്.

മുമ്പ് വെള്ളപ്പട്ടാളത്തിന്റെ കാലില്‍ നിന്നും വന്നണഞ്ഞ പന്ത് മലപ്പുറത്തിന്റെ പുതിയ തലമുറയുടെ കാലില്‍ ഇന്നും ഒട്ടിച്ചുവച്ച പോലെയുണ്ട്. ഇന്ത്യന്‍ ഫുട്ബാളിന്റെ പുതിയ ആവേശമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ ഫുട്ബാളിന്റെ ഈറ്റില്ലമായ മലപ്പുറത്തു നിന്ന് ആറുപേരാണ് വിവിധ ടീമുകളില്‍ പന്ത് തട്ടിയത്. ഐ.എസ്.എല്ലിലെ പത്ത് ടീമില്‍ അഞ്ചിലും മലപ്പുറത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നത് ചെറിയ കാര്യമല്ല.

സീസണിലെ പൊന്‍വില താരമായിരുന്ന അനസ് എടത്തൊടിക (ജംഷഡ്പൂര്‍ എഫ്.സി), അബ്ദുല്‍ ഹക്കു (നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്), എം പി.സക്കീര്‍ (മുംബൈ സിറ്റി), ആഷിഖ് കുരുണിയന്‍ (പൂനെ എഫ്.സി) ,ജിഷ്ണു ബാലകൃഷ്ണന്‍, എം.എസ്.സുജിത്ത് (കേരള ബ്ലാസ്‌റ്റേഴ്‌സ് ) എന്നിവരായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മലപ്പുറം സാന്നിധ്യം. ഇനി ഐ ലീഗിലുമുണ്ട് യുവത്വത്തിന്റെ പ്രതീകങ്ങളായ മിടുക്കരായ നിരവധി കളിക്കാര്‍.ഈ കണ്ണിയില്‍ ഇനിയും താരങ്ങള്‍ പിറവിയെടുക്കും. ഇത് ഫുട്ബാളിന്റെ ' മക്ക' യാണ്. കാല്‍പന്തുകളിയില്ലാത്ത മലപ്പുറവും മലപ്പുറമില്ലാത്ത കാല്‍പന്തുകളിയും ചിന്തിക്കാനേ കഴിയില്ല.


Tags: Saleem Varikkodan, Football, Malappuram Football, Anas Edathodika, Sevens Football,  Kerala Football, Sevens Football, Santhosh Trophy, Mampad Rahman, Irumpan Moitheenkutty,Gomez Decruz, Malappuram Aziz

COMMENTS


Name

Badminton,5,Cricket,16,Football,211,Other Sports,28,SG Special,95,Sports,101,Tennis,4,Volleyball,1,
ltr
item
Sports Globe: മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലേക്കൊരു മൈനസ് പാസ്
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലേക്കൊരു മൈനസ് പാസ്
https://4.bp.blogspot.com/-ba1Xk7EfIaE/Wtls00MJB6I/AAAAAAAAAn4/rRBfE2SvHXUfRnV8RO2gqJvOJ2nblSLLACLcBGAs/s640/saleem%2Bvarikkodan%2Bcover.jpg
https://4.bp.blogspot.com/-ba1Xk7EfIaE/Wtls00MJB6I/AAAAAAAAAn4/rRBfE2SvHXUfRnV8RO2gqJvOJ2nblSLLACLcBGAs/s72-c/saleem%2Bvarikkodan%2Bcover.jpg
Sports Globe
http://www.sportsglobe.in/2018/04/article-by-saleem-varikkodan-on.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/04/article-by-saleem-varikkodan-on.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy