2022 കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഷൂട്ടിംഗ് മത്സരങ്ങൾ ഒഴിവാക്കുന്നതിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിക്കണമെന്ന് മുൻതാരം ജസ്പാൽ റാണ. ഗെയിംസ്...
2022 കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഷൂട്ടിംഗ് മത്സരങ്ങൾ ഒഴിവാക്കുന്നതിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിക്കണമെന്ന് മുൻതാരം ജസ്പാൽ റാണ. ഗെയിംസ് ബഹിഷ്കരിക്കുന്നത് ഉൾപ്പടെയുള്ള കടുത്ത നിലപാട് ഇന്ത്യ സ്വീകരിക്കണമെന്നും ഇന്ത്യൻ ഷൂട്ടിംഗ് ജൂനിയർ ടീം പരിശീലകൻ കൂടിയായ ജസ്പാൽ റാണ പറഞ്ഞു.
2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് ഉണ്ടാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിന് ശേഷം ഷൂട്ടിംഗ് മത്സര ഇനമായി ഉൾപ്പെടുത്തണോയെന്ന് ആതിഥേയ രാജ്യത്തിന് തീരുമാനിക്കാമെന്നാണ് നിർദേശം. അടുത്തമാസം ഓസ്ട്രേലിയയിൽ തുടങ്ങുന്ന ഗെയിംസിൽ നിന്ന് ഷൂട്ടിംഗിലെ പല മത്സര ഇനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇവയിൽ മിക്കവയും ഇന്ത്യക്ക് മെഡൽ സാധ്യതയുള്ളതാണ്.
സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം. ഇന്ത്യക്ക് മെഡൽ കിട്ടാൻ സാധ്യതയുള്ള ഇനങ്ങളാണ് വെട്ടിക്കളയുന്നത്. രാജ്യത്തെയാണ് ഇത് ബാധിക്കുന്നതെന്നും ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ റാണ പറഞ്ഞു.

COMMENTS