ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൻറെ സെമി ഫൈനലിൽ പി വി സിന്ധു ജപ്പാൻ താരം അകാനെ യമാഗൂച്ചിയെ നേരിടും. ലോക ചാമ്പ്യൻ നൊസോമി ഒകുഹാരയെ തോ...
ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൻറെ സെമി ഫൈനലിൽ പി വി സിന്ധു ജപ്പാൻ താരം അകാനെ യമാഗൂച്ചിയെ നേരിടും. ലോക ചാമ്പ്യൻ നൊസോമി ഒകുഹാരയെ തോൽപിച്ചാണ് സിന്ധു സെമിയിലെത്തിയത്. യമാഗൂച്ചി ക്വാർട്ടറിൽ ഒളിംപിക് ചാമ്പ്യൻ കരോളിന മാരിനെയാണ് വീഴ്ത്തിയത്.
ഒകുഹാരയ്ക്കെതിരെ ആദ്യ ഗെയിം നഷ്ടമായ ശേഷമായിരുന്നു സിന്ധുവിൻറെ ജയം. സ്കോർ 20-22, 21-18, 21-18. യമാഗൂച്ചി 21-15, 21-18 എന്ന സ്കോറിനാണ് മാരിനെ തോൽപിച്ചതത്.
ഇതേസമയം, മലയാളി താരം എച്ച് എസ് പ്രണോയ് ക്വാർട്ടർ കടമ്പയിൽ വീണു. ഹുവാംഗ് സുസിയാംഗ് 22-20, 16-21, 21-23 എന്ന സ്കോറിന് പ്രണോയിയെ തോൽപിച്ചു.
COMMENTS