ബംഗളൂരു: ബംഗളൂരു എഫ്സിയെ അവരുടെ മണ്ണിൽ പരാജയപ്പെടുത്തി ചെന്നൈയിൻ എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിൽ ജേതാക്കളായി. ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയ...
ബംഗളൂരു: ബംഗളൂരു എഫ്സിയെ അവരുടെ മണ്ണിൽ പരാജയപ്പെടുത്തി ചെന്നൈയിൻ എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിൽ ജേതാക്കളായി. ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ തങ്ങളുടെ ടീമിന്റെ വിജയം കാണാനെത്തിയ ആയിരക്കണക്കിന് ആരാധകരെ ഞെട്ടിച്ച് 3-2 ന് ആണ് ചെന്നൈ രണ്ടാമതും കിരീടം നേടിയത്. 2015 ൽ ഇതേ സ്കോറിലാണ് ഗോവയിൽ നടന്ന ഫൈനലിൽ അവർ എഫ്സി ഗോവയെ പരാജയപ്പെടുത്തിയത്.
ആവേശകരമായ മത്സരത്തിൽ ആദ്യം ലീഡ് നേടിയത് ബംഗളൂരു ആയിരുന്നു. എനനാൽ തുടർന്നങ്ങോട്ട് മത്സരത്തിലേക്ക് തിരിച്ചെത്തിയ ചെന്നൈ തുടരെ മൂന്നു ഗോളുകൾ നേടി ബംഗളൂരുവിനെ തളർത്തി. അവസാന വിസിലിന് നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് ബംഗളൂരു ഒരു ഗോൾ കൂടി നേടി പരാജയ ഭാരം കുറച്ചത്. ചെന്നൈയ്ക്ക് വേണ്ടി മെയ്ിൽസൺ ആൽവസ്(17, 45), റാഫേൽ അഗസ്റ്റോ(67) എന്നിവർ ഗോളുകൾ നേടിയപ്പോൾ ബംഗളൂരുവിന് വേണ്ടി ക്യാപ്റ്റൻ സുനിൽ ഛേത്രി(9), മിക്കു(90+2)എന്നിവരാണ് ലക്ഷ്യം കണ്ടത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈയിൻ എഫ്സി കിരീടം വീണ്ടും സ്വന്തമാക്കുന്നത്.
വിട്ടുകൊടുക്കില്ലെന്ന വാശിയോടെ തുടങ്ങിയ മത്സരത്തിൽ ആദ്യം ഗോളടിച്ചത് ബംഗളൂരു എഫ്സിയാണ്. എന്നാൽ അതിന്റെ വീര്യം കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ ചെന്നൈയിൽ എഫ്സി പകരം വീട്ടി. പിന്നീട് ഇരു ടീമുകളുടേയും പ്രകടനം ഒന്നിനൊന്ന് മെച്ചപ്പെട്ടു വന്നു. എന്നാൽ രണ്ട് ഗോളുകൾ കൂടി അടിച്ച് വിജയം ഉറപ്പിച്ചാണ് കളി ചെന്നൈ സ്വന്തമാക്കിയത്. കളി തുടങ്ങി 9ാം മിനുട്ടിൽ തന്നെ ബംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി ടീമിനെ മുന്നിലെത്തിച്ചു. മൈതാന മധ്യത്ത് നിന്നും മിക്കു നൽകിയ ത്രൂ പാസ് എടുത്ത് വലതു ഭാഗത്ത് കൂടി ഓടിക്കയറിയ ഉദാന്ത സിങ് ബോക്സിലേക്ക് ക്രോസ് നൽകി. ഉയർന്നു വന്ന പന്തിൽ ബോക്സിന്റെ ഇടതു വശത്തു കൂടി ഓടിയെത്തിയ സുനിൽ ഛേത്രി അരയ്ക്കുയരത്തൽ വന്ന പന്തിനെ വായുവിൽ പറന്ന് തലകൊണ്ട് കുത്തി വലയിലാക്കി(1-0).
ഗോൾ വീണതോടെ ചെന്നൈ ഉണർന്നു. തുടർച്ചയായി അവർ ബംഗളൂരിവിന്റെ ബോക്സിലേക്ക് കയറി കൊണ്ടിരുന്നു. പലപ്പോഴും ഓഫ് സൈഡ് ട്രാപ്പിലാക്കിയാണ് ബംഗളൂരു അവരെ തടഞ്ഞത്. 17ാം മിനുട്ടിൽ അതൊക്കെ മറികടന്നു കൊണ്ട് ചെന്നൈ ഗോൾ നേടുക തന്നെ ചെയ്തു. ഒരു കോർണറിൽ നിന്നായിരുന്നു ചെന്നൈയുടെ ഗോൾ. ഗ്രിഗറി നെൽസൺ എടുത്ത കിക്കിൽ ബ്രസീലിയൻ താരമായ മെയിൽസൺ ആൽവസ് ഉയർന്നു ചാടി തല വെച്ചു(1-1). ബംഗളൂരു എഫ്സിയുടെ പ്രതിരോധത്തിന് മുകളിൽ പറന്നുയർന്ന മെയിൽസൺ ഗോളി ഗുർപ്രീത് സിങ് സന്ധുവിന് ഒരവസരവും നൽകാതെയാണ് പന്ത് വലയുടെ വലതു മൂലയിലേക്കെത്തിച്ചത്.
മത്സരം കൂടുതൽ കടുത്തു. ഇരു ഭാഗത്തേക്കും പന്ത് കയറി ഇറങ്ങി. 30ാം മിനുട്ടിൽ ലീഡ് നേടാൻ നല്ലൊരവസരം ബംഗളൂരു കളഞ്ഞു. അതിനേക്കാൾ നല്ലത് ചെന്നൈ രക്ഷപ്പെടുത്തി എന്നു പറയുന്നതാവും. ബംഗളൂരുവിന്റെ ഇടതു വിങ്ങിലൂടെ പറന്ന രാഹുൽ ബെക്കെ നൽകിയ ക്രോസ് ചെന്നൈയുടെ ഇനിഗോ കാൾഡറോൺ തടഞ്ഞിട്ടു. പന്ത് കിട്ടിയ ദിമാസ് ഡെൽഗാഡോയുടെ കനത്ത ഷോട്ട് കാൾഡറോൺ ഹെഡ് ചെയ്തു പറത്താക്കി. മികച്ച ഷോട്ടും അതിലും മികച്ച രക്ഷപ്പെടുത്തലും. ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് ബംഗളൂരുവിലെ കണ്ഠാരവ സ്റ്റേഡിയത്തിലെ ഗാലറിയെ നിശബ്ദമാക്കി കൊണ്ട് മെയിൽസൺ ആൽവസ് ചെന്നൈയെ മുന്നിലെത്തിച്ചത്. ഇത്തവണ ഇടതു വശത്ത് നിന്നുള്ള ഗ്രീഗറി നെൽസന്റെ കോർണറായിരുന്നു. ഇത്തവണയും ഉയർന്നു ചാടി തല വെച്ചാണ് മെയിൽസൺ വലയുടെ ഇടതു വശത്ത് പന്തെത്തിച്ചത്(1-2).
രണ്ടാം പകുതിയിൽ ആദ്യ അവസരം ലഭിച്ചത് ചെന്നൈയ്ക്കാണ്. ബംഗളൂരു പ്രതിരോധത്തെ മുഴുവൻ കബളിപ്പിച്ച് ഒറ്റയ്ക്ക് മുന്നേറിയ ഗ്രിഗറി നെൽസൺ എടുത്ത ഷോട്ട് ഗോളി ഗുർപ്രീത് ഒരു വിധം രക്ഷപ്പെടുത്തി. ഒരു മിനിട്ടിനുള്ളിൽ ഉദാന്ത സിങ് ചെന്നൈയുടെ വലയിൽ പന്തെത്തിച്ചെങ്കിലും അതിന് മുമ്പേ ലൈൻ അമ്പയർ ഓഫ് സൈഡ് വിധിച്ചിരുന്നു. 67ാം മിനുട്ടിൽ റാഫേൽ അഗസ്റ്റോയുടെ ഗോളിലൂടെ ചെന്നൈ ജയം ഉറപ്പിച്ചു. ഗ്രിഗറി നെൽസൺ കൊടുത്ത പന്ത് ജെജെ ഒരു ബാക്ക് പാസിലൂടെ റാഫേലിൽ എത്തിച്ചു. പ്രതിരോധത്തിനിടയിലൂടെയുള്ള റാഫേലിന്റെ ഷോട്ട് ഗുർപ്രീതിന് കാണാൻ പോലും കഴിഞ്ഞില്ല(1-3).
സമ്മർദ്ദത്തിലായ ബംഗളൂരു എഫ്സിയ്ക്ക് പിന്നീട് തൊടുന്നതെല്ലാം പിഴച്ചു. സുനിൽ ഛേത്രി തുറന്നു കിടന്ന ഒരവസരം പാഴാക്കുന്നത് പോലും ഗാലറിയ്ക്ക് കാണേണ്ടി വന്നു. എന്നാൽ കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ മിക്കുവിലൂടെ ബംഗളൂരു പരാജയ ഭാരം കുറച്ചു. രാഹുൽ ബെക്കെ നൽകി പാസിൽ ഉദാന്ത സിങ് ക്രോസ് എടുത്തത് മിക്കുവിന്റെ തലയ്ക്ക് കൃത്യമായിരുന്നു. (2-3). വീണ്ടും ഒരു ഗോളടിച്ച് കളിയിലേക്ക് തിരികെ വരാനുള്ള സമയം അപ്പോഴേക്കും അതിക്രമിച്ചിരിക്കുന്നു. സ്വന്തം മണ്ണിൽ ഫൈനൽ കളിച്ച ടീം ഇതുവരെ ഐഎസ്എൽ കിരീടം നേടിയില്ല എന്നത് ബംഗളൂരുവിലും ആവർത്തിച്ചു.

COMMENTS